Ballinasloe Cricket Club ഇനി മുതൽ അറിയപ്പെടുക Kilconnell Cricket Club എന്ന പേരിൽ; പുതിയ കളിക്കാരെ തെരഞ്ഞെടുക്കാനുള്ള രജിസ്ട്രേഷന് ആരംഭം

Ballinasloe Cricket Club ഇനുമുതല്‍ ഔദ്യോഗികമായി Kilconnell Cricket Club എന്നറിയപ്പെടും. 2016-ല്‍ ആരംഭിച്ച ക്ലബ്ബ് അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ണ്ണമെന്റുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഫെയര്‍ ഗ്രീന്‍ ഗ്രൗണ്ട് ആസ്ഥാനമാക്കി കളിച്ചുവന്ന ക്ലബ്ബ്, കഴിഞ്ഞ വര്‍ഷം Kilconnell Community Park-ല്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തുകയും, തുടര്‍ന്ന് ഇവിടെ കളിസ്ഥലമൊരുക്കാനായി പാര്‍ക്ക് അധികൃതരുമായി ധാരണയിലെത്തുകയും ചെയ്തു. പ്രദേശത്തെ Comyn കുടുംബവുമായി ബന്ധപ്പെട്ട് 1890 മുതല്‍ ക്രിക്കറ്റ് Kilconnell-ന്റെ ജീവവായുവാണ്. ഈ വര്‍ഷം മുതല്‍ Kilconnell Community Park-ലെ ഗ്രൗണ്ടില്‍ Ballinasloe … Read more

വാട്ടർഫോർഡ് വൈക്കിങ്സ് സ്പോർട്സ് & ആർട്സ് ക്ലബ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

20/01/2024 ശനിയാഴ്ച ബാലിഗണർ ജി എ എ ക്ലബ്ബിൽ കൂടിയ വൈക്കിങ്സ് പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട്, വൈക്കിങ്സ് കുടുംബാംഗങ്ങളെ നയിക്കുന്നവർ ഇവരാണ് കൂടാതെ പ്രസ്തുത പൊതുയോഗത്തിൽ ഈ വർഷത്തെ മൺസ്റ്റർ ലീഗ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിബിൻ ജോസഫിനെയും വൈസ് ക്യാപ്റ്റൻ അനൂപ് സി ആന്റണിയും, ടെന്നീസ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ഫെബിൻ ഫ്രാൻസിസിനെയും വൈസ് ക്യാപ്റ്റൻ എബിൻ തോമസിനെയും തിരഞ്ഞെടുക്കുകയും, ഈ വർഷം തീർക്കേണ്ടതായ പ്രൊജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതിനൊപ്പം … Read more

വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബിന് നവനേതൃത്വം

വാട്ടർഫോർഡ്: 2022-ൽ ക്രിക്കറ്റ് പ്രേമികളായ കുറച്ചുപേരിൽ നിന്നും തുടങ്ങിയ വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ്, ഇന്ന് അതിന്റെ പ്രവർത്തന മികവു കൊണ്ടും, ക്ലബ് മെമ്പേഴ്സിന്റെ എണ്ണം കൊണ്ടും വലിയ മുന്നേറ്റം ഉണ്ടക്കിയിരിക്കുന്നു. 2023 ക്രിക്കറ്റ്  സീസണിൽ ഇൻഡോർ ഔട്ട്ഡോർ വിഭാഗങ്ങളിലായി അയർലണ്ടിൽ ഉടനീളം നടന്ന ടൂർണമെന്റുകളിൽ 3 ടൈറ്റിൽ കിരീടങ്ങളും , 4 റണ്ണേഴ്‌സ് അപ്പ് കിരീടങ്ങളും ചൂടി വാട്ടർഫോർഡ് ടൈഗേഴ്‌സ് അയർലണ്ടിലെ തന്നെ ഒരു മികച്ച ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു.  2024-2025 വർഷത്തിലെ പ്രവർത്തനങ്ങളെ … Read more

വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന് വാട്ടർഫോഡ് സിറ്റി കൌൺസിൽ 9 ഏക്കർ ഭൂമി അനുവദിച്ചു

വൈകിങ്സ്ന്റെ ആത്മാർത്ഥമായ പ്രയത്നത്തിന്റെ ഫലമായി വൈകിങ്സിന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന “സ്വന്തമായൊരു ഗ്രൗണ്ട്” ഈ ക്രിസ്മസ് മാസത്തിൽ യാഥാർഥ്യമായി.ഒരു ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളോടുകൂടിയ 9 ഏക്കർ ഭൂമിയുടെ താക്കോൽദാനം വൈകിങ്സ് V-Fiesta 2K23 ചടങ്ങിൽ വെച്ച് കൗൺസിലർ ഇമൻ ക്വിൻലൻ നടത്തി. ഈ ഗ്രൗണ്ടിൽ ബാഡ്മിന്റൺ, വടംവലി കോർട്ടുകൾ, മൺസ്റ്റർ ക്രിക്കറ്റ്‌ ലീഗ് പ്രവേശനത്തിനനുയോജ്യമായ ക്രിക്കറ്റ്‌ ഗ്രൗണ്ട് എന്നിവയാണ് കമ്മിറ്റിയുടെ ഈ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ. കൂടാതെ വാട്ടർഫോർഡിലെ മലയാളികൾക്ക് വേണ്ടി 1500 ഇരിപ്പിടങ്ങളുള്ള എല്ലാ സൗകര്യങ്ങളോടും … Read more

വെക്സ്ഫോർഡ് ബാഡ്മിന്റൺ ചാംപ്യൻഷിപ്; വാട്ടർഫോർഡ് ടൈഗേഴ്‌സിന് മികച്ച വിജയം

വെക്‌സ്‌ഫോര്‍ഡ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് സമാപനം. വിവിധ ഡിവിഷനുകളില്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സ് മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ ഡിവിഷന്‍ 8-ല്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സിന്റെ കുമാര്‍ ശ്രീ, നിജു ജോസഫ് എന്നിവര്‍ ജേതാക്കളായി. പുരുഷന്മാരുടെ ഡിവിഷന്‍ 3, 4 എന്നിവയില്‍ ബോബി ഐപ്പ്, അനൂപ് ജോണ്‍ എന്നിവര്‍ റണ്ണേഴ്‌സ് അപ്പ് ആയി. പുരുഷന്മാരുടെ ഡബിള്‍സ് ഡിവിഷന്‍ 6-ല്‍ വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്‌സിന്റെ തന്നെ വിനീഷ് തങ്കച്ചന്‍, ബിനീഷ് ആന്റണി എന്നിവര്‍ റണ്ണേഴ്‌സ് അപ്പ് ആയി. വിജയികള്‍ക്ക് അനുമോദനങ്ങള്‍.

അയർലണ്ടിലെ സ്വോർഡ്‌സ് ക്രിക്കറ്റ് ക്ലബ് കളിക്കാരെ തേടുന്നു; പുതിയ കളിക്കാർക്കും അവസരം

അയര്‍ലണ്ടിലെ പ്രശസ്തമായ ‘സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്’ പുതിയ കളിക്കാരെ തേടുന്നു. പ്രവാസികളുടെ നേതൃത്വത്തില്‍ 2011-ല്‍ സ്ഥാപിതമായ ക്ലബ്, ഇതിനോടകം തന്നെ രാജ്യത്തെ നിരവധി ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കുകയും, കപ്പുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍, ക്രിക്കറ്റ് ലെന്‍സ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ്. ഈയിടെ നടന്ന യോഗത്തില്‍ 2024-25 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്ത സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്, പുതിയ പ്രതിഭകള്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. പ്രൊഫഷണല്‍ കളിക്കാര്‍ക്കും, … Read more

കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ പത്താം വാർഷികാഘോഷം വർണ്ണാഭമായി

അയര്‍ലണ്ടിലെ കായികമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ പത്താം വാര്‍ഷികം വര്‍ണ്ണപ്പൊലിമയോടെ ആഘോഷിക്കപ്പെട്ടു. തിങ്കളാഴ്ച Poppintree Community & Sports Centre-ല്‍ വച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബിന്റെ പുതിയ ജഴ്‌സിയും, വെബ്‌സൈറ്റും പ്രകാശനം ചെയ്യുകയും ചെയ്തു. ശിശു, യുവജനക്ഷേമവകുപ്പ് മന്ത്രിയായ Joe O’Brien പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ ജഴ്‌സിയുടെ പ്രകാശനകര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. ബാഡ്മിന്റണ്‍ അയര്‍ലണ്ട് സിഇഒ ആയ Enda Lynch, കേരളാ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. TD-യായ Paul … Read more

കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9-ന്

കേരള ഹൗസ്  ബാഡ്മിന്റൺ ടൂർണമെൻറ് ഡിസംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു. ഡബ്ലിനിലെ Baldoyle Badminton center-ൽ വച്ച് രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് മത്സരങ്ങൾ. ലേഡീസ്, മെൻ, മിക്സഡ് എന്നിങ്ങനെ 3 വിഭാഗങ്ങളിൽ ഡിവിഷൻ 1-3 3-5 6-9 എന്നിവയിലായി മത്സരങ്ങൾ നടക്കും. ഒരു വിഭാഗത്തിൽ പങ്കെടുക്കാൻ 15 യൂറോയും, രണ്ട് വിഭാഗത്തിൽ മത്സരിക്കാൻ 25 യൂറോയും ആണ് ഫീസ്. രജിസ്ട്രേഷന് ബന്ധപ്പെടുക: Anil: 089 475 0507 Denny: 087 858 … Read more

​വാട്ടർഫോർഡ് സെവൻസ് ഫുട്ബോൾ മേളക്ക് കൊടിയിറങ്ങി; ജേതാക്കൾ ഇവർ

അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഫുട്ബോളിന്റെ അവേശ നിമിഷങ്ങൾ സമ്മാനിച്ച് വാട്ടർഫോർഡ് ടൈഗേർസ് സംഘടിപ്പിച്ച അഞ്ചാമത് സെവൻസ് ഫുട്ബോൾ മേളയുടെ കൊടിയിറങ്ങി. ബാലി ഗണ്ണർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മൽസരങ്ങൾ കാണാൻ നൂറു കണക്കിന് പ്രവാസി മലയാളികളാണ് കുടുംബ സമേതം എത്തിയത്. അണ്ടർ 30 , 30 പ്ലസ് വിഭാഗങ്ങളിലായി ​16 ടീമുകളാണ് ഏറ്റുമുട്ടിയത്. അണ്ടർ 30 വിഭാഗത്തിലെ വാശിയേറിയ മൽസരത്തിൽ ഗോൾവേ ഗ്യാലക്സിയെ ഷൂട്ടൗട്ടിൽ മറികടന്ന് ഡബ്ലിൻ സ്ട്രൈക്കേർസ് ജേതാക്കളായി. മുഴുവൻ സമയത്ത്​ ഓരോ … Read more

2028 യൂറോ കപ്പ്; അയർലണ്ടും യു.കെയും ചേർന്ന് വേദിയൊരുക്കും

2028-ല്‍ നടക്കുന്ന യുവേഫ യൂറോകപ്പ് ഫുട്‌ബോളിന് അയര്‍ലണ്ടും, യു.കെയും ചേര്‍ന്ന് അതിഥ്യം വഹിക്കും. ഇരു രാജ്യങ്ങളും സംയുക്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ നല്‍കിയ അപേക്ഷ യുവേഫ അംഗീകരിച്ചു. നേരത്തെ 2028 യൂറോകപ്പ് സംഘടിപ്പിക്കാനായി രംഗത്തുണ്ടായിരുന്ന തുര്‍ക്കി പിന്മാറിയതോടെയാണ് അയര്‍ലണ്ടും, യു.കെയും വേദികളായി മാറിയത്. ഇത്തവണ പിന്മാറിയെങ്കിലും 2032-ല്‍ ഇറ്റലിയുമായി ചേര്‍ന്ന് തുര്‍ക്കി ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കും. അയര്‍ലണ്ട്, യു.കെ എന്നിവര്‍ സംയുക്തമായി അതിഥ്യം വഹിക്കുമ്പോള്‍ ഫലത്തില്‍ അഞ്ച് രാജ്യങ്ങളിലായാണ് 2028 യൂറോകപ്പ് നടക്കുക. അയര്‍ലണ്ട്, വടക്കന്‍ അയര്‍ലണ്ട്, ഇംഗ്ലണ്ട്, … Read more