ചരിത്രത്തിലാദ്യമായി വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ചരിത്രത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ പണിമുടക്ക് സമരം ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതല്‍ ആശുപത്രികളിലെയും, ജിപി സര്‍ജറികളിലെയും നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അംഗങ്ങളായ 97.6% ജൂനിയര്‍ ഡോക്ടര്‍മാരും സമരം വേണമെന്ന നിലപാടിനെ പിന്തുണച്ചതോടെയാണ് ചരിത്രത്തിലാദ്യമായി ഡോക്ടര്‍മാര്‍ ഇത്തരമൊരു സമരം നടത്താമെന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുള്ള ശമ്പളം 30 ശതമാനത്തിലധികം വെട്ടിക്കുറച്ചതായി അസോസിയേഷന്‍ പറഞ്ഞു. … Read more

വടക്കൻ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ സമരത്തിന്

ശമ്പളം സംബന്ധിച്ച തര്‍ക്കത്തില്‍ വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് 6-ന് രാവിലെ 8 മുതല്‍ 24 മണിക്കൂര്‍ നേരം സമരം നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അംഗങ്ങളില്‍ 97.6% അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് The British Medical Association (BMA) വ്യക്തമാക്കി. വടക്കന്‍ അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പണിമുടക്കില്‍ ഏര്‍പ്പെടുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് BMA ഡോക്ടേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഫിയോണ ഗ്രിഫിന്‍ പറഞ്ഞു. ജൂനിയര്‍ … Read more

അയർലണ്ടിൽ ഡോക്ടറുടെ പുതിയ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ 12 മാസത്തേയ്ക്ക് മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് അധികാരം

അയര്‍ലണ്ടില്‍ ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കിയ മരുന്നുകള്‍, അവരുടെ നിര്‍ദ്ദേശമില്ലാതെ തന്നെ വീണ്ടും അടുത്ത 12 മാസത്തേയ്ക്ക് കൂടി നീട്ടിനല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം നല്‍കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് നടപടി. അടുത്ത വര്‍ഷം മാര്‍ച്ച് 1 മുതല്‍, രോഗികള്‍ക്ക് ഡോക്ടറെ കാണാതെ തന്നെ നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ അടുത്ത 12 മാസത്തേയ്ക്ക് കൂടി തുടര്‍ന്നും നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് അധികാരം ലഭിക്കും. ഡോക്ടര്‍മാരെ കാണാനായി ആഴ്ചകള്‍ കാത്തിരിക്കുന്നത് ഒഴിവാക്കാനും, ഡോക്ടര്‍മാരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് … Read more

അയർലണ്ടിൽ 400 ഡോക്ടർമാരെ നിയമിക്കാൻ HSE; ഇന്ത്യക്കാർക്കും അവസരം

അയര്‍ലണ്ടില്‍ 400 ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിന് തുടക്കമിട്ട് HSE. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും കാംപെയിനില്‍ പങ്കെടുക്കാമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് Irish Hospital Consultants Association നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകളും നികത്തിയിട്ടില്ലെന്നായിരുന്നു അസോസിയേഷന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടമുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കണ്‍സള്‍ട്ടിങ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ HSE നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിക്രൂട്ട്‌മെന്റ് നടത്തി ഒഴിവുകള്‍ … Read more

24 മണിക്കൂറിലേറെ നിരന്തരമായ ഓവർടൈം ഡ്യൂട്ടി; അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ ദുരിതത്തിൽ

അയര്‍ലണ്ടില്‍ വിശ്രമമില്ലാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദുരിതത്തില്‍. സാധാരണയിലും വളരെയേറെ നേരം ഡ്യൂട്ടി ചെയ്യുന്നത് കാരണം ഇവര്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നതായും, സുരക്ഷിതത്വം ഇല്ലാതാകുന്നവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. Non-consultant hospital doctors (NCHDs) അഥവാ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഈ ഓവര്‍ടൈം പ്രശ്‌നത്തിന്റെ പ്രധാന ഇരകള്‍. ഇവര്‍ നേരിട്ട് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നില്ലെങ്കിലും, രോഗികള്‍ക്ക് വേണ്ട മറ്റ് കാര്യങ്ങളെല്ലാം ചെയ്യുകയും, ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഏതെങ്കിലും വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് ചെയ്യുന്നവരുമാകും ഇവര്‍. … Read more