അയർലണ്ടിൽ ബിയറിനും വിലയേറുന്നു; വിലവർദ്ധന പ്രഖ്യാപിച്ച് Heineken

ജനപ്രിയ ബിയര്‍ ബ്രാന്‍ഡ് ആയ Heineken-ന് അയര്‍ലണ്ടില്‍ വില വര്‍ദ്ധിക്കുന്നു. ജൂണ്‍ മാസം മുതല്‍ പൈന്റിന് 6 സെന്റ് വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്നും Heineken Ireland പറയുന്നു. Birra Moretti, Orchard Thieves, Tiger മുതലായ ബ്രാന്‍ഡുകളും Heineken-ന്റേത് ആണ്. അതേസമയം മറ്റൊരു കമ്പനിയായ Diageo, തങ്ങളുടെ ബ്രാന്‍ഡുകളായ Guinness, Carlsberg, Smithwick എന്നിവയുടെ പൈന്റിന് 6 സെന്റ് വില വര്‍ദ്ധിപ്പിക്കുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. Guinness 0.0-യ്ക്ക് 9 … Read more

ബിയർ പ്രേമികൾ അറിയാൻ; ചൂട് കാലാവസ്ഥ ബിയറിന്റെ ഗുണമേന്മ കുറയ്ക്കും, വില കൂട്ടും

ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ചൂട്, ജനപ്രിയ പാനീയമായ ബിയറിന്റെ ഗുണമേന്മയില്‍ കുറവും, അതേസമയം വിലയില്‍ വര്‍ദ്ധനയ്ക്കും കാരണമായേക്കുമെന്ന് ശാസ്ത്രജ്ഞര്‍. മിക്ക ബിയറുകളിലും ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നായ ഹോപ്‌സ് (hops) എന്ന് വിളിക്കപ്പെടുന്ന ചെടികളുടെ വളര്‍ച്ച, ചൂട് കാരണം മുരടിക്കുന്നതാണ് ഈ പ്രതിസന്ധിയിലേയ്ക്ക് നയിക്കുകയെന്ന് Global Change Research Institute of the Czech Academy of Sciences നടത്തിയ പഠനത്തില്‍ പറയുന്നു. ചൂടേറിയ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള കൃഷി രീതികളിലേയ്ക്ക് മാറിയില്ലെങ്കില്‍ യൂറോപ്യന്‍ പ്രദേശത്തെ ഹോപ്‌സ് കൃഷി 2050-ഓടെ 4 … Read more

കോവിഡ്: അയർലണ്ടിലെ ബിയർ നിർമ്മാണം പകുതിയോളം കുറഞ്ഞു, നോൺ-ആൾക്കഹോളിക്‌ ബിയറിന് ജനപ്രീതി ഏറിയതായും റിപ്പോർട്ട്

കോവിഡ് കാരണം ഹോസ്പിറ്റാലിറ്റി മേഖല പലവട്ടം അടച്ചിടേണ്ടിവന്നത് 2021-ല്‍ അയര്‍ലണ്ടിലെ ബിയര്‍ നിര്‍മ്മാണത്തെ വലിയ രീതിയില്‍ തകര്‍ച്ചയിലേയ്ക്ക് നയിച്ചതായി റിപ്പോര്‍ട്ട്. Drinks Ireland|Beer പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2020-2021 കാലഘട്ടത്തിനിടെ ബിയര്‍ നിര്‍മ്മാണത്തില്‍ 46% എന്ന വലിയ ഇടിവാണ് നേരിട്ടത്. 2021-ല്‍ ബിയര്‍ വില്‍പ്പനയില്‍ 1.3% ഇടിവും, കയറ്റുമതിയില്‍ 3% കുറവും നേരിട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 246 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് പോയ വര്‍ഷം നടന്നത്. അയര്‍ലണ്ടിലെ ജനങ്ങള്‍ കുടിക്കുന്ന ബിയറിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. ആളൊന്ന് … Read more

ബിയറിന് വില വർദ്ധിപ്പിക്കാനൊരുങ്ങി ഹെയ്നെകിൻ

പ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ഹെയ്നെകിൻ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചത് കാരണം വില വര്‍ദ്ധന മാത്രമാണ് മുന്നിലുള്ളതെന്ന് ഡച്ച് കമ്പനിയായ ഹെയ്നെകിൻ പറയുന്നു. ഹെയ്നെകിന് പുറമെ Birra Moretti, Amstel എന്നീ ബിയറുകളും ഇതേ കമ്പനിയാണ് നിര്‍മ്മിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ബിയര്‍ വില്‍പ്പനയാണ് നടന്നതെന്നും കമ്പനി പറയുന്നു. നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ദ്ധനയും, വിതരണമേഖലയിലെ ചെലവ് വര്‍ദ്ധിച്ചതും ബിസിനസിനെ ബാധിക്കുന്നുണ്ട്. ഉക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ധാന്യവില … Read more