ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്‌സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI

അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്‌സുമാർക്ക് അവരുടെ ഡിസിഷൻ ലെറ്റർ ഘട്ടത്തിലും വാലിഡ് ആയ ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങൾ ഇപ്പോൾ പരിഗണനയ്‌ക്കായി സമർപ്പിക്കാമെന്ന് Nursing and Midwifery Board of Ireland (NMBI) അധികൃതർ. കോംപൻസേഷൻ ആവശ്യമായി വരുന്ന അപേക്ഷകർക്കാണ് ഇതിന് അവസരം ലഭിക്കുക. കോംപൻസേഷൻ നടപടികൾ പൂർത്തിയാക്കേണ്ട ആവശ്യമില്ലാത്ത അപേക്ഷകർക്ക് അവരുടെ അപേക്ഷയുടെ അപ്രൂവൽ സമയത്ത് ഈ പരിശോധനാ ഫലങ്ങൾ സമർപ്പിക്കാവുന്നതാണെന്നും NMBI വ്യക്തമാക്കി. നേരത്തെ അപേക്ഷ … Read more

സെന്റ് പാട്രിക് ഡേ പരേഡിൽ വിജയികളായി കിൽകോക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി

കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കില്‍ സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരേഡില്‍ നോണ്‍ കൊമേഴ്ഷ്യല്‍ ഫ്‌ളോട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കമ്മ്യൂണിറ്റി സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്ത് വിജയികളാകുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്. ‘Discover Kilcock (Then and Now)’ എന്ന തീമിലായിരുന്നു ഇത്തവണത്തെ പരേഡ് ഒരുക്കിയിരുന്നത്. പരേഡില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പുലികളി, ശിങ്കാരി മേളം എന്നിവയും, … Read more

സെൻറ് പാട്രിക് ഡേ ആഘോഷമാക്കി ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി

ക്ലോൺമേൽ: അയർലണ്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കൗണ്ടി ടിപ്പററിയിലെ ക്ലോൺമേലിലെ ആഘോഷങ്ങൾക്ക് സമാപനമായി. വിപുലമായ പരിപാടികളോടെ നടത്തിയ പരേഡിൽ തദ്ദേശീയരും വിദേശീയരുമായ നിരവധി കലാ-കായിക പ്രേമികൾ പങ്കെടുത്തു. അയർലണ്ടിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്ന പരേഡിൽ നിരവധി നിശ്ചല ദൃശ്യങ്ങൾ, ഡാൻസുകൾ, ബാന്റ്മേളങ്ങൾ തുടങ്ങി അയർലണ്ടിന്റെ സൗന്ദര്യവും സാംസ്കാരിക തനിമയും വിളിച്ചറിയിക്കുന്ന നിരവധി പരിപാടികൾക്കാണ് ക്ലോൺമേൽ വേദിയായത്. പരിപാടിയിൽ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാന്നിധ്യം പ്രത്യേകം എടുത്തുപറയത്തക്കതായിരുന്നു. ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്ന … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ Easter വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ Nazareth Marthoma Church-ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-നു Adare St Nicholas Church-ൽ വെച്ച് വൈകുന്നേരം 06.00-ന്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് Rev. Varughese Koshy നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സുബിൻ എബ്രഹാം- 0857566248

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ഷീലാ പാലസ്

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ എല്ലാ ദിവസവും ഇന്ത്യൻ ബ്രേക്ഫാസ്റ്റ് ലഭിക്കുന്ന റസ്റ്ററന്റായി ലൂക്കനിലെ ഷീലാ പാലസ്. ഇന്ന് മുതൽ (മാർച്ച് 20) ഈ സൗകര്യം ലഭ്യമാണ്. ജോലിക്കാരുടെ സൗകര്യാർത്ഥം തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 12 മണി വരെ ബ്രേക്ഫാസ്റ്റ് ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 വരെയാണ് ബ്രേക്ഫാസ്റ്റ് സമയം. വെറും 10.99 യൂറോയ്ക്ക് ബികേരളീയ വിഭവങ്ങൾ അടക്കമുള്ള ബുഫെ ബ്രേക്ഫാസ്റ്റ് ലഭ്യമാണ് … Read more

സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന് ഒന്നാം സ്ഥാനം

വാട്ടർഫോർഡിൽ നടന്ന സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഓവറോൾ വിഭാഗത്തിൽ വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബിന് ഒന്നാം സ്ഥാനം. ഐറിഷുകാരുടെ ആഘോഷ ദിവസങ്ങളിൽ ഒന്നായ സെന്റ് പാട്രിക്സ് ഡേയിൽ നടന്ന പരേഡിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നായി നിരവധി രാജ്യങ്ങൾ മാറ്റുരച്ചതിൽ നിന്നുമാണ് മലയാളികൾ ഈ വിജയം കൈവരിച്ചത്. വൈവിധ്യമാർന്ന നിറക്കാഴ്ചകളാലും ശബ്‌ദാരവങ്ങളാലും ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് വൈക്കിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്‌ ഇന്നലെ കാഴ്ചവെച്ചത്. ഇതിനു വേണ്ടി സഹകരിച്ച … Read more

സെന്റ് പാട്രിക്സ് ഡേ പരേഡിൽ പുലികളിയുമായി IFA ദ്രോഗഡ

അയര്‍ലണ്ടിന്റെ ദേശീയ ആഘോഷമായ സെന്റ് പാട്രിക്‌സ് ഡേയില്‍ ഇന്ത്യന്‍ സംസ്‌കാരത്തെയും ഉള്‍ക്കൊള്ളിച്ച് Indian Family Association (IFA) ദ്രോഗഡ. മാര്‍ച്ച് 17 ഞായറാഴ്ച ദ്രോഗഡയില്‍ നടന്ന സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ ഇന്ത്യന്‍ പതാകകള്‍ക്ക് പുറമെ, പുലികളിയും, മുത്തുക്കുടയുമടക്കമുള്ള തനത് കേരളീയ കലാരൂപങ്ങളുമായി IFA കളം നിറഞ്ഞു. കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്ത പരേഡ്, അയര്‍ലണ്ടുകാര്‍ക്കും പുതിയ അനുഭവമായി.

സെന്റ് പാട്രിക്സ് ഡേ പരേഡിൽ ഇന്ത്യൻ സംസ്‍കാരം വിളിച്ചോതി മായോ മലയാളി അസോസിയേഷൻ

ഈ വർഷം Castlebar-ൽ നടന്ന St. Patrick Day പരേഡിൽ ആദ്യമായി ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പങ്കാളിത്തം അറിയിക്കാൻ മായോ മലയാളി അസോസിയേഷന് അവസരമുണ്ടായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്ത പരേഡിൽ ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന നിരവധി നിമിഷങ്ങളും ഉണ്ടായിരുന്നു. Castlebar നിവാസികൾ ഇന്ത്യൻ ജനതയുടെ പ്രകടനത്തെ സന്തോഷത്തോടെ ആസ്വദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

അയർലണ്ട് തെരഞ്ഞെടുപ്പിൽ മലയാളത്തിൽ ഇലക്ഷൻ പ്രചരണ വീഡിയോയുമായി സൗത്ത് ഡബ്ലിൻ ഗ്രീൻ പാർട്ടി സ്ഥാനാർഥി അഡ്വ. ജിതിൻ റാം

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ സൗത്ത് ഡബ്ലിനെ പ്രതിനിധീകരിക്കുന്ന ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയും, മലയാളിയുമായ അഡ്വ. ജിതിൻ റാമിന്റെ ഇലക്ഷൻ പ്രചരണ വീഡിയോ മലയാളത്തിൽ. ജൂൺ 7-ന് നടക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.രാജ്യത്തെ ചെറുതല്ലാത്ത മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിൽ, സമ്മതിദായകരോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ജിതിൻ. https://www.instagram.com/reel/C4k_rd2M44g/?igsh=OGRlb2R5bnR6ejRi അയർലണ്ടിലെ പ്രവാസികൾക്കിടയിൽ ഷീലാ പാലസ്, റോസ് മലയാളം എന്നീ സ്ഥാപനങ്ങളിലൂടെ സംരംഭകനായും, ഡബ്ലിനിലെ ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സിൽ ഇമിഗ്രേഷൻ, പ്രോപ്പർട്ടി എന്നിവയുടെ നിയമവശങ്ങൾ … Read more

അമിതാഭ് ബച്ചന് രാവിലെ ഹൃദയ ശസ്ത്രക്രിയ! വൈകിട്ട് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ! അമ്പരന്ന് ആരാധകർ!

രാവിലെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അമിതാഭ് ബച്ചന്‍, ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് കാണാന്‍ വൈകിട്ട് സ്റ്റേഡിയത്തില്‍! ആശയക്കുഴപ്പത്തിലായ ആരാധകരോട് സത്യാവസ്ഥ വിവരിച്ച് ബച്ചന്‍ കുടുംബം തന്നെ രംഗത്തെത്തി. മാര്‍ച്ച് 15-നാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ അമിതാഭ് ബച്ചന്‍ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി വാര്‍ത്ത പരന്നത്. മുന്‍നിര മാധ്യമങ്ങളടക്കം ഈ വാര്‍ത്ത നല്‍കിയിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. ഒപ്പം ബച്ചന്‍ ഹൃദയശസ്ത്രക്രിയയായ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേ ദിവസം രാത്രി … Read more