കൊവിഡ് 19; ലണ്ടനില്‍ ഒരു മലയാളിയും അമേരിക്കയിൽ നാല് മലയാളികളും വൈറസ് ബാധമൂലം മരിച്ചു

കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ മലയാളി മരിച്ചു. കൊട്ടാരക്കര സ്വദേശി ഇന്ദിരയാണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ 70), പിറവം പാലച്ചുവട് പാറശേരിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശിൽപാ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ വൈറസ്ബാധ മൂലം മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. ബ്രിട്ടനില്‍ ഇന്നലെ മാത്രം 621 പേരാണ് വൈറസ് ബാധമൂലം … Read more

കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു

ന്യൂയോർക്ക്: കൊറോണ ബാധിച്ച് അമേരിക്കയിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു. ട്രാൻസിറ്റിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

കോവിഡ് പരിശോധന നടത്തി, റിസല്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് ട്രംപ്;അയർലണ്ടിലേക്കും ബ്രിട്ടനിലേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎസ്

കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. വൈറ്റ് ഹൗസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. യുഎസില്‍ നിന്ന് ഇംഗ്ലണ്ട്, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും കൊവിഡ് പരിശോധന നടത്തും. അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് 50 പേര്‍ മരിച്ചെന്നും … Read more

മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയം; ട്രംപിന്റെ ‘സമാധാന’ പദ്ധതിക്കെതിരെ പോപ്പ്

ബാരി : ഇസ്രയേൽ–-പലസ്‌തീൻ സംഘർഷത്തിന്‌ അന്യായമായ ‘പരിഹാര’ങ്ങൾ നിർദേശിക്കുന്നതിനെതിരെ ഫ്രാൻസിസ്‌ മാർപാപ്പ. അത്തരം നിർദേശങ്ങൾ പുതിയ പ്രതിസന്ധികൾക്ക്‌ മുന്നോടി മാത്രമായി മാറുമെന്ന്‌ മാർപാപ്പ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ മധ്യപൗരസ്‌ത്യ ‘സമാധാന’ പദ്ധതിയുടെ പേര്‌ പറയാതെയാണ്‌ അത്‌ കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്ന്‌ മാർപാപ്പ മുന്നറിയിപ്പ്‌ നൽകിയത്‌. മതിലുകള്‍ കെട്ടിപ്പൊക്കി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നത് അചിന്തനീയമാണെന്ന് മാര്‍പാപ്പ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ തുറമുഖനഗരമായ ബാരിയിൽ മധ്യധരണ്യാഴി മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്‌. ജെറുസലെമും വെസ്‌റ്റ്‌ബാങ്കിലെയും … Read more

ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ കൂടുതൽ വെല്ലുവിളി ഉയർത്തി മറ്റൊരു ഇ-മെയിൽ സന്ദേശം കൂടി പുറത്ത്…

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സെനറ്റ്. റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തമ്മില്‍ വിചാരണ നടപടിക്രമങ്ങളെ ചൊല്ലി തർക്കം തുടരുകയാണ്. അതിനിടെ ട്രംപിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റൊരു രേഖ കൂടെ പുറത്തുവന്നു. ട്രംപ് ഉക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്‌കിയുമായി ജൂലൈയില്‍ നടത്തിയ കുപ്രസിദ്ധമായ ഫോണ്‍ സംഭാഷണം കഴിഞ്ഞ് കേവലം ഒന്നര മണിക്കൂറിനുള്ളില്‍ തന്നെ ഉക്രൈനു നല്‍കുമെന്ന് പ്രഖ്യാപിച്ച സൈനിക സഹായം മരവിപ്പിക്കാൻ പെന്റഗണ്‍ ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയിലുകളില്‍ തന്നെയാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ഉള്ളത്. … Read more

ട്രംപിനെ ഇംപീച്ച് ചെയ്ത് ജനപ്രതിനിധിസഭ

വാഷിംഗ്‌ടൺ: യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു . ഇതോടെ യുഎസിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ യുഎസ് പ്രസിഡണ്ട് ആണ് ട്രംപ്. അധികാര ദുർവിനിയോഗത്തിൻ്റെ പേരിലുള്ള വ്യവസ്ഥയിലും അന്വേഷണ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിൻ്റ പേരിൽ മറ്റൊരു വ്യവസ്ഥയിലുമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായി ട്രംപ് ഉക്രൈന്റെ സഹായം തേടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 435 … Read more

സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉത്പാദനം നിർത്തി

വാഷിംഗ്‌ടൺ: സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിനാൽ ജനുവരിമുതൽ ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉത്പാദനം നിർത്തുന്നു. ഒരു വര്‍ഷത്തിനിടെ രണ്ട് 737 മാക്‌സ് വിമാനങ്ങള്‍ തകരുകയും 346 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടും ബോയിംഗ് ഉത്പാദനം തുടരുകയായിരുന്നു. ഈ വർഷം അവസാനത്തോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനം വീണ്ടും ആകാശത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബോയിംഗ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കാൻ യുഎസ് റെഗുലേറ്റർമാർ വിസമ്മതിച്ചതോടെയാണ് അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗ് ഉത്പാദനം നിര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ രണ്ടു അപകടങ്ങൾ ഉണ്ടായതോടെ … Read more

ട്രംപിനെതിരായ ഇംപീച്ച്മെൻ്റ്: ജനപ്രതിനിധി സഭയിൽ വോട്ടെടുപ്പ് നാളെ; ജോൺ ബോൾട്ടണേയും മുൽവാനിയേയും വിചാരണ ചെയ്യണമെന്ന് ഡമോക്രാറ്റുകൾ…

യു.എസ്: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. അതിനിടെ, സാക്ഷികളെ വിസ്തരിക്കാതെ സെനറ്റ് നടത്താന്‍ പോകുന്ന വിചാരണക്കെതിരെ സഭയിലെ മുതിര്‍ന്ന ഡെമോക്രാറ്റായ ചക് ഷുമർ രംഗത്തെത്തി. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടണേയും ആക്ടിംഗ് ചീഫ് മിക്ക് മുൽവാനിയേയും വിചാരണ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സാക്ഷി മൊഴികളും പുതിയ രേഖകളും ഉൾപ്പെടുത്തിയായിരിക്കണം സെനറ്റിലെ വിചാരണ എന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കണലിന് കത്തയച്ചു. … Read more

വിസ്കിയിൽ വിസ്മയം തീർത്ത റിച്ചാർഡ് ഗൂഡിങ്ങിന്റെ ‘വിസ്കി ലൈബ്രറി’ ലേലത്തിനൊരുങ്ങുന്നു

കൊളറാഡോ: ലോകത്തിലെ എല്ലാ വിസ്കികളും ചേർത്തുവെച്ച ഏറ്റവും വിശാലമായ വിസ്കി ശേഖരം ലേലത്തിനൊരുങ്ങുന്നു. പെപ്സികോ ഉടമകളിൽ ഒരാളായിരുന്ന റിച്ചാർഡ് ഗൂഡിങ് 20 വർഷം കൊണ്ടാണ് സ്വന്തമായി ഒരു വിസ്കി ശേഖരം തയ്യാറാക്കിയത്. 2014 ഇൽ ഇദ്ദേഹംമരണപ്പെട്ടിരുന്നു. ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും വിലകൂടിയ മദ്യവും ഈ ലൈബ്രറിയിൽ ഉണ്ട്. 3900 ബോട്ടിലുകളിൽ ആയി വിസ്കി ലൈബ്രറിയിലുള്ള ശേഖരത്തിന് ലേലത്തിൽ ഒരു കോടി ഡോളർ വരെ വില ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ. അടുത്തവർഷമായിരിക്കും ലേലം നടക്കുക. വിവിധ ബോട്ടിലുകളിൽ ആയി സൂക്ഷിച്ച … Read more

ട്രംപിനെതിരെ കടുത്ത ആരോപണങ്ങളുമായി ഡമോക്രാറ്റുകൾ; ഇംപീച്ച്‌മെൻ്റ് നടപടികൾ അടുത്തയാഴ്‌ച ഉണ്ടാകുമെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് ഡമോക്രാറ്റുകൾ. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന നിലപാടിലാണ് ജുഡീഷറി കമ്മിറ്റി ചെയർമാൻ ജെറി നാഡ്‌ലർ ആരോപിക്കുന്നത്. ട്രംപിനെതിരായ ഇംപീച്ച്മെന്റിന് സാധുതയുണ്ടെന്നത് സ്ഥാപിക്കുന്ന രണ്ട് കുറ്റാരോപണങ്ങൾ ഇന്നലെ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചു. ട്രംപ് അധികാരത്തെ ദുരുപയോഗം ചെയ്തെന്നതാണ് ഒന്നാമത്തെ കുറ്റാരോപണം. കോൺഗ്രസ് സ്ഥാപിച്ച അന്വേഷണ സമിതിയെ ശരിയായി പ്രവർത്തിക്കുന്നതിനെ തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചെന്നതാണ് രണ്ടാമത്തെ കുറ്റാരോപണം. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയ മ്യുള്ളർ തന്റെ റിപ്പോർട്ടിൽ ട്രംപ് … Read more