‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’: 2020-ലെ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്; നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളികള്‍….

2020-ല്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. 20,000 സീറ്റുകളുള്ള ആംവേ സെന്ററിലാണ് ഒരു സംഗീതോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് ട്രംപ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭീമന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍, ഫുഡ് ട്രക്കുകള്‍, ഗസ്ലേഴ്സ് എന്നറിയപ്പെടുന്ന ഒരു ബാന്‍ഡ് തുടങ്ങി ചടങ്ങിന്റെ മോടി കൂട്ടുന്ന പല പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ വീണ്ടും … Read more

ട്രംപിന്റെ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ സാമ്പത്തികാരോപണം; രണ്ടു വര്‍ഷത്തിനിടയില്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡും ഉണ്ടാക്കിയത് 135 ദശലക്ഷം ഡോളര്‍…

ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നറും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 135 മില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി ട്രംപിന്റെ ഉപദേശകരാണ്. അവരുടെ വിശാലമായ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകളും, സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്. ഇവാങ്കയുടെ പേരിലുള്ള വാഷിംഗ്ടണ്‍ ഡിസി-യിലെ ഹോട്ടലില്‍നിന്നും 2018-ല്‍ 3.95 മില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിച്ചത്. വിദേശ നയതന്ത്രജ്ഞന്മാരുടെ പ്രധാന സാങ്കേതമാണത്. ഹാന്‍ഡ് ബാഗുകള്‍, ഷൂകള്‍ തിടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും … Read more

ആറ് വയസുകാരി ഇന്ത്യന്‍ പെണ്‍കുട്ടി യുഎസ് മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു…

യുഎസിലേയ്ക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ ആറ് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി കടുത്ത ചൂടില്‍ വെള്ളം കിട്ടാതെ മരിച്ചു. കുട്ടിയുടെ അമ്മ മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയമാണ് മരണം സംഭവിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ബോര്‍ഡര്‍ പട്രോളിനേയും ഡോക്ടറേയും ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ഗുര്‍പ്രീത് കൗറിന്റെ ദാരുണ അന്ത്യം. അരിസോണ സംസ്ഥാനത്തെ ലൂക് വില്ലെയിലാണ് കുട്ടി മരിച്ചത്. ഇവിടെ 42 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് നിലവിലുള്ളത്. … Read more

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് രാജിവെച്ചു…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേയ്ക്ക് പോകുന്ന സാറ അവിടെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതുന്നത് എന്നും ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടത്തില്‍ സെക്രട്ടറിമാരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജി വച്ച് പോയിരുന്നു. … Read more

ട്രംപിന്റെ മരുമകന്റെ കമ്പനിക്ക് അജ്ഞാത നിക്ഷേപകരില്‍ നിന്നും ലഭിച്ചത് 90 ദശലക്ഷം ഡോളര്‍…

ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാര്‍ദ് കുഷ്‌നറുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് അജ്ഞാതരായ നിക്ഷേപകരില്‍നിന്നും 90 മില്യണ്‍ ഡോളര്‍ പണമാണ് ലഭിച്ചത്. ഇത് ട്രംപിന്റെ ഉപദേഷ്ടാവായി നിയമിതനായതിനുശേഷം മാത്രം നടന്ന ഇടപാടാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് രേഖകള്‍ പ്രകാരം കുഷ്‌നര്‍ യുഎസ്സിനു വേണ്ടി അന്താരാഷ്ട്ര ദൂതനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിദേശത്തു നിന്ന് അദ്ദേഹത്തിന്റെ കമ്പനിയായ ‘കാഡ്ര’യിലേക്ക് നിക്ഷേപങ്ങളുടെ കുത്തൊഴുക്കാണ്. പ്രമുഖ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ് മാന്‍ സാക്‌സിന്റെ കെയ്മാന്‍ ദ്വീപിലുള്ള ശാഖയില്‍നിന്നുമാണ് … Read more

അമേരിക്കന്‍ വിസ കിട്ടാന്‍ സോഷ്യല്‍ മീഡിയയിലെ വിശദാംശങ്ങളും നല്‍കണം: ട്രംപിന്റെ വിദേശനയത്തിന്റെ ചുവടുപിടിച്ച് പുത്തന്‍ തീരുമാനം…

അമേരിക്കന്‍ വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങളും നല്‍കണം. ഇതിന് പുറമെ അഞ്ച് വര്‍ഷമായി ഉപയോഗിച്ച ഇ മെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും നല്‍കണമെന്നാണ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശം. ജോലിക്കായും ഉപരിപഠനത്തിനായും അമേരിക്ക സന്ദര്‍ശിക്കേണ്ടിവരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാണ്. അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. നയതന്ത്രജ്ഞര്‍ക്കും ഔദ്യോഗികാവശ്യങ്ങള്‍ക്ക് അമേരിക്ക സന്ദര്‍ശിക്കേണ്ടി വരുന്നവര്‍ക്കും ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌ക്രീനിങ് സംവിധാനം … Read more

ബാങ്ക് തിരിമറി കേസ് ? ട്രംപിനെതിരെ നടക്കുന്നത് മാധ്യമ ഗൂഢാലോചന

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബാങ്ക് തിരിമറി നടത്തിയതുമായുള്ള വാര്‍ത്ത തീര്‍ത്തും മാധ്യമ ഗൂഢാലോചന. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രംപ് ഉം ജേഡ് കുഷ്ണറും ചേര്‍ന്ന് ഡിഷെ ബാങ്കില്‍ സംശയം ജനിപ്പിക്കും വിധം ഇടപാടുകള്‍ നടത്തിയതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിഷെ ബാങ്ക് ജീവനക്കാരനാണ് മാധ്യമങ്ങള്‍ക്കു ഇത്തരമൊരു വാര്‍ത്ത നല്‍കിയിരുന്നത്. ഡിഷെ ബാങ്കില്‍ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ട്രംപ് തന്നെ ട്വീറ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ … Read more

ഗര്‍ഭഛിദ്ര നിയമം: അലബാമ പാസാക്കിയ ഗര്‍ഭചിദ്ര നിരോധന നിയമത്തില്‍ ഇളവ് വേണമെന്ന് ട്രംപ്…

അലബാമ സംസ്ഥാനം പാസാക്കിയ ഗര്‍ഭചിദ്ര നിരോധന നിയമത്തില്‍ ഇളവ് വേണമെന്ന വാദമുയര്‍ത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമ്മയുടെ ആരോഗ്യത്തിന് എന്തെങ്കിലും അപകടം ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാവൂ എന്നാണ് അലബാമ സംസ്ഥാനം പാസാക്കിയ നിയമം. എന്നാല്‍ ബലാത്സംഗം, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എന്നിവ മൂലം ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണം എന്നാണ് ട്രംപിന്റെ നിലപാട്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്. തന്റെ നിലപാട് റോണാള്‍ദ് റീഗന്റേതാണ് എന്നു പ്രഖ്യാപിച്ച ട്രംപ് താന്‍ ശക്തനായ … Read more

യു.എസില്‍ ടെലികോം മേഖല ഭീഷണിയില്‍ : ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍ ഡി.സി : വിദേശ ശക്തികള്‍ രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏതൊക്കെ രാജ്യങ്ങയില്‍ നിന്നാണ് യു.എസിനു ടെലികോം മേഖലയില്‍ ഭീഷണി ഉള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവെയ് യെ ലക്ഷ്യമിട്ടാണ് അടിയന്തിരാവസ്ഥ എന്നാണ് സൂചന. യു.എസും ചൈനയും വ്യാപാരയുദ്ധം തുടരുന്നതിനാല്‍ ഇരു രാജ്യങ്ങളും അത്ര നല്ല ബന്ധമല്ല നിലവില്‍ പുലര്‍ത്തുന്നത്. ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോഗിക്കുന്ന നെറ്റ് … Read more

അലബാമയില്‍ അബോഷന്‍ നിയമ വിരുദ്ധം : അനധികൃതമായി ഗര്‍ഭഛിദ്രം നടത്തുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് 99 വര്‍ഷം ജയില്‍ വാസം

മോണ്‍ഗോമെറി : യു.എസിലെ തെക്കു കിഴക്കന്‍ സംസ്ഥാനമായ അലബാമയില്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. അബോര്‍ഷന്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ വകുപ്പില്‍ പെടുത്തിയാണ് നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത് . റിപ്പബ്ലിക്കന്‍ ഭരണം നടത്തുന്ന ഈ യു.എസ് സംസ്ഥാനം അബോര്‍ഷനുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മ്മാണമാണ് നടത്തിയിരിക്കുന്നത്. അമ്മയ്ക്കും, കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് എവിടെ അബോര്‍ഷന്‍ നടത്താന്‍ അനുമതിയുള്ളു. അലബാമ പാസാക്കിയ അബോര്‍ഷന്‍ നിയമത്തിന്റെ മറ്റൊരു പ്രത്യേകത അബോര്‍ഷന് വിധേയരാകുന്നവര്‍ക്ക് മാത്രമല്ല ഇത് നടത്തുന്ന … Read more