ഖബറിടങ്ങൾ അദ്ധ്യായം 2: മൂന്നാം പക്കം

ഇരുട്ടുവീണു, മരിച്ചുപോയ പോത്തിന്റെ പ്രേതം തൊഴുത്തിനടുത്തു കുത്തിയിരുന്നു- തന്റെ മരണത്തിന് കള്ളസാക്ഷി പറഞ്ഞ പോക്കര്‍ ഹാജിയെ പേടിപ്പിക്കാന്‍. കൂമന്റെ ജാഗ്രതയോടെ ഇരയെത്തേടി നടന്നവര്‍, പകല്‍ വെളിച്ചത്തില്‍ അന്ധരായിരുന്നു. സൃഷ്ടി, അത് അത്ഭുതം തന്നെയാണ്. ‘അല്‍ഹം ദുലില്ലാ ഹില്ലദി അഹ്യന ബഅദ് മാ അമാതന വാ ഇലയ്ഹി ന്നുഷൂര്‍…’ ദുആ ചൊല്ലി കയ്യിക്കുട്ടിയുമ്മ എഴുന്നേറ്റു. മുഖത്തൂതി, വിരലുകളാല്‍ മുഖം പതിയെ തടവി ജീവിതം ദീര്‍ഘിപ്പിച്ചതിന് പടച്ചതമ്പുരാനോട് നന്ദി പറഞ്ഞു. കയ്യിക്കുട്ടിയുമ്മ എഴുന്നേല്‍ക്കുന്നതറിഞ്ഞാണ് പള്ളിയില്‍ ബാങ്കുകള്‍ പോലും ശബ്ദമുണ്ടാക്കുന്നത്. ‘റസിയാ… … Read more