ഡബ്ലിൻ പ്രീമിയർ ലീഗിൽ AMC ജേതാക്കൾ

SANDYFORD STRIKERS ആതിഥ്യമരുളിയ ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനു ആവേശകരമായ അന്ത്യം. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 18 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ AMC ജേതാക്കളായി.ഫൈനലിൽ ബഡീസ് കാവനെ പരാജയപ്പെടുത്തിയാണ് AMC ചാമ്പ്യന്മാരായത്. അത്യന്തം ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ടൂർണമെന്റിന്റെ താരങ്ങളായി ബഡീസ് കാവന്റെ ജിതിൻ യോഹന്നാൻ മികച്ച ബാറ്റർ ആയും, ഹോളിസ്‌ടൗൺ ബ്ലാസ്റ്റേഴ്സിന്റെ രാജ്‌കുമാർ മികച്ച ബൗളർ ആയും AMC-യുടെ വിന്നി, ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. Shankhil-ഷാങ്ഹാന ഗ്രൗണ്ടിൽ വെച്ചാണ് … Read more

അയർലണ്ടിനെതിരെ തീപാറുന്ന പന്തുകളുമായി ബുംറ എത്തും! മടങ്ങിവരവിനൊരുങ്ങി ഫാസ്റ്റ് ബോളർ

ഇന്ത്യയുടെ സ്റ്റാര്‍ ബോളര്‍ ജസ്പ്രീത് ബുംറ, അയര്‍ലണ്ട്-ഇന്ത്യ ടി20 ടൂര്‍ണ്ണമെന്റില്‍ മടങ്ങിവരുന്നു. 2022-ന് സെപ്റ്റംബറിനി് ശേഷം 29-കാരനായ ബുംറ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. നടുവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ജറി നടത്തിയ അദ്ദേഹം, ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കഠിന പരിശീലനത്തിലാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലും വലംകയ്യനായ ഫാസ്റ്റ് ബോളറുടെ സാന്നിദ്ധമില്ല. ഇതിന് പുറമെ ഏഷ്യാ കപ്പ്, ടി20 വേള്‍ഡ് കപ്പ്, ഐപിഎല്‍ 2023 സീസണ്‍ എന്നിവയും ബുറയ്ക്ക് നഷ്ടമായിരുന്നു. എന്നിരുന്നാലും ഓഗസ്റ്റില്‍ നടക്കുന്ന … Read more

ആവേശകരമായ ഡബ്ലിൻ പ്രീമിയർ ലീഗ് കൊട്ടിക്കലാശം ഇന്ന്

SANDYFORD STRIKERS ആതിഥ്യമരുളുന്ന ഒന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന പാദ മത്സരങ്ങളും ഫൈനലും ഇന്ന് നടക്കും. ജൂലൈ 23-നു നടന്ന 9 ടീമുകൾ പങ്കെടുത്ത ഒന്നാം പാദ മത്സരത്തിൽ AMC ടീം ഫൈനലിൽ എത്തിയിരുന്നു. ജൂലൈ 29 ശനിയാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിലും ഡബ്ലിനിലേയും വിവിധ കൗണ്ടികളിലെയും ഉൾപ്പെടെ ശക്തരായ 9 ടീമുകൾ ഏറ്റുമുട്ടും . Shankhil-ഷാങ്ഹാന ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത് . വൈകിട്ട് 6 മണിക്ക് ഫൈനൽ മത്സരം അരങ്ങേറും … Read more

ആഹാ അയർലണ്ട്! 2024 ടി20 ലോകകപ്പിന് യോഗ്യത നേടി ഐറിഷ് ക്രിക്കറ്റ് ടീം

2024 പുരുഷ ടി20 വേള്‍ഡ് കപ്പിന് അയര്‍ലണ്ടും. സ്‌കോട്ട്‌ലണ്ടില്‍ ഇന്നലെ ജര്‍മ്മനിക്കെതിരായ യോഗ്യതാ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് അയര്‍ലണ്ട് വേള്‍കപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. നേരത്തെ ഇറ്റലി, ഡെന്മാര്‍ക്ക്, ഓസ്ട്രിയ, ജേഴ്‌സി ടീമുകളോട് ടൂര്‍ണ്ണമെന്റില്‍ പോരാടി ജയിച്ച അയര്‍ലണ്ടിന്, ലോകകപ്പ് യോഗ്യത നേടാന്‍ ഒരു പോയിന്റ് മാത്രമേ ആവശ്യമായിരുന്നുള്ളൂ. മഴമൂലം ഉപേക്ഷിച്ച മത്സരത്തില്‍ അയര്‍ലണ്ടും, ജര്‍മ്മനിയും ഓരോ പോയിന്റ് പങ്കിട്ടതോടെ അയര്‍ലണ്ടിന് സീറ്റ് ഉറപ്പായി. അതേസമയം യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിന് സ്‌കോട്ട്‌ലണ്ടിനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇന്ന് … Read more

ആവേശകരമായ ഓൾ അയർലണ്ട് സീനിയർ ഫുട്ബോൾ ഫൈനൽ ഞായറാഴ്ച; ട്രെയിനുകൾ അധികസർവീസ് നടത്തും

ആവേശജനകമായ ഓള്‍ അയര്‍ലണ്ട് സീനിയര്‍ ഫുട്‌ബോള്‍ ഫൈനലിനോടനുബന്ധിച്ച് അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍. ഞായറാഴ്ച ഡബ്ലിനിലെ Croke Park-ല്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കെറി, ഡബ്ലിനെ നേരിടും. വൈകിട്ട് 3.30-നാണ് മത്സരം ആരംഭിക്കുക. ഫൈനലിന് പലയിടത്ത് നിന്നായി ഫുട്‌ബോള്‍ ആരാധകര്‍ എത്തുന്നത് മുന്‍കൂട്ടിക്കണ്ടാണ് ഈ വാരാന്ത്യത്തില്‍ Tralee-യില്‍ നിന്നും Killarney-യില്‍ നിന്നും Heuston Station-ലേയ്ക്കും തിരിച്ചും ട്രെയിനുകള്‍ അധികസര്‍വ്വീസ് നടത്തുക. പതിവായി രാവിലെ 7.10-ന് Heuston വരെ പോകുന്ന Tralee- Cork സര്‍വീസിന് പുറമെ രാവിലെ 8.55-ന് … Read more

റ്റിഎസ്കെ ഓസ്കാർ ട്രോഫി: വാട്ടർഫോർഡ് ടൈഗേഴ്സ് ജേതാക്കൾ

ഡബ്ലിനിൽ വെച്ചു നടന്ന റ്റിഎസ്കെ ഓസ്കാർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സിന് കിരീടം. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ശക്തരായ കെസിസിയെ പരാജയപ്പെടുത്തിയാണ് ടൈഗേഴ്സ് കപ്പിൽ മുത്തമിട്ടത്. ഈ സീസണിലെ ടൈഗേഴ്സിന്റെ രണ്ടാം കിരീടമാണിത്. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

Waterford Vikings Big Bash Cricket Championship ഓഗസ്റ്റ് 6-ന്; ഒന്നാം സമ്മാനം 501 യൂറോ

Waterford Vikings Cricket Club സംഘടിപ്പിക്കുന്ന Big Bash Cricket Championship-ന്റെ സീസണ്‍ 2, ഈ വരുന്ന ഓഗസ്റ്റ് 6-ന്. ഡബ്ലിന്‍ 15-ലെ Tyrrelstown-ല്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 യൂറോയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും സമ്മാനമായി ലഭിക്കും. അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോ. രജീസ്‌ട്രേഷനായി:ബിജില്‍- 89 276 3311ജിജോ- 89 271 5719ജോബിന്‍- 89 447 … Read more

വീണ്ടും അയർലണ്ടിന്റെ അഭിമാനമായി കെല്ലി; യൂറോപ്യൻ ഗെയിംസ് ബോക്സിങ്ങിലും സ്വർണ്ണം

അയര്‍ലണ്ടിന്റെ ടോക്കിയോ ഒളിംപിക്‌സ് ബോസ്‌കിങ് സ്വര്‍ണ്ണ ജേതാവ് കെല്ലി ഹാരിങ്ടണ് യൂറോപ്യന്‍ ഗെയിംസിലും സ്വര്‍ണ്ണം. പോളണ്ടില്‍ നടക്കുന്ന ഗെയിംസില്‍, സെര്‍ബിയന്‍ ബോക്‌സറായ നടാലിയ ഷാഡ്രിനയെ തോല്‍പ്പിച്ചാണ് കെല്ലി വീണ്ടും രാജ്യത്തിന്റെ അഭിമാനമായത്. അതേസമയം അയര്‍ലണ്ടിന്റെ ഹെവിവെയ്റ്റ് ബോക്‌സറായ ജാക്ക് മാര്‍ലിക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഇറ്റലിയുടെ അസീസ് അബ്ബസ് മൗഹിദൈനോട് ഏറ്റുമുട്ടിയാണ് ജാക്ക് ഫൈനലില്‍ തോല്‍വിയേറ്റു വാങ്ങിയത്.

അയർലണ്ട്-ഇന്ത്യ ട്വന്റി-20 മത്സരങ്ങൾ ഓഗസ്റ്റിൽ ഡബ്ലിനിൽ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

അയര്‍ലണ്ട്-ഇന്ത്യ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് കളമൊരുങ്ങുന്നു. ഓഗസ്റ്റിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം അയര്‍ലണ്ടിലെത്തുക. ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ Malahide-ലുള്ള സ്‌റ്റേഡിയത്തിലാണ് നടക്കുക. 18, 20, 23 തീയതികളിലായി നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് മൂന്ന് മണി മുതലാണ് എല്ലാ മത്സരങ്ങളും. നേരത്തെ 2022-ല്‍ അയര്‍ലണ്ടിലെത്തിയ ഇന്ത്യ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുകയും, രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു. തോറ്റെങ്കിലും വാശിയേറിയ … Read more

ഏകദിന ക്രിക്കറ്റിൽ ഏഴാം റാങ്ക് നേട്ടവുമായി ഐറിഷ് ബാറ്റർ ഹാരി ടെക്ടർ; അയർലണ്ടിന് ചരിത്ര നിമിഷം

ഐസിസി ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടി ഐറിഷ് ബാറ്ററായ ഹാരി ടെക്ടര്‍. ഒരു ഐറിഷ് ബാറ്ററിന് ചരിത്രത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണ് ടെക്ടറിന്റേത്. ബംഗ്ലദേശിനെതിരായ മൂന്ന് മത്സര ഏകദിന സീരീസില്‍ 206 റണ്‍സ് നേടിയതാണ് ടെക്ടറിന് ഗുണകരമായത്. മൂന്ന് മത്സരങ്ങളിലായി 21 നോട്ട് ഔട്ട്, 140, 45 എന്നിങ്ങനെയാണ് ടെക്ടര്‍ സ്‌കോര്‍ ചെയ്തത്. അയര്‍ലണ്ട് സീരീസില്‍ 2-0-ന് തോറ്റെങ്കിലും ടെക്ടറിന്റെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. ഈ സീരീസിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 72 … Read more