ഉക്രൈൻ സംഘർഷം : വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകൾ സ്വതന്ത്രമാക്കാൻ റഷ്യന്‍ സൈന്യം, മറുപടി ഉപരോധങ്ങളിലൂടെ നൽകുമെന്ന് അമേരിക്ക

കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് വിമതദേശങ്ങള്‍ പിടിച്ചെടുത്ത് അവയെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിക്കാന്‍ റഷ്യന്‍ നീക്കം. ലക്ഷ്യത്തിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ സൈന്യത്തെ അയച്ചെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഉക്രൈനില്‍ നിന്ന് വിട്ടുനിൽക്കുകയും ഉക്രൈന്‍ സൈന്യത്തിനെതിരെ നിരന്തരം മോട്ടോര്‍ അക്രമണം നടത്തുകയും ചെയ്യുന്ന റഷ്യന്‍ വിമതരുടെ കീഴിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലേക്കുമാണ് റഷ്യ പടയൊരുക്കം നടത്തുന്നത്. റഷ്യയുടെ സൈനീക നീക്കം വിഢിത്തമാണെന്നും റഷ്യ യുദ്ധത്തിന് ഒരു കാരണം … Read more

ജർമ്മനിയുടെ പ്രസിഡന്റായി വീണ്ടും Frank-Walter Steinmeier

ജര്‍മ്മനിയുടെ പ്രസിഡന്റായി തുടര്‍ച്ചയായി രണ്ടാം തവണയും Frank-Walter Steinmeier. ഞായറാഴ്ച ചേര്‍ന്ന് പ്രത്യേക പാര്‍ലമെന്ററി അസംബ്ലിയാണ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി Steinmeier-നെ പ്രസിഡന്റായി നിയോഗിക്കാന്‍ തീരുമാനമെടുത്തത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനെ പിന്തുണച്ചു. ജര്‍മ്മനിയുടെ പ്രസിഡന്റ് എന്നത് ഇന്ത്യ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി ഔപചാരികമായ സ്ഥാനമാണ്. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആണ് സര്‍ക്കാരിനെ നയിക്കുന്നതും, തീരുമാനങ്ങളുടെ അവസാന വാക്കും. പ്രസിഡന്റിന് പക്ഷേ ചില പ്രത്യേക വിവേചനാധികാരങ്ങളുണ്ട്. ജര്‍മ്മനിയുടെ അധോസഭ, 16 സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ … Read more

ചൂതാട്ടം നടത്താനായി 8 ലക്ഷം ഡോളർ മോഷ്ടിച്ചു; കന്യാസ്ത്രീയ്ക്ക് ഒരു വർഷം തടവ്

ചൂതാട്ടത്തിനും, ആഡംബരജീവിതം നയിക്കാനുമായി 8 ലക്ഷം ഡോളര്‍ മോഷ്ടിച്ച കന്യാസ്ത്രീക്ക് ഒരു വര്‍ഷം തടവ്. യുഎസിലെ കാലിഫോര്‍ണിയയിലുള്ള മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന സ്ത്രീക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലോസ് ഏഞ്ചലസിന് സമീപം ഒരു കാത്തലിക് എലമന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യവേയാണ് മേരി മാര്‍ഗരറ്റ് തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ ഫണ്ടില്‍ നിന്നും 835,000 ഡോളര്‍ വകമാറ്റിയാണ് ഇവര്‍ ലാസ് വേഗാസിലെ വമ്പന്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടത്. ഇതിന് പുറമെ ടൂര്‍ പോകാനും, ആഡംബര റിസോര്‍ട്ടുകളില്‍ താമസിക്കാനും … Read more

2021-ൽ റെക്കോർഡ് വിൽപന നടത്തി ടെസ്ല; വിറ്റഴിച്ചത് 9 ലക്ഷത്തിന് മേൽ കാറുകൾ; വരുമാനം 5.5 ബില്യൺ ഡോളർ

ഇലക്ട്രിക് കാര്‍ നിര്‍മ്മാണ ഭീമന്മാരായ ടെസ്ല 2021-ല്‍ നടത്തിയത് റെക്കോര്‍ഡ് വില്‍പ്പന. വര്‍ഷത്തിലെ നാലാം പാദ റിപ്പോര്‍ട്ടും, വാര്‍ഷിക റിപ്പോര്‍ട്ടും പുറത്തുവിട്ടുകൊണ്ടാണ് റെക്കോര്‍ഡ് വില്‍പ്പനയും, ലാഭവും നേടിയ കാര്യം യുഎസ് കമ്പനിയായ ടെസ്ല വ്യക്തമാക്കിയത്. ആഗോളമായി കംപ്യൂട്ടര്‍ ചിപ്പുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടത് കാരണം കാര്‍ കമ്പനികള്‍ പ്രതിസന്ധി നേരിട്ടപ്പോഴും നിര്‍ബാധം നിര്‍മ്മാണവും വില്‍പ്പനയും തുടരുകയാണ് ടെസ്ല ചെയ്തത്. 2021-ല്‍ 5.5 ബില്യണ്‍ ഡോളറാണ് കമ്പനി വരുമാനം നേടിയത്. 2020-ലെ റെക്കോര്‍ഡ് വരുമാനം 3.47 ബില്യണ്‍ ഡോളറായിരുന്നു. ഇത് … Read more

അമേരിക്കയിൽ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്ന ലോറി മറിഞ്ഞ് കുരങ്ങൻ രക്ഷപ്പെട്ടു; അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ്

അമേരിക്കയില്‍ 100-ഓളം മൃഗങ്ങളുമായി ലബോറട്ടറിയിലേയ്ക്ക് പോയ ലോറി മറിഞ്ഞ് കുരങ്ങന്‍ രക്ഷപ്പെട്ടു. Montour കൗണ്ടിയിലെ പെന്‍സില്‍വേനിയയിലുള്ള ഒരു ടൗണില്‍ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഞണ്ടുതീനി ഇനത്തില്‍ പെട്ട ഒരു കുരങ്ങനാണ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടത്. Cynomolgus എന്നാണ് ഈ കുരങ്ങുകള്‍ ലബോറട്ടറി ഭാഷയില്‍ അറിയപ്പെടുന്നത്. നാട്ടുകാര്‍ ഈ കുരങ്ങിനെ കണ്ടാല്‍ അടുത്ത് പോകുകയോ, പിടികൂടാന്‍ നോക്കുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ അടിയന്തരസഹായ നമ്പറിലേയ്ക്ക് വിളിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറിയും, ഒരു … Read more

അമേരിക്കയിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിൽ വച്ചുപിടിപ്പിച്ച് അപൂർവ ശസ്ത്രക്രിയ

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചുപിടിപ്പിച്ച് അമേരിക്കയിലെ ഡോക്ടർമാർ. University of Maryland Medical School -ൽ വെള്ളിയാഴ്ചയാണ് ഈ അപൂർവ ശസ്ത്രക്രിയ നടന്നത്. നേരത്തെ ഇത്തരത്തിൽ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും അത് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ ആയിരുന്നു. എന്നാൽ ഇത്തവണ ഹൃദ്രോഗിയായ David Bennett എന്നയാളിലാണ് ഹൃദയം വച്ചുപിടിപ്പിച്ചത്. ഹൃദയം മാറ്റി വയ്ക്കുക അല്ലെങ്കിൽ മരണത്തിലേയ്ക്ക് നീങ്ങുക എന്നീ രണ്ട് വഴികളാണ് 57-കാരനായ ഇദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നത്. മനുഷ്യ … Read more

യു.കെയിൽ കുരിശ് മാല ധരിച്ച് ജോലി ചെയ്ത നഴ്‌സിനെ പുറത്താക്കിയ സംഭവം; ആശുപത്രി നടപടി റദ്ദാക്കി എംപ്ലോയ്‌മെന്റ് ട്രൈബ്യുണൽ

ലണ്ടനിലെ ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ (NHS) ജോലി സമയത്ത് കുരിശ് മാല ധരിച്ചു എന്ന കാരണം പറഞ്ഞ് നഴ്‌സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. 2020 ജൂണിലാണ് ഇവിടെ ജോലി ചെയ്തിരുന്ന നഴ്‌സായ മേരി ഒന്‍ഹയെ (61) പുറത്താക്കിയത്. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയ മേരിക്ക് ഒന്നര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്. ജോലിസമയത്ത് കുരിശ് മാല ധരിക്കുന്നത് ഇന്‍ഫെക്ഷന് കാരണമാകുമെന്നും, അതിനാലാണ് മാല ധരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ … Read more

സാങ്കേതിക തകരാറുകൾ; 475,000 കാറുകൾ തിരികെ വിളിച്ച് ടെസ്ല

സാങ്കേതികത്തകരാറുകള്‍ മൂലം യുഎസില്‍ വിറ്റ 475,000 കാറുകള്‍ തിരികെ വിളിച്ച് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. റിയര്‍ വ്യൂ ക്യാമറ, front hood എന്നിവയിലെ തകരാറുകള്‍ കാരണമാണ് Mosel S, Model 3 ഇലക്ട്രിക് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് യുഎസ് ഗതാഗത സുരക്ഷാ വകുപ്പ് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ടെസ്ലയുടെ ഓഹരിക്ക് 1.1% ഇടിവ് സംഭവിച്ചിട്ടുണ്ട്. 2017-2020 കാലത്ത് നിര്‍മ്മിച്ച 356,309 Model 3 കാറുകളില്‍ റിയര്‍ വ്യൂ ക്യാമറയ്ക്ക് തകരാറുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 119,009 Model S … Read more

ലോകത്തിലെ ഏറ്റവും മോശം കമ്പനി ഫേസ്ബുക് ഉടമകളായ മെറ്റ; ഇതാ ജനങ്ങൾ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും മോശം 5 കമ്പനികൾ

2021-ലെ ഏറ്റവും മോശം കമ്പനി എന്ന പേര് ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്ക്. ഈയിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ വിവിധ കമ്പനികളെ മെറ്റ എന്ന ഒറ്റ പേരിന് കീഴിലാക്കിയതായി പ്രഖ്യാപിച്ചത്. സ്വകാര്യതാലംഘനങ്ങള്‍, തീവ്രവാദ, വംശീയവാദത്തിന് കൂട്ടുനില്‍ക്കല്‍, പിഴ വിവാദം എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലൂടെയാണ് ഫേസ്ബുക്ക് ഈ വര്‍ഷം കടന്നുപോയത്. കുട്ടികളെ മോശമായി ബാധിക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടികളൊന്നും എടുത്തില്ലെന്ന് കാട്ടി യുഎസിലെ ഫേസ്ബുക്ക് മുന്‍ ജീവനക്കാരി പരസ്യമായി രംഗത്തെത്തിയതടക്കം കമ്പനിയെ പ്രതിരോധത്തിലാക്കിയിരുന്നു. … Read more

ടൈം മാഗസിൻ ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി ടെസ്ല മേധാവി ഇലോൺ മസ്‌ക്; മസ്‌ക് ഒരു കോമാളിയും അതേസമയം ദീർക്ഷവീക്ഷണമുള്ള അതീവബുദ്ധിമാനുമെന്ന് ജൂറി

ടൈം മാഗസിന്റെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2021’ ആയി ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. മസ്‌ക് ഒരു ‘കോമാളിയും, അതീവബുദ്ധിമാനും, പ്രഭുത്വവും, ദീര്‍ഘവീക്ഷണവുമുള്ളയാളും, വ്യവസായിയും, സ്വയം പ്രദര്‍ശിപ്പിക്കുന്നയാളും’ ആണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ടൈം മാഗസിന്‍ പറഞ്ഞു. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ സ്ഥാപനും, മേധാവിയുമായ മസ്‌ക്, ഈയിടെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറിയിരുന്നു. ടെസ്ലയുടെ മൂല്യം വര്‍ദ്ധിച്ചതോടെ ആകെ സമ്പാദ്യം 300 ബില്യണ്‍ ഡോളറോളം ആയതാണ് മസ്‌കിനെ അതിസമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. … Read more