ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും. Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ … Read more

ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം) ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു. തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് … Read more

ഐറിഷ് പൗരത്വ അപേക്ഷയിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാം? ഈ വർഷം അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

അഡ്വ. ജിതിന്‍ റാം അയര്‍ലണ്ടില്‍ ഈ വര്‍ഷം മുതല്‍ പൗരത്വ അപേക്ഷകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ അപേക്ഷയുടെ നപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും, സുതാര്യവുമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് ആശയക്കുഴപ്പവും, ആശങ്കയുമുണ്ട്. അത് ദുരീകരിക്കുകയും, പൗരത്വ അപേക്ഷാ നടപടികള്‍ ലളിതമായി വിശദീകരിക്കുകയുമാണ് ഇവിടെ. സാധാരണയായി കുറഞ്ഞത് അഞ്ച്‌ വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട … Read more

ലോകത്തെ ഏറ്റവും ശക്തമായ പാസ്സ്പോർട്ടുകളിൽ 5-ആം സ്ഥാനത്ത് അയർലണ്ട്; ഇന്ത്യയുടെ സ്ഥാനം അറിയണ്ടേ?

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ അഭിമാന നേട്ടവുമായി അയര്‍ലണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Henley Passport Index പുറത്തുവിട്ട 2022-ലെ പട്ടികയിലാണ് ഐറിഷ് പാസ്‌പോര്‍ട്ട് അഞ്ചാം സ്ഥാനത്തെത്തിയത്. ലോകത്ത് പാസ്‌പോര്‍ട്ടും, വിസയുമുണ്ടെങ്കില്‍ എവിടെയും സഞ്ചരിക്കാമെന്നാണ് വയ്‌പ്പെങ്കിലും, ഇത് എല്ലാ രാജ്യങ്ങളിലും എളുപ്പമല്ല. ചില രാജ്യങ്ങളില്‍ വിസ ഇല്ലാതെ തന്നെ പ്രവേശനം ലഭിക്കുകയും ചെയ്യും. അതുപോലെ ചില രാജ്യക്കാരെ സ്വീകരിക്കാന്‍ മറ്റ് രാജ്യക്കാര്‍ മടി കാണിക്കുകയും ചെയ്യുന്നു. ചില രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് മറ്റ് രാജ്യക്കാരെക്കാള്‍ എളുപ്പത്തില്‍ പ്രവേശനം … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷയ്‌ക്കൊപ്പം പാസ്സ്പോർട്ടിന്റെ ഫോട്ടോകോപ്പി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ നല്‍കുമ്പോള്‍ ഇനിമുതല്‍ ആദ്യ ഘട്ടത്തില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് നീതിന്യായ വകുപ്പ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പകരം പാസ്‌പോര്‍ട്ടിന്റെ എല്ലാ പേജുകളും (കവറുകള്‍ അടക്കം) കളര്‍ ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ഒപ്പം സ്റ്റാംപുകളുള്ള പഴയ പാസ്‌പോര്‍ട്ടുകളുടെയും ഫോട്ടോകോപ്പി അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പഴയ പാസ്‌പോര്‍ട്ടുകളിലെ സ്റ്റാംപുകള്‍ പരിശോധിച്ച് അപേക്ഷിക്കുന്നയാള്‍ അയര്‍ലണ്ടില്‍ എത്രകാലം താമസിച്ചു എന്ന് കണക്കാക്കുന്നതിനാണിത്. ജനുവരി 1 മുതല്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്താനുള്ള അധികാരം ആര്‍ക്കൊക്കെ? അംഗീകാരമുള്ള … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷയ്ക്ക് ഇനി സ്കോർ കാർഡ് നിർബന്ധം; എന്താണ് സ്കോർ കാർഡ്? എങ്ങനെ സ്കോർ നേടാം?

2022 ജനുവരി മുതല്‍ അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷ നല്‍കുന്നവര്‍, പൗരത്വം ലഭിക്കാനായി നിശ്ചിത സ്‌കോര്‍ നേടിയിരിക്കണമെന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി അധികൃതര്‍. രാജ്യത്ത് താമസിച്ചതിനുള്ള തെളിവ് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിശ്ചയിക്കുക. കുറഞ്ഞത് 150 പോയിന്റ് എങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. സ്‌കോര്‍ കാര്‍ഡ് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടുക. ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ താമസിച്ചതിന് വെവ്വേറെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഈ തെളിവുകള്‍ക്ക് പോയിന്റുകളുമുണ്ട്. ഈ തെളിവുകളുടെയെല്ലാം പോയിന്റ് കൂട്ടി നോക്കുമ്പോള്‍ … Read more

അയർലണ്ടിലെ പൗരത്വ വിതരണ ചടങ്ങ് മാറ്റിവച്ചു

കില്ലാര്‍നിയിലെ INEC-യില്‍ ഡിസംബര്‍ 13-ന് നടക്കാനിരുന്ന പൗരത്വദാന ചടങ്ങ് മാറ്റിവച്ചതായി അധികൃതര്‍. പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരെ സ്വീകരിക്കുന്ന ചടങ്ങാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോസ്റ്റല്‍ വഴിയുള്ള സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷന്‍ സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് gCitizenship Division അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നവരെ ഇത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങ് സംബന്ധിച്ച് സംശയങ്ങളുള്ളവര്‍ക്ക് citizenshipinfo@justice.ie എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.