അയർലണ്ടിൽ കാറ്റാടി മില്ലുകൾ വഴി ഏപ്രിലിൽ നടത്തിയത് റെക്കോർഡ് ഊർജ്ജോൽപ്പാദനം; ഇന്ധനവില വർദ്ധനയ്ക്കിടെ മികച്ച നേട്ടം

അയര്‍ലണ്ടില്‍ കാറ്റാടി മില്ലിലൂടെ (Wind Mill ) ഇതുവരെയുള്ളതില്‍ ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദനം നടന്നത് ഇക്കഴിഞ്ഞ ഏപ്രിലില്‍. Wind Energy Ireland പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ഏപ്രിലിനെക്കാള്‍ 7% കൂടുതല്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ പോയ മാസം സാധിച്ചു. ഊര്‍ജ്ജനിരക്ക് നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വലിയ നേട്ടമാണിത്. ആകെ ഊര്‍ജ്ജത്തിന്റെ 32 ശതമാനവും വിന്‍ഡ് മില്‍ ഉപയോഗിച്ച് ഏപ്രിലില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്‍ഡ് ടര്‍ബൈനുകള്‍ വഴി കൂടുതലായി ഊര്‍ജ്ജോല്‍പ്പാദനം സാധ്യമായതോടെ ഏപ്രിലില്‍ വൈദ്യുതിയുടെ ഹോള്‍സെയില്‍ … Read more

ഇന്ധനവില വർദ്ധന: അയർലണ്ടിലെ 30% പേരും കാൽനട ശീലമാക്കാൻ പോകുന്നുവെന്ന് സർവേ ഫലം

ഇന്ധനവില വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടിലെ 10-ല്‍ മൂന്ന് പേരും ഇനി മുതല്‍ കാല്‍നടയാത്ര പതിവാക്കാന്‍ ഉദ്ദേശിക്കുന്നതായി സര്‍വേ ഫലം. അതുപോലെ 30% വാഹന ഉടമകളും ഇനി അത്യാവശ്യ യാത്രകള്‍ക്ക് വേണ്ടി മാത്രമേ സ്വന്തം വാഹനം ഉപയോഗിക്കൂ എന്ന് പ്രതികരിച്ചതായും Aviva നടത്തിയ ഉപഭോക്തൃ സര്‍വേയില്‍ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 57% പേരും ഇന്ധനവില വര്‍ദ്ധന കാരണം തങ്ങള്‍ കാറുകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നതായി വെളിപ്പെടുത്തി. നിലവില്‍ 180 യൂറോ വരെയാണ് ഇവര്‍ പെട്രോളിനും ഡീസലിനുമായി മാസം ചെലവാക്കുന്നത്. അതേസമയം 32% … Read more

യൂറോസോണിലെ സാമ്പത്തിക മാന്ദ്യം 7.5% എന്ന റെക്കോർഡ് നിരക്കിൽ; യൂറോ നിലവിൽ വന്ന ശേഷം ഇത്രയും തകർച്ച ഇതാദ്യം

റഷ്യ-ഉക്രെയിന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ യൂറോസോണിലെ സാമ്പത്തിക മാന്ദ്യം 7.5% എന്ന റെക്കോര്‍ഡിലേയ്ക്ക്. ഇന്ധനവില വര്‍ദ്ധിച്ചതോടെ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്കും നിര്‍ബന്ധിതരായിരിക്കുകയാണ്. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെയും സാമ്പത്തിക മാന്ദ്യം മാര്‍ച്ച് മാസത്തില്‍ 7.5% ആണെന്നാണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ Eurosat പറയുന്നത്. ഫെബ്രുവരിയില്‍ ഇത് 5.9% ആയിരുന്നു. നിലവിലെ മാന്ദ്യം റെക്കോര്‍ഡാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു. 1997-ല്‍ യൂറോ നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് യൂറോസോണിലെ സാമ്പത്തിക മാന്ദ്യം ഇത്രയും വലിയ നിരക്കിലേയ്ക്ക് എത്തുന്നത്. … Read more