മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പൗരാവകാശങ്ങള്‍ക്ക് ഗുരുതരമായ ഭീഷണി: ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പോലീസിനെ വിലക്കി അമേരിക്കന്‍ നഗരം…

സാന്‍ഫ്രാന്‍സിസ്‌കോ: മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് പോലീസിനും മറ്റ് സര്‍ക്കാര്‍ എജന്‍സികള്‍ക്കും സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിലക്കേര്‍പ്പെടുത്തി. ഇത്തരത്തില്‍ നിയമം പാസാക്കുന്ന ആദ്യ അമേരിക്കന്‍ പട്ടണമാവുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ. രഹസ്യ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാര്‍ പാസാക്കിയത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വിലക്കാണ്. രണ്ട്, വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റെല്ലാ മാര്‍ഗ്ഗങ്ങളും കര്‍ശനമായി നിരീക്ഷിക്കുക എന്നതും. ഇനിമുതല്‍ പുതിയ നിരീക്ഷണ … Read more

ട്രംപിന്റെ ബിസിനസ്സ് ഇടിയുന്നു; നഷ്ടം 7000 കോടി രൂപ; എട്ട് മുതല്‍ പത്ത് വര്‍ഷം വരെ നികുതി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്…

ഒരു പതിറ്റാണ്ട് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ്സില്‍ ഒരു ബില്യണ്‍ ഡോളറിന്റെ (6954 കോടി രൂപ) നഷ്ടം സംഭവിച്ചുവെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. 1985 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തിലാണ് ഈ ഭീമമായ നഷ്ടം സംഭവിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക നികുതി വിവരങ്ങള്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് (IRS ) വഴി പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത്രയും ഭീമമായ തുക നഷ്ടമായതിനാല്‍ ട്രംപ് എട്ട് മുതല്‍ പത്ത് … Read more

അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ബോംബിങ് ദൗത്യ സേനയും മധ്യേഷ്യന്‍ കടലുകളില്‍ വിന്യസിക്കുന്നു; ഇറാന് താക്കീതെന്ന് യുഎസ്…

അമേരിക്കന്‍ യുദ്ധവിമാന വാഹിനിക്കപ്പലുകളും ബോംബിങ് ദൗത്യ സേനയും മധ്യേഷ്യന്‍ കടലുകളില്‍ വിന്യസിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന് ‘സുവ്യക്തമായ സന്ദേശം’ നല്‍കലാണ് ഈ വിന്യാസത്തിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് യുദ്ധവിമാനവാഹിനിയായ ‘യുഎസ്എസ് അബ്രഹാം ലിങ്കണ്‍’ [USS Abraham Lincoln (CVN-72)] ആണ് ദൗത്യവുമായി പുറപ്പെട്ടെത്തിയിരിക്കുന്നത്. ഇതിനോടൊപ്പം ബോംബര്‍ വിമാനങ്ങളുമായി ഒരു ദൗത്യസംഘത്തെയും അയച്ചിട്ടുണ്ട്. മേഖലയില്‍ കരയിലും കടലിലുമായുള്ള യുഎസ് സാന്നിധ്യങ്ങള്‍ക്കു നേരെ ഭീഷണി നിലവിലുണ്ടെന്നാണ് അറിയുന്നത്. ഒരു താക്കീതാണ് ഇതുവഴി തങ്ങള്‍ ഇറാന് നല്‍കുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ … Read more

ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍ : ആഗോള തലത്തില്‍ ഭീകരവാദം തഴച്ചു വളരാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ യു.എസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ സംഘടന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍സ് ഓഫ് ഡെമോക്രസിസ്. ഇത്തരം രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളും, മറ്റ് വ്യാപാര ഇടപാടുകളുംഅമേരിക്ക നിര്‍ത്തിവെയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പാകിസ്താനെ ഉന്നം വെച്ചായിരുന്നു പ്രധാനമായും സംഘടന ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഭീകരാക്രമണങ്ങളിലും പാകിസ്ഥാന്റെ സഹായം ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയിട്ടുള്ള ഭീകരവിരുദ്ധ യുദ്ധത്തില്‍ തീവ്രവാദികള്‍ക്ക് … Read more

പ്രാര്‍ത്ഥനയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ജീവന്റെ നിലനില്‍പ്പ് പ്രാര്‍ത്ഥനയിലൂടെയെന്ന് ‘നാഷണല്‍ പ്രയര്‍ ഡേ’യില്‍ ട്രംപ്. പ്രാര്‍ത്ഥനയോളം ശക്തിയുള്ള മറ്റൊന്നും ഈ ലോകത്തിലില്ല. പ്രാര്‍ത്ഥനയുള്ളിടത്ത് അത്ഭുതങ്ങള്‍ സുനിശ്ചിതമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘നാഷണല്‍ പ്രയര്‍ ഡേ’യോട് അനുബന്ധിച്ച് 100ഓളം മതനേതാക്കന്മാര്‍ വൈറ്റ് ഹൗസില്‍ ഒത്തുകൂടിയപ്പോള്‍ അവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രായോഗികമായ നടപടികളെക്കുറിച്ച് ട്രംപിന്റെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തുകയും ചെയ്തു. പ്രാര്‍ത്ഥനയില്‍ സ്ഥിരതയും അഗാഥമായ വിശ്വാസവും പുലര്‍ത്തുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് അമേരിക്കന്‍ ഭരണകൂടം വ്യക്തിജീവിതത്തില്‍ മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. … Read more

യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ കേന്ദ്ര ബാങ്കിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് ട്രംപ്

യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധന്‍ സ്റ്റീഫന്‍ മൂറിനെ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസെര്‍വിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ നിന്നും അവസാന നിമിഷം പിന്‍വലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഫെഡറല്‍ റിസര്‍വാകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മൂര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴായിരുന്നു നാമനിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ടുള്ള ട്രംപിന്റെ അപ്രതീക്ഷിത നീക്കം. മൂര്‍ കൂടി ഉള്‍പ്പെട്ടുവെന്ന് പറയപ്പെടുന്ന ചില സാമ്പത്തിക ക്രമക്കേടുകളും നിയമപ്രശ്‌നങ്ങളും കണക്കിലെടുത്തുകൊണ്ടും മൂര്‍ ഒരു ഘട്ടത്തില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മൂലവുമാകാം ഈ നീക്കമെന്നാണ് സൂചന. … Read more

അമേരിക്കയില്‍ 136 യാത്രക്കാരുമായി പറന്ന വിമാനം നദിയിലേക്കു വീണു; എല്ലാവരും സുരക്ഷിതര്‍

വാഷിങ്ടന്‍: അമേരിക്കയിലെ ഫ്ളോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന വിമാനം നദിയിലേക്കു വീണു. ഫ്ളോറിഡ ജാക്സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ സെന്റ് ജോണ്‍സ് നദിയിലേക്ക് വീഴുകയായിരുന്നു. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ ട്വിറ്ററില്‍ അറിയിച്ചു. രണ്ടുപേര്‍ക്കു നിസാര പരിക്കേറ്റു. വിമാനം നദിയില്‍ മുങ്ങിയിരുന്നില്ല. പകുതിയോളം വെള്ളത്തില്‍ മുങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ചെറുബോട്ടിലും മറ്റുമായി പുറത്തെത്തിക്കുകയായിരുന്നു. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി … Read more

ട്രംപിന്റെ നുണപ്രസ്താവനകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്…

ന്യൂയോര്‍ക്ക്: ട്രംപ് അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചതിനെ സംബന്ധിച്ച പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായി ട്രംപിന്റെ നുണപ്രസ്താവനകളുടെ കണക്കുകള്‍ പുറത്ത് വന്നു. പ്രസിഡന്റായിക്കഴിഞ്ഞുള്ള 828 ദിവസം കൊണ്ട് ട്രംപ് പുറത്തിറക്കിയത് പതിനായിരത്തിലധികം നുണ പ്രസ്താവനകള്‍. ആദ്യ ഘട്ടത്തില്‍ ശരാശരി ദിവസം 8 തെറ്റായ വാദങ്ങള്‍ വീതമായിരുന്നെങ്കില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദിവസം ശരാശരി 23 കള്ളങ്ങള്‍ ട്രംപ് പറഞ്ഞ് ഫലിപ്പിക്കുമായിരുന്നത്രെ! ഇത്ര കൃത്യമായി ട്രംപിന്റെ നുണകളുടെ കണക്കെടുത്തത്, ട്രംപിന്റെ തന്നെ പ്രസ്താവനകളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ … Read more

നഴ്സിംഗ് വിദ്യാര്‍ത്ഥി സിനഗോഗില്‍ കടന്ന് വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു; അക്രമി പോലീസ് കസ്റ്റഡിയില്‍; സിനഗോഗിലെ റബ്ബി യിസ്റോയല്‍ ഗോള്‍സ്റ്റെയിനും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു..

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ സിനഗോഗില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 19-കാരനായ നഴ്സിംഗ് വിദ്യാര്‍ത്ഥി ജോണ്‍ ടി ഏണസ്റ്റാണ് സംഭവത്തില്‍ കസ്റ്റഡിയിലുള്ളത്. ജൂത കോണ്‍ഗ്രഗേഷനില്‍ നടന്ന വെടിവെപ്പ് വംശീയ അതിക്രമം ആണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെടുത്തുന്ന രീതിയിലുള്ള മാനിഫെസ്റ്റോ ഇയാള്‍ സംഭവത്തിന് തൊട്ടുമുന്‍പ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ജൂത വിഭാഗങ്ങളോടുള്ള വിദ്വേഷമാണ് ഏണസ്റ്റിനെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം കഴിഞ്ഞ മാസം എസ്‌കോന്‍ഡിഡോയില്‍ ഒരു പള്ളിക്ക് … Read more

ഒബാമയെ ഉള്‍പ്പെടെ വധിക്കാന്‍ ശ്രമിച്ച ഭീകരസംഘം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈന്യത്തോടൊപ്പം കാവല്‍ നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍…

യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരെ തടയാനായി പ്രവര്‍ത്തിക്കുന്ന സായുധ സംഘം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉള്‍പ്പടെ വധിക്കാന്‍ പരിശീലിക്കപ്പെട്ട ഒരു ഭീകരസംഘടനയാണെന്ന് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോയില്‍ നിന്നും യുഎസ്സിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളുടെ എണ്ണം നിയന്ത്രണാതീതമായപ്പോള്‍ തങ്ങള്‍ അതിര്‍ത്തി സൈന്യത്തെ സഹായിക്കുകയാണെന്നാണ് ഈ സംഘം അവകാശപ്പെട്ടിരുന്നത്. ഒബാമയേയും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് സോറോസിനെയും ഈ ഗ്രൂപ്പ് വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ‘ആന്റിഫാ’ … Read more