ദേശീയ ഗെയിംസിനെ വിലയിടിച്ചു കാണിച്ചതു ശരിയായില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിനെ പ്രതിപക്ഷം വിലയിടിച്ചു കാണിച്ചതു മോശമായിപ്പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗെയിംസ് നടത്തിപ്പില്‍ അഴിമതിയാരോപിച്ച പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളോടു മാപ്പു പറയണം. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബാര്‍ കോഴക്കേസില്‍ 309 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരാള്‍ പോലും മൊഴി എതിരായി പറഞ്ഞിട്ടില്ല. ബാര്‍ അടച്ചതുമൂലം കോടികള്‍ നഷ്ടമുണ്ടായ വ്യക്തി ഉന്നയിച്ച ആരോപണമാണു പ്രതിപക്ഷം ഏറ്റുപിടിച്ചത്. അതുകൊണ്ടുതന്നെയാണ് ഇതിനു സ്വീകാര്യത കിട്ടാത്തതെന്നും പ്രതിപക്ഷം … Read more

മന്ത്രിമാരുമായി ബന്ധം സരിത സമ്മതിക്കുന്നതിന്‍റെ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരില്‍ ചിലര്‍ സ്ത്രീകളെ വലയിലാക്കുകയും പരസ്പരം കൈമാറുകയും ചെയ്യുന്ന ലോബിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍. മാധ്യമപ്രവര്‍ത്തകയായ സുനിതാ ദേവദാസുമായി നടത്തിയ സംഭാഷണത്തിലാണ് സരിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയതെന്നും ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണമധ്യേ വ്യക്തമാക്കുന്നു. സരിതയുമായി മന്ത്രിമാര്‍ക്കുള്ള ബന്ധം പൂര്‍ണ്ണമായി വെളിപ്പെടുത്തുന്ന സംഭാഷണം റിപ്പോര്‍ട്ടറാണ് പുറത്ത് വിട്ടത്. സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ മാധ്യമപ്രവര്‍ത്തകയായ സുനിതാ … Read more

ജയിലില്‍ സരിതയെസന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ വെട്ടി തിരുത്തിയ നിലയില്‍

കൊച്ചി : സോളാര്‍ കേസിലെ തട്ടിപ്പുകള്‍ ശിവരാജന്‍ കമ്മിഷന്റെ മുമ്പിലും അരങ്ങേറി. തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ്. നായരെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ സന്ദര്‍ശിച്ചവരുടെ പേരും വിവരങ്ങളും അപ്പാടെ വെട്ടിത്തിരുത്തിയ നിലയിലുള്ള ജയില്‍ രജിസ്റ്ററാണ് ജയില്‍ സൂപ്രണ്ട് നസീറ ബീവി കമ്മിഷന്‍ മുമ്പാകെ ഹാജരാക്കിയത്. ഒറ്റ നോട്ടത്തില്‍ തന്നെ കമ്മിഷന്‍ ഇത് കണ്ടെത്തുകയും ജയിലിലെ സുപ്രധാന രേഖകളില്‍ തിരിമറി കാണിക്കുന്നത് ഗൗരവമാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് ജയില്‍ സൂപ്രണ്ട് … Read more

യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനാ നോട്ടീസില്‍ ധനമന്ത്രി കെഎം മാണിയുടെ പേരില്ല

തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനാ നോട്ടീസില്‍ ധനമന്ത്രി കെഎം മാണിയുടെ പേരില്ല. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളുടേയും അധ്യക്ഷന്മാരുടെ പേരുള്ള നോട്ടീസില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ചേര്‍ത്തത് ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിന്റെ പേരാണ്. എന്നാല്‍ മന്ത്രിമാരുടെ പേര് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും യുഡിഎഫ് വിശദീകരിച്ചു. ബാര്‍കോഴ ഇടതുമുന്നണിയും ബിജെപിയും പിസി ജോര്‍ജ്ജും പ്രധാന പ്രചാരണ ആയുധമാക്കുമ്പോഴാണ് യുഡിഎഫിന്റെ വോട്ടഭ്യര്‍ത്ഥനയില്‍ മാണിയുടെ പേരില്ലാത്തത്. ശബരീനാഥന് വോട്ട് തേടുന്ന നോട്ടീസില്‍ കെപിസിസി പ്രസിഡണ്ടിന്റെയും പാണക്കാട് തങ്ങളുടേയും വീരേന്ദ്രകുമാറിന്റെയും … Read more

കൊള്ളപ്പലിശ വാങ്ങാന്‍ അനുവദിക്കില്ലെന്നു ചെന്നിത്തല,ഓപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം തു ങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കുമെന്നും കൊള്ളപ്പലിശ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത നിരവധി ചിട്ടിക്കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യമായിട്ടുണ്ട്. അനധികൃത കൊള്ളപ്പലിശയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ ജില്ലകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. മാധ്യമങ്ങളും ഓപ്പറേഷന്‍ … Read more

പ്രവാസി പുനരധിവാസ പദ്ധതികളോട് ബാങ്കുകള്‍ വിമുഖത കാണിക്കുന്നു- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവാസി പുനരധിവാസ പദ്ധതികളോട് ബാങ്കുകള്‍ വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ട് ബാങ്കുകള്‍ മാത്രമാണ് പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ ഈ നിലപാട് ശരിയല്ല. പ്രവാസി പുനരധിവാസ പദ്ധതികള്‍ക്കു ബാങ്കുകളുടെ സഹകരണം കൂടിയേ തീരു എന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലും ഭവന വായ്പയുടെ കാര്യത്തിലും ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാരിന്റെ ആശയത്തോടെ ബാങ്കുകള്‍ … Read more

കൊച്ചിയില്‍ ഡെമുസര്‍വീസിന് തുടക്കമായി

കൊച്ചി: എറണാകുളം-പിറവം റോഡ് ഡെമു സര്‍വീസിന് തുടക്കമായി. കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഡെമു സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തിങ്കളാഴ്ച മുതല്‍ സര്‍വീസ് പൂര്‍ണതോതില്‍ നടക്കും. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും സര്‍വീസ്. നിലവിലെ റെയില്‍വെ ചാര്‍ജ് തന്നെയാണ് ഡെമു സര്‍വീസിനും. കേരളത്തില്‍ ആദ്യമായാണ് ഡെമു സര്‍വീസ് ആരംഭിക്കുന്നത്. 14 കോച്ചുകളാണ് ഡെമു സര്‍വീസിന് അനുവദിച്ചിട്ടുളളത്. രാവിലെ ഏഴിന് ആരംഭിക്കുന്ന സര്‍വീസ് രാത്രി ഒമ്പതു വരെ ഉണ്ടാവും. എറണാകുളം-തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ-ആലുവ, ആലുവ-എറണാകുളം, … Read more

വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍

വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍ തിരുവനന്തപുരം: വാവ സുരേഷിനെ പാമ്പുകടിയേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിനെ കടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ദര്‍ശകരുടെ ബാഹുല്യം കാരണമാണ് ഐസിയുവിലേക്കു മാറ്റിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. -എജെ-  

നിലവിളക്ക് കൊളുത്തുന്നത് മതാചാരമായി കാണാനാവില്ലെന്ന് മന്ത്രിക്ക് മമ്മൂട്ടിയുടെ ഉപദേശം..

തിരുവനന്തപുരം: ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമായി കാണാനാകില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മടികാണിച്ച വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനോട് വേദിയില്‍ വച്ചു തന്നെയാണ് മമ്മൂട്ടി ഇതുപറഞ്ഞത്. വേദിയില്‍ ചില്ലറ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന പി.എന്‍.പണിക്കര്‍ അനുസ്മരണ ചടങ്ങായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചത്. അനുസ്മരണ ചടങ്ങ് ഉദ്ഘാടനത്തിന്റെ ഭാഗമായി മമ്മൂട്ടി വിളക്ക് കൊളുത്തി. അടുത്തതായി മന്ത്രിക്ക് കൈമാറിയെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. … Read more

ബാര്‍ കോഴ..മാണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കാന്‍ തെളിവുകളുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍ . 60 ശതമാനം തെളിവുകള്‍ മാണിക്കെതിരെ ഉണ്ട്. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസറ്റിന് മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയത് പള്ളി വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടാണെന്നും സുകേശന്‍ പറഞ്ഞു. പാലയില്‍ മാണിക്ക് പണം നല്‍കിയതിന്റെ എല്ലാം തെളിവുകളും ഉണ്ട്.പണം നല്‍കിയവര്‍ അത് പറഞ്ഞില്ലെന്ന് മാത്രം. ബാര്‍കോഴക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സുകേശനുമായി തീര്‍ത്തും സ്വകാര്യമായി നടത്തിയ … Read more