അയർലണ്ടിൽ ഭവനവില വീണ്ടും ഉയർന്നു; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് വാങ്ങാവുന്ന പ്രദേശം ഇത്…

അയര്‍ലണ്ടില്‍ 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 6.1% വില വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കണക്കെടുത്താല്‍ 5.6 ശതമാനവും, ഡബ്ലിന് പുറത്ത് 6.5 ശതമാനവുമാണ് ഒരു വര്‍ഷത്തിനിടെ വില വര്‍ദ്ധിച്ചത്. ഡബ്ലിന് പുറത്ത് ഏറ്റവുമധികം ഭവനവില വര്‍ദ്ധിച്ചത് ക്ലെയര്‍, ലിമറിക്ക്, ടിപ്പററി എന്നിവ ഉള്‍പ്പെടുന്ന മദ്ധ്യ-പടിഞ്ഞാറന്‍ പ്രദേശത്താണ്. ഇവിടെ 10.8% ആണ് വില കുതിച്ചുയര്‍ന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം ഉയര്‍ന്നത് ഡബ്ലിന്‍ സിറ്റിയിലാണ്- 7.7%. ഫിന്‍ഗാളില്‍ ഭവനവില ഉയര്‍ന്നത് … Read more

ലഭ്യത കുറഞ്ഞു, വില ഉയർന്നു; അയർലണ്ടിൽ ഒരു വീടിനായി മുടക്കേണ്ടത്…

ആവശ്യത്തിന് വീടുകളുടെ ദൗര്‍ലഭ്യം തുടരുന്ന അയര്‍ലണ്ടില്‍ ഭവനവില കുതിച്ചുയരുന്നു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി വീടിന് (ത്രീ ബെഡ്, സെമി ഡിറ്റാച്ചഡ്) 1.3% വില വര്‍ദ്ധിച്ച് ശരാശരി 308,235 യൂറോ ആയിട്ടുണ്ടെന്നാണ് REA Average House Price Index വ്യക്തമാക്കുന്നത്. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് വര്‍ക്കിങ് എന്നിവ കൂടുതല്‍ പ്രചാരത്തിലായതോടെ, ഭവനവില കൂടുതലുള്ള ഡബ്ലിനില്‍ നിന്നും ആളുകള്‍ മറ്റ് കൗണ്ടികളില്‍ വീട് വാങ്ങുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആ കൗണ്ടികളില്‍ ഭവനവില … Read more

അയർലണ്ടിൽ വീടുകൾക്ക് വില കുറയുന്നില്ല; ദേശീയ ശരാശരി 327,000 യൂറോ ആയി വർദ്ധിച്ചു

മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളും, ജീവിതച്ചെലവും കുതിച്ചുയര്‍ന്നെങ്കിലും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില കുറയുന്നില്ല. 2023-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.4% ആണ് ഭവനവില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ 2.7% വില വര്‍ദ്ധിച്ചപ്പോള്‍, ഡബ്ലിന് പുറത്ത് 5.7% ആണ് വര്‍ദ്ധന. ഭവനവില ഏറ്റവും ഉയര്‍ന്നുനിന്നിരുന്ന 2007-നെക്കാള്‍ (കെല്‍റ്റിക് ടൈഗര്‍ ബൂം കാലഘട്ടം) മുകളിലാണ് നിലവിലെ വിലയെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 ഡിസംബര്‍ മാസത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ട ശരാശരി തുക … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more

സൗത്ത് ഡബ്ലിനിൽ 636 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ അനുമതി

സൗത്ത് ഡബ്ലിനില്‍ 300 മില്യണ്‍ യൂറോ മുടക്കി 636 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡ് അനുമതി. Milltown-ലെ Sandford Road-ലുള്ള Milltown Park-ലാണ് സ്റ്റുഡിയോസ്, അപ്പാര്‍ട്ട്‌മെന്റ്‌സ്, ഡ്യുപ്ലെക്‌സ് എന്നിവ അടങ്ങുന്ന ഹൗസിങ് ഡെവലപ്‌മെന്റ് നിര്‍മ്മാണം നടത്തുക. Ardstone എന്ന കമ്പനിയാണ് ഏഴ് ബ്ലോക്കുകളിലായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 10 നില വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കൊപ്പം ഒരു ക്രെഷ്, കളിസ്ഥലം എന്നിവയും 4.26 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്നുണ്ട്. ഇവിടെയുള്ള 18-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച Milltown Park House … Read more

750 യൂറോ വരെ തിരികെ ലഭിക്കുന്ന അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അപേക്ഷിച്ചോ?

അയര്‍ലണ്ടില്‍ ഉയര്‍ന്ന ജീവിതച്ചെലവിന് പരിഹാരം കാണുന്നതിനായി പ്രഖ്യാപിക്കപ്പെട്ട പരിഹാരനിര്‍ദ്ദേശങ്ങളിലൊന്നായ Rent Tax Credit-ന് അപേക്ഷിക്കുന്നവര്‍ വളരെ കുറവ്. ഏകദേശം 400,000 പേരാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരായി രാജ്യത്തുള്ളതെന്നും, എന്നാല്‍ വെറും 65,000 പേര്‍ മാത്രമേ ഈ വര്‍ഷം ഇതുവരെ ഇതിന് അപേക്ഷിച്ചിട്ടുള്ളൂവെന്നും Sinn Fein TD-യായ Eoin O Broin പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വാടകനിരക്കുകള്‍ കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2023 ബജറ്റിലാണ് Rent Tax Credit എന്ന ക്ഷേമപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 500 യൂറോ … Read more

അയർലണ്ടിൽ ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോർട്ട്ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയോഴ്‌സ്) നല്‍കുന്ന മോര്‍ട്ട്‌ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Banking and Payments Federation (BPFI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറില്‍ അനുവദിച്ച 4,273 മോര്‍ട്ട്‌ഗേജുകളില്‍ 2,687 എണ്ണവും ഫസ്റ്റ് ടൈം ബയേഴ്‌സിനാണ്. ഇതിന് പുറമെ ആകെ മോര്‍ട്ട്‌ഗേജ് അനുമതികളുടെ എണ്ണത്തിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 2.7% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.1% കുറവാണിത്. ആകെ തുകയുടെ കാര്യത്തിലാകട്ടെ 16.9% കുറവ് വന്നിട്ടുണ്ട്. ഒക്ടോബര്‍ … Read more

പ്രതിസന്ധിപരിഹാരത്തിലേക്ക് ഒരു പടി കൂടി; ഡബ്ലിനിൽ 69 cost rental വീടുകൾ നിർമ്മിക്കും

അയര്‍ലണ്ടിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായ Glenveagh-മായി ചേര്‍ന്ന് സര്‍ക്കാര്‍ സംവിധാനമായ Land Development Agency (LDA) പുതുതായി 69 വീടുകള്‍ നിര്‍മ്മിക്കുന്നു. പടിഞ്ഞാറന്‍ ഡബ്ലിനിലെ Hollystown-ലുള്ള Wilkinson’s Brook-ലാണ് നിര്‍മ്മാണം. Cost rental scheme രീതിയിലാകും പണി പൂര്‍ത്തിയായാല്‍ ഇവ വാടകയ്ക്ക് നല്‍കുക. സോഷ്യല്‍ ഹൗസിങ് പദ്ധതി പ്രകാരം വീടിന് അപേക്ഷ നല്‍കാന്‍ യോഗ്യതയില്ലാത്തവരെയാണ് cost rental എന്നുകൂടി അറിയപ്പെടുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതി പ്രകാരം ഡബ്ലിനില്‍ 66,000 യൂറോയ്ക്ക് താഴെ വരുമാനുള്ള കുടുംബങ്ങള്‍ക്കും, … Read more

ഡബ്ലിനിൽ 2 ലക്ഷം യൂറോയ്ക്ക് താഴെയുള്ള 5 മനോഹര വീടുകൾ!

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ പ്രവാസികളായി അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്ക് വീടുകളുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും കാരണം പലപ്പോഴും ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാതെ മാറ്റിവയ്‌ക്കേണ്ടി വരുന്നു. പക്ഷേ കുറച്ച് സമ്പാദ്യം കൂട്ടിവച്ച്, ഒന്ന് കാര്യമായി അന്വേഷണം നടത്തിയാല്‍ നിങ്ങളുടെ ബജറ്റിന് ഒത്തിണങ്ങിയ ഒരു വീട് അയര്‍ലണ്ടില്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഇതാ ഡബ്ലിന്‍ കൗണ്ടിയില്‍ 200,000 യൂറോയ്ക്ക് താഴെ വിലയുള്ള 5 വീടുകള്‍. Daft.ie വെബ്സൈറ്റിലാണ് ഇവ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 1. 1 ബെഡ്, 1 ബാത്ത്, 50 … Read more

അയർലണ്ടിലെ ഭവനനിർമ്മാണം ഈ വർഷത്തെ ലക്ഷ്യം കൈവരിക്കുമെന്ന് സർക്കാർ

2023-ല്‍ നേരത്തെ പദ്ധതിയിട്ട അത്രയും വീടുകളുടെ തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് സര്‍ക്കാര്‍. ഭവനനിര്‍മ്മാണം മെല്ലെയാണെന്നും, ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചേക്കില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് Department of Housing-ന്റെ പ്രതികരണം. സര്‍ക്കാരിന്റെ Housing for All പദ്ധതിയെപ്പറ്റി Oireachtas committee-ക്ക് മുമ്പില്‍ വിശദീകരണം നല്‍കവേയാണ് അധികൃതര്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്. പദ്ധതിക്ക് കീഴില്‍ ഓരോ വര്‍ഷവും 33,000 വീടുകള്‍ വീതം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 വരെയാണ് പദ്ധതി കാലം. 2022-ല്‍ ഇത്തരത്തില്‍ 29,851 വീടുകളാണ് നിര്‍മ്മിച്ചത്. 24,600 എണ്ണമേ നിര്‍മ്മിക്കാന്‍ … Read more