ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

ഇനി പാസ്സ്‌വേർഡുകൾ വേണ്ട; സംവിധാനത്തിന് പിന്തുണയറിയിച്ച് ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും

പാസ്സ്‌വേർഡ് ഇല്ലാതെ തന്നെ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനുള്ള പുതിയ സംരംഭത്തിന് പിന്തുണയറിയിച്ച് ടെക് ഭീമന്മാരായ ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും. ‘passwordless sign-in’ എന്നറിയപ്പെടുന്ന ഈ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത് Fido Alliance, World Wide Web Consortium എന്നീ കമ്പനികള്‍ സംയുക്തമായാണ്. പാസ് വേര്‍ഡ് ഇല്ലാത്ത പൊതുവായ സൈന്‍ ഇന്‍ സംവിധാനമാണ് ഇത്. ഈ സംവിധാനത്തിലൂടെ പാസ്സ്‌വേർഡിന് പകരമായി മൊബൈലുകളിലും മറ്റും ഉള്ളതുപോലെ ഫിംഗര്‍ പ്രിന്റ്, ഫേസ് സ്‌കാന്‍, പിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ എന്നിവയില്‍ … Read more

ഇനി ആപ്പിൾ ഫോണുകൾ വീട്ടിൽ തന്നെ റിപ്പർ ചെയ്യാം; Self Service Repair പദ്ധതിയുമായി കമ്പനി

ഉപയോക്താക്കള്‍ക്ക് വീടുകളില്‍ വച്ച് തന്നെ തങ്ങളുടെ ഫോണുകള്‍ റിപ്പയര്‍ ചെയ്യാന്‍ സഹായിക്കുന്ന പുതിയ ‘Self Service Repair’ പദ്ധതി അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. ഇതുവരെ ആപ്പിളിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് വിപണിയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമായിരുന്നില്ല. 2022-ല്‍ യുഎസിലാണ് പദ്ധതി തുടക്കം കുറിക്കുക. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തുടക്കത്തില്‍ ആപ്പിള്‍ ഐഫോണ്‍ 12, 13 എന്നിവയുടെ ഡിസ്‌പ്ലേ, ബാറ്ററി, ക്യാമറ സ്‌പെയര്‍ പാര്‍ട്ട്‌സാണ് ലഭ്യമാക്കുക. Self Service … Read more

പുതിയ സീരീസ് 7 വാച്ച് പുറത്തിറക്കി ആപ്പിൾ; വലിപ്പമേറിയ ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ് എന്നിവയ്‌ക്കൊപ്പം 10 നിറങ്ങളിൽ ലഭ്യം

തങ്ങളുടെ ഏറ്റവും പുതിയ ഡിജിറ്റല്‍ വാച്ചായി സീരീസ് 7 പുറത്തിറക്കി ടെക്‌നോളജി ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ 7 സീരീസിലുള്ള വാച്ചില്‍ മുന്‍ വേര്‍ഷനുകളെക്കാള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ പോലും ആകര്‍ഷമാണെന്ന് ആപ്പിള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സീരീസ് 6-ന് സമാനമായി ചതുരാകൃതി തന്നെയാണ് സീരീസ് 7-നും നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ എഡ്ജുകള്‍ പതിവിലും കൂടുതല്‍ സ്മൂത്താക്കിയതായി ആപ്പിള്‍ പറയുന്നു. Recycled aluminium, polished stainless steel, brushed titanium എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകളില്‍ നിര്‍മ്മിക്കപ്പെട്ട മൂന്ന് തരം … Read more