വർഷത്തിലെ ഏറ്റവും വലിപ്പമുള്ളതും തിളക്കമേറിയതുമായ പൂർണ്ണചന്ദ്രൻ – Buck Moon ജൂലൈ 15 ന് ; കാത്തിരിക്കുക ആകാശത്തിലെ അത്ഭുത കാഴ്ചക്കായി

അയര്‍ലന്‍ഡിലെ ആകാശത്ത് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും വലിപ്പമേറിയതും. തിളക്കമേറിയതുമായ പൂര്‍ണ്ണചന്ദ്രന്‍ ജൂലൈ 15 ദൃശ്യമാകും. Buck Moon-2022 എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ജൂലൈ 15ന് അയര്‍ലന്‍ഡ് സമയം രാത്രി 7.38 ഓടെയാണ് ഡബ്ലിനില്‍ നിന്നും പൂര്‍ണ്ണ രൂപത്തില്‍ കാണാന്‍ കഴിയുക. സൂര്യാസ്തമയത്തിന് ശേഷം തെക്ക്-കിഴക്ക് ദിക്കിലേക്ക് നോക്കിയാല്‍ പൂര്‍ണ്ണചന്ദ്രന്‍ വാനിലേക്ക് ഉദിച്ചുയരുന്ന കാഴ്ച കാണാന്‍ കഴിയും. ഭൂമിയില്‍ നിന്നും 357,418 കിലോമീറ്റര്‍ അകലത്തിലൂടെ കടന്നപോവുന്നതിനാലാണ് ചന്ദ്രനെ ഈ വലുപ്പത്തില്‍ കാണാന്‍ കഴിയുന്നത്. ആണ്‍ മാനുകളുടെ … Read more

പി ടി ഉഷ , ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് രാഷ്ട്രപതി

മലയാളികളുടെ അഭിമാനമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. ഇവർക്ക് പുറമെ വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.പ്രഖ്യാപനത്തിന് പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യസഭയിലേക്ക് നാമനിർദേശം ലഭിച്ച പി.ടി. ഉഷയ്ക്ക് അഭിനന്ദനങ്ങൾ” അദ്ദേഹം ട്വീറ്റ് ചെയ്തു. ഉഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പ്രധാനമന്ത്രി വാർത്ത പങ്കുവച്ചത്. 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെ … Read more

ന്യൂസിലൻഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി

ന്യൂ​സി​ല​ൻ​ഡി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​ത പൊ​ലീ​സ് ഓ​ഫി​സ​റെ​ന്ന നേ​ട്ട​ത്തി​ൽ പാ​ലാ​ക്കാ​രി അ​ലീ​ന അ​ഭി​ലാ​ഷ്.റോയൽ ന്യൂസിലാൻഡ് പോലീസ് കോളേജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണിൽ നടന്നു. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്ക്ലാൻ്റിലാണ്. ന്യൂസിലൻഡ് പോലീസിൽ ഓഫീസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്.

വീട്ടുടമ വാടകക്കാർക്ക് നൽകുന്ന Eviction notice ന്റെ കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ഉയർത്തും

വാടകക്കാരനെ കുടിയൊഴിപ്പിക്കുന്നതിനായി വീട്ടുടമ നൽകുന്ന Eviction notice കാലയളവിൽ മാറ്റം വരുത്താനൊരുങ്ങി ഐറിഷ് സർക്കാർ. Dáil ഉം Seanad ഉം അംഗീകരിച്ച ഭേദഗതി ബില്ലിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവെച്ചാൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഇതുവഴി വാടകകരാർ അവസാനിപ്പിച്ച് വീട് ഒഴിയാൻ വാടകക്കാർക്ക് ഭൂവുടമകൾ നൽകേണ്ട അറിയിപ്പ് കാലയളവ് കുറഞ്ഞത് മൂന്ന് മാസമായി ഉയരും. Eviction notice കാലയളവ് നീട്ടാനുള്ള ഈ നീക്കം മൂന്ന് വർഷത്തിന് താഴെ മാത്രമായി വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ … Read more

രക്ഷിതാക്കൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയും ആനുകൂല്യവും ഏഴ് ആഴ്ച വരെ നീട്ടി സർക്കാർ

ജൂലൈ ഒന്ന് മുതൽ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയും ആനുകൂല്യവും ഇനിഏഴ് ആഴ്ച വരെ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. Social Protection മന്ത്രി Heather Humphreys ഉം കുട്ടികളുടെ മന്ത്രി Roderic O’Gorman നും അവതരിപ്പിച്ച ബില്ലുകളുടെ ഭാഗമായാണ് ഈ മാറ്റം. അയർലൻഡിലെ നവജാത ശിശുക്കളുടെ രക്ഷിതാക്കൾക്ക് 5 ആഴ്ച ശമ്പളത്തോടുകൂടെയുള്ള അവധിയും ആനുകൂല്യവുമായിരുന്നു ഇതുവരെ ലഭിച്ചിരുന്നത്. എന്നാൽ ജൂലൈ ഒന്ന് മുതൽ ഏഴ് ആഴ്ചത്തേക്ക് വരെ ഈ ആനൂകൂല്യം ലഭിക്കും. ഇത് കുഞ്ഞിന്റെ … Read more

അയർലൻഡിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഭവന വില ശരാശരി 9.5% വർദ്ധിച്ചെന്ന് റിപ്പോർട്ട്

അയർലൻഡിൽ കഴിഞ്ഞ വർഷത്തേക്കാൾ വീടുകളുടെ വിലയിൽ ശരാശരി 9.5 ശതമാനം വർധനയുണ്ടായതായി പ്രമുഖ പ്രോപ്പർട്ടി വെബ്‌സൈറ്റായ Daft.ie- യുടെ റിപ്പോർട്ട്. ഡബ്ലിനിനെ അപേക്ഷിച്ച് Cork, Limerick, Waterford ,Galway എന്നിവിടങ്ങളിൽ വില വർധനവ് കൂടുതലാണെന്ന് Daft.ie-യുടെ ഏറ്റവും പുതിയ ഭവന വിൽപ്പന റിപ്പോർട്ട് വ്യക്തമാക്കുന്നു. കോർക്കിലെ ഭവന വില മുൻ വർഷത്തേക്കാൾ 9.4 ശതമാനം കൂടുതലാണ്, ഇത് ഏകദേശം 331,000 യൂറോയായി ഉയർന്നു, അതേസമയം ലിമെറിക്ക് നഗരത്തിലെ ഭവന വില 11.1 ശതമാനം ഉയർന്ന് ശരാശരി 250,500 … Read more

ഐറിഷ് റെയിൽവേയിൽ ക്ലറിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

ഐറിഷ് റെയിൽവേ ഡബ്ലിനിലേക്ക് മികച്ച ശമ്പളത്തോടുകൂടി ക്ലറിക്കൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു, Connolly സ്റ്റേഷൻ ഹെഡ് ഓഫീസിലെ ക്യാഷ് മാനേജ്‌മെന്റ് വിഭാഗത്തിലേക്കാണ് ക്ലറിക്കൽ ഓഫീസർ ഗ്രേഡ് 1 തസ്തികയിൽ ഒഴിവുള്ളത്. 50,000 യൂറോയോളം വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണിത്. തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തെ സേവനം പൂർത്തിയാക്കിയാക്കുന്നവർക്ക് ഐറിഷ് റെയിൽ, ഡബ്ലിൻ ബസ്, ബസ് Eireann കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാനും സാധിക്കും. ഫിനാൻസ് , ബുക്കിംഗ് ഓഫീസ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ പണം കൈകാര്യം ചെയ്യേണ്ടിവരുന്ന ജോലി പശ്ചാത്തലമുള്ള … Read more

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം 14 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട്. നിക്ഷേപങ്ങളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് സ്വിറ്റ്സര്‍ലന്റ് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട വാര്‍ഷിക ഡാറ്റയില്‍ പറയുന്നു. ഇതുപ്രകാരം 3.83 ബില്യണ്‍‍ സ്വിസ് ഫ്രാങ്കാണ് സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തുക. വ്യക്തികളുടെയും, വിവിധ ബാങ്കുകളുടെയും, സംരംഭങ്ങളുടെയും നിക്ഷേപങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അതേസമയം ഇത് നിയമപരമായ നിക്ഷേപങ്ങളാണെന്നും, മറിച്ച് കളളപ്പണമല്ല എന്നുമാണ് സ്വിസ് അധികൃതര്‍‍ നല്‍കുന്ന വിശദീകരണം. ഇന്ത്യയുടെ കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനുമെതിരായ പോരാട്ടത്തിനൊപ്പമാണ് … Read more

അയര്‍ലന്‍‍‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലിടം നേടി സഞ്ജു സാംസണ്‍

അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു വി സാംസണ്‍. ബി.സി.സി.ഐ പ്രഖ്യാപിച്ച പതിനേഴംഗ ടീമിലാണ് സ‍‍‍ഞ്ജുവിനെയും തിരഞ്ഞടുത്തത്. ജൂണ്‍ 26, 28 തീയ്യതികളിലായി രണ്ട് ടി20മത്സരങ്ങളിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുക. ഹാര്‍ദിക് പാണ്ഢ്യയാണ് ടീം ക്യാപ്റ്റന്‍. മലയാളികളുടെ സ്വന്തം സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം അയര്‍ലന്‍ഡ് മണ്ണിലേക്കെത്തുന്നു എന്ന വാര്‍ത്ത അയര്‍ലന്‍ഡിലെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രിയതാരം തങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്ക് വേണ്ടി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. … Read more

ലോകത്തിലെ ആദ്യത്തെ മൾട്ടി മെഗാവാട്ട് കാർബൺഡൈ ഒക്‌സൈഡ് ബാറ്ററിയുമായി ഇറ്റാലിയൻ സ്റ്റാർട്ട് അപ്പ് കമ്പനി

ഇറ്റലിയിലെ സാർഡിനിയ ദ്വീപ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായാണ് ഇതുവരെ അറിയപ്പെട്ടിട്ടുള്ളത്.. എന്നാൽ എനർജി ഡോം എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമിച്ച ലോകത്തിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ബാറ്ററിയുടെ ഹോം എന്ന പേരിലും ഇനിമുതൽ സാർഡിനിയ ദ്വീപ് അറിയപ്പെടും. ഭൂമിയുടെ അന്തരീക്ഷം ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം .ഇതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക രാജ്യങ്ങൾ തങ്ങളുടെ കാർബൺ ഉദ്‌വമനം കുറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവിടെയാണ് ഇറ്റാലിയൻ കമ്പനിയുടെ ഹീറോയിസം.. … Read more