DUP നേതാവ് ജെഫ്രി ഡൊണാൾഡ്‌സൺ രാജിവച്ചു; അപ്രതീക്ഷിത രാജി അറസ്റ്റിനെ തുടർന്ന്

വടക്കൻ അയർലണ്ടിലെ Democratic Unionist Party (DUP) നേതാവ് ജെഫ്രി ഡൊണാൾഡ്‌സൺ രാജിവച്ചു. 2021 ലാണ് എഡ്വിൻ പൂട്ട്സിന് പകരക്കാരനായി ഡൊണാൾഡ്‌സൺ പാർട്ടിയുടെ അമരത്തേക്ക് എത്തിയത്. 1997 മുതൽ പാർലമെന്റ് അംഗമാണ് 61 കാരനായ ഡൊണാൾഡ്‌സൺ. മുൻ കാലത്ത് ഉണ്ടായിട്ടുള്ള ഒരു ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡൊണാൾഡ്‌സണെ പോലീസ് അറസ്റ്റ് ചെയ്തതാണ് രാജിയിലേയ്ക്ക് നയിച്ചത്. അതേസമയം ഈ കുറ്റകൃത്യം എന്തെന്നും, അതിൽ ഡൊണാൾഡ്‌സന്റെ പങ്ക് എന്തെന്നും വ്യക്തമല്ല. ഇതേ കേസിൽ 57- കാരിയായ ഒരു സ്ത്രീയും അറസ്റ്റ് … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും യാത്രയപ്പ് നൽകി

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. മാർച്ച് 25-നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങ്. കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഇടയിലും കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും  മറ്റു കലാ-കായിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സന്തോഷും ഭാര്യ ടാനിയയും. മികച്ച ഒരു ക്രിക്കറ്റ് പ്ലയർ കൂടിയായ സന്തോഷ്, കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓപ്പണിങ് ബാറ്ററും ആയിരുന്നു. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രീതി … Read more

അശ്വതി പ്ലാക്കലിന്റെ ‘എഴുത്തും വായനയും’; പുതിയ കോളം ‘റോസ് മലയാള’ത്തിൽ ആരംഭിക്കുന്നു

അയർലണ്ട് മലയാളികൾക്ക് സുപരിചിതയായ സാഹിത്യകാരി അശ്വതി പ്ലാക്കലിന്റെ പുതിയ കോളം ‘എഴുത്തും വായനയും’ റോസ് മലയാളത്തിൽ ഉടൻ ആരംഭിക്കുന്നു. സമകാലിക സംഭവങ്ങളുടെ വിശകലനങ്ങൾ, സാഹിത്യ ലോകത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, കവിതകൾ എന്നിങ്ങനെ വായനക്കാരുടെ സാഹിത്യാഭിരുചിയെയും, വായനാ ശീലത്തെയും പോഷിപ്പിക്കുന്ന കോളം നിങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുമല്ലോ…

ഈസ്റ്റർ ദിനത്തിൽ വമ്പൻ ഓഫറുമായി ഷീലാ പാലസ്; 4 പേർക്കുള്ള വിഭവ സമൃദ്ധമായ ഫാമിലി കിറ്റ് വെറും 69.99 യൂറോയ്ക്ക്; ഡബ്ലിനിലുടനീളം ഡെലിവറി

ഈസ്റ്ററിന് വമ്പന്‍ ഓഫറുമായി മലയാളികളുടെ സ്വന്തം ഷീലാ പാലസ് റസ്റ്ററന്റ്. മാര്‍ച്ച് 31 ഈസ്റ്റര്‍ നാള്‍ ആഘോഷമാക്കാനായി രണ്ട് കോംബോ ഫാമിലി കിറ്റ് ഓഫറുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. നാല് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് വെറും 69.99 യൂറോ ആണ് വില. 4 പ്ലേറ്റ് ബിരിയാണി, 4 കട്‌ലേറ്റ്, അപ്പവും താറാവ് കറിയും (4 പേര്‍ക്ക്), ചിക്കന്‍ 65 (4 പേര്‍ക്ക്) എന്നിവയാണ് ഈ കോംബോയില്‍ ഉണ്ടാകുക. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കോംബോയ്ക്ക് 39.99 യൂറോ ആണ് വില. 2 … Read more

ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനം

ഗാൽവേ: ഗാൽവേ സെൻ്റ് തോമസ് സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാര ധ്യാനവും തിരുകർമ്മങ്ങളും പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ റവ. ഡോ. ജെയിംസ്  കിളിയനാനിക്കൽ അച്ചനാണ് ധ്യാനം നയിക്കുന്നത്. താമരശേരി പുല്ലൂരാംപാറ ബഥാനിയ റെന്യൂവൽ സെൻ്റർ ധ്യാനകേന്ദ്രo മുൻ ഡയറക്ടറും തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജെയിംസ് കിളിയാനിക്കൽ.   ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം നടക്കുക. … Read more

സീറോ മലബാർ ചർച്ച് ഡബ്ലിനിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ചർച്ചിൽ വിശുദ്ധ വാരാചരണത്തിന് ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. യേശു ക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെ സ്മരണ പുതുക്കപ്പെടുന്ന ഈ കാലയളവിൽ സ്വർഗോന്മുഖ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം വചനാ അധിഷ്ഠിത ജീവിതത്തിലൂടെയും, ഉപവി പ്രവൃത്തികൾ വഴിയും, അനുരഞ്ജന ശുശ്രൂഷ സ്വീകരണത്തിലൂടെയും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നു.  ജീവിത നവീകരണത്തിനു സഭാ മക്കളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുംമായ റവ. ഫാ. ഡോ. കുര്യൻ പുരമഠംമാണു ധ്യാനം നയിച്ചത്. ഇതോടൊപ്പം … Read more

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23-നു നടന്നു. ഡബ്ലിൻ പാമേസ്‌ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250-ൽ അധികം ആളുകൾ പങ്കെടുത്തു . വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശ്ശേരി അധ്യക്ഷനായിരുന്നു. അർഷാദ് ടി കെ സ്വാഗതവും, അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും പറഞ്ഞു. ത്വയ്‌ബ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലോക്കൽ കൗൺസിലർ ഷെയിൻ … Read more

ദ്രോഹെടാ ഇന്ത്യൻ അസോസിയേഷന് (DMA) പുതിയ നേതൃത്വം

ദ്രോഹെടാ ഇന്ത്യൻ അസോസിയേഷൻ(DMA)19-ആമത് ജനറൽ ബോഡി യോഗം തുള്ളിയാലൻ പാരിഷ് ഹാൾ വച്ച് എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്നു. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും പുതിയ വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കുകയും ചെയ്തു. 2024-ലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ പൊതുയോഗത്തിൽ നിന്നും തിരഞ്ഞെടുത്തു. കോഡിനേറ്റേഴ്സ് വിജേഷ് ആൻറണിഅനിൽ മാത്യുഉണ്ണികൃഷ്ണൻ നായർ യൂത്ത് കോഡിനേറ്റേഴ്സ് ഐറിൻ ഷാജുഅന്നാ മരിയ തോമസ് സ്പോർട്സ് കോഡിനേറ്റേഴ്സ് ജിതിൻ മാത്യുവിശാൽ നായർ ട്രഷറർ ഡോണി തോമസ് കമ്മറ്റി മെമ്പേഴ്സ് സിൽവസ്റ്റർ ജോൺഅമോൽ … Read more

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമായി

വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ റവ. ഫാ. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി. നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill-ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി. 24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും, ഫാ. ടോം റോജർ … Read more

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന്

ഡബ്ലിന്‍ നസ്രേത്ത് മാർത്തോമാ ചർച്ചിന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമാ പ്രെയര്‍ ഗ്രൂപ്പിന്റെ ഈസ്റ്റർ വിശുദ്ധ കുർബാന മാർച്ച് 31-ന് Adare St Nicholas Church-ൽ വച്ച് വൈകുന്നേരം 6 മണിക്ക് നക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. വർഗീസ് കോശി നേതൃത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: സുബിൻ എബ്രഹാം (സെക്രട്ടറി)- 0857566248