താന്‍ മനസാക്ഷിയോട് തെറ്റുചെയ്തിട്ടില്ലെന്നും കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കില്ലെന്നുറച്ച് മന്ത്രി കെ.എം മാണി. താന്‍ മനസാക്ഷിയോട് തെറ്റുചെയ്തിട്ടില്ലെന്നും കോടതി പരാമര്‍ശങ്ങള്‍ തനിക്കെതിരല്ലെന്നും മാണി പറഞ്ഞു. അതേസമയം, കെ.എം മാണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കാത്തിരുന്ന് കാണാമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മാണിക്കെതിരെ ഒരു വാക്കുപോലും ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ … Read more

പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു, മാണിക്കു മാതൃകയാണ് രാജിയെന്നും ജോര്‍ജ്

കോട്ടയം : പി.സി.ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. മാണിക്കു മാതൃകയാണ് തന്റെ രാജി. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉദ്ധരിച്ചാണ് തന്റെ രാജിക്കാര്യം ജോര്‍ജ് പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോര്‍ജ്. പൂഞ്ഞാര്‍ എംഎല്‍എയാണ് ജോര്‍ജ്. ഉമ്മന്‍ ചാണ്ടിയാണ് കൈക്കൂലിക്കു കൂട്ടുനിന്നത്. അതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ ധര്‍മം. പണമുണ്ടാക്കുകയെന്നാണ് മാണിയുടെ കര്‍മം. കോണ്‍ഗ്രസിനു നല്ല നേതൃത്വത്തെ … Read more

ഐറിഷ് നഴ്സുമാരെ വിദേശത്ത് നിന്ന് എത്തിക്കാനുള്ള ശ്രമം ഫലം കാണുന്നില്ല,ജോബ് ഓഫര്‍ സ്വീകരിച്ചവര്‍ 77മാത്രം

ഡബ്ലിന്‍: വിദേശത്ത് ജോലി ചെയ്യുന്ന ഐറിഷ് നഴ്സുമാരെ ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഇങ്ങനെയെങ്കില്‍ വിദേശകളായ നഴ്സുമാരെ തന്നെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധിതമായേക്കും.  ഇതുവരെയായി വിദേശത്തുളള ഐറിഷ് നഴ്സുമാരെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചിട്ടും മടങ്ങി വന്നവരാമെന്നേറ്റവര്‍ 77 മാത്രമാണ്. ജൂലൈ 26നായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന  ഐറിഷ് നഴ്സുമാരെയും മിഡ് വൈവ്സിനെയും തിരികെ അയര്‍ലന്‍ഡില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ശ്രമം തുടങ്ങിയത്. എച്ച്എസ്ഇ കണക്കുകള്‍ പുറത്ത് വിട്ടത് പ്രകാരം ആകെ 77 നഴ്സുമാരാണ് തിരിച്ച് വരുന്നത്. ഇതിനായി തയ്യാറാക്കിയ പദ്ധതിയല്‍ … Read more

യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം,ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ തമ്മില്‍ വോട്ടുവിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രം. എല്‍.ഡി.എഫിന് 37.36 ഉം യു.ഡി.എഫിന് 37.23 ഉം ശതമാനം വോട്ട് ലഭിച്ചതായി കമ്മിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 13.28 ശതമാനമാണ്. മറ്റ് കക്ഷികള്‍ക്ക് 12.12 ശതമാനവും കിട്ടി. എന്നാല്‍ പാര്‍ട്ടി ബന്ധമുള്ള സ്വതന്ത്രരെ മുന്നണി സ്ഥാനാര്‍ത്ഥികളായി കമ്മിഷന്‍ ഉള്‍പ്പെടുത്താറില്ല. അതിനാല്‍ ഈ കണക്കുകളില്‍ വ്യത്യാസം വരും. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍.ഡി.എഫിന് 74,01,160ഉം, … Read more

മ്യാന്‍മാറില്‍ പൊതുതെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ട്ടി വന്‍ വിജയത്തിലേക്ക്

യാങ്കൂണ്‍: മ്യാന്‍മാറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ട്ടി വന്‍ വിജയത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട പാര്‍ലമെന്റ് സീറ്റുകള്‍ സൂചിയുടെ നാഷ്ണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടുമെന്ന് ഏതാണ്ട് ഉറപ്പായി. പരാജയം സമ്മതിക്കുന്നതായി ഭരണകക്ഷിയായ യൂണിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടി അറിയിച്ചു. യംഗൂണിലെ എന്‍എല്‍ഡി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ഹിക്കഴിഞ്ഞു. ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ വ്യക്തമായ ലീഡ് നേടാന്‍ സൂചിയുടെ പാര്‍ട്ടിക്ക് ആയി. തോല്‍വി സമ്മതിക്കുന്നതായി ഭരണ കക്ഷിയായ യൂണയിന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് … Read more

രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി

തിരുവനന്തപുരം: ഇപ്പോള്‍ രാജി വയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടില്‍ കെ.എം മാണി. ഇപ്പോള്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മാണി പറഞ്ഞു. ഹൈക്കോടതി വിധിയില്‍ തനിക്കെതിരെ വ്യക്തിപരമായി ഒരു പരാമര്‍ശവുമില്ല. കോടതിയുടേത് പൊതുവായ പരാമര്‍ശമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജി വയ്ക്കില്ലെന്ന് മാണി ഇന്ന് യു.ഡി.എഫ് യോഗത്തില്‍ അറിയിക്കും. മാണി രാജി വയ്‌ക്കേണ്ട നിലപാടിനെ പിന്തുണച്ച് മാണി വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല മാണി രാജി വച്ചാല്‍ കേരള കോണ്‍ഗ്രസിലെ എല്ലാ എം.എല്‍.എ മാരും രാജി വച്ച് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കണമെന്നും മാണി … Read more

കാലാവസ്ഥാ വ്യതിയാനം; കടല്‍ നിരപ്പ് ഉയരുന്നത് ഭാവിയില്‍ ഏറെ പ്രതിസന്ധികള്‍ക്കു കാരണമാകുമെന്നു പഠനങ്ങള്‍

ഡബ്ലിന്‍ : ലോകം കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ നിലനില്പ്പും. ലോകത്തെമ്പാടുമുള്ള മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ നിലവില്‍ അനുഭവച്ചികൊണ്ടിരിക്കുകയാണ്. എന്നാല്‍ വരും നാളുകള്‍ ഭൂമിയിലെ ജീവിതം ഇതിലും പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കടല്‍ നിരപ്പ് ഉയരുന്നത് ലോകത്തിന്റെ പല ഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ … Read more

കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി ശ്രീ. കെഎംമാണിക്കെതിരെ കേരള ഹൈക്കോടതി ഇന്ന് നടത്തിയ പരാമര്‍ശം അതീവ ഗൗരവതരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു ഡി എഫും കോണ്‍ഗ്രസും ഈ പ്രശ്‌നം ഉടനടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ഈ പ്രതിസന്ധി എത്രയും പെട്ടന്ന് അവസാനിപ്പിച്ചേ മതിയാകൂവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ മാണിയുടെ രാജി പരസ്യമായി ആവശ്യപ്പെടാന്‍ ചെന്നിത്തല തയാറായിരുന്നില്ല. യുഡിഎഫ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇതിനുശേഷമാണ് മാണിക്കെതിരെ തുറന്നടിച്ച് … Read more

മഹാസഖ്യത്തിന്റെ ശക്തി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി.

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തിന്റെ ശക്തി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നത നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭിന്നിച്ച് നിന്ന കോണ്‍ഗ്രസ്ആര്‍.ജെ.ഡിജെ.ഡി.യു സഖ്യത്തിന് വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അതേസമയം പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബീഹാറില്‍ വിമത ശബ്ദം ഉയര്‍ത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ, ആര്‍.കെ സിംഗ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ … Read more

മന്ത്രി കെ.എം മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടുവെന്ന് സി.പിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടരാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടുവെന്ന് സി.പിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കി. ഇതാണ് പിണറായിയുടെ പോസ്റ്റ്: ബാര്‍ കോഴയുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ, കെ എം മാണി രാജിവെക്കണം അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും … Read more