അയർലണ്ടിൽ 120 പേർക്ക് തൊഴിൽ നൽകാൻ വോഡഫോൺ

അയര്‍ലണ്ടില്‍ അടുത്ത നാല് വര്‍ഷത്തിനിടെ 120 പേര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രശസ്ത ടെലികോം കമ്പനിയായ വോഡഫോണ്‍. 35 മില്യണ്‍ യൂറോ ചെലവിട്ട് രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂടുതല്‍ പേരെ ജോലിക്ക് എടുക്കുന്നതെന്നും വോഡഫോണ്‍ അയര്‍ലണ്ട് വ്യക്തമാക്കി. സൈബര്‍ സെക്യൂരിറ്റി, നെറ്റ്‌വര്‍ക്കിങ്, ക്ലൗഡ് ടെക്‌നോളജീസ് എന്നിവയക്കായി 16 മില്യണ്‍ യൂറോയാണ് ഈ വര്‍ഷം മുടക്കുക. ഒപ്പം 70 പേര്‍ക്ക് പുതുതായി ജോലി നല്‍കുകയും ചെയ്യും. വോഡഫോണിന്റെ ബിസിനസ് വിഭാഗം, ഡിജിറ്റല്‍ ഓപ്പറേഷന്‍സ്, ഡിജിറ്റല്‍ സെയില്‍സ്, … Read more

ലിമറിക്കിൽ 80 പേർക്ക് പുതുതായി ജോലി നൽകാൻ Applegreen

ലിമറിക്കില്‍ പുതിയ സര്‍വീസ് ഏരിയ സ്ഥാപിക്കുക വഴി 80-ലേറെ പേര്‍ക്ക് ജോലി നല്‍കാന്‍ ഫോര്‍കോര്‍ട്ട് സര്‍വീസ് കമ്പനിയായ Applegreen. Clondrinagh Roundabout-ലാണ് 10 മില്യണ്‍ യൂറോ മുടക്കി M&S Food, Braeburn Coffee, Subway, Bakewell മുതലായ ബ്രാന്‍ഡുകള്‍ അടങ്ങുന്ന ഫോര്‍കോര്‍ട്ട് സര്‍വീസ് സെന്റര്‍ നിര്‍മ്മിക്കുക. ഒരു Burger King Drive Thru restaurant-ഉം ഇതിനൊപ്പം നിര്‍മ്മിക്കും. പണി പൂര്‍ത്തിയാകുന്നതോടെ ലിമറിക്കിലെ കമ്പനിയുടെ നാലാമത് സ്ഥാപനമാകും ഇത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാകും ഈ ഫോര്‍കോര്‍ട്ട്. 1992-ല്‍ … Read more

രാജ്യത്ത് 700 പേർക്ക് ജോലി നൽകാൻ ഐറിഷ് വാട്ടർ

അയര്‍ലണ്ടില്‍ പുതുതായി 700 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് പൊതുജലവിതരണ സംവിധാനമായ ഐറിഷ് വാട്ടര്‍ (Uisce Éireann). പ്രൊഫഷണല്‍, ട്രേഡ്, ഗ്രാജ്വേറ്റ്‌സ്, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്നിങ്ങനെ വിവിധ ജോലികള്‍ക്കായി ആളുകളെ ആവശ്യമുണ്ടെന്നും, അടുത്ത വര്‍ഷത്തോടെ ഈ ഒഴിവുകള്‍ നികത്തിത്തുടങ്ങുമെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ കൗണ്ടികളിലും ജോലി ഒഴിവുകള്‍ ഉണ്ട്. ഫ്രണ്ട്- ലൈന്‍ ഓപ്പറേറ്റര്‍മാര്‍, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് ജോലിക്കാര്‍, അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, മാനേജ്‌മെന്റ്, ഐടി വിദഗ്ദ്ധര്‍ എന്നിവരെയെല്ലാം കമ്പനിക്ക് ആവശ്യമാണെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. … Read more

വെക്സ്ഫോർഡിൽ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥാപിച്ച് സോഫ്റ്റ്‌വെയർ കമ്പനി Scurri; 100 പേർക്ക് ജോലി

സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്. Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.

അയർലണ്ടിലെ സർക്കാർ വകുപ്പുകളിൽ ഇനി 70 വയസ് വരെ ജോലി ചെയ്യാം; പകരം ലഭിക്കുക ഉയർന്ന പെൻഷൻ

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ജോലികളില്‍ 70 വയസ് വരെ ജോലി ചെയ്യാവുന്ന തരത്തില്‍ പെന്‍ഷന്‍ പദ്ധതിയില്‍ വരുത്തിയ മാറ്റം ജനുവരി 1 മുതല്‍ നിലവില്‍ വരുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. പെന്‍ഷന്‍ പ്രായം 66 വയസായി തന്നെ തുടരും. അതേസമയം കൂടുതല്‍ പെന്‍ഷന്‍ തുക ലഭിക്കുന്ന തരത്തില്‍ 66 വയസിന് ശേഷം നാല് വര്‍ഷം കൂടി ജോലിയില്‍ തുടരാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന തരത്തിലുള്ളതാണ് പുതിയ പദ്ധതി. 66 വയസിന് ശേഷം ജോലി ചെയ്യുന്ന ഓരോ വര്‍ഷവും … Read more

ഡബ്ലിനിലെ പ്രൈവറ്റ് ക്ലിനിക്കിൽ കിച്ചൺ അസ്സിസ്റ്റന്റുമാരായി നിയമനം

ഡബ്ലിനിലെ സ്വോര്‍ഡ്‌സിലുള്ള Tara Winthrop Private Clinic-ലേയ്ക്ക് കിച്ചണ്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് ജോലിക്ക് ആവശ്യം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്തേവാസികള്‍ക്ക് മികച്ച സേവനം നല്‍കുന്നുവെന്ന് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും, CV അടങ്ങിയ അപേക്ഷ നല്‍കാനുമായി:hr@gracehealthcare.ie

അയർലണ്ടിൽ 40 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി Joulica

അനലിറ്റിക്‌സ് കമ്പനിയായ Joulica, ഗോള്‍വേയില്‍ 40 പേര്‍ക്ക് പുതുതായി ജോലി നല്‍കുന്നു. പ്രോഡക്ട് ഡെവലപ്‌മെന്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, കസ്റ്റമര്‍ സക്‌സസ് എന്നിങ്ങനെ വിവിധ തസ്തികകളിലായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ ഒഴിവുകള്‍ നികത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതോടെ അയര്‍ലണ്ടില്‍ Joulica-യുടെ ആകെ തൊഴിലാളികളുടെ എണ്ണം 70 ആയി ഉയരും. ആമസോണ്‍ അടക്കമുള്ള കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ Joulica-യുടെ സേവനം സഹായിക്കുന്നുണ്ട്. ഐറിഷ് സര്‍ക്കാരിന്റെ കൂടി പിന്തുണയോടെയാണ് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

ജോലി നോക്കുകയാണോ? ഗോൾവേയിൽ വിവിധ കമ്പനികളിലായി 350 തൊഴിലവസരങ്ങൾ

ഗോള്‍വേയില്‍ വിവിധ കമ്പനികളിലായി 350-ലധികം തൊഴിവസരങ്ങള്‍. ഗോള്‍വേ സിറ്റി, കൗണ്ടികളിലായാണ് പ്രധാനമായും ഐടി വിദഗദ്ധര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ ഇന്ന് കമ്പനികള്‍ പ്രഖ്യാപിക്കുക. HP കംപ്യൂട്ടറുകളുടെ നിര്‍മ്മാതാക്കളായ Hewlett Packard Enterprise-ല്‍ 150 ജോലി ഒഴിവുകളാണ് ഉണ്ടാകുക. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗോള്‍വേയില്‍ പുതിയ Global Centre of Excellence നിര്‍മ്മിക്കുക വഴിയാണ് ഈ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ TitalHQ, 70 ജോലി ഒഴിവുകളാണ് ഇന്ന് പ്രഖ്യാപിക്കാന്‍ പോകുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഈ ഒഴിവുകള്‍ … Read more

ഡബ്ലിൻ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ ഐടി വിദഗ്ദ്ധർക്ക് വമ്പൻ തൊഴിലവസരങ്ങൾ; ഓപ്പൺ ഡേ ഒക്ടോബർ 7-ന്

ഡബ്ലിനിലെ പ്രശസ്തമായ Beaumont Hospital-ല്‍ ഐടി വിദഗ്ദ്ധര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ ജോലി ഒഴിവുകളെപ്പറ്റിയും മറ്റുമുള്ള വിശദവിവരങ്ങള്‍ ഒക്ടോബര്‍ 7-ന് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഡേയില്‍ ലഭ്യമാണ്. താഴെ പറയുന്ന തസ്തികകളിലാണ് ജോലി ഒഴിവുകള്‍:Healthcare Project Managers Subject Matter Experts (SMEs) in Healthcare Applications Configuration Leads / Testers / Data Validators Healthcare Trainers & Superusers Healthcare Business / Informatics Team Healthcare … Read more

അയർലണ്ടിൽ 40 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കൺസ്ട്രക്ഷൻ കമ്പനിയായ Strata

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഡിജിറ്റല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ Strata, 40 പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍, ഷെഡ്യൂളിങ്, പ്ലാനിങ് മാനേജ്‌മെന്റ്, 4D/5D ഡിജിറ്റല്‍ സേവനങ്ങള്‍, സസ്റ്റെയ്‌നബിലിറ്റി, ഡാറ്റ അനലിറ്റിക്‌സ്, ഫോറന്‍സിക് ഡിലേ അനാലിസിസ് തുടങ്ങിയ തസ്തികകളിലായിരിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ Strata-യുടെ സേവനം ഒഴിവാക്കാന്‍ സാധിക്കാത്തതാണെന്ന് ഐറിഷ് വ്യാവസായിക, വാണിജ്യ, തൊഴില്‍ വകുപ്പ് … Read more