ബ്രക്‌സിറ്റിനെതിരായ പ്രകടനത്തില്‍ അണിനിരന്നത് ആയിരങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ അണിനിരന്നത് ആയിരങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ പതാകയുമായാണ് ഇവര്‍ റാലിയില്‍ പങ്കെടുത്തത്. ‘ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനെ സ്‌നേഹിക്കുന്നു’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. ശനിയാഴ്ചയാണ് സെന്റട്രല്‍ ലണ്ടനിലേക്ക് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. യുവാക്കളാണ് കൂടുതലായും റാലിയില്‍ പങ്കെടുത്തത്. യൂറോപ്യന്‍ യൂണിയനെ അനുകൂലിച്ചും ബ്രക്‌സിറ്റിനെ എതിര്‍ത്തുമുള്ള ബാനറുകളാണ് ഇവര്‍ ഉയര്‍ത്തിയിരുന്നത്. ഹിതപരിശോധന പ്രഖ്യാപിച്ച പ്രസിഡന്റ് ഡേവിഡ് കാമറൂണിനെതിരെയും സമരക്കാര്‍ പ്രതിഷേധമുയര്‍ത്തി. തങ്ങളുടെ ഭാവി സംരക്ഷിക്കണമെന്നും ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ … Read more

സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ഫുള്‍ടൈം സര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനം

സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ ഫുള്‍െൈടം സാര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനം. ഇതിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ ആരംഭിച്ചു. രോഗികളില്‍ നിന്ന് നിരന്തരമായി ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. കരാര്‍ കാലവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇവിടുത്തെ ഏക സര്‍ക്കോമ വിദഗ്ദ്ധനായ ഡോ. അലക്‌സിയ ബെര്‍ട്ടുസി ആശുപത്രി വിട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. അദ്ദേഹത്തിന്റെ കരാര്‍ പുതുക്കിനല്‍കണമെന്നാവശ്യപ്പെട്ട് 5000 പേര്‍ ഒപ്പിട്ട നിവേധനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഫുള്‍ടൈം സര്‍ക്കോമ വിദഗ്ദ്ധനെ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇക്കാര്യം കാണിച്ച് അധികൃതര്‍ക്ക് … Read more

വിദ്യാര്‍ത്ഥികള്‍ അമിതമായി സ്‌പോര്‍ട് ഡ്രിംഗ്‌സ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍

12 നും 14 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ അമിതമായി സ്‌പോര്‍ട് ഡ്രിംഗ്‌സുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരം പാനീയങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളെ രോഗികളാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുട്ടികള്‍ അമിതമായി വണ്ണം വയ്ക്കുന്നതിനും പല്ലുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിനും ഈ പാനീയങ്ങള്‍ കാരണമാകുമെന്നും അവര്‍ വ്യക്തമാക്കുന്നു. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കുട്ടികള്‍ അമിതമായി സ്‌പോര്‍ട്‌സ് ഡ്രിംഗ്‌സുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 89 ശതമാനം കുട്ടികളും ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നവരാണെന്നും ഇതില്‍ 68 ശതമാനം പേര്‍ സ്ഥിരമായി ഈ പാനീയങ്ങള്‍ … Read more

ഗാല്‍വേ സിറ്റിയിലെ സോഷ്യല്‍ ഹൗസിങ് ദേശീയ ടംപ്ലേറ്റാക്കുമെന്ന് മന്ത്രി കൊവനി

ഗാല്‍വേ നഗരത്തില്‍ പുതുതായി നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിങ് ഡവലപ്‌മെന്റ് ദേശീയ ടംപ്ലേറ്റായി ഉപയോഗിക്കുമെന്ന് ഭവന വകുപ്പ് മന്ത്രി സൈമണ്‍ കൊവനി. സോഷ്യല്‍ ഹൗസിങ് സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗാല്‍വേ നഗരത്തിലെ കപ്പാഘ് റോഡിലെ അപ്പാര്‍ട്ട്‌മെന്റാണ് മന്ത്രി സന്ദര്‍ശിച്ചിരിക്കുന്നത്. കപ്പാഘ് റോഡ് പൊജക്ട് ഭാവിയില്‍ നിര്‍മ്മിക്കുന്ന സോഷ്യല്‍ ഹൗസിങ് പദ്ധതികളുടെ ദേശീയ ടംപ്ലേറ്റായി സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 15 കുടുംബങ്ങള്‍ അടുത്ത ആഴ്ചയോടെ ഈ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടില്‍ ഇതാദ്യമായാണ് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് … Read more

ഐക്യമാണ് യൂറോപ്യന്‍ യൂണിയന്റെ ശക്തിയെന്നാണ് ഭൂരിഭാഗം ഐറിഷുകാരും വിശ്വസിക്കുന്നതെന്ന് പഠനം

യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യമാണ് യൂറോപ്യന്‍ യൂണിയന്റെ ശക്തി എന്നാണ് അയര്‍ലണ്ടിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നതെന്ന് പഠനം. 85 ശതമാനം അയര്‍ലണ്ടുകാരാണ് ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഭിന്നിച്ചുപോകുന്നതിനേക്കാള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് നല്ലതെന്നും അതാണ് ബലമെന്നുമാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തൊഴിലില്ലായ്മ, തീവ്രവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളിലുള്ള യൂറോപ്യന്‍ യൂണിയന്റെ നടപടിയില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നാണ് യൂറോബാരോമീറ്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടുകാര്‍ക്ക് തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് വലിയ ആശങ്കയും പേടിയും … Read more

വ്യാജ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം വര്‍ധിപ്പിക്കുന്നതെന്നാരോപിച്ച് ഡബ്ലിനില്‍ ഇന്ന് കാര്‍ റാലി

വ്യാജ കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയാണ് പ്രീമിയം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുന്നതെന്നാരോപിച്ച് മോട്ടോര്‍ ഇന്‍ഷുറന്‍സിനെതിരെ ഡബ്ലിനില്‍ ഇന്ന് കാര്‍ റാലി. 6000 ല്‍ അധികം കാറുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രീമിയം വര്‍ധനയ്‌ക്കെതിരെ ഒരു ട്രാവല്‍ ഏജന്റാണ് ആദ്യമായി പ്രതിഷേധമുയര്‍ത്തിയിരുന്നത്. പ്രതിപക്ഷ കക്ഷികള്‍പ്പോലും വിഷയത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിലാണ് ഇന്ന് ആയിരക്കണക്കിനാളുകള്‍ അണിനിരക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ എങ്ങനെയാണ് ഇത്രയും വലിയ … Read more

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ കുട്ടികളില്‍ ഓട്ടിസത്തിനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനം

സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം, ഹൈപ്പറാക്ടീവ് തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് 41 ശതമാനത്തിലധികം കുട്ടികളെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഗര്‍ഭാവസ്ഥയില്‍ സ്ഥിരമായി വേദനസംഹാരികള്‍ കഴിക്കുന്നത് ആണ്‍കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 2644 അമ്മമാരിലും കുട്ടികളിലുമാണ് സ്പാനിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരിക്കുന്നത്. ഒരു വയസ് പ്രായമുള്ള 43 ശതമാനം കുട്ടികളാണ് മാതാവ് ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ഉപയോഗിച്ചതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ പാരസെറ്റമോള്‍ … Read more

ഐറിഷ് നേഴ്‌സിങ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ നഴ്സ്സ് ആന്റ് മിഡ് വൈഫ്‌സ് റഗുലേറ്ററി ബോര്‍ഡിന്റെ (എന്‍ എം ബി ഐ)  പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡ് തന്നെ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബോര്‍ഡിന്റെ കീഴില്‍ വരുന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡിന്മേലുള്ള ഉത്തരവാദിത്വങ്ങള്‍ വേണ്ടവിധത്തില്‍ എറ്റെടുത്ത് നടപ്പിലാക്കാന്‍ ബോര്‍ഡിന് സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചില കസുകളില്‍ നേഴ്‌സുമാര്‍ക്കെതിരെ നിയമനടപടിയെക്കാന്‍ ബോര്‍ഡിന് സാധിക്കുന്നില്ലെന്നും ഫിറ്റ്‌നസ് ടു പ്രാക്ടീസ് പരാതികളില്‍ നടപടിയെടുക്കാന്‍ … Read more

ലോവര്‍ ഹൗസിന് പുറത്ത് അധ്യാപകരുടെ പ്രതിഷേധം

പുതിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഐറിഷ് പാര്‍ലിമെന്റിന്റെ ലോവര്‍ ഹൗസിന് പുറത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്. അധികസമയം ജോലി ചെയ്തില്ലെങ്കില്‍ പിഴയീടാക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക. പുതുതായി നിയമിക്കപ്പെട്ട അധ്യാപകരുടെ ശബള പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഹാഡിങ്ടണ്‍ റോഡ് കരാറുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് അധ്യാപകര്‍ അറിയിച്ചു. ഇത് ശബളത്തിന്റെ മാത്രം കാര്യമല്ലെന്നും ലാന്റ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റുമായി ബന്ധപ്പെട്ട് … Read more

സ്‌കൂളുകളില്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം, നൂറ് കണക്കിനാളുകള്‍ക്ക് അവസരം

സെക്കന്ററി സ്‌കൂളുകളില്‍ പുതുതായി നൂറ് കണക്കിന് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം. അധ്യാപകരുടെ സമരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാനാണ് പുതിയ നടപടി. സെപ്റ്റംബര്‍ ആദ്യത്തോടെ ജീവനക്കാരെ നിയമിക്കുന്നതിനാണ് അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അധികം സമയം ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന അധ്യാപകര്‍ക്ക് പിഴ ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് അധ്യാപകര്‍ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതം അധികം ജോലി ചെയ്യണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. സെപ്റ്റംബര്‍ മുതലാണ് പദ്ധതി പ്രാബല്യത്തില്‍ … Read more