അയർലണ്ടിൽ ഒരാൾക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്ന് HSE പറഞ്ഞു. രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം HSE കൃത്യമായി നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കാരണം അവരെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും HSE വ്യക്തമാക്കി. രോഗം ബാധിച്ച രണ്ട് പേര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ട … Read more

കുരങ്ങ് പനി അയർലണ്ടിലും; ആദ്യ കേസ് സ്ഥിരീകരിച്ചു

കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് വടക്കന്‍ അയര്‍ലണ്ടില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയര്‍ലണ്ടിലും കുരങ്ങ് പനി എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതായി HSE അറിയിച്ചിരിക്കുന്നത്. രോഗം ബാധിച്ച ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും, യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുരങ്ങ് പനി ബാധിച്ച സാഹചര്യത്തില്‍ ഇവിടുത്തെ രോഗബാധ അപ്രതീക്ഷിതമല്ലെന്നും Health Protection Surveillance Centre (HPSC) പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ … Read more

അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ 8,450 കോവിഡ് കേസുകൾ; 60 മരണങ്ങളും സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ ഒരാഴ്ചയ്ക്കിടെ 8,450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുമ്പത്തെ ആഴ്ച 9,213 കേസുകളും 41 മരണങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇനി മുതല്‍ ഓരോ ആഴ്ചയിലുമാണ് കോവിഡ് കേസുകളും മരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയെന്ന് കഴിഞ്ഞയാഴ്ച HSE വ്യക്തമാക്കിയിരുന്നു. മെയ് 19 മുതല്‍ 25 വരെയുള്ള കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആകെ കേസുകളില്‍ 4,003 എണ്ണം പിസിആര്‍ ടെസ്റ്റുകള്‍ വഴിയാണ് സ്ഥിരീകരിച്ചത്. 4,447 കേസുകള്‍ സ്ഥിരീകരിച്ചത് ആന്റിജന്‍ ടെസ്റ്റിലൂടെയാണ്. ഒരാഴ്ചയ്ക്കിടെ 31,796 … Read more

അയർലണ്ടിൽ ലാബ് ജീവനക്കാർ ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു; തീരുമാനം ലേബർ കോടതിയുടെ ഇടപെടലിൽ

അയര്‍ലണ്ടിലെ ലാബ് ജീവനക്കാര്‍ ഇന്ന് നടത്താനിരുന്ന സമരം പിന്‍വലിച്ചു. രണ്ട് ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച സമരം ചൊവ്വാഴ്ച നടന്നെങ്കിലും, ലേബര്‍ കോടതി ഇടപെട്ട് ചര്‍ച്ചയ്ക്ക് വിളിച്ചതോടെ ബുധനാഴ്ചത്തെ സമരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അപ്പോയിന്റ്‌മെന്റുകള്‍, ടെസ്റ്റുകള്‍, സ്‌കാനിങ്ങുകള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചിരുന്നു. ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ Medical Laboratory Scientists Association (MLSA) സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. HSE-യും ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചു. രാജ്യത്ത് ആവശ്യത്തിന് ലബോറട്ടറി ജീവനക്കാരെ നിയമിക്കുക, മെച്ചപ്പെട്ട ശമ്പളം … Read more

യൂറോപ്പിൽ മങ്കി പോക്സ് രോഗബാധ; അയർലണ്ടിലും ജാഗ്രത

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കി പോക്‌സ് എന്ന അസുഖം വൈകാതെ തന്നെ അയര്‍ലണ്ടിലും എത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അസുഖത്തെ പറ്റി വിശകലനം ചെയ്യാനും, തയ്യാറെടുപ്പുകള്‍ നടത്താനും വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി HSE-യും വ്യക്തമാക്കി. വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന വൈറസാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. പനിയും, ചിക്കന്‍ പോക്‌സ് പോലെ ദേഹത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടലുമാണ് രോഗലക്ഷണങ്ങള്‍. ഈ രോഗം വൈകാതെ തന്നെ അയര്‍ലണ്ടിലുമെത്തുമെന്നാണ് Tropical Medical Bureau, Travel Health Clinics-ലെ ഡയറക്ടറായ Dr Graham Fry പറയുന്നത്. … Read more

അയർലണ്ടിൽ ഒരാഴ്ചയ്ക്കിടെ 9,213 പേർക്ക് കോവിഡ് ബാധ; 41 മരണം

അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച 9,213 പേര്‍ക്ക് കോവിഡ് ബാധിച്ചതായും, 41 പേര്‍ രോഗം ബാധിച്ച് മരിച്ചതായും HSE. ഈയാഴ്ച മുതല്‍ കോവിഡ് കണക്കുകള്‍ ആഴ്ചതോറും പ്രസിദ്ധീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. മെയ് 12 മുതല്‍ 18 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ 792 പേര്‍ക്കും, ചൊവ്വാഴ്ച 404 പേര്‍ക്കും, തിങ്കളാഴ്ച 663 പേര്‍ക്കും, ഞായറാഴ്ച 188 പേര്‍ക്കും, ശനിയാഴ്ച 892 പേര്‍ക്കും, വെള്ളിയാഴ്ച 524 പേര്‍ക്കും, വ്യാഴാഴ്ച 754 പേര്‍ക്കുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. … Read more

University Hospital Limerick-ൽ 111 രോഗികൾ ട്രോളികളിൽ; അടിയന്തര നിയമനത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

University Hospital Limerick-ല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധസംഘത്തെ ഉടന്‍ നിയമിക്കാന്‍ HSE-ക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 111 രോഗികള്‍ നിലവില്‍ ട്രോളികളിലാണ് കഴിയുന്നത്. സ്ഥിതി ആശങ്കാജനകമാണെന്ന് പറഞ്ഞ മന്ത്രി സ്റ്റീഫന്‍ ഡോനലി, ഉടന്‍ നടപടിയെടുക്കാന്‍ HSE-ക്ക് നിര്‍ദ്ദേശം നല്‍കി. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞയാഴ്ച 649 രോഗികളാണ് വരാന്തയിലെ ട്രോളികളിലും, അത്യാഹിതവിഭാഗത്തിലും, വാര്‍ഡുകളിലുമായി ചികിത്സ തേടിയത്. അതേസമയം വാരാന്ത്യത്തില്‍ എത്ര പേരെ ട്രോളികളില്‍ … Read more

24 മണിക്കൂറിലേറെ നിരന്തരമായ ഓവർടൈം ഡ്യൂട്ടി; അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ ദുരിതത്തിൽ

അയര്‍ലണ്ടില്‍ വിശ്രമമില്ലാതെ ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ ദുരിതത്തില്‍. സാധാരണയിലും വളരെയേറെ നേരം ഡ്യൂട്ടി ചെയ്യുന്നത് കാരണം ഇവര്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കുന്നതായും, സുരക്ഷിതത്വം ഇല്ലാതാകുന്നവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. Non-consultant hospital doctors (NCHDs) അഥവാ ജൂനിയര്‍ ഡോക്ടര്‍മാരാണ് ഈ ഓവര്‍ടൈം പ്രശ്‌നത്തിന്റെ പ്രധാന ഇരകള്‍. ഇവര്‍ നേരിട്ട് രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നില്ലെങ്കിലും, രോഗികള്‍ക്ക് വേണ്ട മറ്റ് കാര്യങ്ങളെല്ലാം ചെയ്യുകയും, ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ട്. പൊതുവെ ഏതെങ്കിലും വിഭാഗത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് ചെയ്യുന്നവരുമാകും ഇവര്‍. … Read more

അയർലണ്ടിൽ 15 മാസത്തിനിടെ 3,416 നഴ്‌സുമാർ ആക്രമിക്കപ്പെട്ടു; ദിവസേന 15 ആരോഗ്യപ്രവർത്തകർ വീതം ആക്രമിക്കപ്പെടുന്ന സ്ഥിതിയെന്ന് HSE

അയര്‍ലണ്ടില്‍ കഴിഞ്ഞ 15 മാസത്തിനിടെ 5,600-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ശരാശരി 12 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ദിവസേന ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്നതെന്നും HSE പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് പോലൊരു മഹാമാരിയെ പിടിച്ചുകെട്ടാനായി ആരോഗ്യപ്രവര്‍ത്തകര്‍ തീവ്രയത്‌നം നടത്തുന്നതിനിടെയാണ് ജോലിസ്ഥലത്ത് വാക്കാലും, ശാരീരികമായും, ലൈംഗികമായും ഇവര്‍ ഉപദ്രവിക്കപ്പെടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 15 മാസത്തിനിടെ ഇത്തരം 5,672 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,763 എണ്ണം 2021-ലാണ് സംഭവിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 31 … Read more

അയർലണ്ടിൽ കോവിഡ് ബാധ വീണ്ടും രൂക്ഷം; 16,019 പുതിയ രോഗികൾ; ബോധവൽക്കരണം പുനഃരാരംഭിക്കാൻ HSE

അയര്‍ലണ്ടില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനിച്ച് HSE. രോഗബാധയ്‌ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. തിങ്കളാഴ്ച 16,019 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 1,047 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. മുന്‍ ദിവസത്തെക്കാള്‍ അഞ്ച് പേര്‍ കൂടി പുതുതായി അഡ്മിറ്റ് ചെയ്യപ്പെട്ടു. 42 പേരാണ് ഐസിയുവില്‍ കഴിയുന്നത്. 2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം … Read more