ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലണ്ട്

ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്. മലയാളികൾക്ക് വളരെ അധികം ആശ്വാസം നൽകുന്ന വാർത്ത പ്രഖ്യാപിച്ചു ആരോഗ്യ മന്ത്രി stephen donnelly . ഏകദേശം 4 മാസം നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്. ബംഗ്ലാദേശ്, ബോട്സ്വാന, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈശ്വതിനി, ഫിജി, ജോർജിയ, കസാക്കിസ്ഥാൻ, മലേഷ്യ, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, പാകിസ്ഥാൻ, പരാഗ്വേ … Read more

ജൂലൈയിൽ അയർലണ്ടിൽ അനുവദിച്ചത് 1.3 ബില്യൺ യൂറോയുടെ മോർട്ട്ഗേജ്; ഇതുവരെയുള്ളതിൽ റെക്കോർഡ്

അയര്‍ലണ്ടില്‍ ജൂലൈ മാസം 1.3 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജ് അനുവദിച്ചതായി Banking and Payments Federation Ireland (BPFI). ഇതില്‍ 55 ശതമാനവും ലഭിച്ചത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ്. 2,766 മോര്‍ട്ട്‌ഗേജുകളാണ് ഈയിനത്തില്‍ അനുവദിച്ചത്. 1,272 mover purchasers (25.3%) മോര്‍ട്ട്‌ഗേജുകളും കഴിഞ്ഞ മാസം അനുവദിച്ചതായി BPFI അറിയിച്ചു. അതേസമയം ജൂണില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തെക്കാള്‍ 3.3% കുറവാണ് ജൂലൈയിലെ ആകെ മോര്‍ട്ട്‌ഗേജുകളുടെ എണ്ണം. അതേസമയം 2020 ജൂലൈയെ അപേക്ഷിച്ച് 48.2% അധികവുമാണിത്. പക്ഷേ മൂല്യം കണക്കാക്കുമ്പോള്‍ … Read more

പൊതുഗതാത സംവിധാനങ്ങളിൽ അടുത്തയാഴ്ചയോടെ 100% കപ്പാസിറ്റി അനുവദിക്കും; മന്ത്രി

അയര്‍ലണ്ടിലെ ബസ്സുകള്‍, ട്രാമുകള്‍, ട്രെയിനുകള്‍ തുടങ്ങിയ എല്ലാ പൊതഗതാഗത സംവിധാനങ്ങളിലും അടുത്തയാഴ്ചയോടെ 100% യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് ഗതാഗതമന്ത്രി Eamon Ryan. നിലവിലെ നിയന്ത്രണമായ 75% എടുത്തുമാറ്റാനുള്ള പദ്ധതി ചൊവ്വാഴ്ചയോടെ മന്ത്രിസഭയില്‍ അവവതരിപ്പിക്കുമെന്നും, തൊട്ടടുത്ത ദിവസം (സെപ്റ്റംബര്‍ 1 ബുധനാഴ്ച) മുതല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ പരിഗണിക്കും. അടുത്ത മാസത്തോടെ രാജ്യത്തെ സ്‌കൂളുകളുടെയും, ഓഫീസുകളുടെയും പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനഃരാരംഭിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പൊതുഗതാഗതസംവിധാനം പൂര്‍ണ്ണമായും കാര്യക്ഷമമാക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇതോടെ … Read more

അയർലണ്ടിൽ കോവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥയിലേക്ക്; മാസ്ക് ധരിക്കുന്നവരുടെ എണ്ണം കുറഞ്ഞു; ഗർഭിണികളെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത് വർദ്ധിച്ചു

അയര്‍ലണ്ടില്‍ 1,571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തില്‍ കര്‍ശനമായ മുന്‍കരുതലുകള്‍ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. നിലവിലെ കണക്കനുസരിച്ച് 307 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അയര്‍ലണ്ടില്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം വളരെ കൂടുതലാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോലഹാന്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയുള്ള ശരാശരി രോഗനിരക്ക് ദിവസം 1,814 വീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 14 ദിവസത്തെ വ്യാപനനിരക്ക് എടുത്ത് പരിശോധിച്ചാല്‍ … Read more

ക്രാന്തിയുടെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

ഓഗസ്റ്റ്  13 ന് ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി  നടത്തി ക്രാന്തിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക്  തുടക്കമമായി. സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തി പ്രസിൻഡ്  സഖാവ്. ഷിനിത്ത്.  എ. കെ. നിർവഹിച്ചു.സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അഭിലാഷ് തോമസ് , ജീവൻ മാടപ്പാട്ട് , അജയ് ഷാജി  വർഗീസ് ജോയ്,  പ്രീതി മനോജ് എന്നിവർ  അഭിവാദ്യം ചെയ്തു.യൂണിറ്റ് അംഗം നിതിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഖാവ് ജീവൻ സ്വാഗതവും  അജയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.യൂണിറ്റ് … Read more

കോവിഡ് രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്: അയർലണ്ടിലെ അധ്യാപക സംഘടന

കോവിഡ് ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രൈമറി സ്‌കൂള്‍ ടീച്ചേ്‌സ് യൂണിയനായ INTO. അടുത്തയാഴ്ചയോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സംഘടനാ ജനറല്‍ സെക്രട്ടറി John Boyle ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ് മുതലായ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേയ്ക്ക് വിടാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ന് RTE-യുടെ ഒരു പരിപാടിയില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഒപ്പം ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളുള്ള കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നത് ഒഴിവാക്കണം. കോവിഡുമായി … Read more

അയർലണ്ടിൽ 2,125 പേർക്ക് കൂടി കോവിഡ്; ലോക്ഡൗൺ തുടരില്ലെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഡെല്‍റ്റ വകഭേദം കാരണം കോവിഡ് രോഗികള്‍ കൂടുന്നുവെങ്കിലും, വിവിധ മേഖലകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ്-19 രാജ്യത്ത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിട്ടില്ലെന്നും, ഒളിംപിക്‌സില്‍ അയര്‍ലണ്ടിനായി തുഴച്ചില്‍ സ്വര്‍ണ്ണം നേടിയ ടീം അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ മാര്‍ട്ടിന്‍ പറഞ്ഞു. River Lee-യുടെ തീരത്ത് വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അടുത്തയാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ ഓരോ മേഖലയും എത്തരത്തിലായിരിക്കും തുറക്കേണ്ടത് എന്നും, ഓരോ മേഖലയ്ക്കുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ലൈവ് എന്റര്‍ടെയിന്‍മെന്റ്, കലാരംഗം, ഇന്‍ഡോര്‍ … Read more

അയർലണ്ടിൽ ആശുപത്രി ചികിത്സയ്ക്ക് കാത്തിരിക്കുന്നവരുടെ എണ്ണം ചരിത്രത്തിലാദ്യമായി 900,000 കവിഞ്ഞു

അയര്‍ലണ്ടില്‍ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കും, രോഗനിര്‍ണ്ണയത്തിനുമായി ആശുപത്രികളില്‍ ബുക്ക് ചെയ്ത ശേഷം കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥയിലേയ്ക്ക് രാജ്യമെത്തിയതായി Irish Hospitals Consultants Associations (IHCA) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ 908,500 പേരാണ് ഇത്തരത്തില്‍ National Treatment Purchase Fund (NTPF) പ്രകാരമുള്ള വെയ്റ്റിങ് ലിസ്റ്റിലുള്ളത്. ഇതാദ്യമായാണ് ലിസ്റ്റ് 900,000 കടക്കുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ രോഗനിര്‍ണ്ണയം നടത്താനായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു … Read more

അയർലണ്ടിൽ 12-15 പ്രായക്കാരായ 72,000 കുട്ടികൾ വാക്സിൻ സ്വീകരിച്ചു; വാക്സിൻ എടുക്കാത്ത ആരോഗ്യപ്രവർത്തകർ രോഗവാഹകരാകാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്ക

അയര്‍ലണ്ടില്‍ കഴിഞ്ഞ വാരാന്ത്യം മുതല്‍ ആരംഭിച്ച 12-15 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ പദ്ധതി വഴി ഇതുവരെ 72,000 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി HSE. ആകെ 124,000 കുട്ടികളാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും HSE തലവന്‍ Paul Reid കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര്‍ വാക്‌സിനെടുത്തതായും, ഇനിയും രജിസ്റ്റര്‍ ചെയ്യാത്തരും, വാക്‌സിന്‍ എടുക്കാത്തരും ഉടനെ തന്നെ അത് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ വഴി കോവിഡ് പടര്‍ന്നേക്കാമെന്ന ആശങ്കയും പൊതുജനാരോഗ്യ … Read more