അയർലണ്ടിൽ സാമൂഹിക ക്ഷേമ ധനസഹായം 10 യൂറോ വർദ്ധിപ്പിക്കണം; ഒരുപിടി ജനോപകാരപ്രദ നിദ്ദേശങ്ങളുമായി Social Justice Ireland

സാമൂഹികക്ഷേമധനത്തില്‍ 10 യൂറോയുടെ വര്‍ദ്ധന നടത്തണമെന്ന ആവശ്യവുമായി Social Justice Ireland. ആഴ്ചയില്‍ 10 യൂറോ വീതം അധികസഹായം നല്‍കുമെന്ന് വരുന്ന ബജറ്റില്‍ പ്രഖ്യാപനം നടത്തണമെന്നാണ് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ആകെ സാമൂഹികക്ഷേമസഹായം ശരാശരി വരുമാനത്തിന്റെ 27.5% ആയി വര്‍ദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. വര്‍ദ്ധന നടപ്പിലായാല്‍ പരമാവധി ലഭിക്കുന്ന സഹായധനം ആഴ്ചയില്‍ 203 യൂറോയില്‍ നിന്നും 213 യൂറോ ആയി ഉയരും. അടുത്ത വര്‍ഷം ഇത് 222 യൂറോ ആയും വര്‍ദ്ധിക്കും. സഹായധനം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികമായി … Read more

പഴയ പ്ലാസ്റ്റിക് ബോട്ടിലുകൾ തിരികെ കൊടുത്താൽ 10 സെന്റിന്റെ വൗച്ചർ; വമ്പൻ പദ്ധതിയുമായി അയർലണ്ടിലെ Lidl

അയര്‍ലണ്ടിന്റെ പരിസ്ഥിതി സംരക്ഷണപദ്ധതികളില്‍ ഭാഗമാകാന്‍ വമ്പന്‍ തീരുമാനവുമായി പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല Lidl. പ്ലാസ്റ്റിക് ബോട്ടിലുകള്‍, കാനുകള്‍ എന്നിവ തിരികെ കൊണ്ടുവരുന്ന ഉപഭോക്താക്കള്‍ക്ക് വൗച്ചറുകള്‍ പ്രഖ്യാപിച്ച് മാതൃകയായിരിക്കുകയാണ് കമ്പനി. Lidl Glenageary ലോഞ്ച് ചെയ്യുന്ന പദ്ധതി 2023 അവസാനത്തോടെയാണ് പ്രാവര്‍ത്തികമാകുക. രാജ്യത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അടുത്ത വര്‍ഷത്തോടെ national deposit return scheme എന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിനാകെ ഉപകാരപ്രദമാകുന്ന സമാനപദ്ധതി Lidl പ്രഖ്യാപിച്ചിരിക്കുന്നത്. … Read more

പുതിയ കൊറോണ വൈറസ് വകഭേദമായ ‘Mu’ രാജ്യത്ത് 4 പേർക്ക്; EU-വിൽ ഏറ്റവും കൂടുതൽ രോഗവ്യാപന നിരക്കുള്ള രാജ്യമായി അയർലണ്ട്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Mu,’ അയര്‍ലണ്ടിലെ നാല് പേരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. World Health Organisation (WHO) ഈ വകഭേദത്തെ ‘variant of interest’ വിഭാഗത്തില്‍ പെടുത്തി കൂടുതല്‍ പഠനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് അയര്‍ലണ്ടിലും Mu റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടകാരിയെന്ന് തെളിയുന്ന വകഭേദങ്ങളെ ‘variant of concern’ ആയാണ് കണക്കാക്കുക. ധാരാളം ജനിതക മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് കരുതപ്പെടുന്ന ഈ വകഭേദം കൂടുതല്‍ വ്യാപനശേഷിയുള്ളതാണെന്നും, ഒരുപക്ഷേ നിലവിലെ വൈറസുകളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണെന്നുമാണ് ആശങ്ക. 2021 ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ … Read more

ചിറകുവിരിച്ച് സർക്കാരിന്റെ സ്വപ്ന പദ്ധതി; 2030-ഓടെ 3 ലക്ഷം വീടുകൾ; വർഷം 4 ബില്യൺ യൂറോ വീതം ചെലവിടും

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായുള്ള സര്‍ക്കാരിന്റെ ‘Hosuing For All’ പദ്ധതിക്കായി ഓരോ വര്‍ഷവും ചെലവിടുക 4 ബില്യണ്‍ യൂറോ. ഭവനമന്ത്രി Darragh O’Brien ആണ് വിശദമായ പദ്ധതി അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക്, ഓരോ വര്‍ഷവും 4 ബില്യണ്‍ വീതമാണ് പദ്ധതിക്കായി നീക്കിവയ്ക്കുക. ഇത്തരത്തില്‍ 2030-ഓടെ രാജ്യത്ത് 300,000 വീടുകള്‍ ലഭ്യമാക്കുകയും, കാലങ്ങളായി തുടരുന്ന ഭവനപ്രതിസന്ധിക്ക് അറുതി വരുത്തുകയുമാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറഞ്ഞു. രാജ്യത്ത് ‘മുമ്പില്ലാത്ത വിധം’ എന്നാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഈ സ്വപ്‌നപദ്ധതിയെ വിശേഷിപ്പിച്ചത്. … Read more

Longford-ലെ നഴ്‌സിങ് ഹോമിൽ മുഴുവനായും വാക്സിനേറ്റ് ചെയ്യപ്പെട്ട 15-ഓളം പേർക്ക് കോവിഡ്; സ്ഥാപനം അടച്ചു

Longford-ലെ Laurel Lodge Nursing Home-ല്‍ അന്തേവാസികളും, ജീവനക്കാരുമടക്കം 15-ഓളം പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനം അടച്ചു. സ്വകാര്യ ഉടമസ്ഥതയിലാണ് ഈ നഴ്‌സിങ് ഹോം. അതേസമയം രോഗം ബാധിച്ച എല്ലാവരും മുഴുനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നുവെന്ന് നഴ്‌സിങ് ഹോം വക്താവ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും പേരില്‍ രോഗബാധ കണ്ടെത്തിയത്. ജീവനക്കാരില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്കെങ്കിലും രോഗം ബാധിച്ചു. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച അന്തേവാസികളും ഐസൊലേഷനിലാണ്. അതേസമയം രോഗബാധ തടയാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നഴ്‌സിങ് … Read more

കോവിഡ് ഇളവുകൾ പടിപടിയായി; അയർലണ്ടിൽ ഒക്ടോബർ 22 മുതൽ മാസ്ക് ഒഴിവാക്കാൻ ധാരണ

അയര്‍ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത തിങ്കളാഴ്ച മുതല്‍ പടിപടിയായി എടുത്തുകളയുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. അതേസമയം വൈറസ് ബാധയില്‍ നിന്നും പൂര്‍ണ്ണമുക്തി നേടാന്‍ സാധിച്ചുവെന്ന് പറയാറായിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് വ്യക്തമാക്കിയ മാര്‍ട്ടിന്‍, സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നിയന്ത്രണത്തിലെ ഇളവുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. ഇളവുകള്‍ സംബന്ധിച്ച പ്രധാന തീയതികള്‍ ചുവടെ: സെപ്റ്റംബര്‍ 1 മുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മുഴുവന്‍ കപ്പാസിറ്റിയോടെ പ്രവര്‍ത്തനമാരംഭിക്കും. നേരത്തെ … Read more

അയർലണ്ടിൽ സെപ്റ്റംബർ 20-ഓടെ തൊഴിലാളികൾ ജോലിസ്ഥങ്ങളിൽ തിരികെയെത്തിയേക്കും; ആദ്യ കുർബാനയടക്കമുള്ള ചടങ്ങുകൾക്ക് അടുത്ത തിങ്കളാഴ്ച മുതൽ സാധ്യത

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി, സെപ്റ്റംബര്‍ 20-ഓടെ തൊഴിലാളികള്‍ ജോലിസ്ഥലങ്ങളില്‍ തിരികെയെത്താന്‍ സാധ്യത. ഇളവുകള്‍ എത്തരത്തിലായിരിക്കണമെന്ന് സംബന്ധിച്ചുള്ള മന്ത്രിതല ചര്‍ച്ച തുടരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇളവുകളുടെ കാര്യത്തില്‍ രണ്ട് ഘട്ടമായുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആള്‍ക്കൂട്ടമുള്ള വലിയ പരിപാടികള്‍ക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ (സെപ്റ്റംബര്‍ 6) അനുമതി നല്‍കിയേക്കും. സ്‌പോര്‍ട്‌സ് പരിപാടികളും ഇതില്‍ പെടും. സ്‌റ്റേഡിയങ്ങളില്‍ ആദ്യ ഘട്ടം 50% കാണികളെയാകും അനുവദിക്കുക. ഇത് പിന്നീട് വര്‍ദ്ധിപ്പിക്കും. ആദ്യ … Read more

ഭയം വേണ്ട, ഓഗസ്റ്റ് 31-നു ശേഷവും അയർലണ്ട് അടക്കമുള്ള രാജ്യങ്ങൾക്ക് രക്ഷാദൗത്യം തുടരാമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി ലോകരാജ്യങ്ങൾ

രാജ്യം വിടാനാഗ്രഹിക്കുന്ന വിദേശികളടക്കമുള്ളവര്‍ ഓഗസ്റ്റ് 31-നകം അങ്ങനെ ചെയ്യണമെന്ന അന്ത്യശാസനത്തില്‍ ഇളവ് നല്‍കി അഫ്ഗാനിലെ താലിബാന്‍. ഓഗസ്റ്റ് 31-ന് ശേഷവും രാജ്യം വിടാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് സൗകര്യമൊരുക്കുമെന്ന് താലിബാന്‍ അറിയിച്ചതായി വിവിധ രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി. അയര്‍ലണ്ട് അടക്കമുള്ള ഒരുപിടി രാജ്യങ്ങളിലെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇനിയും സമയം വേണമെന്നതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ആശ്വാസമാണ് പുതിയ പ്രഖ്യാപനം. രക്ഷാദൗത്യത്തിന് തടസം നില്‍ക്കില്ലെന്ന് 90 ലോകരാജ്യങ്ങള്‍ക്കാണ് താലിബാന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടിഷ് സൈന്യം നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. യുഎസ് … Read more

ഐസിസ് ഭീകരർക്കെതിരെ ആക്രമണം തുടരുമെന്ന് ബൈഡൻ; കാബൂളിൽ കൂടുതൽ ഭീകരാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്

13 അമേരിക്കല്‍ സൈനികരും, 72 അഫ്ഗാന്‍കാരുമടക്കം കൊല്ലപ്പെട്ട കാബൂള്‍ എയര്‍പോര്‍ട്ട് ചാവേറാക്രമണം നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റ് (ISIS-K) ഭീകരര്‍ക്കെതിരെ വ്യോമാക്രമണം തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന് പ്രതികാരമായി കഴിഞ്ഞ ദിവസം നടത്തിയ ആളില്ലാ ഡ്രോണ്‍ ആക്രമണത്തില്‍, എയര്‍പോര്‍ട്ട് സ്‌ഫോടനത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ വധിച്ചതായി യുഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യാഴാഴ്ചയായിരുന്നു കാബൂള്‍ എയര്‍പോര്‍ട്ടിന് സമീപത്തും, അടുത്തുള്ള ഹോട്ടലിലും നടന്ന ഇരട്ടസ്‌ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടത്. അതേസമയം ചില മാധ്യമങ്ങള്‍ ഇതിലേറെ മരണങ്ങള്‍ … Read more

അയർലണ്ടിലെത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല; ഇന്ത്യയടക്കം 23 രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി

ഇന്ത്യയടക്കമുള്ള 23 രാജ്യങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി അയര്‍ലണ്ട്. ഇന്ത്യക്ക് പുറമെ റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്വഡോറിനെ പട്ടികയിലേയ്ക്ക് ചേര്‍ത്തതായും ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു. മെയ് 4 മുതലാണ് ഇന്ത്യയെ അയര്‍ലണ്ട് ഹോട്ടല്‍ ക്വാറന്റൈന്‍ പട്ടികയിലേയ്ക്ക് ചേര്‍ത്തത്. ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം മാത്രമേ രാജ്യത്ത് തുടര്‍യാത്രകളും, സന്ദര്‍ശനങ്ങളും നടത്താവൂ എന്നായിരുന്നു … Read more