വടക്കൻ അയർലൻഡിലെ പത്രപ്രവർത്തക Lyra McKee -യെ വെടിവച്ചു കൊന്ന കേസിൽ രണ്ടു പേർക്കെതിരെ കുറ്റപത്രം

വടക്കന്‍ അയര്‍ലന്‍ഡിലെ പത്രപ്രവര്‍ത്തക Lyra McKee വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തി. 2019 ഏപ്രില്‍ 18-ന് ഡെറിയില്‍ വച്ചായിരുന്നു 29-കാരിയായ Lyra വെടിയേറ്റ് കൊല്ലപ്പെട്ടത്. 21, 33 പ്രായക്കാരായ രണ്ട് പേരെയാണ് പോലീസ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. അനധികൃതമായി വെടിക്കോപ്പുകള്‍ കൈയില്‍ വയ്ക്കുക, ജീവഹാനി വരുത്താന്‍ തീരുമാനിക്കുക, കാലപത്തിന് ശ്രമിക്കുക, പെട്രോള്‍ ബോംബുകള്‍ കൈവശം വയ്ക്കുക, തീവയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുളളത്. 33-കാരന് മേല്‍ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ 20-കാരനായ … Read more

അയർലണ്ടിലെ ഇമ്മിഗ്രേഷൻ പെർമിഷനിലും, സിറ്റിസൺഷിപ്പ് പോളിസികളിലും മാറ്റം വരുത്തിയെന്ന തരത്തിലുള്ള വ്യാജ മെസ്സേജുകൾ വ്യാപകമായി പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നു

അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ പെര്‍മിഷനിലും, സിറ്റിസന്‍ഷിപ്പ് പോളിസികളിലും മാറ്റം വരുത്തിയെന്ന തരത്തിലുള്ള വ്യാജ മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നു. രാജ്യത്ത് ഇമിഗ്രേഷന്‍ പെര്‍മിഷന്‍ കാലാവധി കഴിഞ്ഞവര്‍ക്ക് അവസാനമായി ഒരു തവണ കൂടി പെര്‍മിഷന്‍ നീട്ടിനല്‍കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒട്ടേറെ പോളിസി മാറ്റങ്ങള്‍ വരുത്തിയതായുള്ള മെസേജുകളില്‍ പ്രവാസികള്‍ക്കിടയില്‍ വാട്‌സാപ്പും മറ്റും വഴി പ്രചരിക്കാനാരംഭിച്ചത്. 2021 സെപ്റ്റംബര്‍ 21-നും, 2022 ജനുവരി 15-നും ഇടയില്‍ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് താല്‍ക്കാലികമായി പെര്‍മിഷന്‍ നീട്ടി നല്‍കുക … Read more

കൊടുമ്പിരിക്കൊണ്ട വിവാദത്തിനൊടുവിൽ സർക്കാരിന് ജയം; മന്ത്രി Coveney-ക്ക് എതിരായ അവിശ്വാസപ്രമയേം പരാജയപ്പെടുത്തി

അയര്‍ലണ്ട് രാഷ്ട്രീയത്തിലെ ചൂടേറിയ വിവാദങ്ങള്‍ക്കും, വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ തനിക്കെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പ് മറികടന്ന് മന്ത്രി Simon Coveney. ബുധനാഴ്ച വൈകിട്ട് 7.30-ഓടെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 59-നെതിരെ 92 പേരുടെ പിന്തുണ നേടിയാണ് Coveney തനിക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത്. പ്രതിപക്ഷമായ Sinn Fein ആയിരുന്നു മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. 2020 മാര്‍ച്ചിന് ശേഷം ആദ്യമായി എല്ലാ TD-മാരും, സെനറ്റര്‍മാരും ഇന്നലെ Leinster House-ല്‍ സന്നിഹിതരായിരുന്നു. മുന്‍മന്ത്രി Catherine Zappone-യെ യു.എന്നിലെ സ്ഥാനത്തേയ്ക്ക് നിയമിക്കാനായി മന്ത്രി … Read more

അയർലൻഡിൽ ഇന്നുമുതൽ PUP തുക കുറയും; ലഭിക്കുക 50 യൂറോ കുറവിൽ

Pandemic Unemployment Payment-ൽ കുറവ് വരുത്തുന്ന നടപടിക്ക് ഇന്നുമുതൽ ആരംഭം. ഏറ്റവും വലിയ രണ്ടു തുകകളിൽ 50 യൂറോ വീതം കുറച്ചാണ് ഇന്നുമുതൽ PUP ലഭ്യമാകുക എന്ന് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. അതായത് 350 യൂറോ ലഭിക്കുന്നവർക്ക് ഇന്ന് മുതൽ 300 യൂറോയും, 300 യൂറോ ലഭിക്കുന്നവർക്ക് 250 യൂറോയും ആണ് ലഭിക്കുക. അതേസമയം നിലവിൽ 250 യൂറോ ലഭിക്കുന്നവർക്ക് 203 യൂറോ ലഭിക്കും. രാജ്യത്ത് തൊഴിലന്വേഷകർക്ക് നൽകിവരുന്ന ശരാശരി തുകയാണ് 203 യൂറോ. PUP ഘട്ടം … Read more

പെൻഷൻ, സാമൂഹികക്ഷേമധനം വർദ്ധിപ്പിക്കും; പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പാക്കേജ്; വരാനിരിക്കുന്ന ബജറ്റിനെപ്പറ്റി സൂചന നൽകി വരദ്കർ

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബജറ്റില്‍ സര്‍ക്കാര്‍ പെന്‍ഷന്‍, സാമൂഹികക്ഷേമധനം എന്നിവയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വരദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. Co Meath-ല്‍ വച്ചുനടന്ന Fine Gael പാര്‍ട്ടിയുടെ കൂടിയാലോചനയ്ക്കിടെയായിരുന്നു ജനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്ന കാര്യം വരദ്കര്‍ പങ്കുവച്ചത്. അതേസമയം വര്‍ദ്ധന എത്രയായിരിക്കുമെന്ന് കൃത്യമായ കണക്കുകളൊന്നും അദ്ദേഹം നല്‍കിയില്ല. ഇവയ്ക്ക് പുറമെ ഇടത്തരം വരുമാനമുള്ളവര്‍ക്ക് ടാക്‌സ് പാക്കേജ്, ക്ഷേമ പാക്കേജ്, പെന്‍ഷന്‍ പാക്കേജ് എന്നിവയും … Read more

ലോകത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബിഷപ്പ് ആയി അമേരിക്കയിലെ Rev. Megan Rohrer

ലോകത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പായി യുഎസിലെ Reverend Megan Rohrer. ശനിയാഴ്ച നടന്ന ചടങ്ങില്‍ Rohrer-നെ സാന്‍ഫ്രാന്‍സിസ്‌കോയിലെ Grace Cathedral-ലില്‍ ബിഷപ്പായി Evangelical Lutheran Church of America നിയമിച്ചതോടെയാണ് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന് തുടക്കമായിരിക്കുന്നത്. ഭിന്നലിംഗക്കാരായവരും സമൂഹത്തിന്റെ ഭാഗമാണെന്ന വലിയ സന്ദേശമാണ് സഭ ഇതിലൂടെ നല്‍കുന്നത്. ചര്‍ച്ചിന്റെ 65 സഭകളിലൊന്നിനെ ഇനിമുതല്‍ നയിക്കുക റവ. Megan Rohrer ആയിരിക്കും. നിലവിലെ ബിഷപ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ റവ. Megan Rohrer-നെ മേയ് മാസത്തില്‍ Sierra Pacific Synod-ലേയ്ക്ക് … Read more

ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ഫ്രാൻസ് പൗരത്വം നൽകിയത് 12,000 ആരോഗ്യപ്രവർത്തകർക്ക്; പൗരത്വത്തിനായി അയർലൻഡിലെ ആരോഗ്യ പ്രവർത്തകർ ഇനി എത്രകാലം കാത്തിരിക്കണം?

അയര്‍ലന്‍ഡിലെ നഴ്‌സുമാര്‍ അടക്കമുള്ള കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐറിഷ് പൗരത്വം നല്‍കാന്‍ അധികൃതര്‍ പ്രത്യേകപദ്ധതികളൊന്നും ആവിഷ്‌കരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ആരോഗ്യപ്രവര്‍ത്തകരായ 12,000 പേര്‍ക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ഫ്രാന്‍സ് പൗരത്വം നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചാണ് അയര്‍ലന്‍ഡിലും സമാനമായ സംവിധാനം വേണമെന്ന് ഒരിക്കല്‍ക്കൂടി ആവശ്യമുയരുന്നത്. സാധാരണയായി ഫ്രാന്‍സില്‍ രണ്ട് വര്‍ഷമാണ് പൗരത്വ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനായുള്ള സമയം. എന്നാല്‍ കോവിഡ് കാലത്ത് നിസ്വാര്‍ത്ഥസേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാലതാമസമില്ലാതെയാണ് ഫ്രാന്‍സ് പൗരത്വം നല്‍കിയിരിക്കുന്നത്. മാത്രമല്ല ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി പരിഗണിക്കപ്പെടുന്ന അപേക്ഷകര്‍ … Read more

അയർലൻഡിലേക്കുള്ള വിസിറ്റിങ് വിസ സേവനം സെപ്റ്റംബർ 13 മുതൽ

അയര്‍ലണ്ടില്‍ വിസിറ്റിങ് വിസ (Short stay entry visa) അനുവദിക്കുന്നത് സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. കോവിഡ് ബാധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ച സേവനം, രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിസാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതായും, അതേസമയം വാക്‌സിനേഷന്‍ തെളിവ്, നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നും ഹാജരാക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ലിമറിക്കിൽ കുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് ഗാർഡയുടെ വമ്പൻ വേട്ട; ആഡംബര വാഹനങ്ങളും, കുതിരകളും പിടിച്ചെടുത്തു; 14 പേർ അറസ്റ്റിൽ

ലിമറിക്കിലെ കുറ്റവാളി സംഘത്തെ ലക്ഷ്യമിട്ട് ഗാര്‍ഡ ചൊവ്വാഴ്ച നടത്തിയ ഓപ്പറേഷനില്‍ 19 പേരെ പിടികൂടി. ഇതില്‍ 14 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ലിമറിക്ക് ഡിവിഷന് കീഴിലുള്ള ഗാര്‍ഡ ഉദ്യോഗസ്ഥരാണ് നാഷണല്‍ ഗാര്‍ഡ യൂണിറ്റുകളുടെയും, പ്രതിരോധസേനയുടെയും സഹായത്തോടെ പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തിയത്. റവന്യൂ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സഹായം ഉണ്ടായിരുന്നു. കണക്കില്‍പ്പെടാത്ത പണം, മറ്റ് സ്വത്തുവകകള്‍ എന്നിവ കണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. ഇവ കുറ്റകൃത്യങ്ങള്‍ക്കായി സംഘം ഉപയോഗിച്ചുവരികയായിരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തി സമ്പാദിച്ച സ്വത്തുവകകളും കണ്ടെടുക്കുക ലക്ഷ്യമിട്ടിരുന്നു. 566,000 … Read more

അയർലണ്ടിൽ ഇനിമുതൽ സോഫ്റ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാം

വൃത്തിയാക്കപ്പെട്ട എല്ലാവിധ സോഫ്റ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇനിമുതല്‍ അയര്‍ലണ്ടിലെ റീസൈക്ലിങ് ബിന്നുകളില്‍ നിക്ഷേപിക്കാമെന്ന് അധികൃതര്‍. മിഠായിക്കവറുകള്‍, പ്ലാസ്റ്റിക് സഞ്ചികള്‍ തുടങ്ങി കട്ടികുറഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ളവ ഇത്തരത്തില്‍ പുനഃചംക്രമണത്തിനായി ബിന്നുകളില്‍ നിക്ഷേപിക്കാമെന്ന് Minister of State for the Circular Economy Ossian Smyth TD കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതുവരെ കട്ടികൂടിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു ബിന്നുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നത്. ജനങ്ങള്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ബിന്നുകളില്‍ കൊണ്ടിടുന്നതിന് മുമ്പ് അവ വൃത്തിയായി കഴുകി, ഉണക്കാന്‍ ശ്രദ്ധിക്കണം. രാജ്യത്തെ … Read more