ജിപിമാരുടെ തിരക്കൊഴിവാക്കാന്‍ ഇനിമുതല്‍ ചെറിയ അസുഖങ്ങള്‍ക്ക് ഫാര്‍മസികളില്‍ സൗജന്യചികിത്സ

ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് ചെറിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഇനിമുതല്‍ ഫാര്‍മസികളിലെത്താം. ജിപിമാരുടെ അടുത്തുള്ള തിരക്കൊഴിവാക്കുന്നതിനുവേണ്ടിയുള്ള പദ്ധതി മാര്‍ച്ചില്‍ നടപ്പിലാക്കും. ജിപിമാരുടെ അടുത്തെത്തുന്ന രോഗികളില്‍ പകുതിയോളംപേരും ചെറിയ അസുഖങ്ങല്‍ക്കാണ് ചികിത്സയ്‌ക്കെത്തുന്നത്. ഇത്തരക്കാര്‍ക്ക് ഫാര്‍മസികളില്‍ ചികിത്സ നല്‍കിയാല്‍ ജിപിമാരുടെ തിരക്കൊഴിവാക്കാനാകുമെന്നതിനാലാണ് ജനറല്‍ മെഡിക്കല്‍ സര്‍വീസസ് സ്‌കീമുമായി ബന്ധപ്പെട്ട് ഇങ്ങനൊരു പദ്ധതി നടപ്പാക്കുന്നത്. മൈനര്‍ എയില്‍മെന്റ് സ്‌കീം എന്നപേരില്‍ നടപ്പിലാക്കുന്ന പദ്ധതിവഴി ജലദോഷം, അലര്‍ജി, സോറിയാസിസ്, സ്‌കാബിസ്, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, തുടങ്ങിയ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാകും. -എല്‍കെ-

തിരഞ്ഞെടുപ്പില്‍ ഫിനഗേലിന് പരാജയഭീതി

ഡബ്ലിന്‍: അയര്‍ണ്ടില്‍ ഫെബ്രുവരി 26നു നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയഭീതിയുമായി ഫിനഗേല്‍ അംഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന ഫിനഗേല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പലയിടത്തുനിന്നും ഏത്ര നല്ല സ്വീകരണമല്ല ലഭിക്കുന്നതെന്നാണ് സൂചനകള്‍. ഫെബ്രുവരി 2നാണ് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഫിനഗേല്‍ പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ജനങ്ങളുടെ ഇത്തരത്തിലുള്ള സമീപനം. തോഴിലാളികളും സാധാരണക്കാരും ഷിന്‍ ഫെയിനിന് പിന്തുണ നല്‍കുമെന്നതുകൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികളായ ഫിയന്ന ഫാളും ഷിന്‍ ഫെയിനും തിരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയാല്‍ … Read more

തിരഞ്ഞെടുപ്പിലെ ഏക വിഷയം ആരാണ് സാമ്പത്തിക രംഗത്തിന്‍റെ തിരിച്ച് വരവ് മുന്നോട്ട് കൊണ്ട് പോകുകയെന്നത് മാത്രം- കെന്നി

ഡബ്ലിന്‍: തിരഞ്ഞെടുപ്പില്‍  ജനങ്ങള്‍ നേരിടുന്നത് ഒരൊറ്റ ചോദ്യമേയുള്ളൂവെന്നും അത്  ആരാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ തിരിച്ച് വരവ് മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നത് മാത്രമാണെന്നും പ്രധാനമന്ത്രി എന്ഡകെന്നി . കഴിഞ്ഞദിവസം  പ്രസംഗത്തിലാണ് കെന്നി ഇത്തരമൊരു വാദം മുന്നോട്ട് വെച്ചത്.  പ്രസംഗത്തില്‍ ഇതേ വാക്കുകള്‍ കെന്നി ഒമ്പത് തവണയാണ് ആവര്‍ത്തിച്ചത്. ഫിന ഗേലിന്‍റെ  തിരിഞ്ഞെടുപ്പ് മുദ്രാവാക്യമായി ഈ വാദം മാറുമെന്ന സംശയവും ഇതോടെ ഉടലെടുത്തിട്ടുണ്ട്.  ഡബ്ലിനിലെ സിറ്റി വെസ്റ്റ് മെയിന്‍ ഹാളില്‍  സംസാരിക്കവെ കെന്നി തിരഞ്ഞെടുപ്പ് തീയതി എന്നായിരിക്കുമെന്ന് വ്യക്തമാക്കിയില്ല. … Read more

യൂറോപ്പിലേക്കുളള അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുളള നടപടികള്‍ക്കായുള്ള സമ്മര്‍ദ്ദം കൂടുന്നു

  ദാവോസ്: യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാനുളള നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണമെന്ന് ഡച്ച് ധനകാര്യമന്ത്രി ജെറോന്‍ ഡിസെല്‍ബ്ലോം അഭിപ്രായപ്പെട്ടു. ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറം നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥിപ്രവാഹം സൃഷ്ടിയ്ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗിയുടെ പ്രസ്താവനയോട് യോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം അഭയാര്‍ത്ഥികളുടെ എണ്ണം ഏകദേശം ഒരു മില്ല്യണ്‍ ആയിരുന്നുവെന്നും ഈ വര്‍ഷമത് അതിലും കൂടുതലായിരിക്കുമെന്നും ഇസിബി പ്രസിഡന്റ് പറഞ്ഞിരുന്നു. അഭയാര്‍ത്ഥികളുടെ നിയന്ത്രണത്തിനായി എത്രയുംവേഗം യൂറോപ്പ് നടപടി … Read more

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ തിരക്ക് ശരാശരി പത്ത് ശതമാനം വരെ കൂടിയതായി റിപ്പോര്ട്ടുകള്‍

ഡബ്ലിന്‍:  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റില്‍   ഏതാനും ദിവസങ്ങളായി വന്‍ തിരക്കാണ്  അനുഭവപ്പെടുന്നത് എച്ച്എസ്ഇ. ചില ദിവസങ്ങളില്‍ 21 ശതമാനം വരെ  കൂടുതല്‍ രോഗികളാണ് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ പൊതുവെ  10 ശതമാനം വരെ വര്‍ധനയാണ് ദേശീയമായി ഉണ്ടായിരിക്കുന്നത്. ട്രോളികളില്‍  386 പേരാണ് ഇന്ന് രാവിലെ ചികിത്സ തേടിയിരുന്നത്.  പനിയുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  പകര്‍ച്ചപനിക്ക് സമാനമായ രോഗങ്ങള്‍ ഉള്ളവരുടെ നിരക്ക് നാല് മടങ്ങാണ് കൂടിയിരിക്കുന്നത്. ജനങ്ങളോട്  എമര്‍ജന്സി ഡിപ്പാര്‍ട്ട്മെന്‍റില്‍  അടിയന്തര സാഹചര്യമില്ലെങ്കില്‍ ചികിത്സയ്ക്കായി സമീപിക്കരുതെന്ന് … Read more

അയര്‍ലണ്ട് ചൂടാകുന്നു

ഡബ്ലിന്‍: ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കുമൊടുവില്‍ മൈനസിലേക്ക് താണിരുന്ന താപനില വീണ്ടെടുത്ത് അയര്‍ലണ്ട്. അയര്‍ലണ്ടില്‍ പലയിടങ്ങളിലും താപനില 10 മുതല്‍ 13 ഡിഗ്രിവരെയായിട്ടുണ്ട്. അടുത്ത ആഴ്ച്ച അവസാനംവരെ ഈ ചൂട് നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ചവരെ ശക്തമായ മഞ്ഞുവീഴ്ച്ചയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചിരുന്ന സാഹചര്യമായിരുന്നു പലയിടങ്ങളിലും. ജനുവരിയില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 6 ഡിഗ്രി കൂടുതല്‍ താപനിലയാണ് ഇപ്പോഴുള്ളതെന്ന് മെറ്റ് എയ്‌റീന്‍ പ്രതിനിധി അറിയിച്ചു. പ്രതീക്ഷികികുന്നതിനേക്കാള്‍ താപനില അനുഭവപ്പെടുന്നകാരണം പല വിനോദസഞ്ചാരികളും അവരുടെ ലക്ഷ്യത്തിലെത്തുന്നതിനുമുമ്പേ പിന്തിരിയുന്ന അവസ്ഥയും കൂടുതലാണ്.

നിരവധി മലയാളി നഴ്‌സുമാര്‍ പ്രതിസന്ധിയില്‍, ഡിപ്ലോമാധാരികള്‍ക്ക് ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റില്ല

  ????????:??????????? ?????????????? ??????? ??????????? ????? ??????????????? ?????? ?????? ??????????? ?????? ??????????????? ???????.???????? ???????? ?????? ?????????????? ?????? ??????????????? ???????????????????? ???????? ????????????. ??? ?????????????????? ???????? ????? ???????? ????????????? ??????????????? 50 ??? ??????????? ??????????????? ????.????? ???????????? ???????? ????????????????? ???????????? ???????? ??????????? ??? ?????? ?????????????????? ??????????????.????? ???????? ???????? ????????????? ?????? ?????????? ???????? ??? ?????????????? ?????????? ??????????????? ??????????????????. ??? … Read more

ആവശ്യത്തിന് നഴ്‌സുമാരില്ല: പല ആശുപത്രികളിലും സര്‍ജറികള്‍ മാറ്റിവച്ചു

ഡബ്ലിന്‍: പകര്‍ച്ചപ്പനി ബാധിച്ച രോഗികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇന്നു നടത്തുവാനിരുന്ന സര്‍ജറികള്‍ പലതും മാറ്റിവച്ചു. വളരെ അത്യാവശ്യമെന്നുള്ള സര്‍ജറികള്‍ മാത്രമാണ് പലയിടത്തും ഇന്ന് നടത്തുക. മറ്റുള്ളവ വരും ദിവസങ്ങളില്‍ നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്ക് പല ആശുപത്രികളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള നടപടി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ബൂമോണ്ട് ആശുപത്രി, മാററര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ച അഡ്മിറ്റായ രോഗികളുടെ എണ്ണം വളരം … Read more

അയര്‍ലണ്ടില്‍ 450 തൊഴിലവസരങ്ങളുമായി അസെന്‍ച്വര്‍

  ഡബ്ലിന്‍: അയര്‍ലണ്ടില്‍ 450 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കമ്പനിയായ അസെന്‍ച്വര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഡേറ്റ സയന്‍സ്, കസ്റ്റമര്‍ സര്‍വീസ് എന്നീ വിഭാഗങ്ങളിലേക്കാണ് അവസരങ്ങള്‍. തുടക്കക്കാരായ ബിരുദധാരികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് അസെന്‍ച്വര്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതോടെ അയര്‍ലണ്ടില്‍ അസെന്‍ച്വര്‍ ഗ്രൂപ്പ് സൃഷ്ടിച്ച അവസരങ്ങളുടെ എണ്ണം 2,250 ആകും. ആഗസ്റ്റ് അവസാനത്തോടെ നിയമനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തതെന്നും ആഗോളകമ്പനിയായ അസെന്‍ച്വര്‍ അയര്‍ലണ്ടിലെ ജനങ്ങളെ ആകര്‍ഷിക്കുന്നതരത്തിലുള്ള സേവനങ്ങളാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നും സാമ്പത്തികമേഖലയിലെ … Read more

അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നാലു കമ്പനികള്‍

ഡബ്ലിന്‍: ഡിസെബിലിറ്റി മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാലു കമ്പനികള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനികളുടെ ഉറപ്പ്. നുവാ ഹെല്‍ത്ത് കെയര്‍, ഫ്രഞ്ച് എണ്‍വയോണ്‍മെന്റല്‍ സര്‍വീസസ് ഗ്രൂപ്പായ വിയോലിയ, ഓണ്‍ലൈന്‍ സര്‍വേ കമ്പനിയായ നെറ്റിഗേറ്റ്, ഐറിഷ് ട്രാവല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ബോക്‌സെവര്‍ എന്നിവയാണ്് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. നുവാ ഹെല്‍ത്ത് കെയരാണ് ഡിസെബിലിറ്റി മേഖലയില്‍ 800ലധികം തൊഴില്‍ നല്‍കുക. ഈ വര്‍ഷംതന്നെ കമ്പനി 300പേരെ ജോലിക്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി 500പേര്‍ക്ക് … Read more