സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ നോമ്പുകാല ധ്യാനം മാർച്ച് 23-ന്

സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23-ന് സെന്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് Rev. Fr. ജോൺ വെങ്കിട്ടക്കൽ ആണ്. അന്നേ ദിവസം ഈസ്റ്ററി ന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വ്യഞ്ജരിച്ചു വിതരണവും അന്ന് തന്നെ വൈകുന്നേരം നടത്തപ്പെടുന്നു. എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും … Read more

ഡബ്ലിനിൽ പ്രമുഖ വചന പ്രഘോഷകൻ റവ. ഡോ കുര്യൻ പുരമഠം നയിക്കുന്ന നോമ്പ് കാല ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന ‘LENTEN RETREAT 2024’ ഫെബ്രുവരി 23-ന് വെള്ളിയാഴ്ച്ച ആരംഭിക്കും. ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ. ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,OLV Church ധ്യാനത്തിന്റെ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ … Read more

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) 18-ന്

ഫെബ്രുവരി മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഫെബ്രുവരി 18 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു Church of Mary Mother of HopePace CrescentLittle paceCo DublinD15X628https://g.co/kgs/Ai9kec

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16-ന് ആരംഭിക്കും

സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ്  16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ. ഫാ. ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക  ധ്യാനവും ലിമറിക്ക് … Read more

അയർലണ്ടിലെ സെന്റ് ബ്രിജിഡിന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ് ജന്മനാട്ടിൽ തിരികെയെത്തി; ആഘോഷമാക്കി വിശ്വാസികൾ

അയര്‍ലണ്ടിലെ പാലകപുണ്യവാളരില്‍ ഒരാളായ Saint Brigid-ന്റെ വസ്ത്രത്തിന്റെ തിരുശേഷിപ്പ് 1,000-ഓളം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വദേശമായ കില്‍ഡെയറില്‍ തിരികെയെത്തി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന പ്രത്യേക കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിലും നിരവധി പേരാണ് സന്നിഹിതരായത്. സെന്റ് ബ്രിജിഡിന്റെ 1,500-ആമത് ചരമവാര്‍ഷികമാണ് ഈ വര്‍ഷം എന്നാണ് കരുതപ്പെടുന്നത്. മരണശേഷം കില്‍ഡെയറിലെ മൊണാസ്റ്റിക് ചര്‍ച്ചിന്റെ പ്രധാന അള്‍ത്താരയ്ക്ക് സമീപമായിരുന്നു ബ്രിജിഡിന്റെ ശവകുടീരം. എന്നാല്‍ 300 വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടില്‍ വൈക്കിങ്ങുകള്‍ നാശം വിതയ്ക്കാന്‍ ആരംഭിച്ചതോടെ തിരുശേഷിപ്പുകള്‍ … Read more

സെൻ്റ്  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (ഡബ്ലിൻ) പുറത്തിറക്കിയ 2024 കലണ്ടര്‍ പ്രകാശനം ചെയ്തു

ഡബ്ലിൻ: സെൻ്റ്  മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി (ഡബ്ലിൻ) പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു.  വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവകയുടെ പുതിയ വികാരി ബഹുമാനപ്പെട്ട ഫാദർ സജു ഫിലിപ്പ്,  മുൻ ട്രസ്റ്റി ജിബിൻ ജോർജിൻ്റെ  കയ്യിൽ നിന്നും കലണ്ടർ ഏറ്റുവാങ്ങി പുതുതായി ചുമതല ഏറ്റെടുത്ത ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി സുബിൻ ബാബു എന്നിവർക്ക് കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.  ചടങ്ങിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അനൂപ്, നെബു, … Read more

ബ്ളാക്ക്റോക്കിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടി. ബ്ലാക്ക്‌റോക്ക്  മണിക്ക് ഗാർഡിയൻ ഏഞ്ചൽ പള്ളിയിൽ ജനുവരി 21-ന് ഞായറാഴ്ച്ച  വൈകിട്ട് 4.30-ന് ജപമാക്കി ശേഷം 5 മണിക്ക്  റവ. ഫാ. വിനു OFM ആഘോഷമായ വിശുദ്ധകുർബാന അർപ്പിച്ചു.  ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, കഴുന്നെടുക്കല്‍ തുടങ്ങി പ്രത്യേക പ്രാര്‍ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുന്നാൾ കുർബാനക്ക് ശേഷം സെബാസ്റ്റ്യന്‍ നാമധാരികളെ ആദരിക്കൽ ചടങ്ങും, ചായസൽക്കാരവും ഉണ്ടായിരുന്നു.

ബ്ളാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ ചര്‍ച്ചില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുന്നാള്‍ ജനുവരി 21-ന് ഞായറാഴ്ച്ച

ഡബ്ലിന്‍: സിറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററില്‍ ജനുവരി 21 ന് ഞായറാഴ്ച്ച  വൈകിട്ട് 7 മണിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ വളരെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു. അന്നേ ദിവസം ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബാന,  കഴുന്നെടുക്കല്‍, ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. ലോക വിശുദ്ധരില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിന്‍റ്റ് സെബാസ്റ്റ്യന്‍ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിന്‍റ്റ് സെബാസ്റ്റ്യന്‍റെ തിരുനാള്‍ കേരളത്തില്‍ അമ്പ്‌ തിരുനാള്‍, മകരം തിരുനാള്‍, പിണ്ടി തിരുനാള്‍ , വെളുത്തച്ചന്റെ … Read more

ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 തീയതികളില്‍ കൗണ്ടി ക്ലെയറിൽ

ഡബ്ലിന്‍: പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികനുമായ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ കൗണ്ടി ക്ലെയറിലെ St. Flannan’s College ല്‍ വച്ചു നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടൊപ്പം ദൈവവചനത്തിന്റെ അഗ്‌നി അഭിഷേകമായി മനുഷ്യമനസ്സുകളിലേയ്ക്ക് പകര്‍ന്നു നല്‍കി ദൈവമഹത്വം ഏവര്‍ക്കും അനുഭവവേദ്യമാക്കി തീര്‍ക്കുന്ന അനേകം ധ്യാനശുശ്രൂഷകളിലൂടെ ശ്രദ്ധേയനായ സാംസണ്‍ അച്ചന്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം … Read more

ബ്ളാക്ക്റോക്ക് സീറോ മലബാർ പള്ളിയിൽ വിഭൂതി തിരുനാൾ; നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കുന്ന കുരിശുവര പെരുന്നാൾ ഫെബ്രുവരി 12-ന്

ഡബ്ലിൻ : സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 12 ന്  തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്   ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം  വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും” എന്ന ഓർമ പുതുക്കിക്കൊണ്ടാണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ കടന്നുവരുന്നത്.  ആദ്യകാലങ്ങളിൽ … Read more