യൂറോപ്യൻ മലയാളി കുടുംബങ്ങളുടെ ജീവിതത്തിൽ നിന്നൊരു ഏട്; ‘Our Home’ ഹ്രസ്വചിത്രം കാണാം

യൂറോപ്പിലെ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ‘Our Home’ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. യഥാര്‍ത്ഥജീവിതത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി ബിപിന്‍ മേലേക്കാട്ട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിന്‍സ് ജോസഫ് അങ്കമാലി, ഡെനി സച്ചിന്‍, അലക്‌സ് ജേക്കബ്, സ്മിത അലക്‌സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഐന്‍സ് മാര്‍ട്ടിന്‍, ഏയ്ഞ്ചല മേരി ജോസ്, ജോയല്‍ ബിപിന്‍, ജൊഹാന്‍ ബിപിന്‍ എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജഗത് നാരായണന്‍ ആണ്. ഡ്രീം എന്‍ പാഷന്‍ ഫിലിം 2021-ന്റെ … Read more

ഡബ്ലിനിൽ നിന്നും കാണാതായ കുഞ്ഞു സഹോദരിമാരെക്കുറിച്ച് വിവരം നൽകി സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ സഹോദരിമാരെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. സൗത്ത് ഡബ്ലിനിലെ Clondalkin-ലുള്ള Red Cow പ്രദേശത്ത് നിന്നാണ് Nikita Twomey (13), Simone Twomey (12) എന്നീ പെണ്‍കുട്ടികളെ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 28) മുതല്‍ കാണാതായത്. Nikita-യ്ക്ക് ഏകദേശം 5 അടി 3 ഇഞ്ച് ഉയരവും, മെലിഞ്ഞ ശരീരവും, നീളമുള്ള ചുവപ്പ് നിറത്തിലുള്ള മുടിയുമാണ്. Simone-ന് 5 അടി ഉയരം, മെലിഞ്ഞ ശരീരം, ചുവപ്പ് നിറത്തിലുള്ള മുടി എന്നിവയുമാണ്. കറുത്ത നിറത്തിലുള്ള … Read more

Regency Hotel വെടിവെപ്പിൽ കുറ്റം ചുമത്തിയ ജെറാർഡ് ഹച്ചിനെ കോടതിയിൽ ഹാജരാക്കി; സ്‌പെയിനിൽ നിന്നും വിമാനമാർഗ്ഗം എത്തിച്ചത് അതീവ സുരക്ഷയിൽ

കിനഹാന്‍ കുറ്റവാളി സംഘാംഗമായിരുന്ന ഡേവിഡ് ബൈറണെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഹച്ച് സംഘത്തലവനായ ജെറാര്‍ഡ് ഹച്ചിനെ കോടതിയില്‍ ഹാജരാക്കി. സ്‌പെയിനില്‍ വച്ച് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ട ‘ദി മങ്ക്’ എന്നറിയപ്പെടുന്ന ഹച്ചിനെ ബുധനാഴ്ചയാണ് Irish Air Corps കനത്ത സുരക്ഷയില്‍ അയര്‍ലന്‍ഡിലെത്തിച്ചത്. 2016 ഫെബ്രുവരി 5-ന് ഡബ്ലിനിലെ വൈറ്റ് ഹാളിലുള്ള Regency Hotel-ല്‍ വച്ച് നടന്ന വെടിവെപ്പ് ആസൂത്രണം ചെയ്തത് ഹച്ചാണെന്നാണ് കേസ്. കിനഹാന്‍ സംഘത്തലവന്റെ മകനായ ക്രിസ്റ്റി കിനഹാനെ ഉദ്ദേശിച്ചായിരുന്നു വെടിവെപ്പ് നടത്തിയതെന്നാണ് ഗാര്‍ഡ … Read more

അയർലൻഡിൽ ഒരു വർഷത്തിനിടെ വീടുകൾക്കുണ്ടായ വിലവർദ്ധന 24,000 യൂറോ; Help-to-buy സ്‌കീം തുടരുമെന്ന് വരദ്കർ

അയര്‍ലന്‍ഡില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കിയ help-to-buy പദ്ധതി കാലയളവ് നീട്ടുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ വര്‍ഷം അവസാനത്തോടെ നിലവിലെ സ്‌കീം കാലഹരണപ്പെടാനിരിക്കുകയാണ്. അതേസമയം രാജ്യത്തെ ഭവനവില ഒരു വര്‍ഷത്തിനിടെ 9% ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലണ് വീട് വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശാവഹമായ കാര്യം വരദ്കര്‍ പങ്കുവച്ചിരിക്കുന്നത്. രാജ്യത്ത് ഭവനവില വര്‍ദ്ധിച്ചത് പ്രത്യേകിച്ച് ആദ്യമായി വീട് വാങ്ങുന്നവരെയും, (കുട്ടികള്‍ വളര്‍ന്നതിനാലും, കുടുംബത്തില്‍ അംഗങ്ങള്‍ വര്‍ദ്ധിച്ചതിനാലും) കൂടുതല്‍ വലിയ വീട്ടിലേയ്ക്ക് താസം മാറ്റാനാഗ്രഹിക്കുന്നരെയും വലിയ രീതിയില്‍ … Read more

ഈ വർഷത്തെ അയർലണ്ടിലെ വേനൽക്കാല ടെന്നീസ് ബോൾ ടൂർണമെന്റിന് ആവേശോജ്വല പര്യവസാനം – താലാ സൂപ്പർ കപ്പ് KCC- യ്ക്ക്

അയർലണ്ടിലെ പ്രമുഖ ടീമുകളുടെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തു നടത്തിവരുന്ന ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശം ആയി താലാ സൂപ്പർ കിങ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ താലാ സൂപ്പർ കപ്പ് KCC -യ്ക്ക്. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 12 പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ സംഘാടന മികവ് കൊണ്ടും ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾ കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ Galway Tuskers -നെ പരാജയപ്പെടുത്തി … Read more

നഴ്‌സുമാർക്ക് സന്തോഷ വാർത്ത; അയർലൻഡിലെ ആരോഗ്യപ്രവർത്തകർക്കുള്ള സഹായധന പ്രഖ്യാപനം അടുത്ത മാസത്തെ ബജറ്റിൽ

അയര്‍ലന്‍ഡിലെ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ മാസങ്ങളായി ആവശ്യപ്പെടുന്ന ബോണസ് സംബന്ധിച്ച് ഈ വരുന്ന ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ്. കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാനായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനം നല്‍കാനായി INMO അടക്കമുള്ള സംഘടനകള്‍ പലകുറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 12-ന് അവതരിപ്പിക്കുന്ന ബജറ്റില്‍ Public Expenditure Minister Michael McGrath സഹായധനം (recognition payment) സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ നല്‍കപ്പെടുന്ന രീതിയിലാകും ഈ സഹായം. … Read more

വർക്ക് ഫ്രം ഹോം ഔദ്യോഗികമായി അവസാനിച്ചു; അയർലൻഡിലെ തൊഴിലാളികൾ ഇന്നുമുതൽ ഓഫിസിലേയ്ക്ക്

അയര്‍ലന്‍ഡില്‍ കോവിഡ് കാരണം 18 മാസത്തിലേറെ വീട്ടിലിരുന്ന് ജോലി ചെയ്തവര്‍ ഇന്നുമുതല്‍ ഓഫിസുകളിലെത്തിത്തുടങ്ങും. ‘വര്‍ക്ക് ഫ്രം ഹോം’ നിര്‍ദ്ദേശം സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചതോടെയാണ് രാജ്യത്തെ ഓഫിസുകള്‍ സാധാരണ നിലയിലേയ്ക്ക് മടക്കമാരംഭിക്കുക. രാജ്യത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പടിപടിയായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഘട്ടം ഘട്ടമായാണ് തൊഴിലാളികള്‍ തിരികെയെത്തിത്തുടങ്ങുക. തിരികെയെത്തുന്ന തൊഴിലാളികള്‍ക്കായി ജോലിസമയവും, ആവശ്യങ്ങളും മറ്റും വ്യക്തമാക്കുന്ന തരത്തില്‍ ദീര്‍ഘകാല തൊഴില്‍നയം രൂപീകരിക്കണമെന്നും സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല ഓഫിസുകളിലും 2020 മാര്‍ച്ചിന് ശേഷം ജീവനക്കാര്‍ നേരിട്ടെത്തി ജോലി … Read more

അയർലൻഡിൽ ടാപ്പ് വെള്ളം കുടിച്ച് 52 പേർ രോഗബാധിതരായ സംഭവം; രാജ്യമൊട്ടാകെയുള്ള പ്ലാന്റുകളിൽ പരിശോധന നടത്താൻ Irish Water

ഡബ്ലിന്‍, ലിമറിക്ക് എന്നിവിടങ്ങളില്‍ കുടിവെള്ളവിതരണ സംവിധാനത്തില്‍ നിന്നുമുള്ള ടാപ്പ് വെള്ളം കുടിച്ച് 52 പേര്‍ അസുഖബാധിതരായതിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ ജലശുദ്ധീകരണ പ്ലാന്റുകളിലും പരിശോധന നടത്താന്‍ Irish Water. ഓഗസ്റ്റ് മാസത്തില്‍ കുറഞ്ഞത് 52 പേര്‍ ടാപ്പ് വെള്ളം കുടിച്ച ശേഷം രോഗബാധിതരായെന്ന Environmental Protection Agency (EPA) റിപ്പോര്‍ട്ട് തദ്ദേശസ്ഥാപന വകുപ്പ് മന്ത്രി ഡാര ഒബ്രയനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തുടര്‍ന്ന് പരിശോധന നടത്താനായി ഒബ്രയന്‍ തന്നെ Irish Water-ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡബ്ലിന്‍ നഗരത്തിലെ ചിലയിടങ്ങളിലേയ്ക്ക് … Read more

Ryanair -ൽ പൈലറ്റായി ചരിത്രം കുറിച്ച് ഡബ്ലിനിലെ ജിജി തോമസ്; ആദ്യ മലയാളി വനിത

അയര്‍ലന്‍ഡിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളി പൈലറ്റ്. Beaumont-ലെ ജിജി തോമസ് ആണ് Ryanair-ന്റെ വിമാനത്തിന് സാരഥ്യം വഹിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് അഭിമാനമായിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷന്‍ മാനേജ്‌മെന്റ് ബിരുദപഠനത്തിന് ശേഷം എയര്‍ ലിംഗസില്‍ Business Cargo Analyst ആയി ജോലി ചെയ്ത ജിജി, പിന്നീട് IAG Group-ല്‍ Insights Analyst ആയും സേവനമനുഷ്ഠിച്ചു. വീണ്ടും എയര്‍ ലിംഗസില്‍ തന്നെ Operations Planning Analyst ആയി തിരികെയെത്തിയ ജിജി, ഏതാനും നാള്‍ ജോലി ചെയ്ത ശേഷം … Read more

ഡബ്ലിനിലും വെക്സ്ഫോർഡിലും ടാപ്പ് വെള്ളം കുടിച്ച 52 പേർക്ക് അസുഖം ബാധിച്ചു; റിപ്പോർട്ട് പുറത്തുവിട്ട് മന്ത്രി

ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ സുരക്ഷിതമല്ലാത്ത ടാപ്പ് വെള്ളം ഉപയോഗിച്ച 52 പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തനിക്ക് Environmental Protection Agency (EPA) കത്തയച്ചതായി തദ്ദേശസ്ഥാപന വകുപ്പ് മന്ത്രി ഡാര ഒബ്രയന്‍ പറഞ്ഞു. ഡബ്ലിന്‍ നഗരത്തിലെയും, വാട്ടര്‍ഫോര്‍ഡിലെ Gorey പ്രദേശത്തെയും ടാപ്പ് വെള്ളം ഉപയോഗിച്ചവരിലാണ് രോഗം ബാധിച്ചതെന്നാണ് EPA അയച്ച കത്തില്‍ പറയുന്നത്. രണ്ട് പൊതുജല വിതരണ പ്ലാന്റിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നും, അധികൃതര്‍ കൃത്യമായ സുരക്ഷാമേല്‍നോട്ടം വഹിക്കാത്തതാണ് പ്രശ്‌നകാരണമെന്നും EPA നല്‍കിയ കത്തില്‍ പറയുന്നു. … Read more