ചരിത്രത്തിലെ ഏറ്റവും ‘ഭാഗ്യവതിയായ നഴ്‌സ്’  ( അനിൽ ജോസഫ് രാമപുരം)

മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്. (Miss Unsinkable) സേവനത്തിന്‍റെ മാലാഖമാരായ നഴ്‌സ്മാരുടെ ലോകദിനമാണ് ഇന്ന്. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ‘ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ’ ജന്മദിനമായ മെയ് 12- ആണ് ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജീവിതത്തെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും എല്ലാവർക്കുമറിയാം, എന്നാൽ ലോകത്തിലെ ഏറ്റവും ‘ഭാഗ്യവതിയായ’ നഴ്‌സായി കണക്കാക്കപ്പെടുന്ന ഒരാളുടെ കഥ അധികമാർക്കും അറിയില്ലാ, അവരാണ് “Miss Unsinkable” എന്നാ അപരനാമത്തിൽ അറിയപ്പെടുന്ന മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്. അയർലൻഡിൽ … Read more

അയർലണ്ടിലെ ആരോഗ്യപ്രവർത്തകരുടെ  ജീവിതം ആസ്‌പദമാക്കിയ ഹൃസ്വചിത്രം “ഹൃദയപൂർവം ” റിലീസ് ആയി

ഈ കോവിഡ്  കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ  തുറന്നു കാട്ടുന്ന വളരെ ഹൃദയ സ്പർശിയായ ഈ ഹൃസ്വ ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ്  മലയാളിയായ ദിബു മാത്യു ആണ്.   നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ  ഈ ലോക്ക് ഡൌൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. … Read more

മലയാളി = നോ കൂറ്  = ആളാവൽ   (അശ്വതി പ്ലാക്കൽ)

 മലയാളിയുടെ പൊതു ബോധം, ശാസ്ത്ര ബോധം എല്ലാം കൂടി ഒരു കലത്തിൽ വെന്ത ചരിത്രം കുറവാണ്.ആദ്യമേ ഇതൊരു മറു കുറിപ്പാണ് .കോവിഡ്‌ സമയത്തെ ആശുപത്രി സേവനങ്ങളെ കളിയാക്കി കൊണ്ടു ഒരു സഹോദരിയുടെ ഒരു കുറിപ്പു ഒരു പാടു പേർ ഷെയർ ചെയ്തു കണ്ടു .ലോകം മുഴുക്കെ അംഗീകരിച്ച കേരള മോഡലിനെ പുകഴ്ത്തി കൊണ്ടുള്ള കുറിപ്പായിരുന്നു അത് . ഒരു ഇടതു പക്ഷ കൂറുള്ള ആൾ എന്ന നിലയ്ക്കു ന്യായമായും ഉൾപ്പുളകം കൊണ്ടു കുളിരണിയണം പക്ഷേ മേൽപ്പറഞ്ഞ കൃത്യമായ … Read more

ഇന്ത്യയിൽ പണി പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റ് ബുക്ക് ചെയ്യാനൊരുങ്ങുകയാണോ? ശ്രദ്ധിച്ചിരിക്കേണ്ട 5 കാര്യങ്ങള്‍

ഫ്‌ളാറ്റ് ബുക്കിങ്ങിനൊരുങ്ങും മുമ്പ് പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യത, വഴി, മലിനീകരണ പ്രശ്‌നങ്ങള്‍, ന്യായമായ വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. കോടതി, കേസുകള്‍, പാപ്പരത്ത നടപടികള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യവും പിരിമുറുക്കവും നേരിടുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും കുറഞ്ഞ പലിശ നിരക്കുകള്‍ പ്രമാണിച്ചും ഉയര്‍ന്ന വാടകയുള്ളതിനാലും പലരും സ്വന്തമായി ഫ്‌ളാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. നിര്‍മാണം നടക്കുന്നതോ ഉടന്‍ ആരംഭിക്കുന്നതോ ആയ … Read more

സൗഹൃദത്തിന്റെ വഴി മറക്കാതെ പുതുവർഷ ആശംസകളുമായി കടൽ താണ്ടി ആൻഡ്രു കൊല്ലത്തെത്തി

മാനസികമായി തകർന്നു പോയ സമയത്തു കൂടെ നിന്ന കൊല്ലത്തുകാരായ സുഹൃത്തുക്കളെ കാണാൻ പുതുവർഷ ആശംസകളുമായി കടൽ താണ്ടി അയർലണ്ടിൽ നിന്നും ആൻഡ്രു കൊല്ലത്തു എത്തി . 2018 മാർച്ചിൽ തിരുവനന്തപുരത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അയർലൻഡ് സ്വദേശിനു ലിഗയുടെ ഭർത്താവാണു ആൻഡ്രു ജോർദ്ദാൻ. തിരുവനന്തപുരത്തു ചികിത്സയ്ക്കെത്തി കാണാതായ ലിഗയെ തിരഞ്ഞു കേരളത്തിന്റെ തീരദേശ ജില്ലകളിലെല്ലാം ആൻഡ്രു സഞ്ചരിച്ചിരുന്നു. അന്നു കൊല്ലത്തു തുണയായതു പള്ളിത്തോട്ടം സ്വദേശിയായ പൊതുപ്രവർത്തകൻ അനിൽ അമീർ സുൽത്താനും സുഹൃത്ത് ജോഷ്വ സാമുവലും ഉൾപ്പെട്ട സംഘമായിരുന്നു. … Read more

അയർലൻഡിന്റെ മത്സ്യപുരാണം (Goatsbridge Trout Farm)

അയർലൻഡിന്റെ തെക്കുകിഴക്കേ പ്രവിശ്യയിലുള്ള കൗണ്ടി കിൽക്കനിക്കടുത്ത തോമസ്‌ ടൗൺ എന്ന മനോഹരമായ പ്രദേശത്താണ്‌ ‘ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌’ ഫാം( Goatsbridge Trout Farm ). സ്വകാര്യ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെയും ഏറ്റവും വിപുലവുമായ ഒരു മത്സ്യവളർത്തൽ കേന്ദ്രമാണിത്‌. തണുപ്പ്‌ മേഖലയിലെ ശുദ്ധജലതടാകങ്ങളിലും പുഴകളിലും ധാരാളമായി കണ്ടുവരുന്ന സാൽമൺ കുടുംബത്തിലെ ‘റെയ്‌ൻബോ ട്രൗട്ട്‌’ എന്ന കച്ചവടമൂല്യമുള്ള മത്സ്യങ്ങളെയാണ്‌ ഇവിടെ വളർത്തുന്നത്‌. പച്ചപുതച്ച നോർ താഴ്‌വരയിലൂടെയൊഴുകുന്ന ലിറ്റിൽ ആർഗൽ നദിക്കരയിലെ ഗോട്‌സ്‌ ബ്രിഡ്‌ജ്‌ ട്രൗട്ട്‌ ഫാമിന്‌ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്‌. പന്ത്രണ്ടാം … Read more

റനച്ച് മുറെയുടെ നിഗൂഢ മരണത്തിന് 20 വര്‍ഷം; അയര്‍ലണ്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ കേസന്വേഷണത്തിന്റെ പിന്നാമ്പുറം

ഡബ്ലിന്‍: രാജ്യാന്തര ശ്രദ്ധ നേടിയ കൊലപാതകമായിരുന്നു റനച്ച് മുറെ എന്ന പതിനേഴുകാരിയുടേത്. കൊല നടന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ഒരാളെപ്പോലും പ്രതിസ്ഥാനത്തു ചൂണ്ടിക്കാണിക്കാനാവാതെ ഐറിഷ് പൊലീസ് സേന രാജ്യാന്തര സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. റനച്ച് മുറെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 3400 പേരെയാണു പൊലീസ് ചോദ്യം ചെയ്തത്. ഇരുന്നൂറോളം പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരംഭിച്ച കേസില്‍ 3400 പേരെ ചോദ്യം ചെയ്തുവെന്നത് ലോകചരിത്രത്തില്‍ തന്നെ പ്രത്യേകതയുള്ളതായി മാറി. അയ്യായിരത്തോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലികളാണു പൊലീസ് തയാറാക്കിയത്. സംശയത്തിന്റെ പേരില്‍ … Read more

ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന കത്തോലിക്ക പുരോഹിതന്റെ വെളിപ്പെടുത്തലുകള്‍

ഫിലിപ്പീന്‍സിന്റെ തെക്കന്‍ നഗരമായ മറാവി 2017ല്‍ അഞ്ച് മാസക്കാലത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലായിരുന്നു. പ്രദേശം പിടിച്ചടക്കിയ ഭീകരവാദികള്‍ ഒരുപാടുപേരെ തടവിലാക്കി. അതിലൊരാളായിരുന്നു കത്തോലിക്കാ പുരോഹിതനായ ഫാദര്‍ ചിറ്റോ. അദ്ദേഹത്തെ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു കാലം വരുമെന്ന് തന്നെയാണ് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നത്. നിരന്തരം വെടിവയ്പ്പും ചോരയും മരണങ്ങളും കണ്ടുകൊണ്ട് രണ്ടു മാസക്കാലം ഫാ. ചിറ്റോ തീവ്രവാദികളുടെ … Read more

ലിന്‍സി അയര്‍ലണ്ടില്‍…

അയര്‍ലണ്ടിലേക്ക് പോയ ഏതൊരു മലയാളിക്കും ഗൃഹാതുരത്വം ഉണ്ടാക്കുന്ന തയ്യാറെടുപ്പുകളോടെ ലിന്‍സിയും അയര്‍ലണ്ടിലെത്തി. പ്രമുഖ വ്ലോഗര്‍ വിനീഷ് , ഭാര്യ ലിന്‍സിയുടെ അയര്‍ലന്‍ഡ് യാത്ര തയ്യറെടുപ്പുകള്‍ കിടിലന്‍ വീഡിയോയിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നഴ്സിംഗ് കോഴ്സ് കഴിഞ്ഞ് ഒ ഇ ടി ടെസ്റ്റ് പസ്സായി ഒരു ഏജന്‍സി വഴിയാണ് ലിന്‍സി അയര്‍ലണ്ടിലെത്തുന്നത്. വ്ലോഗിന്റെ ഭാഗമായി പലയിടങ്ങളിലും വിനീഷിനൊപ്പം സഞ്ചരിച്ചതിനാല്‍ കൂള്‍ ആയി അയര്‍ലണ്ടിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ലിന്‍സി ടെന്‍ഷന്‍ ഫ്രീ ആയിട്ടാണ് അയര്‍ലണ്ട് യാത്രയ്‌ക്കൊരുങ്ങിയത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ … Read more

പ്രളയം കേരളത്തില്‍ തുടര്‍കഥയാകുമ്പോള്‍……..

പേമാരിയും, വര്‍ഷപാതവും കൊണ്ട് പൊറുതിമുട്ടി നാടുവിട്ട് കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാനക്കാരെ കാണുമ്പോഴായിരുന്നു ഒരു കാലത്ത് മലയാളികള്‍ പ്രളയം, വെള്ളപൊക്കം എന്നൊക്കെയുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ വീട് തോറും എത്തുന്ന ഇത്തരം ആളുകള്‍ ആവശ്യപ്പെടാറുള്ളത് വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളവും വെള്ളപ്പൊക്കത്തെ മുഖാമുഖം കാണുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് അതിന്റെ തീവ്രത മലയാളക്കര ഏറ്റവും കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ ഇ വര്‍ഷവും നമ്മള്‍ അത് നേരിടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് അവര്‍ത്തിക്കപ്പെട്ടാല്‍ … Read more