ബോംബ് ഭീഷണി: പാക്കിസ്ഥാന്‍ വിമാനം ചൈനയില്‍ അടിയന്തരമായിറക്കി

  ബെയ്ജിംഗ്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വിമാനം ചൈനയിലെ ടിയാന്‍ജിന്‍ വിമാനത്താവളത്തില്‍ അടിയന്തരമായിറക്കി. ഇസ്‌ലാമാബാദില്‍നിന്നു ടോക്കിയോയിലേക്കു പോകുകയായിരുന്ന പാക് എയര്‍ലൈന്‍സിന്റെ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഇറക്കിയ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ല. ബെയ്ജിംഗില്‍നിന്നു പറന്നുയര്‍ന്നയുടനെയാണു ബോംബുഭീഷണി സന്ദേശമെത്തിയത്. -എജെ-

കനത്ത മഴ: ജാഗ്രത പാലിക്കുക; ഡൊണീഗല്‍, ക്ലെയര്‍, കെറി മേഖലയില്‍ റെഡ് അലര്‍ട്ട്

????????: ????????? ?????? ????????? ???? ????????? ?????????????. ?????????, ????????, ???? ????????????????? ???? ????????? . ??????? ?? ??????????????? ???????????? ?????????????????. ????????? ?????????????  ????? ????????????? ????????????. 70????????????????? ?? ???????????.  ????????? ?????????????? ??????????? ?????? ???? ???? ??????????????.  ?????? ???????????????? ???? ????????? ??????????????. ????? ????????  ??? ????????? ???? ?????? ?????? ?????????? ???? ????????? ????????????????????????. ???????? ???????, ?????? ,??? , ?????? … Read more

ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു, വീണ്ടും കനത്ത മഴ

  ചെന്നൈ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടതിനാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു. നന്ദംപാക്കം എംഐഒടി അന്താരാഷ്ട്ര ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളാണു മരിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അടയാര്‍ നദി കരകവിഞ്ഞ് ഒഴുകിയിതിനെതുടര്‍ന്ന് ആശുപത്രിയുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. രോഗികളുടെ മരണം തമിഴ്‌നാട് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ … Read more

ബാര്‍കോഴ…. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി പരാമര്‍ശം എന്ന് മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും ഇത് വേദനാജനകമാണെന്നും കെ.എം മാണി. നിയമസഭയില്‍ നടത്തിയപ്രസ്താവനയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല.മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്.രാജിവെച്ചത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു നിയമസഭാ ചട്ടം 64 പ്രകാരമായിരുന്നു മാണിയുടെ പ്രസ്താവന എന്നാല്‍ കെ.എം മാണിയുടെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭാ … Read more

എല്‍എല്‍എമാരുടെ ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എല്‍എല്‍എമാരുടെ ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അലവന്‍സ് ഉള്‍പ്പെടെ 2.1 ലക്ഷത്തോളം രൂപ പ്രതിമാസം കിട്ടുന്ന വിധത്തില്‍ 400 ശതമാനം കൂട്ടാനാണ് ആലോചന. മന്ത്രിമാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ചേരുമ്പോള്‍ 3.2 ലക്ഷം രൂപയെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എംഎല്‍എമാരുടെ ശമ്പളം അലവന്‍സൊന്നും കൂടാതെ 50,000 രൂപയാകും. നേരത്തേ 12,000 രൂപ മാത്രമായിരുന്നതാണ് ഈ നിലയിലേക്ക് ഉയരുന്നത്. മന്ത്രിമാരുടേത് 20,000 രൂപയില്‍ നിന്നും 80,000 ആയി കൂടും. കാര്യങ്ങള്‍ ഈ രീതിയില്‍ … Read more

കോളനോസ്‌കോപിക്ക് കാത്തിരിക്കുന്നത്…സ്വകാര്യ-പൊതുമേഖലയില്‍ കാത്തിരിപ്പ് സമയത്തില്‍ വന്‍ അന്തരം

ഡബ്ലിന്‍:  കോളനോസ്‌കോപ്പിക്കായി കാത്തിരിക്കുന്ന സമയം രാജ്യത്തെ സ്‌കാര്യ ആശോഗ്യ സംവിധാനത്തിലും സര്‍ക്കാര്‍ മേഖലയിലും വന്‍ അന്തരം പ്രകടമാക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് മാസം പൊതുമേഖലയില്‍ പരിശോധനയ്ക്കായി കാത്തിരിക്കേണ്ടി വരുമ്പോള്‍ സ്വകാര്യമേഖലയില്‍ പന്ത്രണ്ട് ദിവസം മാത്രമാണ് കാത്തിരിക്കേണ്ടി വരുന്നത് .. കുടലിലെ ക്യാന്‍സര്‍ ബാധ അറിയുന്നതിന് പരിശോധനയ്ക്കായി കാത്തിരിക്കുന്നവര്‍ 3510 രോഗികളാണെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നു. ഇവരുടെ നില ഒരു പക്ഷേ രോഗം തിരിച്ചറിയപ്പെടുന്നത് വൈകുന്നത് മൂലം അപകടസ്ഥിതിയിലെത്തിയേക്കാമെന്നും ആശങ്കയുണ്ട്. മൂന്ന് മാസമോ അതില്‍ കൂടുതലോ ആയി കാത്തിരിക്കുന്നവരുടെ … Read more

ഇസ്ലാമിക് സ്‌റ്റേറ്റുമായി റഷ്യയ്ക്ക് എണ്ണ വ്യാപാരമുണ്ടെന്ന് തുര്‍ക്കി

അങ്കാര: ഇസ്ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഭീകര സംഘടനയുമായി അനധികൃത എണ്ണക്കച്ചവടം നടത്തുന്നത് റഷ്യയാണെന്ന് തുര്‍ക്കി. ഇതിന് തെളിവുണ്ടെന്നും ലോകത്തിനു മുന്നില്‍ വെളിവാക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞു. ഐ.എസുമായി അനധികൃത എണ്ണക്കച്ചവടത്തില്‍ എര്‍ദോഗനും കുടുംബത്തിനും പങ്കുണ്ടെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് തുര്‍ക്കി തിരിച്ചടിച്ചിരിക്കുന്നത്. ഐ.എസുമായുള്ള അനധികൃത എണ്ണവ്യാപാരത്തില്‍ പങ്കുണ്ടെന്ന് റഷ്യക്ക് തെളിയിക്കാനായാല്‍പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള സിറിയന്‍ പൗരനായ ജോര്‍ജ് ഹാസ്‌വാനിയാണ് ഐ.എസില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഇദ്ദേഹമാണ് സിറിയയും ഐ.എസും തമ്മിലുള്ള എണ്ണ … Read more

എസ്എന്‍ഡിപി മൈക്രോഫിനാന്സ് …തട്ടിപ്പിനെതിരെ വിഎസ് കോടതിയിലേക്ക്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിലാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്. വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വി.എസ്. ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സമത്വ മുന്നേറ്റ യാത്രയ്ക്കുശേഷം … Read more

ദുരന്ത ഭൂമിയിലേക്കിറങ്ങി താര ലോകം…

കൊച്ചി: ചെന്നൈ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിനിമാ താരങ്ങളില്‍ നിന്നുള്ള സഹായ ഹസ്തങ്ങള്‍ കൂടുതല്‍ വിശാലമാകുന്നു. സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങുന്ന സിനിമാക്കാരുടെ എണ്ണം കൂടുകയാണ്. നവമാധ്യമങ്ങളില്‍ ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന ആഷിക് അബു സഹായവുമായി ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങൂകയാണ്. ഇക്കാര്യത്തിനായി താരം ഫേസ്ബുക്ക് വഴി ജനങ്ങളുമായി ബന്ധപ്പെട്ടു. അവശ്യസാധനങ്ങളുമായി കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോകാനാണ് ആഷിക് നേതൃത്വം നല്‍കുന്ന സംഘത്തിന്റെ തീരുമാനം. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുടെ പട്ടികയും ആഷിക് നല്‍കിയിട്ടുണ്ട്. പെട്ടെന്ന് പാകം ചെയ്യാന്‍ പറ്റുന്ന സാധനങ്ങള്‍ … Read more

ഒന്നു തോര്‍ന്നു പിന്നേയും കനത്തു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇന്നലെ പകല്‍ മഴ തോര്‍ന്നത് വലിയ ആശ്വാസമാണ് ജനങ്ങള്‍ക്കു നല്കിയത്. ചെന്നൈയിലേയും പരിസര പ്രദേശങ്ങളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയ സാഹചര്യത്തില്‍ ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയും കോരിച്ചൊരിഞ്ഞു പെയ്ത മഴ വീണ്ടും തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജലസംഭരണികളിലും നദികളിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. 260 ലധികം ആളുകള്‍ മഴയുടെ സംഹാര താണ്ഡവത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത ദിവസങ്ങളിലും മഴ ഇതുപോലെ ശക്തമായി തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വളരെ മോശമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത 48 മണിക്കൂറുകള്‍ … Read more