ഇറാക്കില്‍ 127 കുട്ടികളെ തട്ടിക്കൊണ്ടു പോയി

  ബാഗ്ദാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ 127 കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 11നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പ്രത്യേക ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ക്കു ആയുധ പരിശീലനം നല്‍കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഐഎസിന്റെ ലക്ഷ്യമെന്നു കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് പറഞ്ഞു.

നോക്ക് ദേവാലയത്തിലേക്ക്  സൈക്കിള്‍ തീര്‍ത്ഥയാത്രയുമായി മലയാളികള്‍

????????. ????????? ???????? ?????? ??????????????? ??. ????????????? ?????????????????????????????? ??????????? ???????????? ??????? ???????????????? ?????????????. ?????? ???????????? ?????? ??????????? ?????????? ??????? ???????????? ??????? ????????? ?????????????????  ?????????? ?????? ???????????? ??????? ?????? ?????????????? ????????????? ??? ????? ??????? ????? ??????????. ???????????? ???? 4 ?? ????? ??????????? ?????????? 5 ??????? ??.??.????? ?????????????????? ?????????????? ????? ?????? ??????????????? ???????? ?????????????????? 10 ????????? ???????????. ???????????? ????????????? ???? ??????????? ??????? … Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കരിപ്പൂരില്‍ വിമാനത്താവളം നിര്‍മ്മിച്ചതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം. വിമാനത്താവളം ക്രിട്ടിക്കല്‍ എയര്‍പോര്‍ട്ട് ഗണത്തില്‍പ്പെടുന്നതാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു. നവീകരണത്തിന് ശേഷവും വലിയ വിമാനങ്ങള്‍ കരിപ്പൂരിലെത്തില്ലെന്ന് ഇതോടെ സംശയിക്കാവുന്നതാണ്. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് കുറച്ചുകാലമായി നിയന്ത്രണം. ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. റണ്‍വേ നവീകരണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വലിയ … Read more

കത്തോലിക്ക സഭയിലെ വിവാഹ മോചനത്തിനുള്ള നടപടികള്‍ ലഘൂകരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശങ്ങള്‍ പുറപ്പിവെടുവിച്ചു

റോം: കത്തോലിക്ക സഭയിലെ വിവാഹ മോചനത്തിനുള്ള നടപടികള്‍ ലഘൂകരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശങ്ങള്‍ പുറപ്പിവെടുവിച്ചു. കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ എളുപ്പത്തില്‍ വിവാഹമോചനം നല്‍കണമെന്നു മാര്‍പ്പാപ്പ നിര്‍ദേശിച്ചു. കോടതി വഴി വിവാഹമോചനം ലഭിച്ചാലും മതപരമായി വിവാഹമോചിതരാകാന്‍ സഭാക്കോടതിയിലും ദീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കീഴ്വഴക്കം പോപ്പ് തള്ളി. വിവാഹമോചനം നല്‍കുന്നതിനു ബിഷപ്പുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണു നിര്‍ദ്ദേശങ്ങള്‍. വിവാഹമോചനത്തിനായുള്ള സഭാനടപടികള്‍ ദീര്‍ഘവും ചെലവേറിയതുമാണെന്നും കണ്ടാണു പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പുനര്‍ വിവാഹത്തിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ദീര്‍ഘമായ നടപടിക്രമങ്ങള്‍ മൂലം കോടതി വഴി … Read more

യെമനില്‍ വ്യോമാക്രമണം… ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യെമന്‍: ഹൊദയ്ദയിലെ തുറമുഖത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അനധികൃത എണ്ണ കടത്തുകാര്‍ക്കെതിരായ ആക്രമണത്തിലാണ് സംഭവം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളുടെ വ്യോമാക്രമണത്തിലാണ് ദുരന്തമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിനടുത്തുള്ള അല്‍ഖോഖ എന്ന പ്രദേശത്ത് രണ്ട് ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തൊഴില്‍ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വെല്ലുവിളികള്‍ ഏറ്റെടുക്കാനും തൊഴില്‍ മേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിസിനസ് സമൂഹത്തോട് ആവശ്യപ്പെട്ടു. ആഗോള തലത്തിലുള്ള പ്രതിസന്ധികളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാമെന്ന് ചിന്തിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ബിസിനസ്, ബാങ്കിംഗ് മേഖലയിലുള്ള വിദഗ്ദ്ധരുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മോദി. ചെലവ് കുറഞ്ഞ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ച മോദി, മാനുഷഇക വിഭവത്തെ ആശ്രയിച്ചാണ് സന്പദ്‌വ്യവസ്ഥയുടെ ശക്തി നിര്‍ണയിക്കപ്പെടുന്നത് എന്നും ചൂണ്ടിക്കാട്ടി. അതേസമയം, ആഗോള തലത്തില്‍ അടുത്തിടെയുണ്ടായ ചെറിയ സാമ്പത്തിക മാന്ദ്യങ്ങള്‍ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് യോഗത്തില്‍ … Read more

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം കൂടി തുടരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റായി സോണിയാ ഗാന്ധി ഒരു വര്‍ഷം കൂടി തുടരും. ഡല്‍ഹിയില്‍ ഇന്നു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് പ്രസിഡന്റായുള്ള സോണിയയുടെ കാലാവാധി നീട്ടി നല്‍കിയത്. ഇതോടൊപ്പം പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. സോണിയയുടെ കാലാവധി നീട്ടുന്നതിന് വേണ്ടി പാര്‍ട്ടി ഭരണഘടനയില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി അഞ്ചു വര്‍ഷം എന്നത് മൂന്നു വര്‍ഷമായി 2012ലെ എ.ഐ.സി.സി സമ്മേളനത്തില്‍ നിജപ്പെടുത്തിയിരുന്നു. പാര്‍ട്ടി പദവികളില്‍ 50 … Read more

തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു…അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു

മൂവാറ്റുപുഴ: കോതമംഗലത്ത് രണ്ടര വയസ്സുകാരന് പിന്നാലെ മൂവാറ്റുപുഴയിലും തെരുവുനായ അഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ചു. അദ്ധ്യാപിക കണ്‍മുന്നില്‍ വച്ചാണ് അങ്കണവാടിയിലേക്ക് ഓടിക്കയറിയ നായ രണ്ട് വിദ്യാര്‍ത്ഥികളെ കടിച്ചത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലാമ്പൂരിലെ അങ്കണവാടിയിലും പരിസരത്തുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നാല് വയസ്സുകാരി ആദികൃഷ്ണ, മൂന്ന് വയസ്സുകാരി മീനാക്ഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ശുചിമുറിയിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ ആദികൃഷ്ണയുടെ ദേഹത്തേയ്ക്ക് നായ ചാടിവീഴുകയായിരുന്നു.അങ്കണവാടിയുടെ ഉള്ളിലായിരുന്ന മീനാക്ഷിയുടെ കൈയിലും നായ പിടിത്തമിട്ടു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ … Read more

ഓണപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

  കല്‍പ്പറ്റ: പത്താം ക്ലാസ് ഹിന്ദി ഓണപരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു. മലയാളം ചോദ്യ പേപ്പറിന്റെ ഒരു വശത്തു ഹിന്ദി ചോദ്യങ്ങള്‍ അച്ചടിച്ചു വരികയായിരുന്നു. അമ്പലവയല്‍ തോമാട്ടുചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമാണു ചോദ്യ പേപ്പറുകള്‍ പുറത്തായത്. വളാഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലും ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. ബുധനാഴ്ച നടക്കേണ്ട ഒന്‍പതാം ക്ലാസ് ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നു. ചൊവ്വാഴ്ച നടന്ന കണക്കു പരീക്ഷയുടെ ചോദ്യപേപ്പറിനൊപ്പമാണു ഫിസിക്‌സ് ചോദ്യപേപ്പറുകളും പുറത്തായത്.

ഗര്‍ഭിണികള്‍ക്കുള്ള ചികിത്സാ അവധി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഗര്‍ഭിണികളുടെ ചികിത്സാവധി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റിഫോം ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കി. പുതിയ പബ്ലിക് സര്‍വീസ് സിക്ക് ലീവ് സ്‌കീം നിലവില്‍ വരുന്നതിനു മുന്‍പുള്ള ഗര്‍ഭിണികളുടെ ചികിത്സാ അവധികള്‍ ഇളവ് ചെയ്യും. നിലവിലെ സ്‌കീം അനുസരിച്ച് പെയ്ഡ് സിക്ക് ലീവ് കണക്കാക്കുന്നതിനാണിത്. ഗര്‍ഭിണികള്‍ക്കുള്ള പെയ്ഡ് സിക്ക് ലീവ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉപയോഗിച്ചു തീര്‍ന്നിട്ടുള്ള സ്ത്രീകള്‍ക്ക് അധികമായി പകുതി ശമ്പളത്തില്‍ നോണ്‍ പ്രെഗ്‌നന്‍സി സിക്ക് ലീവിന് അര്‍ഹതയുണ്ടായിരിക്കും. ഗര്‍ഭാവസ്ഥയില്‍ എടുത്തിട്ടുള്ള സിക്ക് ലീവുകളുടെ അത്രയും ദിവസങ്ങള്‍ … Read more