മുഖ്യമന്ത്രി ഓഫീസിലെ തത്സമയ സംപ്രേക്ഷണം ഇനി മൊബൈല്‍ ഫോണിലും

  തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ 24 മണിക്കൂര്‍ തത്സമയ സംപ്രേക്ഷണം ഇനി മൊബൈല്‍ ഫോണിലും ലഭ്യമാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. രാജ്യത്ത് ഈ സംവിധാനം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസാകും കേരളത്തിലേത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലായിരിക്കും ഈ സംവിധാനം ലഭ്യമാകുക. ഗൂഗിളില്‍ http://staging.reelax.in/livestreaming/cmlive/live2.html എന്നു ടൈപ്പ് ചെയ്താല്‍ ലൈവ് സ്ട്രീമിംഗ് ലഭ്യമാകും. -എജെ-

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്…ദുബായിലേക്ക് കടത്തിയത് നൂറ് കോടി രൂപ

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ ഉതുപ്പ് വര്‍ഗീസ് 100 കോടി രൂപ ദുബായിലേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹവാല പണം അയക്കാന്‍ ഉതുപ്പ് വര്‍ഗീസിനെ സഹായിച്ചത് അബ്ദുള്‍ നാസറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ സുരേഷ് ബാബുവാണ് അബ്ദുള്‍ നാസറിനെ ഉതുപ്പ് വര്‍ഗീസിന് പരിചയപ്പെടുത്തി നല്‍കിയത്. നാസര്‍ വഴി 100 കോടി രൂപ കടത്തിയതിന് … Read more

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ: ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ സ്വന്തമാക്കി.തിരുവനന്തപുരം സ്വദേശ് ബി അര്‍ജുന് ഒന്നാം റാങ്ക്. 578 മാര്‍ക്ക് കരസ്ഥമാക്കിയാണ് അര്‍ജുന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശിയായ അമീര്‍ ഹസനാണ് രണ്ടാം റാങ്ക്. ശ്രീരാഗ് ബി (കോഴിക്കോട്), നിതിന്‍ ജി കെ(തിരുവനന്തപുരം), ശ്രീഹരി(കണ്ണൂര്‍) എന്നിവര്‍ യഥാക്രമം 3,4,5 റാങ്കുകള്‍ നേടി. പരീക്ഷയെഴുതിയവരില്‍ 75,258 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. … Read more

മാവോയിസ്റ്റുകളെ നിലയ്ക്ക് നിറുത്തും-രമേശ് ചെന്നിത്തല

അരുവിക്കര: പൊലീസിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന മാവോയിസ്റ്റുകളെ നിലയ്ക്ക് നിറുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന മാവോയിസ്റ്റുകളുടെ തുറന്ന കത്ത് ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ആ വെല്ലുവിളി ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണ്. മാവോയിസ്റ്റുകളെ നിലയ്ക്കു നിര്‍ത്താനുള്ള ശക്തി ആഭ്യന്തര വകുപ്പിനും പൊലീസിനും ഉണ്ട്. ഒരു തുള്ളി രക്തം പോലും വീഴാതെ തന്നെ മാവോയിസ്റ്റുകളെ … Read more

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു, പ്രസിഡന്റായി ഇന്നസെന്റ് തുടരും

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്കു ഇക്കുറി മത്സരമില്ല. നടനും എംപിയുമായ ഇന്നസെന്റ് തന്നെ അമ്മയുടെ പ്രസിഡന്റായി തുടരും. പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. മോഹന്‍ലാലും ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററായി തുടരും. അടുത്തയാഴ്ച പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. -എജെ-

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു്:പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്‌സ് അറസ്റ്റില്‍

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടര്‍ ഒഫ് എമിഗ്രന്റ്‌സും കൊല്ലം സ്വദേശിയുമായ അഡോള്‍ഫ് ലോറന്‍സിനെ സി.ബി.ഐ കൊച്ചി യൂണിറ്റ് അറസ്റ്റു ചെയ്തു. തട്ടിപ്പ് നടത്തിയ അല്‍സറാഫ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനത്തിന് ഒത്താശ ചെയ്തു നല്‍കിയ കേസുകളില്‍ ഒന്നാം പ്രതിയാണ് ലോറന്‍സ്. കേസിലെ മറ്റൊരു പ്രതിയും അല്‍സറാഫ ഉടമസ്ഥനുമായ ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 1,200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയവുമായി അല്‍സറഫ ഏജന്‍സി ഉണ്ടാക്കിയത്. … Read more

വിപ്പ് തനിക്ക് ബാധകമല്ലെന്ന് സ്പീക്കര്‍ക്ക് പിസി ജോര്‍ജ്ജിന്‍റെ കത്ത്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ വിപ്പ് തനിക്ക് ബാധകമല്ലെന്ന് സ്പീക്കര്‍ക്ക് പി.സി ജോര്‍ജിന്റെ കത്ത്. വിഷയാധിഷ്ഠിതമായി യു.ഡി.എഫിനെതിരെ വോട്ട് ചെയ്യാനോ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനോ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . അതേ സമയം ജോര്‍ജിനെ അയോഗ്യനാക്കുന്നതിനുള്ള നിയമ നടപടികളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഈ മാസം 30 കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ മൂന്നിനാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് കത്തു കൊടുത്തത്. ജോര്‍ജിന്റെ നിയമസഭാ അംഗത്വം നഷ്ടപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നീക്കം … Read more

നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം നടത്തി.

ഡബ്‌ളിന്‍: നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ്ജ് വലിയപള്ളിയില്‍ നടന്നു.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി ബിബിന്‍ ഐസക്ക് (23) ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദാനന്ദരബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്. ഈ വര്‍ഷമാദ്യമാണ് ബിബിന്‍ കോഴ്‌സിനായി നെതര്‍ലാന്റി്‌സിലെത്തിയത്. താമരശ്ശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി ബിബി(ദുബായ്). അനിന്‍ ജോര്‍ജ്ജ് … Read more

മിശ്രവിവാഹ വിവാദ പ്രസ്താവന..ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു

തൊടുപുഴ: ക്രൈസ്തവ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജന്‍ഡയുണ്ടെന്ന മതവിദ്വേഷം പരത്തുന്ന പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല … Read more

വിന്‍സണ്‍ എം.പോളിന് സര്‍ക്കാര്‍ ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്

കൊച്ചി: ആറു മാസത്തിനകം വിരമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന് സര്‍ക്കാര്‍ ഉന്നത പദവി വാഗ്ദാനം ചെയ്‌തെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചു. അതിനാലാണ് ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ഡയറക്ടര്‍ ശ്രമിക്കുന്നതെന്നും ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കട്ടെയെന്നും ബിജു പറഞ്ഞു. ബാര്‍ കോഴ കേസില്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിന്‍സണ്‍ എം.പോളിന്റെ സമ്മര്‍ദ്ദം … Read more