പുതിയ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു, കെനിക്കും ഫിനാഗേലിനും തിരിച്ചടി

  ഡബ്ലിന്‍: ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പില്‍ ഭരണകക്ഷിയായ ഫിനാഗേലിന് തിരിച്ചടി. പാര്‍ട്ടിയുടെ ജനപിന്തുണ 5 ശതമാനം കുറഞ്ഞ് 24 ശതമാനമായി. 23 ശതമാനം പിന്തുണയുമായി ഫിയന്ന ഫെയില്‍ തൊട്ടുപുറകേയുണ്ട്. ഐറിഷ് വാട്ടര്‍ വിവാദങ്ങളും ബാങ്കിംഗ് എന്‍ക്വയറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് ഫിനാനേലിന്റെ ജനപിന്തുണയിടിയാന്‍ കാരണമായതെന്നാണ് സൂചനകള്‍. സണ്‍ഡേ ഇന്‍ഡിപെന്ഡന്റ്/ മില്‍വാര്‍ഡ് ബ്രൗണ്‍ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടി 7 ശതമാനം ജനപിന്തുണ കൂടിയിട്ടുണ്ട്. സിന്‍ഫിന്‍ പിന്തുണ വ്യത്യാസമില്ലാതെ 21 ആയി തുടരുകയാണ്. ഇന്‍ഡിപെന്റിനും മറ്റുള്ളവര്‍ക്കുമുള്ള പിന്തുണ നാലു ശതമാനമുയര്‍ന്ന് 24 … Read more

പഞ്ചാബില്‍ വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

ലുധിയാന: പഞ്ചാബില്‍ സ്വാതന്ത്ര്യ ദിനത്തിനു മുമ്പ് വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാബര്‍ ഖലാസ, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ സംഘടനകളാണ് ആക്രമണം നടത്താന്‍ പദ്ധതി തയറാക്കുന്നതെന്നാണ് വിവരം. സാംബ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നാല്‍പ്പതോളം തീവ്രവാദികള്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി … Read more

പോണ്‍ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

  ഡല്‍ഹി: ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പോണ്‍ സൈറ്റുകളിലേക്ക് ആക്‌സസ് ലഭിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റാ ഫോട്ടോണ്‍, റിലയന്‍സ്, ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡ് തുടങ്ങിയവയില്‍നിന്ന് സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നുമുണ്ട്. പോണ്‍ഹബ്, ബ്രേസേസ്, റെഡ്ട്യൂബ്, ബാംഗ്‌ബ്രോസ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനമെന്ന് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായാണ് വെബ്‌സൈറ്റുകളില്‍നിന്ന് … Read more

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാവിന്റെ അമ്മ മരിച്ചനിലയില്‍

  തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്ത ആനന്ദന്റെ അമ്മ ചെല്ലമ്മ (70 ) തീകൊളുത്തി മരിച്ചൂ. നേരത്തെ മാവോയിസ്റ്റ് നേതാവായ രൂപേഷിന് സിംകാര്‍ഡ് സംഘടിപ്പിച്ച് കൊടുത്തുവെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറയില്‍ നിന്നും രമണനെയും ആനന്ദനെയും പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇവര്‍ക്ക് ജയിലില്‍ പീഡനമേല്‍ക്കുന്നതായി കോടതിയില്‍ പരാതിയും നല്‍കിയിരുന്നൂ. ഈ മാസം നാലുവരെയാണ് ഇവരുടെ റിമാന്റ് കാലാവധി.

ഇംഗ്ലണ്ടിലുണ്ടായ വിമാന ദുരന്തത്തില്‍ ബിന്‍ലാദന്റെ കുടുംബവും?

ഡബ്ലിന്‍ : കഴിഞ്ഞ വെള്ളിയാഴ്ച സതേണ്‍ ഇംഗ്ലണ്ടില്‍ തകര്‍ന്നു വീണ പ്രൈവറ്റ് വിമാനത്തില്‍ മുന്‍ അല്‍ഖൊയ്ത നേതാവായ ഒസാമ ബിന്‍ലാദന്റെ സഹോദരിയും രണ്ടാനമ്മയും ഉണ്ടായിരുന്നതായും അപകടത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന നാലു യാത്രക്കാരില്‍ ബിന്‍ലാദന്റെ ബന്ധുക്കളുമുണ്ടായിരുന്നതായി സൗദി, ബ്രിട്ടീഷ് മാധ്യമങ്ങള്‍ രിപ്പോര്‍ട്ടു ചെയ്തു. അപകടത്തില്‍ നിന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നും ബ്രിട്ടീഷ് പോലീസ് വക്താവ് വ്യക്തമാക്കി. മരിച്ചവരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനു മുന്‍പേ Saudi Ambassador to Britain, … Read more

സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സല്യൂട്ട് ചെയ്തില്ല എന്ന കാരണത്താല്‍ ഋഷിരാജ് സിംഗിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് രമേഷ് ചെന്നിത്തല മുഖ്യമന്ത്ിയെ അറിയിച്ചു. ഋഷിരാജ് തന്നെ നേരിട്ടപകണ്ട് വിഷദീകരണം നല്കിയെന്നും താന്‍ അതില്‍ തൃപ്തനാണെന്നും ചെന്നിത്തല മുഖ്യനെ അറിയിച്ചു. ഇതോടെ സല്യൂട്ട് ചെയ്തില്ല എന്ന സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേ സമയം അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്നും അത് തന്റെ കടമയാണെന്നും രമേശ് പറഞ്ഞു. മറ്റു മന്ത്രിമാരുമായും തനിക്ക് ാെരു … Read more

സാനിയ മിര്‍സയെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു

ന്യൂഡല്‍ഹി :ഇന്ത്യയുടെ പ്രമുഖ ടെന്നീസ് താരവും വിമ്പിള്‍ഡണ്‍ ഡബിള്‍സ് കിരീട ജേതാവുമായ സാനിയ മിര്‍സയ്ക്ക് ഇത്തവണത്തെ ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചേക്കും. രാജ്യത്തെ കായികതാരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. സാനിയ മിര്‍സയുടെ പേര് കേന്ദ്രകായിക മന്ത്രാലയമാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഖേല്‍രത്‌ന പുരസ്‌കാര നാമനിര്‍ദ്ദേശ നടപടികള്‍ അവസാനിച്ചെങ്കിലും കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമുപയോഗിച്ച് കഴിഞ്ഞ ദിവസമാണ് സാനിയയുടെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. വിമ്പിള്‍ഡണ്‍ ഡബിള്‍സില്‍ കിരീടവും, കഴിഞ്ഞ ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ … Read more

അക്കൗണ്ട് മറച്ച് വെച്ച സംഭവം.. ആംഗ്ലോ ഐറിഷ് ബാങ്കിന്‍റെ മൂന്ന് ജീവനക്കാര്‍ക്ക് തടവ്

ഡബ്ലിന്‍: ആംഗ്ലോ ഐറിഷ് ബാങ്കിന്‍റെ മൂന്ന് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ. പതിനെട്ട്മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് തടവ്. അക്കൗണ്ട് പൂഴ്ത്തി വെച്ചതിന് എതിരെയാണ് വിധി. ബാങ്ക് തലവനായ സിയാന്‍ ഫിറ്റ്സ് പാട്രികുമായ ബന്ധപ്പെട്ട അക്കൗണ്ടാണ്  റവന്യൂവില്‍ നിന്ന് മറച്ച് പിടിച്ചിരുന്നത്. ആംഗ്ലോ മുന്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ Tiarnan O’Mahoney(56)ക്ക് മൂന്ന് വര്‍ഷം വരെയും കമ്പനി സെക്രട്ടറി ആയ Bernard Daly(67 )ക്ക് രണ്ട് വര്‍ഷം വരെയും മുന്‍ അസിസ്റ്റന്‍റ് മാനേജരായ Aoife Maguire( 62) … Read more

എസ്എന്‍ഡിപിയെ സിപിഎം വഞ്ചിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍..ചര്‍ച്ച ആകാമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സിപിഎമ്മിന് മുന്നറിയിപ്പുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനാശകാലേ വിപരീത ബുദ്ധിയാണ് സി.പി.എമ്മിനെന്നും അരുവിക്കര തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം സി.പി.എമ്മിന് വീണ്ടും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി.കാലങ്ങളായി സി.പി.എം എസ്.എന്‍.ഡി.പിയെ വഞ്ചിക്കുകയാണ്. മറ്റ് സമുദായങ്ങളെ തൊടാന്‍ സി.പി.എമ്മിന് ഭയമാണ്. എന്‍എസ്എസിനെയും ക്രിസ്ത്യന്‍മുസ്ലിം സംഘടനകളെയും സിപിഎം തഴയുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് എസ്.എന്‍.ഡി.പിയെന്നാണ് സി.പി.എമ്മിന്റെ ധാരണ. ദേശാഭിമാനിയുടെ പേജുകള്‍ എസ്.എന്‍.ഡി.പിയെ വിമര്‍ശിക്കുന്നതിനായാണ് മാറ്റിവയ്ക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അതേസമയം, ഈഴവ സമുദായത്തെ വഞ്ചിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് … Read more

മുംബൈ സ്‌ഫോടനക്കേസിലും മുംബൈ കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലും മുംബൈ കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ. മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമമനുസരിച്ചുള്ള നീതി നടപ്പായി. എന്നാല്‍ സ്‌ഫോടനങ്ങള്‍ക്ക് വഴിവെച്ച മുംബൈ കലാപക്കേസിനോട് ഭരണകൂടം വിവേചനം കാണിക്കുന്നുവെന്നും കലാപവും സ്‌ഫോടനവും അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ വ്യക്തമാക്കി. 1993 മാര്‍ച്ച് 12 ന് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പകളുടെയും അതിനു വഴിവെച്ച മുംബൈ കലാപത്തിന്റെയും നിയമനടപടികളുടെ കാര്യത്തില്‍ ഭരണകൂടം വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ പറയുന്നു. ഒരു … Read more