മുല്ലപ്പെരിയാര്‍: കേന്ദ്രസേന വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി

  ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേന വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടതു കേരളമാണ്. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാനാവില്ല. ഇക്കാര്യം തമിഴ്‌നാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണു നിലപാട് അറിയിച്ചത്. സുരക്ഷാകാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോടു യോജിക്കുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ കേരള പോലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ … Read more

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടി സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളത്തിലേക്ക് സിപിഎം നടത്തിയ സംരക്ഷണജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കരിപ്പൂര്‍ വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നത് ദൂരവ്യാപകഫലങ്ങളുണ്ടാക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. റണ്‍വെ അടച്ചിടുന്നതോടെ വിമാനങ്ങളുടെ സര്‍വീസ് കുറയും. മാസങ്ങള്‍ക്ക് ശേഷം വിമാനത്താവളം വീണ്ടും തുറന്നാലും ഈ സര്‍വീസുകള്‍ മുഴുവന്‍ വിമാനക്കമ്പനികള്‍ പുനരാരംഭിക്കണമെന്നില്ല. ഇത്തരത്തില്‍ കരിപ്പൂരിന്റെ പ്രധാന്യം കുറച്ചുകൊണ്ടുവന്ന് ഇത് സ്വകാര്യമേഖലക്ക് കൈമാറാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് കോടിയേരി ആരോപിച്ചു. കരിപ്പൂര്‍ വിമാനത്താവളം വികസിക്കണമെങ്കില്‍ … Read more

പി.സി. ജോര്‍ജ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം- കേരള കോണ്‍ഗ്രസ്

കോട്ടയം: പി.സി. ജോര്‍ജ് വിഷയത്തില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ തിരുത്തി കേരള കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജോര്‍ജിന്റെ കാര്യത്തില്‍ പുനഃരാലോചനയില്ല. പുകഞ്ഞ കൊള്ളി പുറത്തുതന്നെയാണ്. ജനങ്ങളോട് മാപ്പു പറഞ്ഞ് പി.സി. ജോര്‍ജ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പി.സി. ജോര്‍ജ് തന്റെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ചാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നായിരുന്നു ഉണ്ണിയാടന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിക്കും മുന്നണിക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. തെറ്റുതിരുത്തിയെന്നും പറഞ്ഞാല്‍ പോര അത് പ്രവൃത്തിയില്‍ കാണിക്കണമെന്നും ഉണ്ണിയാടന്‍ പറഞ്ഞു. എന്നാല്‍ തന്നെ … Read more

സൗദി അറേബ്യയിലെ ദമാമിനടുത്തു സല്‍വയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ദമാമിനടുത്തു സല്‍വയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്‍, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചിരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുപോയി. ദല്ലയിലെ ഒരു എ.സി കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് ദമാമിലെ താമസസ്ഥലത്തേക്കു മടങ്ങിവരവെയാണ് അപകടമുണ്ടായത്!. ജോലിയുടെ ഭാഗമായി ദിവസങ്ങളായി സല്‍വയിലിയിരുന്നു ഇവര്‍. … Read more

പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളിയെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉപരിപ്ലവമായ കാര്യങ്ങളാണ് പ്രചാരണത്തില്‍ ഉന്നയിച്ചത്. സോളാറും സരിതയും വോട്ടായില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. യു.ഡി.എഫിനെ മാത്രം ഉന്നംവച്ചുള്ള പ്രചാരണവും പിഴച്ചു. ബി.ജെ.പിയെ കടന്നാക്രമിക്കാതിരുന്നതും വീഴ്ചയായി. ഇതുവഴി ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാന്‍ കാരണമായി. ബി.ജെ.പിയുടെ കടന്നുകയറ്റം കാണാതെ പോയി എന്നും നേതൃത്വം വിലയിരുത്തുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും കേന്ദ്രനേതൃത്വം വിശദമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിലെത്തുക.

അരുവിക്കര തെരഞ്ഞെടുപ്പ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി

  തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയവും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പരാജയവും സോഷ്യല്‍ മീഡിയ തരംഗമായി. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എല്ലാവരെയും കളിയാക്കിയാണ് സോഷ്യല്‍ മീഡിയയിലെ ആഘോഷം. സിപിഎമ്മിനെയും ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിനെയും സോഷ്യല്‍ മീഡിയ ഇത്തവണയും വെറുതെ വിട്ടിട്ടില്ല. ഇടതുമുന്നണിക്കായി തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച പിണറായി വിജയനെയും പ്രധാന പ്രചാരകനായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയുമെല്ലാം രസകരമായരീതിയിലാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. പി സി ജോര്‍ജിനേയും ബാലകൃഷ്ണ പിള്ളയേയും ഗണേഷ് കുമാറിനെയും കണക്കിന് കളിയാക്കുന്നതിനൊപ്പം … Read more

അഭയ കേസ്: തെളിവുകളില്‍ തിരിമറി നടന്നുവെന്ന് സി.ബി.ഐ

  തിരുവനന്തപുരം: സിസ്റ്റര്‍ അഭയ ക്കേസില്‍ തെളിവുകളില്‍ തിരിമറി നടന്നുവെന്ന് സി.ബി.ഐ. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം ഉള്‍പ്പടെയുളള തെളിവുകള്‍ െ്രെകം ബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.സാമുവല്‍ തിരിമറി നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ തുടരന്വേഷണം ആരംഭിച്ചത്. സിസ്റ്റര്‍ അഭയ മരണമടഞ്ഞ സമയം ധരിച്ചിരുന്ന ശിരോവസ്ത്രം ഉള്‍പ്പടെയുളള എട്ടിനം വസ്ത്രങ്ങളിലാണ് തിരിമറി നടന്നത്. കോട്ടയം എസ്.ഡി.എം കോടതിയില്‍ നിന്ന് കൈപ്പറ്റിയ വസ്ത്രങ്ങള്‍ കെ.സാമുവല്‍ സാക്ഷികളെ കാണിക്കുകയോ … Read more

വോട്ട് വളര്‍ച്ചയില്‍ ഇരു മുന്നണികളെയും പിന്നിലാക്കി ബിജെപി

തിരുവനന്തപുരം: അരുവിക്കരയില്‍ പോള്‍ ചെയ്ത വോട്ടില്‍ 39.61 ശതമാനവും നേടിയാണ് യുഡിഎഫിന്റെ ഉഗ്രന്‍ വിജയം.എല്‍ഡിഎഫിന് നേടാനായത് 32.50 ശതമാനം വോട്ട്. ബിജെപി നേടിയത് 23.96 ശതമാനം വോട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് അരുവിക്കരയില്‍ മുന്നണി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും 2011ല്‍ സ്വന്തം പിതാവ് നേടിയ ഭൂരിപക്ഷമോ വോട്ടുവിഹിതമോ ഉറപ്പിക്കാനായില്ല. 2011ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ അമ്പലത്തറ ശ്രീധരന്‍ നായരെ 10,674 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച ജി.കാര്‍ത്തികേയന്‍ നേടിയത് 48.78 ശതമാനം വോട്ടാണ്. ശബരീനാഥന് 39.61 ശതമാനം വോട്ടേ … Read more

അരുവിക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണു വിജയത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ യുഡിഎഫിന്റെ മുഴുവന്‍ നേതാക്കളും ഒന്നിച്ച് അണിനിരന്നു. യോജിച്ച പ്രവര്‍ത്തനത്തിനു കിട്ടിയ അംഗീകാരമാണിത്. എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫ് നേതാക്കള്‍ പ്രവര്‍ത്തിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മെഷീനറിയും ശക്തമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പു ഫലം സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കുമെന്നു പറഞ്ഞിരുന്നു. ചെറിയ ഭൂരിപക്ഷത്തിനാണ് ഈ സര്‍ക്കാര്‍ ഭരണം തുടങ്ങിയതെങ്കിലും അതു ഭരണത്തെ ബാധിക്കാതെതന്നെയാണു മുന്നോട്ടുപോയത്. ജനങ്ങളുടെ … Read more

അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: അരുവിക്കരയിലെ തോല്‍വി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ വനവാസത്തിന്റെ സൂചനയാണെന്ന് എ.കെ. ആന്റണി. സിപിഎമ്മിന്റെ അടിത്തറ വേഗത്തില്‍ ചോര്‍ന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റുതിരുത്തി നിലപാട് മാറ്റി ശൈലി മാറ്റി മുന്നോട്ടുപോയാലും ഇനി കുറേ തെരഞ്ഞെടുപ്പുകളില്‍ സിപിഎം കരകയറാന്‍ പോകുന്നില്ലെന്ന് ആന്റണി പറഞ്ഞു. പാഠംപഠിക്കാതെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത നടപടികള്‍ ചെയ്യുന്നതിന്റെയും ശിക്ഷയെന്ന നിലയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ വനവാസത്തിലേക്കു പോകുന്നതിന്റെ സൂചനകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്ക് പഴയ നിലപാടല്ല. പഴയ കേരളമല്ല … Read more