അരുവിക്കരയില്‍ വോട്ടെണ്ണല്‍ തുടങ്ങി…ശബരീനാഥിന് നേരിയ ലീഡ്

തൊളിക്കോട് മണ്ഡലത്തില്‍ ശബരീനാഥ് മുന്നില്‍ . ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ പഞ്ചായത്താണിത്.163 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്.  ആദ്യത്തെ രണ്ട് ബൂത്തുകളെണ്ണിതീരുമ്പോല്‍ വിജയകുമാറിന് 501 ശബരിനാഥ് 664 രാജഗോപാല്‍ 426 അഞ്ച് ബൂത്തുകള്‍ എണ്ണി കഴിയുമ്പോള്‍ മത്സരം കടുക്കുന്നു. ശബരിനാഥ് 488 വോട്ടിന് മുന്നില്‍ 1655 വോട്ട്ശബരിനാഥിന് വിജയകുമാറിന് 1157 , ഒ രാജഗോപാല്‍ 1059 എട്ട് ബൂത്തുകള്‍ എണ്ണികഴിയുമ്പോള്‍ 1224 വോട്ടുകള്‍ക്ക് മുന്നില്‍. പത്ത് ബൂത്തുകള്‍ എണ്ണി തീരുമ്പോള്‍ ആകെ വോട്ട് എം. വിജയകുമാര്‍ 2172, … Read more

മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു

  കണ്ണൂര്‍: കണ്ണൂരില്‍ മരം കടപുഴകി വീണു വീദ്യാര്‍ഥിനി മരിച്ചു. കാട്ടാമ്പള്ളി സഹനാമന്‍സിലില്‍ താഹയുടെ മകള്‍ നഹിദ(15) ആണു മരിച്ചത്. ബൈക്കിനു മുകളിലേക്കു മരം കടപുഴകി വീണാണു വിദ്യാര്‍ഥിനി മരിച്ചത്. കമ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് നഹിദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. വീഴ്ചയില്‍ തലയിടിച്ചു റോഡിലേക്കു വീഴുകയായിരുന്നു. ശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്നു പ്ലസ് … Read more

പപ്പയെ കാണാന്‍ ചെന്നപ്പോഴെല്ലാം പാര്‍വതിച്ചേച്ചി ഭീഷണിപ്പെടുത്തിയെന്ന് ശ്രീലക്ഷ്മി

  ജഗതി ശ്രീകുമാറിനെ കാണാന്‍ ചെന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ മൂത്ത മകള്‍ പാര്‍വതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ജഗതിയുടെ രണ്ടാമത്തെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. ‘അപകടത്തിനുശേഷം പപ്പയെ ഇതുവരെ കാണാന്‍ അനുവദിച്ചില്ല. എപ്പോഴൊക്കെ പപ്പയെ കാണാന്‍ ചെന്നോ അപ്പോഴെല്ലാം പാര്‍വതി ചേച്ചി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷമായി ഞാന്‍ പപ്പയെ കണ്ടിട്ട്. അതുകൊണ്ടാണ് പൊതുവേദിയാണേലും പപ്പയെ കാണാന്‍ വന്നത്’ മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി വ്യക്തമാക്കി. ‘കോടതിവിധി കൊണ്ടുചെന്നിട്ടുപോലും പപ്പയെ കാണാന്‍ അനുവദിച്ചില്ല. ഇതാകുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ട്, തടയാന്‍ ആരും … Read more

കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധന, വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി

മുംബൈ: കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. പകരം ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്‌സ് അസോസിയേഷന്‍ (ഗാംക) എന്ന ഏജന്‍സിയെ പരിശോധനാ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി. ഖദാമത്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക ഈടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കാന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം തീരുമാനിച്ചത്. ആരോഗ്യ പരിശോധനക്ക് നാലായിരം രൂപയ്ക്ക് പകരം 24,000 രൂപയായിരുന്ന ഫീസ് ഈടാക്കിയിരുന്നത്. ഇത് … Read more

ശ്രീലക്ഷ്മിയുടേത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകം-പാര്‍വതി ഷോണ്‍

തിരുവനന്തപുരം: ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അരുവിത്തുറയില്‍ നടന്നതെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. പപ്പയോട് ശത്രുതയുള്ളവര്‍ മനഃപൂര്‍വം പരിപാടി മുടക്കാനും പൊതുജനമധ്യത്തില്‍ അപമാനിക്കാനും നടത്തിയ നാടകമാണ് അരങ്ങേറിയതെന്ന് പാര്‍വതി ആരോപിച്ചു. ശ്രീലക്ഷ്മിക്ക് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ വരെ സംഭവത്തിന് പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ട് കാറുകള്‍ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് അവര്‍ വേദിക്ക് പുറത്തെത്തിയത്. സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചാണ് ശ്രീലക്ഷ്മിയുടെ നീക്കങ്ങളെന്നും … Read more

ശ്രീശാന്തിന് കാത്തിരിക്കേണ്ടി വരും..ഐപിഎല്‍ ഒത്തുകളി കേസ് വിധി പറയുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി:ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പട്യാല കോടതി വിധി പറയുന്നത് മാറ്റിവച്ചു. അടുത്ത മാസം 25ലേക്കാണ് വിധി പറയുന്നത് മാറ്റി വച്ചത്. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ എന്നതിലാണ് ഇന്ന് കോടതി വിധി പറയാനിരുന്നത്. കേസിന്റെ വിധി കേള്‍ക്കാന്‍ ശ്രീശാന്ത് ഡല്‍ഹിയില്‍ എത്തിയിരുന്നു. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക ചുമത്തിയാണ് ഐ.പി.എല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചൗഹാന്‍, അജിത് ചാന്ദില എന്നിവരാണ് ഒത്തുകളിക്കേസില്‍ പ്രതികളായ … Read more

ബാര്‍കോഴ…കേസില്‍ തനിക്ക് മേലും സമ്മര്‍ദമുണ്ടായെന്ന് ചെന്നിത്തല

തിരുവനന്തപുരം:  ബാര്‍കോഴ കേസില്‍ തനിക്കുമേല്‍ പോലും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റിനെ ന്യായീകരിക്കുന്ന രീതിയിലാണ് ചെന്നിത്തലയുടെ സഭയിലെ പരാമര്‍ശവും. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ താനും സര്‍ക്കാരും സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല എന്നും ചെന്നിത്തല അടിയന്തരപ്രമേയത്തിനുളള മറുപടിയില്‍ പറഞ്ഞു. തുടര്‍ന്ന്, സമ്മര്‍ദ്ദമുണ്ടായത് ആരുടെ ഭാഗത്തു നിന്നാണ് എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. എന്നാല്‍, കേസു തന്നെ ഒരു സമ്മര്‍ദ്ദമാണെന്ന മറുപടിയിലൂടെ ചെന്നിത്തല ഒഴിഞ്ഞുമാറി. ബാര്‍ … Read more

അരുവിക്കരയില്‍ ഭരണ വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചത് യുഡിഎഫിന് അനുകൂലമെന്ന് കോടിയേരി

തിരുവനന്തപുരം: അരുവിക്കരയില്‍ ഭരണ വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടുവെന്നും അതിന്റെ ആനുകൂല്യം യു.ഡി.എഫിന് ലഭിച്ചുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയാണ് ഇടതുവോട്ടുകള്‍ ഭിന്നിപ്പിച്ചത്. ബി.ജെ.പിയ്ക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ് കനത്ത പരാജയം നേരിടേണ്ടി വരുമായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പണം കൊടുത്ത് വാങ്ങിയ നിയമോപദേശം ഉപയോഗിച്ചാണ് കെ.എം മാണിയെ ബാര്‍ കോഴക്കേസില്‍ നിന്നും സര്‍ക്കാര്‍ രക്ഷിച്ചതെന്ന് കോടിയേരി പറഞ്ഞു. നിയമോപദേശം നല്‍കിയര്‍ക്ക് എത്ര കൊടുത്തുവെന്നും ആരാണ് കൊടുത്തതെന്നും കോടിയേരി ചോദിച്ചു.. ബാറുടമകളുടെ അഭിഭാഷകന്റെ നിയമോപദേശം തേടിയ നിലപാട് … Read more

ബാര്‍ കോഴ ; വിജിലന്‍സിനു നിയമോപദേശം ബാറുടമകളുടെ അഭിഭാഷകനില്‍ നിന്നെന്ന് ആരോപണം

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശത്തിനായി സമീപിച്ചത് ബാറുടമകളുടെ അഭിഭാഷകനായ അഡ്വക്കേറ്റ് എന്‍ നാഗേശ്വര റാവുവിവെയാണെന്ന് ആരോപണം ഉയരുന്നു. സുപ്രീംകോടതിയില്‍ ബാറുടമകളുടെ കേസ് നടക്കുന്ന സാഹചര്യചത്തിലാണ് ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റില്‍ നിന്നും വിഡിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നിയമോപദേശം തേടിയത്. ബാര്‍കോഴ കേസില്‍ ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ബാര്‍കോഴ കേസില്‍ പുതിയ … Read more

10,000വോട്ടിന്‍റെ ഭൂരിപക്ഷം വരെ പ്രതീക്ഷിച്ച് ഇടത്…6000വരെ ഭൂരിപക്ഷം കണക്കാക്കി വലത്

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജയപ്രതീക്ഷയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. എല്ലാവരും തന്നെ ഏറെക്കുറെ വിജയപ്രതീക്ഷയിലാണെന്നതാണ് ഇക്കുറി പ്രത്യേകത. അറുപതിനായിരം വരെ വോട്ട് നേടി എം വിജയകുമാര്‍ വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം വിലയിരുത്തിയത്. യു.ഡി.എഫ് 2500 മുതല്‍ ആറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. ബിജെപി കഴിഞ്ഞ തവണ ഏഴായിരത്തില്‍പരം വോട്ടുണ്ടായിരുന്ന മണ്ഡലത്തില്‍ നാല്‍പത്തിയൊന്നായിരം വോട്ട് നേടാനാകുമെന്ന കണക്കു കൂട്ടലിലുമാണ്. ചൊവ്വാഴ്ചയാണ് അരുവിക്കര … Read more