ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ കുരിശിന്റെ വഴിയും കുർബാനയും എല്ലാ വെള്ളിയാഴ്ചയും !

കാല്‍വരിയിലേക്കുള്ള യേശുവിന്‍റെ യാത്രയിലെ രക്ഷാകരസംഭവങ്ങളെ ഓര്‍ത്ത് ധ്യാനിക്കുവാൻ  സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്റർ  ഗാർഡിയൻ ഏഞ്ചൽ  ചർച്ചിൽ 24 വെള്ളിയാഴ്ച മുതൽ  വലിയ നോമ്പ് കാലത്തെ എല്ലാ വെള്ളിയാഴ്ചയും കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും നടത്തുന്നു. കുരിശിന്‍റെ വഴിയില്‍ ഹൃദയം നല്‍കി മുന്നോട്ടു നീങ്ങുമ്പോള്‍ ക്രൂശിതന്‍റെ മായാത്ത മുദ്ര നമ്മില്‍ പതിയും.മനുഷ്യജീവിതങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും സമീപനരീതികളുടെയും ഭാഗമാകുമ്പോള്‍ ജീവിതത്തിന് പുതിയ ദിശാബോധവും ദര്‍ശനങ്ങളും കൈവരുന്ന വിശുദ്ധ ചടങ്ങുകളിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് അനുഗ്രഹങ്ങൾ … Read more

ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 തിങ്കളാഴ്ച

സീറോ മലബാർ സഭയുടെ ക്രമമനുസരിച്ച്  ഫെബ്രുവരി 20 തിങ്കളാഴ്ച  വിഭൂതി തിരുനാൾ  ഡബ്ലിൻ സീറോ മലബാർ സഭയുടെ ദേവാലയങ്ങളിൽ ആചരിക്കുന്നു.  ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലും, 7:30 നു റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിനും വിശുദ്ധ കുർബാനയും വിഭൂതി തിരുകർമ്മങ്ങളും നടത്തപ്പെടുന്നു.  ചാക്കുടുത്തും ശിരസിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിൻ്റേയും മാനസാന്തരത്തിൻ്റേയും അനുഭവമായി മാറുവാൻ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വിഭൂതി തിരുനാൾ ഫെബ്രുവരി 20 ന് ; ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക് കടക്കുന്നു

സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 20 ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. വിഭൂതി തിരുനാളിൽ പങ്കുകൊണ്ട് 50 നോമ്പിനായി ഒരുങ്ങുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ വിശാസികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ളിൻ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു .

Fr. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി റെസിഡൻഷ്യൽ റിട്രീറ്റ്’ Ennis ൽ

വചന പ്രഘോഷകനും ലോകസുവിശേഷവത്കരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ANOINTING FIRE CATHOLIC MINISTRY(AFCM ) യുടെ സ്ഥാപക ഡയറക്ടറുമായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ PDM നയിക്കുന്ന ‘അഭിഷേകാഗ്നി’ റസിഡൻഷ്യൽ റിട്രീറ്റ് ഫെബ്രുവരി 12 മുതല്‍ ആരംഭിച്ചു. യൂറോപ്പ് സീറോ മലബാർ Apostolic Visitation Generel Coordinator Fr. ക്ലമന്റ് പാടത്തിപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ധ്യാനത്തിൽ 250 ൽ അധികം ആളുകൾ പങ്കെടുത്തു. Fr. സേവ്യർ ഖാൻ വട്ടായിലിനോടൊപ്പം Fr. ബോബിറ്റ് തോമസ് MI, … Read more

നോക്ക് International Eucharistic & Marian Shrine ൽ സീറോ മലബാർ വിശുദ്ധ കുർബ്ബാന നാളെ

നോക്ക് International Eucharistic & Marian Shrine ല്‍ നാളെ (ഫെബ്രവരി 11) ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. 12 മണിക്ക് മലയാളം കുമ്പസാരം, 1 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധനയും ജപമാലയും, തുടര്‍ന്ന് 1.30 ന് മലയാളത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയുമാണ് നടക്കുക. മാസത്തിലെ എല്ലാം രണ്ടാം ശനിയാഴ്ചകളിലും‍ നോക്ക് International Eucharistic & Marian Shrine ല്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് സീറോ മലബാര്‍ കത്തോലിക് … Read more

Fr. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential Retreat ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു .

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College ൽ വച്ചു നടത്തപ്പെടുന്ന മലയാളത്തിലുള്ള ധ്യാനം ഫെബ്രുവരി 12 ഞായർ 04.00PM ന് ആരംഭിച്ച് 15 ബുധൻ 04.00PM ന് സമാപിക്കും. ബഹുമാനപെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ലോകസുവിശേഷവൽകരണത്തിന്റെ ഭാഗമായി ദൈവരാജ്യശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന … Read more

ഗോൾവേ സീറോ മലബാർ സഭയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അത്മായ നേതൃത്വം  ചുമതല ഏറ്റെടുത്തു.

023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ  വി. കുർബാന മദ്ധ്യേ നടന്ന പ്രാർത്ഥനയോടെ പുതിയ പാരീഷ് കൗൺസിൽ ഉത്തരവാദിത്വം ഏറ്റെടുത്തു. കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോർജ് എന്നിവരും സെക്രട്ടറിയായി സാജു സേവ്യർ, പി .ആർ .ഓ ആയി റോബിൻ മാത്യു, യൂത്ത് കോഓർഡിനേറ്റർ മാത്യു ജോസഫ്,  ലിറ്റർജി കോർഡിനേറ്റേഴ്‌സ് ആയ മാത്യു കരിമ്പന്നൂർ, ബിജോൺ ബാബു, ജോബ് അലക്സ് എന്നിവരും കാറ്റിക്കിസം ഹെഡ് ആയ ചാൾസ് തെക്കേക്കര, മാതൃവേദി പ്രസിഡന്റ് … Read more

BIBLIA ‘23 – മാർത്തോമാ എവർ റോളിങ്ങ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെൻ്ററിന്

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസിൻ്റെ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 23  ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ്  ദേവാലയത്തിൽ വച്ച് നടന്നു. പതിനൊന്ന് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ   സോർഡ്സ്   കുർബാന സെൻ്റർ പ്രഥമ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ടീം സോർഡ്സ് ചാമ്പ്യന്മാരാകുന്നത്.  ലൂക്കൻ … Read more

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതിയ പ്രതിനിധിയംഗംങ്ങൾ. പുതിയ കൈക്കാരൻമാരായി ടോം തോമസ്, ലൂയിസ് സേവ്യർ, ടെഡി ബേബി എന്നിവരെയും, സെക്രട്ടറിയായി ജോജി മാത്യു, ജോയിന്റ് സെക്രട്ടറിയായി ലിനെറ്റ് ജിജോ, പി. ആർ. ഒ. മനോജ് മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ രേഖ ജിമ്മി, കമ്മറ്റി അംഗങ്ങളായി പി ജെ പ്രസാദ്, ഷാജി ജേക്കബ് , സിജോ പത്രോസ് , ജൂബി സന്തോഷ് , ആഗ്നസ് ആൻ അഗസ്റ്റിൻ … Read more

സ്ലൈഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ നേതൃത്വം

സ്ലൈഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ പുതിയ പാരീഷ് കമ്മറ്റി 2023 ജനുവരി എട്ടാം തിയതി ഞായറാഴ്ച സ്ലൈഗോ സെന്റ് ജോസഫ് ചർച്ചിൽ വി. കുർബാന മദ്ധ്യേ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര മുമ്പാകെ പ്രത്യേക പ്രാർത്ഥനയോടെ ചാർജ് എടുത്തു. കുർബാനക്ക് ശേഷം ട്രഷറർ റോയ് തോമസ് കണക്കുകൾ അവതരിപ്പിച്ചു. സെക്രട്ടറി അലൻ കൊടിയൻ പ്രവത്തനറിപ്പോർട്ട് അവതരിപിച്ചു. സ്ഥാനമൊഴിയുന്ന റോയ് തോമസിനും അലൻ കൊടിയനും പൊതുയോഗത്തിൽ നന്ദി പറഞ്ഞു. പുതിയ ഭരണസമിതിക്ക് രണ്ട് വർഷമാണ് … Read more