മോർട്ട്ഗേജ് തിരിച്ചടവ് വർദ്ധിച്ചവർക്ക് ആശ്വാസവാക്ക്; 2024 ബജറ്റിൽ പ്രതിവിധി ആലോചിക്കുമെന്ന് മന്ത്രി

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (UCB) പലിശനിരക്കുകള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുത്തനെ ഉയര്‍ന്നവര്‍ക്ക് ആശ്വാസവാക്കുകളുമായി പൊതുധനവിനിയോഗ (Public Expenditure) വകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായാണ് UCB പലിശനിരക്കുകള്‍ മാസങ്ങള്‍ക്കിടെ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചത്. ഇതുകാരണം മലയാളികള്‍ അടക്കമുള്ള പല അയര്‍ലണ്ടുകാരും മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സാധാരണക്കാരുടെ ഈ പ്രശ്‌നം മനസിലാക്കുന്നതായും, 2024 ബജറ്റ് തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചയില്‍ ധനമന്ത്രി മൈക്കല്‍ മഗ്രാത്തുമായി ചേര്‍ന്ന് ഇതിന് പ്രതിവിധിയാലോചിക്കുമെന്നും മന്ത്രി ഡോണഹോ പറഞ്ഞു. അതേസമയം ഇത് … Read more

അയർലണ്ടിലെ പണപ്പെരുപ്പം ഈ വർഷം 6.75% ആകുമെന്ന് പാസ്കൽ ഡോണഹ്യു; ഇന്ധനവില ഇനിയും വർദ്ധിച്ചാൽ 9% വരെയെന്നും മന്ത്രി

രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 6.75 ശതമാനത്തിലേയ്ക്ക് എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യു. അതേസമയം ഓയിലിന്റെയും, ഗ്യാസിന്റെയും വില ഇനിയും വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം 9 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ശരാശരി 6 ശതമാനവും, വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ 6.7 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായാണ് ഡോണഹ്യു പറയുന്നത്. ഇന്ധന വില വര്‍ദ്ധനയ്ക്ക് പുറമെ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും ഇതിന് കാരണമാകും. 2022-ലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ പ്രവചന റിപ്പോര്‍ട്ട് … Read more

ബാങ്ക് അക്കൗണ്ട് സ്വിച്ച് ചെയ്ത് ലോൺ തിരിച്ചടവ് തുക ലാഭിക്കാം; കാംപെയിനുമായി ധനമന്ത്രി

Switch Your Bank കാംപെയിനിന്റെ മൂന്നാമത്തെയും, അവസാനത്തെയും ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹു. മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അടക്കമുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലാഭം ലഭിക്കുന്ന തരത്തില്‍ നിലവിലെ ബാങ്കില്‍ നിന്നും, മറ്റൊരു ബാങ്കിലേയ്ക്ക് അക്കൗണ്ട് മാറ്റുന്നതിന് സഹായം നല്‍കുന്ന പദ്ധതിയാണ് Switch Your Bank. ധനകാര്യവകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് AIB, PTSB എന്നീ ബാങ്കുകള്‍ ചേര്‍ന്നാണ്. കാംപെയിനിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഇത്തരത്തില്‍ സ്വിച്ചിങ് നടത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയാണ് വിശദീകരിച്ചിരുന്നത്. ഈ … Read more

അയർലണ്ടിലെ EWSS സഹായത്തുക ഈ ആഴ്ച മുതൽ 203 യൂറോ ആയി കുറയും

കോവിഡ് കാരണം നഷ്ടം നേരിടുന്ന സ്ഥാപനങ്ങളിലെ ജോലിക്കാരെ സഹായിക്കാനായി അവതരിപ്പിച്ച Employment Wage Subsidy Scheme (EWSS) തുകയില്‍ ഈ ആഴ്ച മുതല്‍ കുറവ് വരുത്തും. നേരത്തെ ആഴ്ചയില്‍ 350 യൂറോ ആയിരുന്ന തുക, ഫെബ്രുവരി 1-ന് ആരംഭിച്ച ഈ ആഴ്ച മുതല്‍ 203 യൂറോ ആക്കി കുറയ്ക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണഹു പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതിയുടെ അവസാന … Read more

ഐറിഷ് സർക്കാരിന്റെ പൊതുബജറ്റ് 2022; പ്രധാന പ്രഖ്യാപനങ്ങളും, വിശദമായ വിലയിരുത്തലും

മീഹോള്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് പരിസമാപ്തി. ധനമന്ത്രി പാസ്‌കല്‍ ഡോണഹു Dail-ല്‍ ഇന്ന് ഉച്ചയോടെ അവതരിപ്പിച്ച ബജറ്റിന് മേല്‍ സഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. 2022 സാമ്പത്തിക ബജറ്റിന്റെ പ്രധാന പ്രഖ്യാനങ്ങള്‍ ഇവ: – തൊഴിലാളികള്‍ക്ക് ആശ്വാസമായി മിനിമം വേതനത്തില്‍ വര്‍ദ്ധന. മണിക്കൂറില്‍ 30 സെന്റ് വര്‍ദ്ധിപ്പിച്ചതോടെ പുതിയ മിനിമം വേതനം 10.50 യൂറോ ആയി. – ജോബ് സീക്കര്‍ അലവന്‍സ് അടക്കമുള്ള തൊഴില്‍ സഹായധനങ്ങളില്‍ ആഴ്ചയില്‍ 5 യൂറോയുടെ വര്‍ദ്ധന. – സര്‍ക്കാര്‍ … Read more

തലവര മാറ്റുമോ ബജറ്റ്? അയർലൻഡിൽ ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് പ്രതീക്ഷകളിലൂടെ

ധനമന്ത്രി പാസ്‌കല്‍ ഡോണഹു ചൊവ്വാഴ്ച അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റ്, കോവിഡ് തളര്‍ത്തിയ വിവിധ മേഖലകള്‍ക്ക് ഉണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ധാരാളം ഊഹാപോഹങ്ങള്‍ ബജറ്റ് പ്രഖ്യാപനങ്ങളെ പറ്റി പരക്കുന്നുണ്ടെങ്കിലും പൊതു പെന്‍ഷന്‍ അടക്കമുള്ള സാമൂഹികക്ഷേമ സഹായങ്ങളിലെ വര്‍ദ്ധനയാണ് പ്രധാന അജണ്ടയെന്നത് വ്യക്തമാണ്. സ്റ്റേറ്റ് പെന്‍ഷനില്‍ കുറഞ്ഞത് 5 യൂറോയെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ന് ശേഷം പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നതും, ഇക്കാര്യത്തെപ്പറ്റി ഉപപ്രധാനമന്ത്രി വരദ്കര്‍ നേരത്തെ സൂചന നല്‍കിയതുമാണ് ഈ വാദത്തിന് ബലമേറാന്‍ കാരണം. അതുപോലെ രാജ്യത്തെ മറ്റനേകം സാമൂഹികക്ഷേമധനങ്ങളും … Read more

ഒടുവിൽ വഴങ്ങി; ആഗോള ടാക്സ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം അയർലൻഡ് അംഗീകരിച്ചു

ആഗോള കോര്‍പ്പറേറ്റ് ടാക്‌സ് 15% എങ്കിലും ആക്കാനുള്ള ലോകരാജ്യങ്ങളുടെ നീക്കത്തോട് ഒടുവില്‍ യോജിക്കുന്നതായി അയര്‍ലന്‍ഡ്. രാജ്യത്തെ നിലവിലുള്ള കോര്‍പ്പറേറ്റ് ടാക്‌സായ 12.5% എന്നതില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹു അറിയിച്ചു. ആഗോള ടാക്‌സ് വര്‍ദ്ധനയെ എതിര്‍ക്കുന്നുവെന്നായിരുന്നു ജൂലൈ മാസത്തില്‍ അയര്‍ലന്‍ഡ് സ്വീകരിച്ച നിലപാട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണ് ടാക്‌സ് വര്‍ദ്ധ എന്നായിരുന്നു വാദം. എന്നാല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അയര്‍ലന്‍ഡിനെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടാക്‌സ് കുറവാണ് എന്നതിനാല്‍ പല വന്‍കിട … Read more