ഒസിഐ കാർഡ്‌: വിദേശ മലയാളികൾക്ക്‌ ഇരുട്ടടി നൽകി എയര്‍ലൈനുകള്‍; സഹായത്തിനായി അമേരിക്കയിൽ കമ്മറ്റി രൂപീകരിച്ചു

ക്രിസ്‌തുമസ് പുതുവത്സര കാലത്ത് മാതാപിതാക്കളേയും ബന്ധുമിത്രാദികളേയും സന്ദര്‍ശിക്കുവാന്‍ യുഎസിൽ നിന്ന്‌ കുടുംബവുമായി നാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാർക്ക്‌ ഇരുട്ടടി നല്‍കി എയര്‍ലൈനുകള്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ്. വിദേശ ഇന്ത്യക്കാരുടെ കാലങ്ങളായുള്ള ആവശ്യപ്രകാരമാണ് ആജീവനാന്ത വീസയായ ഒസി‌ഐ കാര്‍ഡ് അനുവദിച്ചത് ‘യു വീസ’ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ അമേരിക്കന്‍ പാസ്പോര്‍ട്ട്, പുതുക്കിയ പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ് … Read more

അമേരിക്കന്‍ ജനാധിപത്യത്തെ അപകടത്തിലാക്കി; ട്രംപിനെ ഇംപീച്ച് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് തന്നെയെന്ന് സ്പീക്കര്‍

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ ജുഡീഷ്യല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായി ഹൌസ് സ്പീക്കര്‍ നാന്‍സി പെലോസി. ട്രംപിനെതിരെയുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തതില്‍ വിഷമം ഉണ്ടെങ്കിലും, രാഷ്ട്ര ശില്പികളോടുള്ള നന്ദിയും അമേരിക്കയോടുള്ള സ്‌നേഹവും മുന്‍നിര്‍ത്തി രാജ്യത്തിന്റെ വിശ്വാസ്യത തകര്‍ത്ത, വിദേശ ശക്തികള്‍ക്കു മുന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുത്ത പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടങ്ങള്‍ക്കുവേണ്ടി ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നത് തര്‍ക്കമില്ലാത്ത … Read more

യുഎസിലെ പേള്‍ ഹാര്‍ബര്‍ സൈനിക കേന്ദ്രത്തിന് നേരെ വെടിവെയ്പ്; സംഭവസമയത്ത് ഇന്ത്യന്‍ വ്യോമസേന മേധാവിയും സൈനിക കേന്ദ്രത്തില്‍

യുഎസ്: യുഎസിലെ പേള്‍ ഹാര്‍ബര്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍2 പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്കേറ്റു. ഹവായിലെ പേള്‍ ഹാര്‍ബര്‍ നാവിക കപ്പല്‍ നിര്‍മ്മാണശാലയില്‍ ആണ് സംഭവം നടന്നത്. വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഹോ തീരത്തുള്ള ഷിപ്പ്യാര്‍ഡിന്റെ കവാടത്തിന് സമീപമാണ് വെടിവെപ്പ് നടന്നത്. പേള്‍ ഹാര്‍ബര്‍ നാവിക കപ്പല്‍ നിര്‍മ്മാണശാലയില്‍ വെടിവെപ്പ് നടന്നതായി ജോയിന്റ് ബേസ് പേള്‍ ഹാര്‍ബര്‍-ഹിക്കാം വക്താവാണ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. … Read more

യു.എസ് തെരെഞ്ഞെടുപ്പ്: ട്രംപിന്റെ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍…

ന്യൂയോര്‍ക്ക്: ഗൂഗിളും യൂട്യൂബും ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ട നൂറുകണക്കിന് പരസ്യങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. യു.എസില്‍ പൊതുതിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ടെക് കമ്പനികള്‍ അവരുടെ പരസ്യ നയങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ട്രംപിന്റെ മുന്നൂറ് പരസ്യങ്ങള്‍ നിരോധിച്ചത്. ‘ഗൂഗിളിലോ യൂട്യൂബിലോ നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള ട്രംപിന്റെ ചില പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന്’ യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂസന്‍ വോജ്സിക്കി പറഞ്ഞു. രാഷ്ട്രീയ പരസ്യങ്ങളെ ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ … Read more

ഡാഫ്ന കരുവാന ഗലീസിയയുടെ കൊലപാതകം: ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവന്‍ അറസ്റ്റില്‍; ആരോപണം പ്രധാനമന്ത്രിക്കെതിരെയും; യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ അനിശ്ചിതത്വം തുടരുന്നു…

വലേറ്റ: അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ ഡാഫ്ന കരുവാന ഗലീസിയയെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിസിനസുകാരനെതിരെ മാള്‍ട്ട പോലീസ് കേസെടുത്തു. മാള്‍ട്ടയിലെ ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവനായ വ്യവസായി യോര്‍ഗന്‍ ഫെനെക്കിനെയാണ് ശനിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പനാമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖയാണ് കരുവാന ഗലീസിയ. ഏകാംഗ വിക്കിലീക്‌സ് എന്ന പേരിലറിയപ്പെട്ട കരുവാനയുടെ ബ്ലോഗെഴുത്തുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായിരുന്നു. രാജ്യത്തു നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ … Read more

ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കാലിഫോര്‍ണിയ : ഇന്ത്യന്‍ വിദ്യാര്‍ഥി കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു.മൈസൂരു സ്വദേശി അഭിഷേക് സുധേഷ് ഭട്ട്(25) ആണ് കാലിഫോര്‍ണിയയിലെ ഹോട്ടലില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. സാന്‍ ബര്‍ണാര്‍ഡിനോയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു അഭിഷേക്. പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ വെച്ചാണ് അഭിഷേകിനു നേര്‍ക്ക് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ഉപരിപഠനത്തിനായി രണ്ടു വര്‍ഷം മുന്‍പാണ് അഭിഷേക് കലിഫോര്‍ണിയയിലെത്തിയത്. നാല് മാസം കൂടിയെ പഠനം പൂര്‍ത്തിയാക്കാനുണ്ടായിരുന്നുള്ളു. വ്യാഴാഴ്ച രാത്രി 11.30നാണ് അഭിഷേക് കൊല്ലപ്പെട്ടുവെന്ന വിവരം വീട്ടുകാരെ … Read more

‘നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ ആമസോണ്‍ കാടുകള്‍ കത്തിക്കുന്നു’: ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ…

ബ്രസീലിയ: ആമസോണ്‍ കാടുകള്‍ കത്തിക്കാന്‍ പണം ചെലവാക്കിയത് ലിയനാര്‍ഡോ ഡികാപ്രിയോ ആണെന്ന് ബ്രസീല്‍ പ്രസിഡണ്ട് ജയിര്‍ ബോള്‍സൊനാരോ. ആമസോണ്‍ കാടുകള്‍ കത്തിക്കുന്ന വിധ്വംസക ശക്തികള്‍ക്കെതിരെ രംഗത്തുള്ളയാളാണ് ലിയനാര്‍ഡോ. പ്രശ്‌നത്തില്‍ പ്രസിഡണ്ട് എടുക്കുന്ന നിലപാടുകളെയും നടന്‍ വിമര്‍ശിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയെ ലോകവ്യാപകമായി സജീവമാക്കാന്‍ നടന്റെ ഇടപെടലുകള്‍ക്ക് സാധിച്ചിരുന്നു. ഇതായിരിക്കണം ജയിറിനെ പ്രകോപിപ്പിച്ചിരിക്കുക എന്നാണ് കരുതപ്പെടുന്നത്. ‘ലിയണാര്‍ഡോ ഡികാപ്രിയോ, നിങ്ങള്‍ ആമസോണ്‍ കത്തിക്കുന്നവര്‍ക്കൊപ്പം കൂടിയിരിക്കുന്നു,’ ജയിര്‍ പറഞ്ഞു. ബ്രസീലിനെതിരായ പ്രചാരണത്തിലാണ് നടനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് … Read more

താലിബാനുമായി സമാധാന ചര്‍ച്ച പുനരാരംഭിച്ചു; അഫ്ഗാനിസ്ഥാനില്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ട്രംപ്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഒരു അപ്രഖ്യാപിത സന്ദര്‍ശനം നടത്തി യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആദ്യമായാണ് അദ്ദേഹം അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി അറിയിച്ചു. ഒന്നുകില്‍ മികച്ചൊരു കരാര്‍ യാഥാര്‍ഥ്യമാക്കുക അല്ലെങ്കില്‍ അന്തിമ വിജയംവരെ സൈന്യം അവിടെത്തന്നെ തുടരുക എന്നതാണ് യു എസിന്റെ അഫ്ഗാന്‍ നയമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ … Read more

19കാരിയായ ഹൈദ്രബാദ് സ്വദേശിനി അമേരിക്കയില്‍ ലൈംഗികാതിക്രമണത്തിനിരയായി കൊല്ലപ്പെട്ടു…

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ 19കാരി അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിനിരായായി കൊല്ലപ്പെട്ടു. അമേരിക്കയിലെ ചിക്കാഗോയിലാണ് വിദ്യാര്‍ഥിനി ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ ഓണേഴ്‌സ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഗാരേജില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ പിന്നിലെ സീറ്റില്‍ മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. സംഭവത്തില്‍ 26കാരനായ ഡൊണള്‍ഡ് തുര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കാഗോയിലെ മെട്രോ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയുമായി ഒരു ബന്ധവുമില്ലാത്തയാളാണ് തുര്‍മാനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ … Read more

യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ്: ട്രംപ്‌നെ എതിരിടാന്‍ തയ്യാറെടുത്ത് ധനികനായ വ്യവസായ പ്രമുഖന്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ്…

യു.എസ്: യു.എസില്‍ 2020-ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ രംഗത്തിറങ്ങുമെന്ന് പ്രമുഖ വ്യവസായിയും ന്യൂയോര്‍ക്കിലെ മുന്‍ മേയറുമായ മൈക്കല്‍ ബ്ലൂംബെര്‍ഗ് (77) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ട്രംപിനെ പരാജയപ്പെടുത്താനും അമേരിക്കയെ പുനര്‍നിര്‍മ്മിക്കാനും വേണ്ടിയാണ് മത്സരിക്കുന്നതെന്ന്’ അദ്ദേഹം പറഞ്ഞു. അതോടെ 2020-ല്‍ ട്രംപിനെ നേരിടാനുള്ള നാമനിര്‍ദ്ദേശത്തിനായി മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 18 ആയി. മുന്‍ ഉപരാഷ്ട്രപതി ജോ ബിഡന്‍, സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, ബെര്‍ണി സാണ്ടേഴ്സ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍. യുഎസിലെ സാമ്പത്തിക അസമത്വം … Read more