വിഥിന്‍ഷോയില്‍ ഫാ.ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ…

മാഞ്ചസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിഭൂതി ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ അടുത്ത ഞായറാഴ്ച (26/2/17) വൈകുന്നേരം 5 മുതല്‍ ആരംഭിക്കും.വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി മുഖ്യകാര്‍മ്മികനാകും. ഇടവകയിലെ നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ തീയ്യതികളില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും, സുപ്രസിദ്ധവാഗ്മിയും, കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോര്‍ജ് കരിന്തോലില്‍ ആണ് നോമ്പുകാല … Read more

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘മുസ്സിരിസ്345’ ഫെബ്രുവരി 25 നു താലായില്‍.

ഡബ്ലിന്‍: A D 345 ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസില്‍ (കൊടുംങ്ങല്ലൂര്‍) ക്‌നായി തോമായുടെ നേത്രുത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ …….’മുസ്സിരിസ് 345’…….ഫെബ്രുവരി 25 ശനിയാഴ്ച താലാ കില്‍നമന ഹാളില്‍ . രാവിലെ 10 മണിക്ക് റവ.ഫാ.സജി മലയില്‍പുത്തന്‍പുരയ്കലിന്റെ (ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭാ വികാരി ജനറല്‍) മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും, തുടര്‍ന്ന് തനിമയിലും ഒരുമയിലും വിശ്വാസത്തിന്റെ നിറവിലും … Read more

സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും.

ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഇടവക ദിനവും സംയുക്ത വാര്‍ഷിക ആഘോഷങ്ങളും. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഫെബ്രുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ Dunboyne Communtiy Cetnre ല്‍ വച്ച് ഇടവക ദിനം ,വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. സിറോ മലബാര്‍ ചര്‍ച് അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും . അന്നേ ദിവസം … Read more

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ Agape 2017

താല സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഭക്തസംഘടനകളുടെ വാര്‍ഷീകവും കുടുംബ സംഗമവും (Agape 2017) ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് 5:30ന് Tallaght Kilnamanagh Communtiy Cetnre ല്‍ വച്ച് നടത്തപ്പെടുന്നു. വൈകിട്ട് 5:30 ഉത്ഘാനവും 5:45 ന് കുട്ടികളുടെ സമ്മാനദാനവും 6:00 മണിക്ക് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് ഒരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.

ഗാല്‍വേ സെ.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഭരണസമിതി

Parish Priest –  Reverend Fr. Jaison Kuthanapillil Trustee Operational – Mr. Renjith Joseph Kallarackal Trustee Finance – Mr. Joseph Thomas Finance Secretary –  Mr. Noby George Catechism – Mr. Arun George (Principal). Mr. Mathew Karimpanoor (Assistant Principal) St. Marys Unit’ Executive Members: Mr. Jose Paul Ms. Jessy Prince St. Alphonsa Unit’ Executive Members: Mr. Robin … Read more

നൈറ്റ് വിജില്‍: ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍ യുകെ) നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. യുകെയില്‍ ഒട്ടനവധി ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.ഷൈജു ആദ്യമായാണ് അയര്‍ലന്‍ഡില്‍ വചന പ്രഘോഷണത്തിനായി എത്തുന്നത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. … Read more

വാട്ടര്‍ഫോര്‍ഡില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന ഏകദിനധ്യാനം 18 ന്

വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 9 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി ജീസസ് യൂത്ത് അയര്‍ലണ്ട് ഒരുക്കുന്ന ഏകദിന ധ്യാനം ഫെബ്രുവരി 18 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:30 വരെ ന്യൂടൗണ്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെടും. ദൈവദാനങ്ങളായ മക്കള്‍ ജീവിത വിശുദ്ധിയിലും വിശ്വാസ ചൈതന്യത്തിലും സഭയോടൊത്ത് വളരുവാനും ഉത്തമ മനസാക്ഷികളാകുവാനുള്ള ക്രിപ ചൊരിയുന്ന ഈ ധ്യാനത്തിലേക്ക് എല്ലാ കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് ഭരണികുളങ്ങര അഭ്യര്‍ത്ഥിച്ചു.

മഞ്ഞനിക്കര പെരുന്നാള്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : സെന്റ്. ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപന പെരുന്നാളും പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ ( മഞ്ഞനിക്കര ബാവ ) യുടെ ദുഖറോനോ പെരുന്നാളും 2017 ഫെബ്രുവരി 19 ആം തിയതി ഞായറാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയായി നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ പെരുന്നാളിന് Rev. Fr. കുരിയാക്കോസ് ചാത്തനാട്ട് (UK) മുഖ്യ കാര്‍മ്മികത്വവും Fr . ബിജു പാറേക്കാട്ടില്‍ Fr . ജിനോ ജോസഫ് എന്നിവര്‍ സഹ കാര്‍മ്മികത്വവും വഹിക്കുന്നു . … Read more

ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന് പുതിയ അല്‍മായ നേതൃത്വം.

ഡബ്ലിന്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പുതിയ അല്‍മായ നേതൃത്വം ചുമതല ഏറ്റെടുത്തു. അയര്‍ലണ്ട് കോ ഓര്‍ഡിനറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ ആദ്യക്ഷനായ യോഗത്തില്‍ ചാപ്ലിന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവരും സംബന്ധിച്ചു . യോഗത്തില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ 2017 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജോണ്‍സണ്‍ ചക്കാലക്കല്‍ (ലുക്കാന്‍) സെക്രട്ടറിയായും സണ്ണി മാത്യു (ബ്രേ) ജോയിന്റ് സെക്രട്ടറിയായും റ്റിബി മാത്യു (ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍) കൈക്കാരനായും മജു പേക്കല്‍ (ഫിബ്‌സ്‌ബോറോ) പി. ആര്‍. … Read more

സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ മഞ്ഞിനിക്കര ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഫെബ്രുവരി 10 ,11 തിയതികളില്‍

സ്വോര്‍ഡ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവ് മഞ്ഞിനിക്കര ദയറായില്‍ !കബറടങ്ങിയ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് എലിയാസ് തൃതിയന്‍ പത്രിയര്‍ക്കിസ് ബാവയുടെ 85 ?o മത് ഓര്‍മ്മ പെരുന്നാള്‍ 2017 ഫെബ്രുവരി 10 ,11 വെള്ളി ,ശനി തിയതികളില്‍ ആഘോഷിക്കുന്നു. 2017 ഫെബ്രുവരി 10 ?o തിയതി വെള്ളിയാഴ്ച വൈകുന്നേരം 7 :00 ന് നോര്‍ത്ത് ഡബ്ലിന്‍, സോര്‍ഡ്‌സിലെ ചര്‍ച്ച് റോഡില്‍ ഉള്ള സെ. കൊളംബസ് ദൈവാലയത്തില്‍ കൊടി ഉയര്‍ത്തല്‍ തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും … Read more