ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 30 , 31 തീയതികളില്‍

സെ. ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് ചര്‍ച്ചില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു . കണ്‍വെന്‍ഷന്‍ ഈ വരുന്ന മാര്‍ച്ച് 30,31, ഏപ്രില്‍ 1 തീയതികളില്‍ സ്മിത്ത് ഫീല്‍ഡില്‍ ഉള്ള ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. മാര്‍ച്ച് 30 , 31 തീയതികളില്‍ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയും ഏപ്രില്‍ ഒന്നാം തിയതി രാവിലെ 9 മണി മുതല്‍ 1 മണി വരെയും ആയിരിക്കും ഈ … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഈ വര്‍ഷം ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. (Divine rtereat cetnre, Kenya) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. … Read more

കില്‍ക്കെനിയില്‍ ഏകദിനധ്യാനം മാര്‍ച്ച് 19 ന്:ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍ നേതൃത്വം നല്‍കും

കില്‍ക്കെനി:കില്‍ക്കെനിയിലെ കാത്തലിക്ക് കമ്യൂണിറ്റിയുടെആഭിമുഖ്യത്തില്‍ നോമ്പുകാലത്തോട് അനുബന്ധിച്ച് മാര്‍ച്ച് 19 ന് ഒരുക്കുന്ന ഏകദിനധ്യാനത്തിന് ഫാ.ജേക്കബ്ബ് വെള്ളമരുതുങ്കല്‍(കോട്ടയം അഡാര്‍ട്ട് ഡയറക്ടര്‍) നേതൃത്വം നല്‍കും. കില്‍ക്കെന്നി നൈബര്‍ഹുഡ് ഹാളില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മ ണി വരെയാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്:ബെന്നി(0863293300)സോണി(0894528756)

ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 17 നു ആരംഭിക്കും

ഗോള്‍വെ: ഗോള്‍വെ സെന്റ് ജോര്‍ജ്ജ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2017 നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2017 മാര്‍ച്ച് 17 , 18 , 19 തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ വച്ചാണു നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. മുന്ന് ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാനമാണു ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹ്കള്‍ അറിയിച്ചു. തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായ അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനിയാണു ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നത്.

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഫാ. ജോസഫ് പുത്തെന്‍പുരയില്‍ പങ്കെടുക്കും

ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുടുംബ നവീകരണ സെമിനാര്‍ നയിക്കുവാന്‍ ഫാ. ജോസഫ് പുത്തെന്‍പുരയിലും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ സെമിനാര്‍ നയിക്കുവാന്‍ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നര്‍മ്മത്തില്‍ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിന്‍ വൈദീകനായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും … Read more

ഉപവാസപ്രാര്‍ഥന: പ്രശസ്ത ധ്യാനഗുരു ഫാ.സാബു പൂവകുളം നേതൃത്വം നല്‍കും

ന്യൂടൗണ്‍ :കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച്ച ( 04032017) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കും. ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് പ്രശസ്ത ധ്യാനഗുരുവും, ഡെലിവറന്‍സ് ശുശ്രുഷകനുമായ ഫാ.സാബു പൂവകുളത്തിലും MSFS, (Our Redeemer Rtereat center, Shillong), … Read more

ബ്യൂമോണ്ട് മാസ്സ് സെന്ററില്‍ ഇന്ന് വൈകിട്ട് വിശുദ്ധ കുര്‍ബാന

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തോലിക് കമ്മ്യൂണിറ്റി ബ്യൂമോണ്ട് മാസ്സ് സെന്ററില്‍ മാര്‍ച്ച് ഒന്നാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 ന് ബ്യൂമോണ്ട് നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് വിഭൂതി തിരുന്നാള്‍ ആഘോഷിക്കുന്നു. വിഭൂതി തിരുനാളില്‍ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളിന്‍ ഫാ.ആന്റണി ചീരംവേലില്‍ അറിയിച്ചു.

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥനാ ദിനം

മെല്‍ബണ്‍: ഫാ. ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയിലായി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 4-ാം തിയതി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതാംഗങ്ങളോട്പിതാവ്സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാര്‍ച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി … Read more

ഡോ.പി.എസ് ഫിലിപ്പ് പ്രസംഗിക്കുന്ന ഗോസ്പല്‍ മീറ്റിംഗ് മാര്‍ച്ച് 4 ന് ഡബ്ലിനില്‍

ഡബ്ലിന്‍ ബഥേല്‍ ചര്‍ച്ച് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിംഗ് മാര്‍ച്ച് 4 ന് വൈകുന്നേരം 5 മുതല്‍ ബാലിഫെര്‍മോണ്ട് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ നടത്തപ്പെടും. ഡോ.പി.എസ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും. Venue : Ballyfermont Communtiy Church, Drumfinn park, Ballyfermont, Dublin 10 www.bethelchurchdublin.com കൂടുതല്‍ വിവരങ്ങള്‍ക്ക് പാ.വില്‍ഫ്രഡ് ഡാര്‍വിന്‍ 0894290556 പാ.വിക്റ്റര്‍ ഡാര്‍വിന്‍ 0870911549 ബ്ര.ജോയി സാമുവല്‍ 0899793844

ഡബ്ലിനില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ മാര്‍ച്ച് 18 ന്

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ 2017 മാര്‍ച്ച് 18 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് സെന്റ് ജോസഫ്‌സ് മാസ്സ് സെന്ററിലെ മെറിയോന്‍ റോഡ് ഔര്‍ ലേഡി ക്യൂന്‍ പീസ് ദേവാലയത്തില്‍ വച്ച് വിശുദ്ധ കുര്‍ബാന, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുനാള്‍ നേര്‍ച്ച എന്നീ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്ക മാസം ആചരിക്കുന്ന ഈ … Read more