ഫ്രാന്‍സ് കത്തുന്നു; അടിയന്തരാവസ്ഥ ആലോചിച്ച് സര്‍ക്കാര്‍

പാരീസ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസ് സാക്ഷിയാകുന്നത്. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമാസക്തമായത്. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവക്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യ പാരീസിലാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ അക്രമം അഴിച്ച് … Read more

മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് പത്താണ്ട്

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പത്ത് വര്‍ഷം തികയുന്നു. പത്തുവര്‍ഷംമുമ്പ് 2008 നവംബര്‍ 26നായിരുന്നു ഇരുളിന്റെ മറപറ്റി മുംബൈ തീരത്തിറങ്ങിയ ഭീകരര്‍ ഇന്ത്യയെ ഭീതിയിലാഴ്ത്തിയത്. മുംബൈയിലാണ് അവര്‍ ചോരവീഴ്ത്തിയതെങ്കിലും രാജ്യത്തിന്റെ മനസ്സാണ് ചോരക്കളമായത്. 10 ലഷ്‌കര്‍ ഭീകരര്‍ ചേര്‍ന്നു രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ കുരുതികളമാക്കിയിരുന്നു. ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലും സ്ഫോടനത്തിവും 166 പേരുടെ ജീവനാണ് നഷ്ടമായത് . മുന്നുറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 26 ന് രാവിലെ 9.30 നു തുടങ്ങിയ ആക്രമണങ്ങള്‍ നാലു ദിവസം … Read more

മികച്ച ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ നല്‍കാന്‍ മത്സരിച്ച് കമ്പനികള്‍; മികച്ച ഡീലുകള്‍ ഇവിടെ….

ക്രിസ്മസിന് മുന്നോടിയായുള്ള ബ്ലാക്ക് ഫ്രൈഡേ വില്‍പനയ്ക്ക് അയര്‍ലന്റിലെ ഷോപ്പിംഗ് കമ്പനികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നവംബര്‍ 23-നാണ് ഔദ്യോഗിക ബ്ലാക്ക് ഫ്രൈഡേ ദിനമെങ്കിലും അതിനുമുമ്പുതന്നെ ആകര്‍ഷണീയമായ ഓഫറുകളുമായി വ്യാപാരകേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ടിവികള്‍, ടാബ്ലറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയമാണിത്. പല വ്യാപാരകേന്ദ്രങ്ങളും ഇതിനകം തന്നെ ബ്ലാക്ക് ഫ്രൈഡേ വില്‍പനയുടെ ഭാഗമായുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. നവംബര്‍ 23-ന് മുന്നോടിയായി വലിയ ഡിസ്‌കൗണ്ടുകള്‍ അവതരിപ്പിക്കുമെന്ന് കറീസ് വ്യക്തമാക്കി. പല ടെലിവിഷന്‍ ബ്രാന്‍ഡുകള്‍ക്കും വലിയ വിലക്കുറവുണ്ടാകുമെന്ന … Read more

ഒന്നാം ലോക മഹായുദ്ധം അവസാനിച്ചിട്ട് ഒരു നൂറ്റാണ്ട്; തിരിഞ്ഞുനോക്കുമ്പോള്‍…..

ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തിക്ക് കഴിഞ്ഞ നവംബര്‍ 11ന് ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. യുദ്ധത്തിന്റെ അനന്തര ഫലങ്ങളെ കുറിച്ച് ലോകം ഇതുവരെ ചര്‍ച്ച ചെയ്ത് തീര്‍ന്നിട്ടില്ല. മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടു. ലോകംകണ്ട ഏറ്റവും ക്രൂരമായ യുദ്ധമായാണ് ഇതു വിലയിരുത്തപ്പെടുന്നത് ആദ്യത്തേതില്‍ നിന്നും അതിവിനാശകരമായ രണ്ടാം ലോകയുദ്ധവും ഇതിനിടെ വിനാശം വിതച്ചു. ആദ്യത്തെ ലോകയുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെയും പരിക്കേറ്റവരുടെയും സ്മാരകമായി നിര്‍മിച്ചിട്ടുള്ള പാരിസിലെ ‘സ്റ്റാച്ചു ഓഫ് … Read more

മതതീവ്രവാദികളുടെ കൊലവിളികള്‍ക്കിടെ ആസിയ ബീബി; പാക് ക്രൈസ്തവരും ഭീതിയില്‍

മതതീവ്രവാദം ഒരു രാജ്യത്തിന്റെ നിയമവാഴ്ചയ്ക്കും ക്രമസമാധാനത്തിനും എത്രമാത്രം ഭീഷണിയാകാമെന്നതിന്റെ തെളിവാണ് മതനിന്ദാകുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന കത്തോലിക്കാ വനിതയായ ആസിയ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ 31നു കുറ്റവിമുക്തയായി പ്രഖ്യാപിച്ചതിനു ശേഷം ആ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍. അഞ്ചുമക്കളുടെ അമ്മയായ പഞ്ചാബ്കാരി കര്‍ഷകത്തൊഴിലാളിയെ, പ്രവാചകനായ മുഹമ്മദിനെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ 2010ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതിന് ഒരു വര്‍ഷം മുമ്പ് കുടിവെള്ളം സംബന്ധിച്ച് കൂടെ ജോലിചെയ്തിരുന്ന ചില മുസ്ലിം സ്ത്രീകളുമായുണ്ടായ വാക്കുതര്‍ക്കമാണ് കേസിനാധാരം. വധശിക്ഷയും കാത്ത് 8 വര്‍ഷങ്ങള്‍ ജയിലില്‍ … Read more

ഹാലോവീന്‍ ആഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട്; ഹാലോവീന് പിന്നിലുള്ള ചരിത്ര വസ്തുതകള്‍ ഇങ്ങനെ

അയര്‍ലണ്ട് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്ന ആഘോഷമാണ് ഹാലോവീന്‍. എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് ആഘോഷിക്കുന്ന ഈ ദിനത്തിനും ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലമുണ്ട്, കത്തോലിക്കാ സഭയുള്‍പ്പെടെ മിക്ക ക്രൈസ്തവ സഭകളിലും എല്ലാ വിശുദ്ധരെയും അനുസ്മരിക്കുന്ന നവംബര്‍ 1ന്റെ തലേ രാത്രിയാണ് ഈ ആഘോഷം നടക്കുന്നത്. ക്രൈസ്തവ വിശ്വാസവും പാരമ്പര്യങ്ങളും ആചാരങ്ങളും അതിശക്തമായിരുന്ന കാലത്തു തുടങ്ങിയ ഈ ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും വിശുദ്ധരുടെയും പുണ്യാത്മാക്കളുടെയും മാലാഖമാരുടെയും വേഷം കെട്ടി വീടുവീടാന്തരം കയറിയിറങ്ങി സന്തോഷം പങ്കുവെയ്ക്കുകയും മധുരപലഹാരങ്ങള്‍ കൈമാറ്റം … Read more

പ്രളയക്കെടുതികള്‍ അതിജീവിച്ച മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിന ആഘോഷത്തില്‍

ഇന്ന് കേരള സംസ്ഥാനത്തിന്റെ പിറന്നാള്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 62 വയസ്സുതികയുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം. ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ … Read more

നാദിയ മുറാദ്: അറിയണം ഐഎസിനെതിരെ പൊരുതിയ ഈ ധീര വനിതയെ

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായിരുന്നു നാദിയ മുറാദ്. ഐഎസിന്റെ ക്രൂരതകള്‍ മുഖാമുഖം കണ്ട നിരവധി വനിതകളുടെ പ്രതിനിധി. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസഡറായി നാദിയ തിരഞ്ഞെടുക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിനെ യുദ്ധക്കളമാക്കിയ ഐഎസിന്റെ പൈശാചിക കൃത്യങ്ങളെ ലോകം ഒന്നിച്ചെതിര്‍ക്കുമ്പോള്‍ 2018ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നാദിയയെ തേടിവന്നിരിക്കുന്നു. യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയായവരെ സംരക്ഷിക്കുന്നതില്‍ വ്യാപൃതനായ കോംഗൊ ഗൈനക്കോളജിസ്റ്റ് ഡെനിസ് മുക്വെഗെക്കൊപ്പം നോബല്‍ പുരസ്‌കാരം പങ്കു വെക്കുകയാണ് നാദിയ. ഇസ്ലാമിക് ഭീകരത അതിന്റെ മുഴുവന്‍ പൈശാചികതയോടുംകൂടി … Read more

രാത്രിയാത്രയിലെ ഉറക്കം ഒഴിവാക്കാന്‍ വഴിയുണ്ട്; അയര്‍ലണ്ട് മലയാളി ഗവേഷകന്‍ സുരേഷ് സി പിള്ള എഴുതുന്നു

വാഹനപടകങ്ങള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും യാത്രകള്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വാഹനങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരാകാം നമ്മളില്‍ പലരും. പക്ഷെ, അടുത്തിടെയുണ്ടായ ചില അപകടങ്ങള്‍ നമ്മുടെ വാഹന യാത്രകളെ കുറിച്ച് ഒന്ന് ചിന്തിപ്പിച്ചിട്ടാകും. ഒന്ന് നടന്‍ ജഗതി ശ്രീകുമാറിന്റെ വാഹനാപകടവും മറ്റൊന്ന് കഴിഞ്ഞ ദിവസം ബാലാഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടതും. ഇതില്‍ ഈ രണ്ട് കുടുംബങ്ങള്‍ക്കുമുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. രണ്ട് അപകടങ്ങളിലും മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്. … Read more

ഇന്ന് ഗാന്ധിജയന്തി, അഹിംസാദിനം ആചരിച്ച് ലോകം; രാഷ്ട്രപിതാവിനെ സ്മരിച്ച് ഭാരതീയര്‍

‘ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി…’അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ സോഷ്യല്‍മീഡിയയും നെറ്റുമില്ലാത്ത, കാലത്ത് ചെറു നാട്ടുരാജ്യങ്ങളെ ഒരൊറ്റ വികാരമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിന്റെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. ബാപ്പുജിയുടെ1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്. കരംചന്ദ് ഗാന്ധിയുടേയും പുത്ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി … Read more