റോസ്‌കോമണിലെ വീട്ടിൽ 7 ലക്ഷം യൂറോയുടെ കഞ്ചാവ് ശേഖരം; 3 പേർ പിടിയിൽ

കൗണ്ടി റോസ്‌കോമണില്‍ 700,000 യൂറോയുടെ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് Loughglynn-ലെ ഒരു വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. 30-ന് മേല്‍ പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് ഇവിടെ നിന്നും അറസ്റ്റിലായത്. പല വീടുകളിലും കഞ്ചാവ് കൃഷി നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഗാര്‍ഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ഡബ്ലിൻ തുറമുഖത്ത് എത്തിച്ച വാനിൽ 1.1 മില്യൺ യൂറോയുടെ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

1.1 മില്യണ്‍ യൂറോ വില വരുന്ന ഹെര്‍ബല്‍ കഞ്ചാവുമായി ഡബ്ലിന്‍ തുറമുഖത്ത് ഒരാള്‍ അറസ്റ്റില്‍. ഡിറ്റക്ടര്‍ ഡോഗായ ജെയിംസിന്റെ സഹായത്തോടെ ബുധനാഴ്ചയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യു.കെയില്‍ നിന്നും തുറമുഖം വഴി എത്തിയ ഒരു വാന്‍ പരിശോധിച്ചപ്പോഴായിരുന്നു 55.3 കിലോഗ്രാം മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. വാനില്‍ കുപ്പികളില്‍ സൂക്ഷിച്ച വെള്ളം, ഗാര്‍ഡന്‍ ഫര്‍ണ്ണിച്ചര്‍ എന്നിവയ്ക്കിടയില്‍ പൊതിഞ്ഞ നിലിലായിരുന്നു ഇവ. സംഭവസ്ഥലത്ത് നിന്നും 50-ലേറെ പ്രായമുള്ള ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തേയ്ക്കുള്ള മയക്കുമരുന്ന് കടത്ത് തടയുക ലക്ഷ്യമിട്ട് റവന്യൂ … Read more

ഡബ്ലിനിൽ 70,000 യൂറോയുടെ കഞ്ചാവ്, കൊക്കെയ്ൻ, മെത്താഫെറ്റമിൻ എന്നിവയുമായി ഒരാൾ പിടിയിൽ

ഡബ്ലിനില്‍ 70,000 യൂറോയുടെ മയക്കുമരുന്നുകളുമായി ഒരു പുരുഷന്‍ അറസ്റ്റില്‍. വെസ്റ്റ് ഡബ്ലിനിലെ Ballyfermot-ലുള്ള വീട്ടില്‍ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് റെസിന്‍, മെത്താഫെറ്റമിന്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകള്‍ ഗാര്‍ഡ പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത കുറച്ച് പണവും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആള്‍ക്ക് 50-ലേറെ പ്രായമുണ്ട്. സംഭവത്തില്‍ വിശദാന്വേഷണം നടക്കുകയാണ്.

ഡബ്ലിൻ എയർപോർട്ടിൽ 16.5 കിലോ കഞ്ചാവുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 330,000 യൂറോയുടെ കഞ്ചാവുമായി ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച വിമാനത്തില്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 16.5 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവ് കണ്ടെടുത്തതായി റവന്യൂ ഓഫിസര്‍മാര്‍ അറിയിച്ചത്. കൗമാരപ്രായം കഴിഞ്ഞ പ്രതിയെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

ഡബ്ലിൻ ജയിലിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തൽ; 42-കാരൻ അറസ്റ്റിൽ

വെസ്റ്റ് ഡബ്ലിനിലെ ജയിലിൽ ഡ്രോൺ വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഫെബ്രുവരി 12-നാണ് ഇയാൾ കടത്താൻ ശ്രമിച്ച ഡയമോർഫിൻ എന്ന മയക്കുമരുന്നും, കടത്താൻ ഉപയോഗിച്ച ഡ്രോണും പിടിക്കപ്പെട്ടത്. 42-കാരനായ പ്രതിയും ഇവിടെ വച്ച് തന്നെ പിടിയിലായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിലെ ഒരു വീട് പരിശോധിച്ച ഗാർഡ, 180,000 യൂറോ, 10,000 യൂറോ വില വരുന്ന ആഡംബര വാച്ച്, ഏതാനും മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. Wheatfield and Cloverhill പ്രിസൺസ് ജയിലുകളിൽ മയക്കുമരുന്ന് … Read more

ഐറിഷ് സർക്കാരിന്റെ മയക്കുമരുന്ന് നയം പരാജയമോ?

മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നത് വഴി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാം എന്ന നയം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. നീതിന്യായവകുപ്പില്‍ നിന്നും ലഭിച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുക വഴി മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാമെന്നതാണ് സര്‍ക്കാര്‍ നിയമെങ്കിലും, ഇതിന്റെ ഫലം നേരെ വിപരീതമായി മാറി നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ് ചെയ്യുന്നത്. അതുപോലെ മയക്കുമരുന്നുകളുമായി പിടിയിലാകുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ … Read more

കോർക്കിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 32.8 മില്യന്റെ പാക്കേജ്

കോര്‍ക്കില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. വെള്ളിയാഴ്ചയാണ് 32.8 മില്യണ്‍ യൂറോ വിലവരുന്ന സിന്തറ്റിക് ഡ്രഗ് ഗാര്‍ഡ പിടിച്ചെടുത്തത്. ക്രിസ്റ്റല്‍ മെത്താഫെറ്റമിന് പുറമെ മറ്റ് മയക്കുമരുന്നുകളും ഷിപ്‌മെന്റില്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാജ്യത്തേയ്ക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക ഗാര്‍ഡ ഓപ്പറേഷനിലാണ് വലിയ അളവില്‍ കടത്തിവന്ന 546 കിലോഗ്രാം സിന്തറ്റിക് ഡ്രഗ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കെറി, കോര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഡ പരിശോധന ആരംഭിച്ചിരുന്നു. മയക്കുമരുന്ന് കണ്ടെടുത്ത … Read more

കോർക്കിൽ ഗാർഡ ഓപ്പറേഷൻ; 62,800 യൂറോയും വിലകൂടിയ കാറും പിടിച്ചെടുത്തു

കോര്‍ക്കില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ കണക്കില്‍ പെടാത്ത പണവും, വിലകൂടിയ കാറും പിടിച്ചെടുത്ത് ഗാര്‍ഡ. ശനിയാഴ്ചയാണ് Cobh പ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ 62,800 യൂറോയും, വിലകൂടിയ കാറുമായി ഗാര്‍ഡ ഒരാളെ അറസ്റ്റ് ചെയ്തത്. കോര്‍ക്കില്‍ മയക്കുമരുന്ന് വില്‍പ്പനയും, സംഘടിതകുറ്റകൃത്യവും തടയുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് നടന്നത്. Cobh-ലെ ഒരു വീട്ടില്‍ നടന്ന പരിശോധനയില്‍ 30-ലേറെ പ്രായമുള്ള ഒരാള്‍ അറസ്റ്റിലായി. തുടര്‍പരിശോധനയില്‍ പ്രദേശത്തെ മറ്റൊരു വീട്ടില്‍ നിന്നും മയക്കുമരുന്നായ കൊക്കെയ്ന്‍, 3,500 യൂറോ, വെടിയുണ്ടകള്‍ … Read more

അയർലണ്ടിലെ വിവിധ കൗണ്ടികളിൽ വ്യാപക റെയ്ഡ്; 4.2 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത് ഗാർഡ

വിക്ക്‌ലോയില്‍ 3.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയന്‍ (DMR), കിഴക്കന്‍ ഡബ്ലിന്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ചയാണ് 44 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിനിലെയും, വിക്ക്‌ലോയിലെയും 37 കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 353,000 യൂറോ, എട്ട് വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഇതിന് പുറമെ ലിമറിക്ക് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.1 മില്യണ്‍ … Read more

ഗാർഡ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് മോഷണം പോയി; ക്രിമിനൽ അന്വേഷണം ആരംഭിച്ച് അധികൃതർ

Co carlow-യിലെ ഒരു ഗാർഡ സ്റ്റേഷനില്‍ നിന്നും പിടികൂടിയ മയക്കുമരുന്നുകള്‍ വന്‍തോതില്‍ മോഷണംപോയതിനെ തുടര്‍ന്ന് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. ഏകദേശം 100,000 യൂറോയോളം വില വരുന്ന അളവിലുള്ള കഞ്ചാവാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റേഷനില്‍ നിന്നും കാണാതായിരിക്കുന്നത്. കൌണ്ടിയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ കണ്ടെത്തിയ ഈ മയക്കുമരുന്നുകള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ മോഷണം പോയതായി കണ്ടെത്തിയ ഉടന്‍ തന്നെ സീനിയര്‍ ഗാര്‍ഡ ഓഫീസര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും ഫോറന്‍സിക്ക് പരിശോധനകളും മറ്റ് രീതിയിലുള്ള തിരച്ചിലുകളും നടത്തുകയും ചെയ്തു. രാജ്യത്തിന്‍റെ … Read more