അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ കാത്തിരിക്കുന്നത് 500-ലേറെ പേർ; ഏറ്റവുമധികം UHL-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ കാത്തുകഴിയുന്ന രോഗികളുടെ എണ്ണം 504 ആണെന്ന് Irish Nurses and Midwives Organisation (INMO). വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് വീണ്ടും University Hospital Limerick (UHL)-ലാണ്- 96. രണ്ടാം സ്ഥാനത്ത് Cork University Hospital ആണ്- 66. 55 രോഗികള്‍ ട്രോളികളില്‍ കഴിയുന്ന University Hospital Galway ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം കൃത്യമായ സമയങ്ങളില്‍ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് തിരക്ക് കുറയാന്‍ … Read more

അയർലണ്ടിൽ ബെഡ് ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത് 484 രോഗികൾ; ഏറ്റവുമധികം പേർ University Hospital Limerick-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 484 എന്ന് Irish Nurses Midwives Organisations (INMO). സംഘടനയുടെ Trolley Watch വിഭാഗമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെഡ്ഡിന് കാത്തിരിക്കുന്നവരില്‍ 349 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികളാണ്. ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 91. ഇതില്‍ 43 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികള്‍. University Hospital Galway-ല്‍ ബെഡ് ലഭിക്കാതെ ചികിത്സ കാത്ത് കഴിയുന്നത് … Read more

University Hospital Limerick-ൽ 111 രോഗികൾ ട്രോളികളിൽ; അടിയന്തര നിയമനത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

University Hospital Limerick-ല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിദഗ്ദ്ധസംഘത്തെ ഉടന്‍ നിയമിക്കാന്‍ HSE-ക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 111 രോഗികള്‍ നിലവില്‍ ട്രോളികളിലാണ് കഴിയുന്നത്. സ്ഥിതി ആശങ്കാജനകമാണെന്ന് പറഞ്ഞ മന്ത്രി സ്റ്റീഫന്‍ ഡോനലി, ഉടന്‍ നടപടിയെടുക്കാന്‍ HSE-ക്ക് നിര്‍ദ്ദേശം നല്‍കി. Irish Nurses and Midwives Organisation (INMO) പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞയാഴ്ച 649 രോഗികളാണ് വരാന്തയിലെ ട്രോളികളിലും, അത്യാഹിതവിഭാഗത്തിലും, വാര്‍ഡുകളിലുമായി ചികിത്സ തേടിയത്. അതേസമയം വാരാന്ത്യത്തില്‍ എത്ര പേരെ ട്രോളികളില്‍ … Read more