വെള്ളാപ്പള്ളി നികൃഷ്ട ജീവിയെന്ന് കോണ്‍ഗ്രസ് മുഖപത്രം

  തിരുവനന്തപുരം: എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നികൃഷ്ട ജീവിയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ഗുരു കൊളുത്തിയ ദീപം ഊതിക്കെടുത്താനും സമുദായത്തെ ഇരുട്ടിലേക്ക് നയിക്കാനുമാണ് യോഗത്തെ ഇപ്പോള്‍ നയിക്കുന്ന നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നത്. ചെമ്പഴന്തിയില്‍ ജനിച്ച് കണിച്ചു കുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെയും വഞ്ചിക്കാനാണ് എസ്എന്‍ഡിപി ശ്രമിക്കുന്നതെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മഹത്തായ പ്രസ്ഥാനത്തെ … Read more

ഐഎസ്എല്‍: കേരളാ ബ്ലാസ്റ്റേഴ്‌സിനു തകര്‍പ്പന്‍ ജയം

  കൊച്ചി: ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്‌സ് തകര്‍പ്പന്‍ വിജയം നേടി. ഗോള്‍ വിട്ടുനിന്ന ആദ്യപകുതിക്കു ശേഷം നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ സ്പാനിഷ് താരം ഹോസു ക്യുറെസാണു ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ആദ്യം ഗോളടിച്ചത്. പിന്നീട് മലയാളി താരം മുഹമ്മദ് റാഫിയാണു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. 68-ാം മിനിറ്റില്‍ റാഫി വല ചലിപ്പിച്ചപ്പോള്‍ നാലു മിനിറ്റുകള്‍ക്കു ശേഷം വീണ്ടും കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത ഗോളും നേടി. … Read more

കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്ധമായ യു.ഡി.എഫ് വിരോധമാണ് സി.പി.എമ്മിനെ ഈ നിലയില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പരിപാടികളോട് സി.പി.എം മുഖം തിരിക്കുകയാണ്. ജനങ്ങള്‍ക്ക് ദോഷം ചെയ്യുന്ന പദ്ധതികളെ എതിര്‍ത്തിരുന്നെങ്കില്‍ മനസിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍. കോണ്‍ഗ്രസിനോടും യു.ഡി.എഫിനോടുമുള്ള അന്ധമായ വിരോധം കാരണം സകല വികസന പദ്ധതികളേയും സി.പി.എം എതിര്‍ക്കുകയാണ്. 2006ലെ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെ ഒരു … Read more

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

  കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചി ടൗണ്‍ ഹാളില്‍ നടന്ന മുന്നണിയുടെ സംസ്ഥാന നേതൃകണ്‍വെന്‍ഷനിലാണു പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ്വാസനിധി തുടങ്ങുമെന്നും വിശപ്പിനോടു വിട പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ആസ്ഥാനത്തു സൗജന്യ വൈഫൈ സൗകര്യം, ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ജനകീയസമിതികള്‍. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം നടത്തുമെന്നും എല്ലായിടത്തും തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. അന്യസംസ്ഥാന … Read more

എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് ബഹുഭൂരിപക്ഷാഭിപ്രായമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല : ഊഹാപോഹങ്ങള്‍ക്ക് വിട നല്‍കി എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. മറ്റു സമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തതിനുശേഷമേ അന്തിമ തീരുമാനം എടുക്കു. ഹിന്ദു കൂട്ടായ്മ അല്ല ഉദ്ദേശിക്കുന്നത്, മതേതര കൂട്ടായ്മയാണ്. ഇതുവരെ ബിജെപിയുടെ പിന്തുണ തേടിയിട്ടില്ല. ചേര്‍ത്തലയില്‍ രാഷ്ട്രീയ നിരീക്ഷകരടക്കം പങ്കെടുത്ത യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്നാണ് നിഗമനം. സാമൂഹ്യനീതി നടപ്പക്കാന്‍ സന്‍മനസുള്ളവരുടെ കൂട്ടായ്മയാണ് വേണ്ടതെന്നാണ് … Read more

മൂന്നാര്‍: കടുംപിടുത്തവുമായി തോട്ടമുടമകള്‍; കൂലി 25 രൂപയേ കൂട്ടൂ; 10 കിലോ അധികം നുള്ളണം

  തിരുവനന്തപുരം: മിനിമം വേതനം 500 രൂപയാക്കണമെന്നാവശ്യപ്പെട്ടു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നു ചേര്‍ന്ന പിഎല്‍സി യോഗത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ചു തോട്ടമുടമകള്‍. തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കാനാവില്ലെന്നു തോട്ടമുടമകള്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ 25 രൂപയുടെ വര്‍ധന നല്‍കാമെന്നും തോട്ടമുടമകള്‍ യോഗത്തെ അറിയിച്ചു. പക്ഷേ 25 രൂപ വര്‍ധന നല്‍കണമെങ്കില്‍ 10 കിലോ കൊളുന്ത് കൂടുതല്‍ നുളളണമെന്നും തൊഴിലാളികളുടെ ജോലിസമയം വര്‍ധിപ്പിക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തോട്ടമുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു തൊഴിലാളികള്‍ വ്യക്തമാക്കി. സമരവുമായി … Read more

വി എസിനെതിരെ നടപടി വേണ്ടെന്ന് സിപിഎം നേതൃത്വം

  ഡല്‍ഹി: വി എസ് അച്യുതാനന്ദനെതിരെ ഒരച്ചടക്ക നടപടിയും ആലോചിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും വിഎസ് വീണ്ടും മത്സരിക്കണോ എന്ന് ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം നടന്ന ആദ്യം കേന്ദ്ര കമ്മിറ്റി യോഗത്തിലും വിഎസ് അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയനും പ്രകാശ് കാരാട്ടിനും എതിരെയുള്ള പരാമര്‍ശങ്ങള്‍ മേയ് 18ന് … Read more

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

  കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കണ്‍സ്യൂമര്‍ ഫെഡില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. അഞ്ച് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നെണ്ണം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലായിരുന്നു … Read more

ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ പൊടിമോന്‍ മരിച്ചു

  കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്കു വിധേയനായ പൊടിമോന്‍ (45) മരിച്ചു. വൃക്കകള്‍ക്കുണ്ടായ തകരാറിനെ തുടര്‍ന്നാണു പൊടിമോന്‍ മരിച്ചത്. ആലുവ സ്വദേശി വിനയകുമാറിന്റെ ഹൃദയമാണു പൊടിമോനു വച്ചു പിടിപ്പിച്ചത്. സെപ്റ്റംബര്‍ 16-ാം തീയതിയാണ് പൊടിമോന്റെ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി നടന്ന അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന നിലയില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവമായിരുന്നു പൊടിമോന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ സ്വദേശിയാണ് പൊടിമോന്‍. … Read more

500 രൂപ മിനിമം കൂലി കൊടുക്കാനാകില്ലെന്ന് തോട്ടമുടമകള്‍

  തിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി 500 രൂപയാക്കി നല്‍കാന്‍ കഴിയില്ലെന്ന് തോട്ടമുടമകളുടെ യോഗം വ്യക്തമാക്കി. മൂന്നാറില്‍ പൊമ്പിളെ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന സമരത്തേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് 500 രൂപ എന്ന ഒത്തു തീര്‍പ്പിലെത്തിയത്. എന്നാല്‍ പിന്നീട് പലതവണ ഇതിനെതിരെ തോട്ടമുടമകള്‍ രംഗത്തുവന്നിരുന്നു. തോട്ടം മേഖല കനത്ത നഷ്ടം നേരിടുന്നു ഈ സമയത്ത് 500 രൂപ മിനിമം കൂലിയായി നല്‍കാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന സമരം തന്നെ വലിയ ഭാരമാണ് കമ്പനികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വരാനിരിക്കുന്നത് … Read more