അയർലണ്ടിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശ ടൂറിസ്റ്റുകളെ വരവ് കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ടൂറിസ്റ്റുകളുടെ എണ്ണം മൂന്നില്‍ ഒന്ന് കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 737,600 വിദേശ ടൂറിസ്റ്റുകളാണ് അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ സെപ്റ്റംബറിലേയ്‌ക്കെത്തുമ്പോള്‍ ഇത് 582,100 ആയി കുറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ റസ്റ്ററന്റുകളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാകെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ പ്രശ്‌നമെന്നും, ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ 2024-ല്‍ വലിയ … Read more

ജീവിതച്ചെലവ് വർദ്ധിച്ചു; ഹോസ്പിറ്റാലിറ്റി മേഖലയിലെ 9% VAT ഇളവ് നീട്ടിനൽകാൻ സർക്കാർ

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് നല്‍കിയിരിക്കുന്ന പ്രത്യേകമായ 9% VAT (Value Added Tax) എന്ന ഇളവ് നീട്ടിനല്‍കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രി പാസ്‌കല്‍ ഡോണഹോ മന്ത്രിസഭയില്‍ അവതരിപ്പിച്ചു. കോവിഡ് കാരണം വലിയ തിരിച്ചടി നേരിട്ടതോടെയാണ് 2020-ല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് 9% ആക്കി കുറച്ചത്. ഇത് ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കുകയാണ്. അതേസമയം നിലവില്‍ രാജ്യത്തെ ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ ഇളവ് ഇനിയും നീട്ടിനല്‍കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 2023 അവസാനം വരെ ഈ നിരക്ക് തന്നെ … Read more

കോവിഡ് കാരണമുണ്ടായ നഷ്ടം നികത്താൻ നിരക്ക് കുത്തനെ കൂട്ടി ഡബ്ലിനിലെ ഹോട്ടലുകൾ; രണ്ട് രാത്രി താമസിക്കാൻ നൽകേണ്ടത് 700 യൂറോ

കോവിഡ് കാരണം വന്ന നഷ്ടം നികത്താനായി ഡബ്ലിനിലെ ഹോട്ടലുകള്‍ നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണെന്ന് Fianna Fail സെനറ്ററായ Timmy Dooley. നിയമനിര്‍മ്മാണസഭയായ Oireachtas-ല്‍ ബുധനാഴ്ചയാണ് Dooley ഈ വിമര്‍ശനമുന്നയിച്ചത്. ഡബ്ലിനിലെ ഒരു ഹോട്ടലില്‍ രണ്ട് രാത്രി താമസിക്കണമെങ്കില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇരട്ടി പണം ചെലവിടേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ രണ്ട് രാത്രി, രണ്ട് പേര്‍ക്ക് താമസിക്കണമെങ്കില്‍ 700 യൂറോയാണ് നല്‍കേണ്ടത്. … Read more

PUP പുനരവതരിപ്പിച്ച് സർക്കാർ; നീക്കം രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ

കോവിഡ് ബാധ ഏറിയതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് ഹോസ്പിറ്റാലിറ്റി അടക്കം പല മേഖലകളെയും ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ Pandemic Unemployment Payment (PUP) പുനരവതരിപ്പിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പല തൊഴിലാളികളെയും ബാധിച്ചതായി മനസിലാക്കുന്നുവെന്നും, PUP-ക്കുള്ള പുതിയ അപേക്ഷകള്‍ ഉടന്‍ തുടങ്ങുമെന്നും സാമൂഹികക്ഷേമ വകുപ്പ് മന്ത്ര ഹെതര്‍ ഹംഫ്രിസ് ട്വീറ്റ് ചെയ്തു. നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ പുതിയ PUP അപേക്ഷകള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഒപ്പം നിലവിലെ PUP തുകകളില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തിക്കൊണ്ടിരിക്കുകയുമാണ്. National Public … Read more

അയർലണ്ടിലെ മൂന്നിൽ ഒന്ന് റസ്റ്ററന്റുകളും സന്ദർശകരോട് കോവിഡ് പാസ് ചോദിക്കുന്നില്ല; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

അയര്‍ലണ്ടില്‍ ഉപഭോക്താക്കളോട് കോവിഡ്-19 സര്‍ട്ടിഫിക്കറ്റ് ചോദിക്കാതെ പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്ത് കോവിഡ് പാസ് ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഒരു മാസത്തിനിടെ ഇരട്ടിയായതായി Economic and Social Research Institute (ESRI) റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ എത്തുന്നവരോട് കോവിഡ് പാസ് ചോദിക്കാറില്ലെന്നു് 37% ഇന്‍ഡോര്‍ പബ്ബുകളും പറഞ്ഞതായി കഴിഞ്ഞയാഴ്ച പുറത്തുവിട്ട ESRI റിപ്പോര്‍ട്ട് വ്യക്തമാക്കായിരുന്നു. കഴിഞ്ഞ മാസം 21% പബ്ബുകളാണ് … Read more