ബിയർ പ്രേമികൾ അറിയാൻ; ചൂട് കാലാവസ്ഥ ബിയറിന്റെ ഗുണമേന്മ കുറയ്ക്കും, വില കൂട്ടും

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ചൂട്, ജനപ്രിയ പാനീയമായ ബിയറിന്റെ ഗുണമേന്മയില്‍ കുറവും, അതേസമയം വിലയില്‍ വര്‍ദ്ധനയ്ക്കും കാരണമായേക്കുമെന്ന് ശാസ്ത്രജ്ഞര്‍. മിക്ക ബിയറുകളിലും ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നായ ഹോപ്‌സ് (hops) എന്ന് വിളിക്കപ്പെടുന്ന ചെടികളുടെ വളര്‍ച്ച, ചൂട് കാരണം മുരടിക്കുന്നതാണ് ഈ പ്രതിസന്ധിയിലേയ്ക്ക് നയിക്കുകയെന്ന് Global Change Research Institute of the Czech Academy of Sciences നടത്തിയ പഠനത്തില്‍ പറയുന്നു. ചൂടേറിയ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള കൃഷി രീതികളിലേയ്ക്ക് മാറിയില്ലെങ്കില്‍ യൂറോപ്യന്‍ പ്രദേശത്തെ ഹോപ്‌സ് കൃഷി 2050-ഓടെ 4 … Read more

മദ്യക്കുപ്പികൾക്ക് മുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിക്കുന്ന ആദ്യ രാജ്യമായി അയർലണ്ട്; നിയമം പ്രാബല്യത്തിൽ

ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികള്‍ക്ക് മുകളില്‍ ആരോഗ്യ സന്ദേശം പതിക്കണമെന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ബില്ലില്‍ ഒപ്പു വച്ചതോടെയാണ് ഇത് നിയമമായത്. ഇതോടെ ഇനി മുതല്‍ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പികളുടെ പുറത്ത് എത്ര കലോറിയാണ് അടങ്ങിയിരിക്കുന്നതെന്നും, എത്ര ഗ്രാം ആല്‍ക്കഹോളാണ് ഉല്‍പ്പന്നത്തില്‍ ഉള്ളതെന്നും വ്യക്തമായി എഴുതിയിരിക്കണം. അതോടൊപ്പം ഗര്‍ഭിണികള്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പ്, കരള്‍ രോഗ സാധ്യതാ മുന്നറിയിപ്പ്, ക്യാന്‍സര്‍ രോഗം വന്നേക്കാമെന്ന മുന്നറിയിപ്പ് എന്നിവയും പ്രദര്‍ശിപ്പിക്കണം. ലോകത്ത് ഇത്തരം മുന്നറിയിപ്പുകള്‍ ആല്‍ക്കഹോള്‍ … Read more

കോവിഡ്: അയർലണ്ടിലെ ബിയർ നിർമ്മാണം പകുതിയോളം കുറഞ്ഞു, നോൺ-ആൾക്കഹോളിക്‌ ബിയറിന് ജനപ്രീതി ഏറിയതായും റിപ്പോർട്ട്

കോവിഡ് കാരണം ഹോസ്പിറ്റാലിറ്റി മേഖല പലവട്ടം അടച്ചിടേണ്ടിവന്നത് 2021-ല്‍ അയര്‍ലണ്ടിലെ ബിയര്‍ നിര്‍മ്മാണത്തെ വലിയ രീതിയില്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചതായി റിപ്പോര്‍ട്ട്. Drinks Ireland|Beer പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020-2021 കാലഘട്ടത്തിനിടെ ബിയര്‍ നിര്‍മ്മാണത്തില്‍ 46% എന്ന വലിയ ഇടിവാണ് നേരിട്ടത്. 2021-ല്‍ ബിയര്‍ വില്‍പ്പനയില്‍ 1.3% ഇടിവും, കയറ്റുമതിയില്‍ 3% കുറവും നേരിട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 246 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് പോയ വര്‍ഷം നടന്നത്. അയര്‍ലണ്ടിലെ ജനങ്ങള്‍ കുടിക്കുന്ന ബിയറിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ആളൊന്ന് … Read more

കോവിഡ് പ്രതിസന്ധിയെ നേരിടാൻ അയർലണ്ടിലെ 61% പേരും മദ്യം ശീലമാക്കി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കോവിഡ് കാലം നല്‍കിയ ആഘാതത്തില്‍ നിന്നും പുറത്തുകടക്കാനായി അയര്‍ലണ്ടിലെ പ്രായപൂര്‍ത്തിയായ 60 ശതമാനത്തിലേറെ പേരും മദ്യത്തെ ആശ്രയിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. Drinkaware എന്ന സംഘടനയാണ് 1,000 പേരെ പങ്കെടുപ്പിച്ച് അവരുടെ 2021-ലെ മദ്യ ഉപഭോഗത്തെപ്പറ്റി സര്‍വേ നടത്തിയത്. സര്‍വേ പ്രകാരം പ്രായപൂര്‍ത്തിയായ 61% പേരാണ് കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പുറത്ത് കടക്കാനും, സ്വയം ആശ്വാസം കണ്ടെത്താനുമായി മദ്യത്തില്‍ അഭയം പ്രാപിച്ചത്. 2020-ല്‍ ഇത് 60% ആയിരുന്നു. ‘A Year On – Irish Adults Behaviour … Read more

ബിയറിന് വില വർദ്ധിപ്പിക്കാനൊരുങ്ങി ഹെയ്നെകിൻ

പ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകിൻ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചത് കാരണം വില വര്‍ദ്ധന മാത്രമാണ് മുന്നിലുള്ളതെന്ന് ഡച്ച് കമ്പനിയായ ഹെയ്നെകിൻ പറയുന്നു. ഹെയ്നെകിന് പുറമെ Birra Moretti, Amstel എന്നീ ബിയറുകളും ഇതേ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ബിയര്‍ വില്‍പ്പനയാണ് നടന്നതെന്നും കമ്പനി പറയുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധനയും, വിതരണമേഖലയിലെ ചെലവ് വര്‍ദ്ധിച്ചതും ബിസിനസിനെ ബാധിക്കുന്നുണ്ട്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ധാന്യവില … Read more

കോവിഡ് കാരണം ‘കുടി’ കുറഞ്ഞു; അയർലണ്ടിൽ മദ്യ ഉപഭോഗത്തിൽ കുറവ്‌ വന്നതായി റിപ്പോർട്ട്

അയര്‍ലണ്ടില്‍ കോവിഡ് കാരണം മദ്യശാലകളും, റസ്റ്ററന്റുകളുമെല്ലാം ഏറെ നാള്‍ അടച്ചിടേണ്ടി വന്നതോടെ 2020, 2021 വര്‍ഷങ്ങളില്‍ 4.7% മദ്യ ഉപഭോഗത്തില്‍ കുറവ് വന്നതായി റവന്യൂ വകുപ്പ്. 2001 മുതല്‍ മദ്യ ഉപഭോഗത്തില്‍ ഓരോ വര്‍ഷവും കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, കോവിഡ് ബാധ കാരണം കാര്യമായ കുറവാണ് ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 2019 വര്‍ഷത്തെ മദ്യ ഉപഭോഗവും, 2021-ലേതും താരതമ്യപ്പെടുത്തുമ്പോള്‍ 9.6% എന്ന ഭീമമായ കുറവും സംഭവിച്ചിട്ടുണ്ട്. ബാറുകളും മറ്റും മാസങ്ങളോളം അടച്ചിടേണ്ടിവന്നതാണ് ഇതിന് കാരണം. രാജ്യത്ത് ജനകീയമായ … Read more

അയർലണ്ടിൽ മദ്യത്തിന് മിനിമം വില; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

അയര്‍ലണ്ടില്‍ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മിനിമം വില സംവിധാനം ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ ഇന്നുമുതല്‍ ഒരു ഗ്രാം മദ്യത്തിനുള്ള കുറഞ്ഞ വില 10 സെന്റ് ആകും. വിവാദമായ Public Health (Alcohol) Act 2018 പ്രകാരമാണ് തീരുമാനം. ലോകത്തെ ഏതാനും രാജ്യങ്ങള്‍ മാത്രമാണ് മദ്യത്തിന് കുറഞ്ഞ വില (minimum pricing) സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഒരു ശരാശരി ബോട്ടില്‍ വൈന്‍ 7.40 യൂറോയ്ക്ക് താഴെ ലഭിക്കില്ല. അതുപോലെ ബിയറിന് കുറഞ്ഞ വില … Read more