ഹമാസ് ബന്ദിയാക്കിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ എമിലിയെ (9) മോചിപ്പിച്ചു

ഗാസയില്‍ ഹമാസ് ബന്ദിയാക്കിയ ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 9 വയസുകാരിയായ മകളെ വിട്ടയച്ചു. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ റെയ്ഡിനിടെ എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും, കുട്ടിയെ ഹമാസ് ബന്ദിയാക്കിയിരിക്കാമെന്ന് പിന്നീട് സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ഐറിഷുകാരനായ പിതാവ് ടോം ഹാന്‍ഡ് അടക്കമുള്ള ബന്ധുക്കള്‍, എമിലിയെ മോചിപ്പിക്കണമെന്ന് ഹമാസിനോട് അപേക്ഷിക്കുകയും, എമിലിയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഐറിഷ് സര്‍ക്കാര്‍ പറയുകയും ചെയ്തിരുന്നു. അതേസമയം ഇസ്രായേലുമായി ഹമാസ് അംഗീകരിച്ച … Read more

അബുദാബി എയർപോർട്ട് പേരുമാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ…

യുഎഇയിലെ പ്രശസ്തമായ അബുദാബി എയര്‍പോര്‍ട്ട് പേരുമാറ്റത്തിന് തയ്യാറെടുക്കുന്നു. 2024 ഫെബ്രുവരി 9 മുതല്‍ നിലവിലെ പേരായ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പകരം, സയീദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാകും ഇത് അറിയപ്പെടുക. എത്തിഹാദ് എയര്‍ലൈന്‍സിന്റെ ആസ്ഥാനവുമാണ് അബുദാബി എയര്‍പോര്‍ട്ട്. യുഎഇ രാജ്യത്തിന്റെ സ്ഥാപകനായ സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലാണ് എയര്‍പോര്‍ട്ട് ഇനിമുതല്‍ അറിയപ്പെടുക. നിലവിലെ യുഎഇ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ … Read more

ട്രാൻസ്‍ജെൻഡർ വ്യക്തികൾക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ ഉത്തരവുമായി മാർപ്പാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന വിപ്ലവകരമായ ഉത്തരവ് പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇനിമുതല്‍ മാമോദീസ സ്വീകരിക്കാമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. ഒപ്പം അവര്‍ക്ക് തലതൊട്ടപ്പന്‍/ തലതൊട്ടമ്മമാര്‍ ആകാമെന്നും, പള്ളികളില്‍ നടക്കുന്ന വിവാഹങ്ങളില്‍ സാക്ഷികളാകാന്‍ അനുമതിയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ട്രാന്‍സ് വ്യക്തികളും ദൈവത്തിന്റെ മക്കളാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ള മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവിന് ലോകമെമ്പാടുനിന്നും വലിയ അഭിനന്ദനപ്രവാഹമാണ്. സ്വര്‍വഗാനുരാഗം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരോടെല്ലാം വിരോധം പുലര്‍ത്തിവന്ന ചരിത്രമുള്ള സഭയുടെ സമുന്നതനായ വ്യക്തി തന്നെ അവരെ അംഗീകരിക്കുന്നത് … Read more

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ഇക്കഴിഞ്ഞ ഒക്ടോബർ; ഏറ്റവും ചൂടേറിയ വർഷമായി 2023 മാറുമോ?

ഇക്കഴിഞ്ഞ ഒക്ടോബര്‍, ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇതോടെ 2023, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറാനുള്ള സാധ്യതയും ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോളമായി പലയിത്തും കനത്ത ചൂടാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അനുഭവപ്പെടുന്നത്. ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ് അടക്കം യൂറോപ്പിലെ പലയിടത്തും അതിശക്തമായചൂട് സ്ഥിതിഗതികള്‍ വഷളാക്കിയപ്പോള്‍, യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് സംഭവിച്ചത്. അയര്‍ലണ്ടാകട്ടെ കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങളാല്‍ വലയുകയാണ്. അന്തരീക്ഷതാപനിലയ്‌ക്കൊപ്പം സമുദ്രനിരപ്പിലെ താപനിലയും … Read more

കൊല്ലപ്പെട്ടെന്ന് കരുതിയ ഐറിഷ്-ഇസ്രായേലി ദമ്പതികളുടെ മകൾ ഹമാസിന്റെ പിടിയിലെന്ന് സംശയം; രക്ഷിക്കാൻ ശ്രമങ്ങളാരംഭിച്ചു

ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകളെ ഹമാസ് ബന്ദിയാക്കിയിരിക്കുന്നതായി സംശയം. എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടി നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, കഴിഞ്ഞ ദിവസമാണ് എമിലി ജീവനോടെയിരിക്കുന്നതായും, അമിലി അടക്കം ഏതാനും കുട്ടികളെ ഹമാസ് ഗാസ സ്ട്രിപ്പില്‍ ബന്ദികളാക്കിയിരിക്കുന്നതായും സംശയം ബലപ്പെട്ടത്. ഇസ്രായേലിലെ Kibbutz Be’eri-ല്‍ ഹമാസ് നടത്തിയ റെയ്ഡിനിടെയാണ് ഒക്ടോബര്‍ 7-ന് എമിലിയെ കാണാതാകുന്നത്. എമിലിയുടെ പിതാവായ തോമസ് ഹാന്‍ഡ് ഡബ്ലിന്‍ സ്വദേശിയായതിനാല്‍, എമിലിക്ക് ഐറിഷ്, ഇസ്രായേലി ഇരട്ട പൗരത്വമാണുള്ളത്. ഇസ്രായേല്‍ … Read more

‘ഇടപെടേണ്ടി വരും’: ഗാസയിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ

പലസ്തീനെതിരായി ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ രംഗത്തിറങ്ങാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമാസിനെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ സൈന്യം കരയുദ്ധം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഹമാസിന്റെ പ്രവർത്തനഭൂമിയായ ഗാസ മുനമ്പിലേയ്ക്ക് ഇസ്രായേല്‍ സൈനികനീക്കം ആരംഭിച്ചതോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ ഇവിടെ നിന്നും പലായനം ആരംഭിച്ചിട്ടുണ്ട്. ഹമാസിന് ഇറാന്‍ ആയുധം നല്‍കുന്നതായി … Read more

മൊറോക്കോ ഭൂകമ്പം; മരണം 2,800 കടന്നു; 2,500-ലധികം പേർക്ക് പരിക്ക്

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,800 കടന്നു. സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 8-ന് രാത്രിയാണ് മൊറോക്കോയിലെ ഹൈ അറ്റ്‌ലസ് പര്‍വ്വതമേഖയില്‍ നിന്നും 6.8 തീവ്രതയുള്ള ഭൂചലനം ഉത്ഭവിച്ചത്. പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളെയും, ഇവിടെ നിന്നും 72 കി.മീ അകലെയുള്ള മാരിക്കേഷ് നഗരത്തെയുമാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്. ചെളിയും, കല്ലുകൊണ്ടുണ്ടാക്കിയ ധാരാളം വീടുകള്‍ ഈ പ്രദേശത്തുള്ളത് … Read more

പോളണ്ടിൽ ലീജനയേഴ്സ് രോഗം പടരുന്നു; 14 മരണം

പോളണ്ടില്‍ ലീജനയേഴ്‌സ് (Legionnaires’) അസുഖം ബാധിച്ച് 14 മരണം. 150-ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായി. ലീജനയേഴ്‌സ് ബാധിച്ച പലരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീജനല്ല (legionella) ബാക്ടീരിയയാണ് ലീജനയേഴ്‌സ് രോഗം ഉണ്ടാക്കുന്നത്. തെക്ക്കിഴക്കന്‍ പോളണ്ടിലെ റെഷോയിലുള്ള ജലവിതരണശൃംഖലയില്‍ ഈ ബാക്ടീരിയ എത്തരത്തില്‍ എത്തി എന്ന് അന്വേഷണം നടക്കുകയാണ്. ഉക്രെയിന് മാനുഷിക, സൈനിക സഹായമെത്തിക്കുന്നതും, യുഎസ് സൈനികരുടെ സാന്നിദ്ധ്യവുമുള്ളതുമായ പ്രദേശമാണ് റെഷോ എന്നതിനാല്‍ അട്ടിമറി ആശങ്കയുയര്‍ന്നെങ്കിലും അത്തരത്തിലുള്ള … Read more

ബോംബ് വച്ചെന്ന് സംശയം; ഈഫൽ ടവർ ഒഴിപ്പിച്ചു

ഫ്രാന്‍സിലെ പാരിസിലുള്ള പ്രശസ്തമായ ഈഫല്‍ ടവര്‍ സുരക്ഷാഭീഷണിയെത്തുടര്‍ന്ന് ഒഴിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ ഈഫല്‍ ടവറില്‍ അസാധാരണമായ നടപടി നടന്നത്. ടവറിലെ മൂന്ന് നിലകളും, ഇതിലൊന്നിലെ റസ്റ്ററന്റും അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണ് പൊലീസ് ആളുകളെ ഒഴിപ്പിച്ചത്. പൊലീസിനൊപ്പം ബോബ് നിര്‍വീര്യമാക്കുന്നതിനുള്ള വിദഗ്ദ്ധരും എത്തിയിരുന്നു. അതേസമയം അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോകസഞ്ചാരികളുടെ ഇഷ്ടനഗരമായ പാരിസിലെ ചരിത്രസ്മാരകമാണ് 1887-ല്‍ പണികഴിപ്പിച്ച ഈഫല്‍ ടവര്‍. കഴിഞ്ഞ വര്‍ഷം 6.2 ദശലക്ഷം പേരാണ് ടവര്‍ കാണാനെത്തിയത്.

പണം നൽകി കുട്ടിയോട് ലൈംഗികദൃശ്യങ്ങൾ ആവശ്യപ്പെട്ടു; അവതാരകനെ സസ്‌പെൻഡ് ചെയ്ത് ബിബിസി

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് പണം നല്‍കി ലൈംഗികദൃശ്യങ്ങള്‍ കൈക്കലാക്കാന്‍ നോക്കിയ അവതാരകനെ സസ്‌പെന്‍ഡ് ചെയ്ത് യു.കെയിലെ ഔദ്യോഗിക ചാനലായ ബിബിസി. അതേസമയം ഈ അവതാരകന്‍ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. മെയ് 19-നാണ് അവതാരകന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പണം നല്‍കി ലൈംഗികദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി, കുട്ടിയുടെ അമ്മ ബിബിസിക്ക് പരാതി കൊടുക്കുന്നത്. എന്നാല്‍ ഇതിന് ശേഷവും പ്രസ്തുത അവതാരകന്‍ ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നത് തുടര്‍ന്നതോടെയാണ് അമ്മ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. 35,000 പൗണ്ടാണ് ഇയാള്‍ 17 വയസ് പ്രായമുള്ള കുട്ടിക്ക് നല്‍കിയത്. … Read more