കേരളത്തിൽ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ; കേരള സർക്കാർ പ്രവാസികളുടെ അഭിപ്രായം ആരായുന്നു

കേരള സർക്കാർ നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നതിന് മുന്നോടയായി പ്രവാസികളിൽ നിന്നും അഭിപ്രായ സർവ്വേ നടത്തുന്നു.കേരളത്തിലെ എല്ലാ ജില്ലകളിലേക്കും എളുപ്പവും തടസവുമില്ലാത്ത എയർ കണക്റ്റിവിറ്റി നടപ്പിലാക്കു ന്നതിനുവേണ്ടിയാണു നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ’ സ്ഥാപിക്കുന്നത്.നോ-ഫ്രിൽസ് എയർസ്ട്രിപ്പുകൾ ടൂറിസം വ്യവസായത്തിന് കരുത്തു പകരുമെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. പുതിയ എയർസ്ട്രിപ്പുകൾ വരുന്നതോടെ വിമാനയാത്ര ചെലവ് കുറയും .നോ-ഫ്രിൽസ് എയർപോർട്ടിൽ റൺവേ, ടാക്സി ട്രാക്ക്,ആപ്രോൺ,ടെർമിനൽ കെട്ടിടങ്ങൾവിശ്രമമുറി, ശുചിമുറികൾ, കൗണ്ടറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. കാസർകോട്, വയനാട്,ഇടുക്കി ജില്ലകളിൽ നോ-ഫ്രിൽസ് എയർപോർട്ടുകൾ … Read more

നഴ്സിങ് മേഖലയ്ക്കായി കൊച്ചിയിൽ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ്, NHS പാർട്ണറുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പുവച്ചു ; 3000 ഹെൽത്ത് കെയർ പ്രൊഫെഷനലുകളെ റിക്രൂട്ട് ചെയ്തേക്കും

ഇംഗ്ലണ്ടിലെ National Health Service പങ്കാളിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കേരളസർക്കാർ. കേരളത്തിലേക്ക് നിക്ഷേപം സമാഹരിക്കുന്നതിനായുള്ള യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയ കേരള സർക്കാർ പ്രതിനിധി സംഘമാണ് ലണ്ടനിൽ ഒരു NHS പങ്കാളിയുമായി ധാരണാപത്രം ഒപ്പുവച്ചത്. കേരള സർക്കാരും Humber and North Yorkshire Health and Care പങ്കാളിയായ നാവിഗോയും തമ്മിലാണ് ധാരണാപത്രം, ഇതുവഴി കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുടിയേറ്റം സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. “യുകെയിലേക്ക് വിദഗ്ദ്ധരായ ഹെൽത്ത് കെയർ സ്റ്റാഫിന്റെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് … Read more

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കേരളത്തിലെ മുതിർന്ന രാഷ്ട്രീയപ്രവർത്തകനും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. 69 വയസായിരുന്നു അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു. കീമോത്തെറാപ്പി ചെയ്ത ക്ഷീണവും രോഗത്തിന്‍റെ അവശതയും കാരണം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. നേരത്തെ അമേരിക്കയിൽ ചികിത്സിച്ച ഡോക്ടർമാരുടെ നിർദേശം അനുസരിച്ചായിരുന്നു കോടിയേരി അപ്പോളോയിൽ ചികിത്സിച്ചുവന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പാർട്ടിയെ നയിച്ച് തിരഞ്ഞെടുപ്പ് … Read more

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആര്യാടൻ ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകളിൽ മന്ത്രിസ്ഥാനം അലങ്കരിച്ച ആര്യാടൻ മുഹമ്മദ് കോൺഗ്രസ് ടിക്കെറ്റിൽ 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും … Read more

ഒറ്റ ക്ലിക്കിലൂടെ ലോകത്ത് എവിടെ നിന്നും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാൻ ഇതാ ഒരവസരം ,Gift a Tradition സംരംഭവുമായി കേരളാ ടൂറിസം ഡിപ്പാർട്‌മെന്റ്

ഏതൊരു ദുരന്തത്തെയും തരണം ചെയ്യാൻ മലയാളികളെ പ്രാപ്തരാക്കുന്ന പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സമത്വ ബോധത്തിന്റെയും മഹത്തായ ഉത്സവമാണ് ഓണം.കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് ഓണത്തിനും പലർക്കും വീട്ടിൽ വരാനും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാനും കഴിഞ്ഞിരുന്നില്ല. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞെന്ന് (ഉണ്ടെങ്കിലും വകവെയ്ക്കുന്നില്ല) കരുതുന്ന ഈ ഓണത്തിന് ലോകത്തിന്റെ ഏത് കോണിൽ നിന്നും പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം നൽകാൻ Gift a Tradition സംരംഭവുമായി കേരളാ ടൂറിസം ഡിപ്പാർട്മെന്റ്. കേരളാ ടൂറിസം ഡിപ്പാർട്ട്മെൻറും Kerala Arts and Crafts Village … Read more

ബെർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞന്തന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. പ്രമേഹവും മറ്റ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെറിയ പ്രായം മുതല്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കുഞ്ഞനന്തന്‍ നായരുടെ തുടക്കം കോണ്‍ഗ്രസിനൊപ്പമായിരുന്നുെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് മാറുകയായിരുന്നു. ബാംസംഘം സംഘടനയുടെ സ്ഥാപക സെക്രട്ടറി സ്ഥാനം വഹിച്ച അദ്ദേഹം ബോംബെയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായാം കുറഞ്ഞ … Read more

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. T J ജോസഫിന് അയർലൻഡ് മലയാളികൾ സ്വീകരണവും അനുമോദനവും നൽകുന്നു

2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ആഗസ്റ്റ് 7ആം തിയതി ഡബ്ലിനിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്ന സംയുക്തസമ്മേളനത്തിൽ വച്ച് അനുമോദിക്കുന്നു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ലുക്കൻ സെന്ററിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അയർലണ്ടിലെ എല്ലാ മലയാളികളേയും സഹർഷം സ്വാഗതം ചെയ്യുന്നു. കോർഡിനേറ്റർജോർജ് 0879962929സമയം: 2022 … Read more

മലയാളിയെ തോൽപിക്കാൻ ആവില്ല മക്കളേ…കുടുംബത്തോടൊപ്പം കറങ്ങാൻ സ്വന്തമായി വിമാനം നിർമ്മിച്ച് ലണ്ടൻ മലയാളി

അത്യാവശ്യമായി ഒരിടത്തേക്ക് ‘പറന്ന്’ ചെല്ലണമെന്ന് തോന്നുമ്പോള്‍ ഒരു വിമാനം കിട്ടിയില്ലെങ്കിലോ? രണ്ടാമതൊന്ന് ചിന്തിക്കരുത്… സ്വന്തമായി ഒരു വിമാനം ഉണ്ടാക്കുക തന്നെ. ലണ്ടനില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ Ashok Aliseril Thamarakshan എന്ന യുവാവാണ് ഇത്തരത്തില്‍ സ്വന്തമായി ഒരു വിമാനം വീട്ടില്‍ത്തന്നെ ഉണ്ടാക്കിയത്. ഉണ്ടാക്കുക മാത്രമല്ല ഈ വിമാനത്തില്‍ ജര്‍മ്മനി, ഓസ്ട്രിയ, ചെക്ക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം യാത്രയും ചെയ്തു. 2018 ല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അശോക് തന്റെ യാത്രകള്‍ക്കായി ടു-സീറ്റര്‍ വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാറായിരുന്നു … Read more

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിന്

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. ടി.ജെ ജോസഫ് മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന പുസ്തകത്തിലൂട എം കുഞ്ഞാമനും ഇതേ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. അൻവർ അലി (മെഹബൂബ് എക്സ്പ്രസ്) മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി. ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്) എന്നിവര്‍ക്കാണ് മികച്ച് നോവലിനുള്ള പുരസ്കാരം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും സാഹിത്യ … Read more

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മലയാളത്തിന് കൈനിറയെ അവാർഡുകൾ

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മലയാളി താരം അപര്‍ണ ബാലമുരളിയെ മികച്ച നടിയായും, തമിഴ് നടന്‍ സൂര്യയെയും, ബോളിവുഡ് താരം അജയ് ദേവഗണിനെയും മികച്ച നടന്‍മാരായും തിരഞ്ഞെടുത്തു.സൂരറൈ പോട്ര് എന്ന ചിത്രം സൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയപ്പോള്‍, തന്‍ഹാജിയിലെ മികച്ച പ്രകടനത്തിലൂടെയാണ് അജയ് ദേവഗണ്‍ പുരസ്കാരത്തിന് അര്‍ഹനായത്. സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് ആണ് മികച്ച … Read more