ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടിയിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി എത്തുന്നു

വാട്ടർഫോർഡ്: ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി മെയ് 12-ന് നടക്കും. വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)-യിൽ വച്ച് നടക്കുന്ന … Read more

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി. ഇളയിടം

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു. ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ അനുസ്മരണം അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.ഡബ്ലിനിൽ മെയ് 11-ന് സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിക്കുന്നക്രാന്തിയുടെ മെയ്ദിന … Read more

ക്രാന്തിയുടെ ‘കരുതലിൻ കൂടിന്’ തുടക്കമായി; വീടിന് എംഎം മണി തറക്കല്ലിട്ടു

ക്രാന്തി അയർലൻഡ് ഉടുമ്പൻ ചോലയിൽ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് പെൺമക്കൾ മാത്രമാണ് ഇവർക്ക് ഉള്ളത്. അവരിൽ ഒരാൾ ഭിന്നശേഷിക്കാരിയും ആണ്. വീടിന്റെ … Read more

ക്രാന്തിയുടെ കുടുംബ സംഗമം മെയ് 27-ന് 

വാട്ടർഫോർഡ്: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ മൂൺ കോയിൻ പാരിഷ് ഹാളിൽ(Eircode -X91 T959) വച്ചാണ്  കുടുംബ സംഗമം നടത്തപ്പെടുന്നത്. ക്രാന്തിയുടെ അയർലണ്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നും അംഗങ്ങൾ കുടുംബസമേതം പരിപാടിക്ക് എത്തിച്ചേരുന്നതാണ്. ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും … Read more

ക്രാന്തിയുടെ മെയ്ദിനാഘോഷങ്ങൾ ഡബ്ലിനിലും കോർക്കിലും; ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ: മെയ്ദിന അനുസ്മരണ പരിപാടികൾ വിപുലമായ രീതിയിൽ ഡബ്ലിനിലും കോർക്കിലുമായി ക്രാന്തി സംഘടിപ്പിക്കപ്പെടുന്നു. മുഖ്യാതിഥിയായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പങ്കെടുക്കുന്നതാണ്. മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും ” എന്ന വിഷയത്തിൽ എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി … Read more

ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം; മുഖ്യാതിഥി എം.സ്വരാജ്

തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ മെയ്‌ 4 വ്യാഴാഴ്ച സംഘടിപ്പിക്കുന്ന മെയ്‌ദിനാഘോഷ പരിപാടിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.കോർക്കിലെ Rochestown Park Hotel, Douglas (Eircode T12 AK68) വച്ചു വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് മെയ്‌ദിന അനുസ്മരണ … Read more

ലെറ്റർകെനിയിൽ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി

അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടയായ ക്രാന്തിയുടെ പുതിയ യൂണിറ്റിന് ലെറ്റർകെനിയിൽ തുടക്കമായി. മെയ്‌ ഒന്ന് ഞായറാഴ്ച്ച ഉച്ചക്ക് 2:30 ന് (01/05/2022)  ലെറ്റർക്കെനിയിൽ ചേർന്ന സമ്മേളനത്തിൽ  പ്രസിഡന്റ്‌ ശ്രീ മനോജ്‌ മാന്നാത്ത് യൂണിറ്റിന്റെ ഉൽഘാടനം ഔപചാരികമായി നിർവഹിച്ചു. 2017 ൽ രൂപം കൊണ്ട ക്രാന്തിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ക്കുറിച്ചും ക്രാന്തിയുടെ സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചും സെക്രട്ടറി ശ്രീ ഷിനിത്ത് എ കെ സു:ദീർഘമായി സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബിജി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ … Read more