നിങ്ങ ഞമ്മളെ ‘കളക്ടര്‍ ബ്രോ’ ആക്കി

  കോഴിക്കോട്: നിങ്ങ ഞമ്മളെ ‘കളക്ടര്‍ ബ്രോ’ ആക്കിയെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായര്‍ ഫേസ്ബുക്കില്‍. കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അബുവിനെ വിമര്‍ശിച്ചും കലക്ടറെ പിന്തുണച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ഇതില്‍ ചിലതില്‍ കലക്ടറെ കലക്ടര്‍ ബ്രോ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. നിങ്ങ പൊളിക്ക് ബ്രോ ഞങ്ങ ഫുള്‍ സപ്പോര്‍ട്ടാ എന്ന രീതിയിലായിരുന്നു കമന്റുകള്‍. ഇതെല്ലാം പരാമര്‍ശിച്ചാണ് പ്രശാന്ത് നായരുടെ … Read more

ഫഌറ്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു

  കൊച്ചി: എറണാകുളം ഇടപ്പളളി പ്രശാന്തി നഗറിലെ ഫഌറ്റില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഐ.സി.ഐ.സി.ഐ. എറണാകുളം സോണല്‍ ഓഫീസിലെ മാനേജര്‍ സിബു ജോര്‍ജിന്റെ ഭാര്യ വേണി (35), മകള്‍ കിരണ്‍ (6) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എളമക്കര പോലീസെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. -എജെ-

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി: പ്രവാസികള്‍ ദുരിതത്തില്‍

കോഴിക്കോട്: റംസാന്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുളള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി. ആറിറട്ടി വരെയാണ് വിവിധ വിമാനക്കമ്പനികളുടെ നിരക്കിലുളള വര്‍ദ്ധന. കുടുംബ സമേതം റംസാന്‍ ആഘോഷിക്കാന്‍ നാട്ടിലെത്തണമെങ്കില്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. ദുബായിലുളള ഒരാള്‍ക്ക് ഇപ്പോള്‍ കോഴിക്കോട്ട് വിമാനമിറങ്ങണമെങ്കില്‍ 35,000 മുതല്‍ 40,000 വരെ ചെലവാക്കണം. സൗദിയിലെ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് സാധാരണ ടിക്കറ്റ് നിരക്ക് 13,000 ആണ്. എന്നാലിപ്പോള്‍ 65,000 മുതല്‍ 80000 വരെ നല്‍കണം. സീസണായതോടെ വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. … Read more

സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും ആന്റി പൈറസി സെല്‍ പ്രേമത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

തിരുവന്തപുരം : പ്രേമം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ കോപ്പി സെന്‍സര്‍ ബോര്‍ഡ് പോലീസിനു കൈമാറണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ആന്റി പൈറസി വിഭാഗം ഓഫീസില്‍ കയറി സിനിമയുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് കോപ്പികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ അധികൃതര്‍ ഇതിനു തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം ആന്റി പൈറസി സെല്‍ ഓഫിസിലെത്തി തൊണ്ടിമുതല്‍ പിടിച്ചെടുത്തത്. തീയറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമയുടെ പകര്‍പ്പും സെന്‍സര്‍ … Read more

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

തൃശൂര്‍: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പില്‍ മണിയപ്പന്റെ മകന്‍ സാജന്‍ (40), തൃശൂര്‍ പാറവട്ടാനി കുന്നത്തുംകര കുണ്ടില്‍ പരേതനായ ഗംഗാധരന്റെ മകന്‍ കെ.ജി ജിത്ത് (31) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും. അബുദാബി ഹൈവേ ഫയര്‍ ആന്റ് സേഫ്ടി എക്യൂപ്‌മെന്റ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ജിത്ത്. ഇതേ കമ്പനിയിലെ തന്നെ ഫയര്‍ ആന്റ സേഫ്റ്റി ഓഫീസറാണ് സാജന്‍. ജോലി സംബന്ധമായ ആവശ്യത്തിന് സൗദിയിലേക്ക് പോവുകയായിരുന്ന ഇവരുടെ … Read more

പ്രവാസി വോട്ട്; സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായില്ല

തിരുവന്തപുരം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വക്ഷയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രോക്‌സി വോട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടു ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സാങ്കേതികമായി പരിശോധിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ഉറച്ച നിലപാടെടുത്തതോടെയാണു യോഗം തീരുമാനമാകാതെ പിരിഞ്ഞത്. ഓണ്‍ലൈന്‍ വോട്ടിംഗ് സംബന്ധിച്ചു പഠിച്ചശേഷം ഒരാഴ്ചക്കകം തങ്ങളുടെ തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷാംഗങ്ങളെ പ്രതിനിധീകരിച്ച് എ.കെ. ബാലന്‍ … Read more

പാഠപുസ്തകം; ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു

കൊച്ചി : കൊച്ചിയില്‍ പാഠപുസ്തകവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതലയോഗം തീരുമാനമാകാതെ പിരിഞ്ഞു. പാഠപുസ്തക അച്ചടി എത്രയും വേഗം പൂര്‍ത്തിയാക്കി സ്‌കൂളുകളില്‍ എത്തിക്കണമെന്ന കോടതിയുടെ നിലപാടിനെ തുടര്‍ന്ന് ഇന്ന് കെബിപിഎസ് എംഡിയുമായും മുന്‍ കരാറുകാരായ മണിപ്പാല്‍ ടെക്‌നോളജിസിനേയും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കെബിപിഎസിന്റെ അച്ചടി നിരക്കില്‍ തന്നെ പുസ്തകം അച്ചടിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മണിപ്പാല്‍ പ്രസ് നിഷേധിച്ചു. 25 ശതമാനം അധിക നിരക്കു നല്കണമെന്നും ഒപ്പം ഗതാഗത ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മണിപ്പാല്‍ പ്രസ് ഗവണ്‍മെന്റിനോട് … Read more

ബാര്‍ കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. കേസ് ഡയറിയും ദ്രുതപരിശോധന റിപ്പോര്‍ട്ടും കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശവും ഹാജരാക്കാനാണ് കോടതി പറഞ്ഞത്. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ വി.എസിനും ബിജു രമേശിനും നോട്ടീസ് അയക്കും.ഇരുവരും ആഗസ്റ്റ് ഏഴിന് ഹാജരാകണം. ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് പരിഗണിക്കവെയാണ് കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഉത്തരവിട്ടത്. … Read more

റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റിനെ പീഡിപ്പിച്ച കൊറിയോഗ്രാഫര്‍ പോലീസ് പിടിയില്‍; പീഡിപ്പിച്ചത് സിനിമാ നടിയാക്കാമെന്ന് വ്യാമോഹിപ്പിച്ച്

  റിയാലിറ്റി ഷോകളുടെ വില കളയിപ്പിച്ച കോറിയോഗ്രാഫര്‍ പിടിയില്‍. മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് കൊറിയോഗ്രാഫറായ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി സെയ്‌നുലാബിദ് (27) എന്ന ഷാനു മാസ്റ്ററെ പോലീസ് അറസ്റ്റുചെയ്തത്. ഡി 4 ഡാന്‍സിലെ ഫൈനലിസ്റ്റും വടക്കാഞ്ചേരി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയേയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയും സിനിമകളിലും സ്‌റ്റേജ് ഷോകളിലും മികച്ച അവസരങ്ങള്‍ നല്‍കാമെന്നു തെറ്റിദ്ധരിപ്പിച്ചുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. … Read more

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. കേസില്‍ മന്ത്രി കെ.എം. മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ലെന്നാണ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥനായ ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചെടുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു … Read more