നാല് മാസത്തിന് ശേഷം അയർലണ്ടിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധന

നാല് മാസങ്ങളായി വില കുറഞ്ഞ ശേഷം അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടുമുയര്‍ന്നു. ഫെബ്രുവരിയിലെ സര്‍വേ പ്രകാരം പെട്രോള്‍ വില 3 സെന്റ് വര്‍ദ്ധിച്ച് 1.71 യൂറോ ആയി. ഡീസലിനാകട്ടെ നാല് സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.72 യൂറോ ആയിട്ടുമുണ്ട്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനായി മുടക്കേണ്ട തുകയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ ശരാശരി 967 യൂറോ ഇതിനായി മുടക്കേണ്ടിയിരുന്നെങ്കില്‍ നിലവില്‍ അത് 900.43 യൂറോയിലേയ്ക്ക് താഴ്ന്നു. ഹോള്‍സെയില്‍ വൈദ്യുതിക്ക് വില കുറഞ്ഞതാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് … Read more

പമ്പുകളിൽ ഓരോ ലിറ്റർ പെട്രോളിനും 20 സെന്റ് ഓഫ്; ഓഫർ ഇന്ന് 4 മണി വരെ മാത്രം!

അയര്‍ലണ്ടിലെ Circle K പമ്പുകളില്‍ ഇന്ന് (ഡിസംബര്‍ 14 വ്യാഴം) ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ ഓരോ ലിറ്റര്‍ ഇന്ധനം അടിക്കുമ്പോഴും 20 സെന്റ് ഓഫ്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ഓഫര്‍ ഇന്നത്തേയ്ക്ക് മാത്രമാണെന്നും കമ്പനി ഫേസബുക്കില്‍ അറിയിച്ചു.

അയർലണ്ടിലെ പമ്പിൽ പെട്രോളിന് പകരം നിറച്ചത് ഡീസൽ; ക്ഷമ ചോദിച്ച് Circle K

പമ്പിലെ പെട്രോള്‍ സ്റ്റോറേജ് ടാങ്കില്‍ പെട്രോളിന് പകരം ഡീസല്‍ നിറച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ 87 ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് പമ്പ് ഉടമകളായ Circle K. കില്‍ഡെയറിലെ Kill North Service Station-ലുള്ള ഭൂഗര്‍ഭ ടാങ്കിലാണ് പെട്രോളിന് പകരം ഡീസല്‍ നിറച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ 7 മണി വരെ ഇവിടെ നിന്നും ഇന്ധനം നിറച്ചവരെ ഇത് ബാധിക്കും. ഡീസലാണ് സ്‌റ്റോറേജ് ടാങ്കിലെത്തിയിരിക്കുന്നതെന്ന് മനസിലായതോടെ വേണ്ട നടപടികളെടുത്തതായി കമ്പനി അറിയിച്ചു. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇവിടെ നിന്നും പെട്രോള്‍ … Read more

പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ആവശ്യം

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ജൂണ്‍ 1 മുതല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഉപഭോക്തൃ സംഘം. രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചത് കാരണം 2022 മാര്‍ച്ചിലാണ് ഇന്ധന എക്‌സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചത്. എന്നാല്‍ ജൂണ്‍ 1 മുതല്‍ ഡീസലിന് 5 സെന്റ്, പെട്രോളിന് 6 സെന്റ് എന്നിങ്ങനെ വീണ്ടും ഡ്യൂട്ടി ചുമത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ സാധനങ്ങളുടെയും, സേവനങ്ങളുടെയും നിരക്ക് വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നീക്കം കൂടുതല്‍ … Read more

അയർലണ്ടിൽ പെട്രോൾ, ഡീസൽ വില ഒന്നര വർഷത്തെ കുറഞ്ഞ നിരക്കിൽ; പക്ഷേ സന്തോഷിക്കാൻ വരട്ടെ!

അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. 2021 ഒക്ടോബറിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ രാജ്യത്തെ പമ്പുകളില്‍ ഇന്ധനം വില്‍ക്കപ്പെടുന്നതെന്ന് AA Ireland സര്‍വേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഡീസലിന് 9% വില കുറഞ്ഞ് ലിറ്ററിന് 1.51 യൂറോ ആയിട്ടുണ്ട്. പെട്രോളിന് 3.6% വില കുറഞ്ഞ് ലിറ്ററിന് ശരാശരി 1.59 യൂറോയും ആയി. ഉക്രെയിന്‍ അധിനിവേശത്തിന് ശേഷം ഇന്ധനവില ഇത്രയും കുറയുന്നത് ആദ്യമായാണ്. റഷ്യയുടെ ഉക്രെയിന്‍ … Read more

ഇന്ധനവില വർദ്ധന: അയർലണ്ടിലെ 30% പേരും കാൽനട ശീലമാക്കാൻ പോകുന്നുവെന്ന് സർവേ ഫലം

ഇന്ധനവില വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടിലെ 10-ല്‍ മൂന്ന് പേരും ഇനി മുതല്‍ കാല്‍നടയാത്ര പതിവാക്കാന്‍ ഉദ്ദേശിക്കുന്നതായി സര്‍വേ ഫലം. അതുപോലെ 30% വാഹന ഉടമകളും ഇനി അത്യാവശ്യ യാത്രകള്‍ക്ക് വേണ്ടി മാത്രമേ സ്വന്തം വാഹനം ഉപയോഗിക്കൂ എന്ന് പ്രതികരിച്ചതായും Aviva നടത്തിയ ഉപഭോക്തൃ സര്‍വേയില്‍ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 57% പേരും ഇന്ധനവില വര്‍ദ്ധന കാരണം തങ്ങള്‍ കാറുകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നതായി വെളിപ്പെടുത്തി. നിലവില്‍ 180 യൂറോ വരെയാണ് ഇവര്‍ പെട്രോളിനും ഡീസലിനുമായി മാസം ചെലവാക്കുന്നത്. അതേസമയം 32% … Read more

ഇന്ധനവിപണിയെ ഉലച്ച് റഷ്യ-ഉക്രെയിൻ സംഘർഷം: അയർലണ്ടിൽ പെട്രോൾ വില ലിറ്ററിന് 177 സെന്റ് ആയി ഉയർന്നു

ഉക്രെയിന്‍ പിടിച്ചടക്കാനായി റഷ്യ ഒരുമ്പെടുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്നത്. അധിനിവേശം ഉണ്ടായാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് വ്യക്തമാക്കി യുഎസും, ഉക്രെയിന് സഹായം നല്‍കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയതോടെ മേഖലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. അതേസമയം അധിനിവേശമുണ്ടാകില്ലെന്ന് ഉറപ്പാക്കാനായി യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ ഉക്രെയിനുമായി ചേര്‍ന്ന് റഷ്യന്‍ അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തുകയും, സമാധാനസൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ സംഘര്‍ഷസാധ്യത ഉടലെടുത്തതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ … Read more